ശിഷ്യനിൽ വേണ്ട ഗുണങ്ങൾ

ഈ ലേഖനത്തിലൂടെ നമുക്ക്  ഒരു മാതൃക ശിഷ്യനിൽ എന്തെല്ലാം ഗുണങ്ങൾ ആവശ്യമാണ് എന്നതിനെക്കുറിച്ചു മനസ്സിലാക്കാം. ഗുരുവിന്‍റെ മഹിമ അപാരമാണ്. സാധന ചെയ്ത്  ഒരു ശിഷ്യനായിത്തീരുവാൻ ശമ്രിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അധ്യാത്മത്തിൽ നമ്മൾ ഗുരുവിനെ അന്വേഷിക്കരുത്, മറിച്ച് ശ്രീ ഗുരു തന്നെ ശിഷ്യന്‍റെ രൂപത്തിൽ ഞങ്ങളെ സ്വീകരിക്കണം. എന്നാൽ അതിനുവേണ്ടി ശിഷ്യൻ ആകുന്നതിനുള്ള ശമ്രങ്ങൾ നമ്മൾ നടത്തേണ്ടതാണ്. ശിഷ്യൻ ആകുന്നതിനു വേണ്ടി ഏതെല്ലാം ഗുണങ്ങൾ ആർജിക്കണം എന്നതിനെ കുറിച്ച് ഇനി മനസ്സിലാക്കാം.

1. ദൃഢവിശ്വാസം (ശദ്ധ്ര)

ശിഷ്യനിൽ അനേകം സദ്ഗുണങ്ങൾ ഉണ്ടാകും. എപ്പോഴാണ് സാധകന്‍റെ സ്വഭാവദോഷങ്ങളും അഹങ്കാരവും കുറഞ്ഞ് അവനിൽ ഗുണവർദ്ധനവ് ഉണ്ടാകുന്നത്, അപ്പോഴാണ് അവൻ ശിഷ്യനായി മാറുന്നത്. യഥാർത്ഥ ശിഷ്യന്‍റെ പെരുമാറ്റത്തിൽ എളിമ, സേവാഭാവം, ഗുരു കാര്യം ചെയ്യുന്നതിനുള്ള തീവ്ര ആഗ്രഹം, ക്ഷിപ്രത, ദൃഢത, സകാരാത്മകമായ ചിന്ത മുതലായ അനേകം ഗുണങ്ങൾ കാണാൻ സാധിക്കും. ഈ എല്ലാ ഗുണങ്ങളിൽ വച്ച് ഏറ്റവും മഹത്തരമായ ഗുണമാണ് ദൃഢവിശ്വാസം. ശിഷ്യനിൽ ഗുരുവിനോട് ശദ്ധ്ര, ഭക്തിഭാവം, വിശ്വാസം എന്നിവ ഉണ്ടാകേണ്ടിയിരിക്കുന്നു. ഗുരു എന്തു പറഞ്ഞാലും അതെല്ലാം എന്‍റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ് എന്ന ദൃഢമായ ബോധം തന്നെയാണ് വിശ്വാസം എന്നത്. നമ്മുടെ ജീവിതത്തിൽ എന്തു തന്നെ സംഭവിച്ചാലും, അത് നമ്മുടെ നന്മയ്ക്ക് വേണ്ടി തന്നെ ഉള്ളതാണ് എന്നുള്ള ബോധമാണ് ശദ്ധ്ര. നല്ല കാര്യങ്ങൾ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുകൃപയാണ്, മോശം വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ, അതിലൂടെ ഗുരു എന്നെ പഠിപ്പിക്കുകയാണെന്നുള്ള കാഴ്ചപ്പാട് വയ്ക്കുന്നതാണ് ശദ്ധ്ര. അധ്യാത്മത്തിൽ ശദ്ധ്രയാണ് ആവശ്യം.

1. ശ്രീ ഗുരുവിനോടുള്ള നിസ്സീമമായ ശദ്ധ്ര കാരണം വൃക്ഷത്തിന്‍റെ ഇരുന്ന കൊമ്പ് തന്നെ മുറിക്കുകയും, കിണറ്റിൽ വീണപ്പോൾ ശ്രീരാമ ദർശനം ഉണ്ടാവുകയും ചെയ്യുക

