ഒരു തുള്ളി വെള്ളം കടലിൽ ഇട്ടാൽ അത് കടലിൽ ലയിച്ചു ചേരുന്നു. അതേ പോലെ…

ഒരു തുള്ളി വെള്ളം കടലിൽ ഇട്ടാൽ അത് കടലിൽ ലയിച്ചു ചേരുന്നു. അതേ പോലെ രാഷ്ട്ര ഭക്തർ രാഷ്ട്രവുമായി ഒന്നാകുകയും, സാധകർ പരമാത്മാവും ആയി ഒന്നാകുകയും ചെയ്യുന്നു.

സാധന ചെയ്യുമ്പോൾ പ്രതീക്ഷകളൊന്നും ഉണ്ടാകരുത് !

പലപ്പോഴും സാധക൪ വളരെയധികം സാധനയുടെ (ആത്മീയ പരിശീലനം) പ്രയത്നങ്ങൾ നടത്തിയിട്ടും, എന്തുകൊണ്ടാണ് അവർ വേഗത്തിൽ പുരോഗമിക്കാത്തത് എന്ന വിചാരം അവരുടെ മനസ്സിൽ വരുന്നു. അത്തരം സാധകർ ഇനിപ്പറയുന്ന കാര്യങ്ങൾ ഓർമ്മിക്കണം. 1. ആത്മീയ പുരോഗതിയെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വേച്ഛയാണ് (നമ്മുടെ ആഗ്രഹം). ശ്രീകൃഷ്ണൻ ശ്രീമദ് ഭാഗവദ്ഗീതയിൽ പറഞ്ഞിട്ടുണ്ട് – കർമണ്യേ വാധികാരസ്തെ, മാ ഫലേഷു കദാചന മാ കർമ ഫലഹേതുർ ഭൂഃ മാ തേ സംഗോസ്ത്വകർമണി അർത്ഥം: നിനക്ക് കര്‍മ്മംചെയ്യുന്നതിന് മാത്രമേ അര്‍ഹതയുള്ളൂ. കര്‍മ്മഫലങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കരുതരുത്. നീ … Read more

വാസസ്ഥാനം ഒരു ആശ്രമമാക്കി മാറ്റുന്നതിന്റെ പ്രാധാന്യം

‘വീടിനെ ആശ്രമമായി കണക്കാക്കുമ്പോൾ; എല്ലാവർക്കും അതിന്റെ പ്രയോജനം ലഭിക്കുന്നു. അത്തരം വീടുകളിലൂടെയാണ് ചൈതന്യ തരംഗങ്ങൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നത്. ഇത് അയൽ വീടുകളെയും അവരുടെ താമസക്കാരെയും പോലും സഹായിക്കുകയും പ്രദേശത്തെ അന്തരീക്ഷം ശുദ്ധീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ഭൂമിയെ മുഴുവൻ ശുദ്ധീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ’

പാശ്ചാത്യ സംസ്കാരം വ്യക്തിഗത സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നു പക്ഷേ…

പാശ്ചാത്യ സംസ്കാരം വ്യക്തിഗത സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നു, അതിൽ സ്വന്തം ആഗ്രഹങ്ങൾ മാത്രം നിറവേറ്റാൻ ഒരാളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഹിന്ദു സംസ്കാരം സ്വേച്ഛ (സ്വന്തം ആഗ്രഹങ്ങൾ) ഇല്ലാതാക്കുകയും ‘സത്-ചിത്-ആനന്ദം (സമ്പൂ൪ണ ആനന്ദം) എങ്ങനെ നേടാമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

മോക്ഷപ്രാപ്തിയുടെ ആഗ്രഹവും (ജനനമരണ ചക്രങ്ങളിൽ നിന്നു മുക്തി) ധർമ്മത്തെ സേവിക്കാൻ വീണ്ടും വീണ്ടും ജന്മമെടുക്കാനുള്ള ആഗ്രഹവും !

സാധന ചെയ്യുന്നവർ ‘ഇനി ഭൂമിയിൽ ജന്മങ്ങൾ വേണ്ട. ഈ ജന്മത്തിൽ തന്നെ സാധന ചെയ്ത് മോക്ഷം ലഭിക്കണം’, എന്ന് ആഗ്രഹിക്കുന്നു. മറുവശത്ത്, രാജ്യസ്നേഹികളും ധർമ്മസ്നേഹികളും ‘ധർമ്മത്തെ സേവിക്കാൻ വീണ്ടും വീണ്ടും ജന്മമെടുക്കണം’, എന്ന് ആഗ്രഹിക്കുന്നു. ഇത് ഒരാളുടെ സ്വന്തം ഇച്ഛയായി കണക്കാക്കപ്പെടുന്നുവെങ്കിൽ, ‘എനിക്ക് ഭൂമിയിൽ ഇനി ജന്മം വേണ്ട’ എന്നതും സ്വന്തം ഇച്ഛയാണ് !

ആത്മീയതയിൽ പ്രായത്തിനല്ല, ആത്മീയ നിലയ്ക്കാണ് പ്രാധാന്യം നൽകുന്നത് !

ഭൗതിക ജീവിതത്തിൽ മുതി൪ന്ന വ്യക്തിക്ക് നാം പ്രണാമം അർപ്പിക്കുന്നു; എന്നാൽ ആത്മീയതയിൽ പ്രായം ഒട്ടും പ്രധാനമല്ല! ഒരു വ്യക്തിയുടെ ആത്മീയ നില പ്രധാനമായതിനാൽ വിശുദ്ധർക്ക് പ്രായം കുറവാണെങ്കിലും അവരെക്കാൾ പ്രായമുള്ള വ്യക്തികളും അവ൪ക്ക് പ്രണാമവും ആദരവും നൽകുന്നു.