ആശുപത്രിയിൽ കിടക്കുന്ന രോഗികൾ, രോഗികളുടെ ബന്ധുക്കൾ, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആശുപത്രിയിലെ സ്റ്റാഫുകളും അനിഷ്ട ശക്തിളുടെ ബുദ്ധിമുട്ടിൽ നിന്ന് സംരക്ഷണത്തിനായി കൂടുതൽ നാമജപം ചെയ്യണം !

ആശുപത്രികളിൽ രോഗികൾ വിവിധ കാരണങ്ങളാൽ മരിക്കുന്നു, ഉദാ. അപകടത്തിൽപ്പെട്ടവർ, ദീർഘകാലമായി അസുഖം ബാധിച്ചവർ, അകാലമരണങ്ങൾ, കൂടാതെ കുട്ടികൾ മുതലായവ. മരണശേഷം എല്ലാവർക്കും ഉടനെ മുമ്പോട്ടുള്ള ഗതി ലഭിക്കണമെന്നില്ല. അവയിൽ, അതൃപ്തമായ ലിംഗദേഹമോ, മോശം സ്വഭാവമുള്ളവരുടെ ലിംഗദേഹമോ ആ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, ഓഫീസ് ജോലി ചെയ്യുന്നവർ, രോഗികൾ, അവരുടെ ബന്ധുക്കൾ മുതലായവരെ ബുദ്ധിമുട്ടിക്കുവാൻ സാധ്യതയുണ്ട്. ആശുപത്രിയിൽ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾ കാരണം, എല്ലാവരും അവിടെയുള്ള അന്തരീക്ഷത്തിൽ അസ്വസ്ഥതയും സമ്മർദ്ദവും അനുഭവപ്പെടുന്നതാണ്. ദുഷ്ടശക്തികളെ അകറ്റാനുള്ള … Read more

ധർമപഠനവും ആത്മീയ സാധനയും ഇല്ലാത്തതിനാൽ…

’ധർമപഠനവും ആത്മീയ സാധനയും ഇല്ലാത്തതിനാൽ ഇന്നത്തെ തലമുറ തന്റെ വൃദ്ധരായ മാതാ-പിതാക്കളെ പരിചരിക്കാൻ ആഗ്രഹിക്കുന്നില്ല. നേരെ മറിച്ച് അവരുടെ സ്വത്ത് മാത്രമാണ് ആഗ്രഹിക്കുന്നത് !’

ഭൌതീക ജീവിതത്തിൽ ജനങ്ങൾ ദുഃഖത്തിലാഴുന്നു…

ഭൌതീക ജീവിതത്തിൽ കൂടുതൽ കൂടുതൽ സന്പാദിക്കുവാൻ ശമ്രിക്കുന്നതിനാൽ ജനങ്ങൾ ദുഃഖത്തിലാഴുന്നു. എന്നാൽ സാധന ചെയ്യുന്പോൾ സർവസ്വവും ത്യജിക്കുന്നതിനാൽ സാധകർ ആനന്ദം അനുഭവിക്കുന്നു !

കേവലം 2000 – 3000 വർഷങ്ങളുടെ ചരിത്രം മാത്രമാണ് മറ്റു രാഷ്ട്രങ്ങൾക്കുള്ളത്….

കേവലം 2000 – 3000 വർഷങ്ങളുടെ ചരിത്രം മാത്രമാണ് മറ്റു രാഷ്ട്രങ്ങൾക്കുള്ളത്. എന്നാൽ ഭാരതത്തിന്റെ ചരിത്രം ലക്ഷക്കണക്കിന് വർഷങ്ങളായി, യുഗയുഗാന്തരങ്ങളായിട്ടുള്ളതാണ്.

ഹിന്ദുക്കൾ മറ്റു മതസ്ഥരെ സാധന മാത്രമാണ് പഠിപ്പിക്കുന്നത്…

ഹിന്ദുക്കൾ മറ്റു മതസ്ഥരെ സാധന മാത്രമാണ് പഠിപ്പിക്കുന്നത്, മറ്റു മതസ്ഥരെപ്പോലെ അവർ മറ്റുള്ളവരെ മതം മാറ്റാൻ നിർബന്ധിതരാക്കാറില്ല !

യുഗാന്തരങ്ങളായി സംസ്കൃത വ്യാകരണത്തിൽ ഒരു മാറ്റവുമില്ല.

യുഗാന്തരങ്ങളായി സംസ്കൃത വ്യാകരണത്തിൽ ഒരു മാറ്റവുമില്ല. അതിന് യാതൊരു മാറ്റവും ആരും വരുത്തിയിട്ടില്ല. കാരണം അത് ആരംഭം മുതൽ തന്നെ പരിപൂർണ്ണമാണ്. ഇതിനു വിപരീതമായി ലോകത്തിലെ മറ്റെല്ലാ ഭാഷകളുടേയും വ്യാകരണം മാറ്റിക്കൊണ്ടിരിക്കുന്നു.

സങ്കുചിത മനസ്ഥിതിയുള്ള മനുഷ്യൻ

തന്റെ കുടുംബത്തിന്റെയും സ്വജാതിയിലുള്ള തന്റെ സഹോദരങ്ങളുടെയും മാത്രം ഹിതം നോക്കുന്ന സങ്കുചിത മനസ്ഥിതിയുള്ള മനുഷ്യൻ എവിടെ ബ്രഹ്മാണ്ഡത്തിലെ അനന്തകോടിക്കണക്കിനുള്ള ജീവ-ജാലങ്ങളുടെ ഹിതം നോക്കുന്ന ഈശ്വരനെവിടെ ?

കാലത്തിന് അനുകൂലമായ സമഷ്ടി സാധനയുടെ പ്രാധാന്യം!

‘നാം കാലത്തിന് അനുയോജ്യമായ സാധന വേണം ചെയ്യാൻ. രാജ്യവും ധ൪മവും പ്രതിസന്ധിയിലായിരിക്കുമ്പോൾ, നേർച്ചകൾ ചെയ്യുന്നതിനുപകരം വീടുകൾതോറും പോയി, ഉറങ്ങി കിടക്കുന്ന (നിഷ്ക്രിയമായ) സമൂഹത്തെ സാധന ചെയ്യാൻ പഠിപ്പിച്ച് അവരെ ഉണ൪ത്തണം. അതായത് നാം സമഷ്ടി സാധന ചെയ്യണം. ശരിയും തെറ്റും സംബന്ധിച്ച് സമൂഹത്തെ ബോധവാന്മാരാക്കേണ്ടതുണ്ട്. സമൂഹത്തിന്‍റെ സമഗ്രമായ ഉന്നമനമാണ് ഹിന്ദു രാഷ്ട്രത്തിന്‍റെ നി൪മാണം !’

കർമ്മത്തിന്‍റെ ഫലം

‘എന്ത് കർമ്മം ചെയ്യണം?’, എന്നത് നമ്മളുടെ കൈയിലാണ് എന്നാൽ ‘അതിന്റെ ഫലം എപ്പോൾ നൽകണം?’, എന്നത് ദൈവത്തിന്റെ കൈയിലാണ്.