ആശുപത്രിയിൽ കിടക്കുന്ന രോഗികൾ, രോഗികളുടെ ബന്ധുക്കൾ, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആശുപത്രിയിലെ സ്റ്റാഫുകളും അനിഷ്ട ശക്തിളുടെ ബുദ്ധിമുട്ടിൽ നിന്ന് സംരക്ഷണത്തിനായി കൂടുതൽ നാമജപം ചെയ്യണം !

ആശുപത്രികളിൽ രോഗികൾ വിവിധ കാരണങ്ങളാൽ മരിക്കുന്നു, ഉദാ. അപകടത്തിൽപ്പെട്ടവർ, ദീർഘകാലമായി അസുഖം ബാധിച്ചവർ, അകാലമരണങ്ങൾ, കൂടാതെ കുട്ടികൾ മുതലായവ. മരണശേഷം എല്ലാവർക്കും ഉടനെ മുമ്പോട്ടുള്ള ഗതി ലഭിക്കണമെന്നില്ല. അവയിൽ, അതൃപ്തമായ ലിംഗദേഹമോ, മോശം സ്വഭാവമുള്ളവരുടെ ലിംഗദേഹമോ ആ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, ഓഫീസ് ജോലി ചെയ്യുന്നവർ, രോഗികൾ, അവരുടെ ബന്ധുക്കൾ മുതലായവരെ ബുദ്ധിമുട്ടിക്കുവാൻ സാധ്യതയുണ്ട്. ആശുപത്രിയിൽ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾ കാരണം, എല്ലാവരും അവിടെയുള്ള അന്തരീക്ഷത്തിൽ അസ്വസ്ഥതയും സമ്മർദ്ദവും അനുഭവപ്പെടുന്നതാണ്.

ദുഷ്ടശക്തികളെ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ് ഭഗവാൻറെ നാമം ജപിക്കുക എന്നത്. സനാതന ധർമ്മവും പല ഋഷിമാരും നൽകിയിട്ടുള്ള ഉപദേശവും ഇത് തന്നെയാണ്. അതുകൊണ്ട് ഡോക്ടർമാരും നഴ്സുമാരും മറ്റു തൊഴിലാളികളും രോഗികളുടെ ബന്ധുക്കളും ആശുപത്രിയിൽ കഴിയുമ്പോൾ കൂടുതൽ നേരം നാമം ജപിക്കണം. ചികിൽസയ്ക്കെത്തുന്ന രോഗികൾക്കും ഇത് പ്രയോജനപ്പെടും. ആശുപത്രിയിലുള്ള മറ്റുള്ളവരും രോഗികളെ ജപിക്കാൻ ഓർമ്മിപ്പിക്കണം. നാമസ്മരണം മനോബലം വർദ്ധിപ്പിക്കുന്നു, മനസ്സമാധാനം നൽകുന്നു, ജീവിതം സന്തോഷകരമാക്കാൻ സഹായിക്കുന്നു.’

– സച്ചിദാനന്ദ പരബ്രഹ്മ ഡോ. ആഠവലെ (10.2.2023)