ശ്രാദ്ധം നടത്തുന്നതിലെ തടസ്സങ്ങളെ മാറ്റുന്നതിനുള്ള മാർഗങ്ങൾ

ഹിന്ദു ധർമത്തിൽ ശ്രാദ്ധവിധിക്ക് വളരെയധികം മഹത്ത്വം കല്പിച്ചിരിക്കുന്നുണ്ട്. ഒരു വ്യക്തിക്കും ശ്രാദ്ധവിധി ചെയ്യാൻ പറ്റാതിരിക്കുന്ന സാഹചര്യം ഹിന്ദു ധർമത്തിലില്ല. അവനവന്‍റെ കഴിവും സാന്പത്തിക സ്ഥിതിയും ചുറ്റുപാടും അനുസരിച്ച് ശ്രാദ്ധവിധി ചെയ്യാവുന്നതാണ്.

ശ്രാദ്ധം നടത്തുമ്പോഴും അതിനുശേഷവും ചെയ്യേണ്ട പ്രാര്‍ഥന

ശ്രാദ്ധവിധി നടന്നുകൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ വിചാരങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍ നടന്നുകൊണ്ടിരിക്കും. ആ സമയത്ത് ശ്രാദ്ധം നടത്തുന്ന വ്യക്തിയുടെ വാസനാദേഹം, മനോദേഹം ഇവയില്‍നിന്നും ബഹിര്‍ഗമിക്കുന്ന വിചാരങ്ങളും വികാരങ്ങളും മരിച്ച വ്യക്തിയുടെ മനസ്സിനെ വളരെയധികം ബാധിക്കുന്നു. അതിനാല്‍ ശ്രാദ്ധം വളരെ മനസ്സോടെയും ഏകാഗ്രതോടെയും ചെയ്യണം.

ശ്രാദ്ധം എപ്പോഴാണ് നടത്തേണ്ടത്?

സാധാരണയായി അമാവാസി, വര്‍ഷത്തിലെ പന്ത്രണ്ട് സംക്രമങ്ങള്‍, ചന്ദ്രഗ്രഹണവും സൂര്യ ഗ്രഹണവും, യൂഗാദി, മന്വാദി, മരണപ്പെട്ട നാള്‍ മുതലായ ദിവസങ്ങള്‍ ശ്രാദ്ധത്തിന് നല്ലതാണ്.

ശ്രാദ്ധത്തിന്‍റെ മഹത്ത്വവും ആവശ്യകതയും

പിതൃക്കളോട് ബഹുമാനം കാണിക്കുക, അവരുടെ പേരില്‍ ദാനം ചെയ്യുക, അവര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യം ചെയ്യുക, ഇവ പിന്‍തലമുറയുടെ കടമയാണ്. ശ്രാദ്ധം നടത്തുന്നത് ധര്‍മ പാലനത്തിന്‍റെ ഒരു ഭാഗമാണ്’, എന്ന് ധര്‍മശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

ശ്രാദ്ധം – ഒരു മഹത്തായ കര്‍മം

ഹിന്ദുക്കളില്‍ ശ്രാദ്ധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റി ശ്രാദ്ധത്തിന്‍റെ അധ്യാത്മശാസ്ത്രപരമായ വിവരം അവര്‍ക്ക് നല്‍കുന്നതിനുവേണ്ടിയാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.