ചെറുനാരങ്ങ ഉപയോഗിച്ച് ദൃഷ്ടിദോഷം നീക്കുന്ന വിധം

ദൃഷ്ടി ദോഷം മാറ്റാൻ  ചെറുനാരങ്ങ ഉപയോഗിക്കുമ്പോൾ, അതില്‍ വാതക രൂപത്തിലുള്ള  സൂക്ഷ്മ രജോഗുണ സ്പന്ദനങ്ങൾക്ക് ചലനം ഉണ്ടാവുകയും  വ്യക്തിയെ പൊതിഞ്ഞിരിക്കുന്ന രജ-തമോഗുണത്തിന്‍റെ ആവരണത്തെ തന്നിലേക്ക് ആകർഷിച്ച് എടുക്കുകയും ചെയ്യുന്നു.

ഉപ്പും മുളകും ഉപയോഗിച്ച് ദൃഷ്ടിദോഷം അകറ്റുന്ന വിധം

മുളകിന് രജ-തമ തരംഗങ്ങളെ പെട്ടെന്ന് തന്നെ ആകർഷിച്ച്, അതിനെ ഏകോപിപ്പിച്ച് അന്തരീക്ഷത്തിലേക്ക് വിടുവാൻ ഉള്ള കഴിവ് കൂടുതലാണ്.

വാസസ്ഥലത്ത് ദൃഷ്ടിദോഷം ഉണ്ടായി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

താമസിക്കുന്നിടത്ത് അസ്വസ്ഥത, വർദ്ധിച്ചു വരുന്ന മോശം ചിന്തകൾ, നിസാര കാര്യങ്ങൾക്ക് വീട്ടിൽ അടിപിടി, സാമ്പത്തിക നഷ്ടം, കുടുംബത്തിൽ വിട്ടുമാറാത്ത അസുഖങ്ങൾ, ഇവ എല്ലാം വാസ്തുവിന് ദൃഷ്ടിദോഷം ബാധിച്ചത് കാരണം ഉണ്ടാകാവുന്നതാണ്.

ദൃഷ്ടിദോഷത്തിന്റെ അർത്ഥവും ദൃഷ്ടിദോഷം കൊണ്ട് പീഡിപ്പിക്കപ്പെടുന്ന പ്രക്രിയയും

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ മേൽ ഉണ്ടാകുന്ന രജ-തമ പ്രബലമായ മോഹങ്ങളുടെ പ്രതികൂല ഫലത്തെ ദൃഷ്ടിദോഷം എന്ന് വിളിക്കുന്നു.