ചൈത്ര ശുക്ല പ്രതിപദയിൽ പുതുവർഷം ആഘോഷിക്കൂ !

1. എപ്പോഴാണ് പുതുവർഷം ആഘോഷിക്കേണ്ടത്?

ഇന്ന് ഡിസംബർ 31 ലോകമെമ്പാടും വളരെ വലിയ തോതിൽ പുതുവർഷമായി ആഘോഷിക്കുന്നു. പുതുവർഷത്തിന്‍റെ തലേന്ന് പാർട്ടികൾ, പടക്കങ്ങൾ, മദ്യപാനം, വിനോദയാത്ര എന്നിവ ഈ ദിവസങ്ങളിൽ ഒരു ട്രെൻഡാണ്.

എന്നിരുന്നാലും, ഓരോ രാജ്യത്തുമുള്ള പുതുവർഷം ലോകമെമ്പാടും വ്യത്യസ്തമാണ്. റോമൻ ജൂലിയൻ കലണ്ടർ പ്രകാരം ജനുവരി 1 ‘വർഷത്തിലെ ആദ്യ ദിവസം’ ആയി കണക്കാക്കപ്പെട്ടിരുന്നു.

പാശ്ചാത്യ സംസ്‌കാരമനുസരിച്ച് ജനുവരി 1-ന് പുതുവർഷത്തെ വരവേൽക്കുന്നത് (ഡിസംബർ 31-ന് രാത്രിയിൽ പാട്ടും നൃത്തവും, ഭക്ഷണം-കുടി, ഭൌതിക സുഖങ്ങളിൽ മുഴുകി) ആത്മീയ അടിത്തറയില്ലാത്ത ഹിന്ദുക്കളുടെ ഒരു ദിവസത്തെ മതം മാറ്റത്തിന് തുല്യമാണ് !

നമ്മുടെ പുതുവർഷം ചൈത്ര ശുക്ല പ്രതിപദയാണ്. അത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ദിവസമാണ്; അതിനാൽ, ഇത് പുതുവർഷത്തിന്‍റെ യഥാർത്ഥ തുടക്കമാണ്.

2. ഭോഗവാദത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ
സംസ്‌കാരത്തിന്‍റെ ഈ ആഘോഷത്തെ തടയാനും
നമ്മുടെ ഭാവി തലമുറകളെ മാറ്റാനാകാത്ത അപചയത്തിൽ
നിന്ന് രക്ഷിക്കാനായും നമ്മുടെ സ്വന്തം ധർമ്മത്തിനും സംസ്കാരത്തിനും ദോഷം വരുത്താതിരിക്കാനും
ഇക്കാര്യങ്ങൾ ചെയ്യുക

1. ചൈത്ര ശുക്ല പ്രതിപദ ദിവസം (യുഗാദി) ദൈവിക തരംഗങ്ങളും ദൈവാനുഗ്രഹവും ഭൂമിയിലേക്ക് കൂടുതൽ വരുന്നു എന്ന കാര്യം ഓർക്കുക.

2. ദൈവാനുഗ്രഹത്തിന്‍റെ പരമാവധി പ്രയോജനം ലഭിക്കുന്നതിന്, ഹിന്ദുക്കൾക്കും മറ്റുള്ളവർക്കും ചൈത്ര ശുക്ല പ്രതിപദയിൽ ആശംസകൾ നേരുക, അവർക്ക് ആശംസാ കാർഡുകൾ (മെയിൽ, ഇ-മെയിൽ), SMS മുതലായവ അയച്ചുകൊണ്ടും ടെലിഫോണിലൂടെയും !

3. ജനുവരി ഒന്നിന് ‘പുതുവത്സരാശംസകൾ’ ആശംസിക്കാതിരിക്കുക !

4. ഇക്കാര്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക.

സന്ദർഭം : സനാതൻ പ്രഭാത്