ശദ്ധ്ര എപ്രകാരം ആയിരിക്കണം എന്നതിന് ഏറ്റവും മികച്ച ഒരു മാതൃക നമുക്ക് ചരിത്രത്തിൽ നിന്ന് കിട്ടും. മഹാരാഷ്ട്രയിൽ സമർത്ഥ രാമദാസ് സ്വാമി എന്ന പേരിൽ ഒരു ഉന്നതനായ സത്പുരുഷൻ ഉണ്ടായിരുന്നു. അംബാദാസ് എന്ന പേരിൽ അദ്ദേഹത്തിന് ഒരു ശിഷ്യൻ ഉണ്ടായിരുന്നു. ഒരിക്കൽ സമർത്ഥ രാമദാസ് സ്വാമി, അംബാ ദാസിനോട് കിണറ്റിന് കരയിലുള്ള വൃക്ഷത്തിൽ കയറി, ഇരുന്ന കൊമ്പ് മുറിക്കാൻ പറഞ്ഞു. ഗുരുവിനോട് സന്പൂർണ്ണ വിശ്വാസം ഉള്ളതിനാൽ അദ്ദേഹം പറഞ്ഞത് അനുസരിച്ച് കൊമ്പ് മുറിക്കാൻ ആരംഭിച്ചു. കൊമ്പ് മുറിഞ്ഞപ്പോൾ എന്താണ് സംഭവിക്കേണ്ടത്, അത് തന്നെ സംഭവിച്ചു. അംബാദാസ് കിണറ്റിൽ വീണു. അതു കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷം രാമദാസ് സ്വാമികൾ അദ്ദേഹത്തിനോട് ചോദിച്ചു, സുഖം തന്നെയല്ലേ? അങ്ങയുടെ കൃപയാൽ സുഖമായിരിക്കുന്നു, എന്ന മറുപടിയും വന്നു. സ്വാമിജി അദ്ദേഹത്തെ കിണറ്റിൽ നിന്ന് വെളിയിലേക്ക് എടുത്ത് അദ്ദേഹത്തിന് കല്യാൺ എന്ന് പേരിട്ടു. ഇരുന്ന കൊമ്പ്് മുറിച്ചാൽ കിണറ്റിൽ വീഴുമെന്ന് അംബാദാസിന് അറിയാമായിരുന്നു, പക്ഷേ അപ്പോഴും മനസ്സിൽ ഗുരുവിനോടുള്ള സന്പൂർണ്ണ ശദ്ധ്ര കാരണം അദ്ദേഹം ഗുരുവിന്‍റെ ആജ്ഞ നിറവേറ്റി കിണറ്റിൽ വീഴുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിന് സാക്ഷാത് ശ്രീരാമ ഭഗവാന്‍റെ ദർശനം ഉണ്ടായി. ഇതാണ് ശദ്ധ്ര. ഗുരുവചനം ബ്രഹ്മ വാക്യമാണ്. ഗുരു എനിക്ക് ഒരിക്കലും അഹിതം ചെയ്യില്ല, ഇത് അറിഞ്ഞുകൊണ്ട് അദ്ദേഹം നൽകുന്ന ആജ്ഞ ശദ്ധ്രാപൂർവം പാലിക്കുന്നതിലാണ് ഞങ്ങളുടെ നന്മ ഇരിക്കുന്നത്.

2. ശദ്ധ്ര വർധിപ്പിക്കുന്നതിന് വേണ്ടി ചെയ്യേണ്ട പ്രയത്നങ്ങൾ

ഗുരുവിൽ ദൃഢമായ ശദ്ധ്ര ഉണ്ടാകുന്ന തരത്തിൽ നമ്മളും അത്തരം പ്രയത്നങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. നമ്മൾ എല്ലാവരിലും ഈശ്വരനിൽ ശദ്ധ്ര ഉണ്ട്, പക്ഷെ നമുക്ക് അത് വർധിപ്പിക്കേണ്ടതാണ്. ഭഗവാനോടുള്ള ശദ്ധ്ര വർധിപ്പിക്കുന്നതിനായി, സംഭവിക്കുവാൻ പോകുന്ന ഓരോ സംഭവങ്ങളും ശ്രീഗുരുവിന്‍റെ പ്രസാദമാണ് എന്ന ഭാവത്തോടെ അതിനെ സ്വീകരിക്കുക, അതിൽ നിന്നും പഠിക്കുക, കൂടാതെ അഖണ്ഡ നാമജപം ചെയ്യുന്നതിനു ശമ്രിക്കുക. ശദ്ധ്ര വർധിപ്പിക്കുന്നതിനായി ഭഗവാനോട് ഇപ്രകാരം പ്രാർഥിക്കുക, ഭഗവാനേ, എനിക്ക് ഇനി ഈ മോഹമായയിൽ കുടുങ്ങേണ്ട. എനിക്ക് ഈശ്വരപ്രാപ്തിക്കായുള്ള തീവ്ര ആഗ്രഹം നൽകിയാലും. നമ്മൾ ഗുരുവിന്‍റെ സങ്കീർത്തനം എത്രമാത്രം നടത്തുന്നുവോ, എത്രകണ്ട് സാധന ചെയ്യുന്നുവോ, എത്ര സത്സംഗത്തിൽ  പങ്കെടുക്കുന്നുവോ, അതിനനുസരിച്ച് തന്നെ നമ്മുടെ ശദ്ധ്രയും ദൃഢമായി കൊണ്ടിരിക്കും.

2. ഏതു സാഹചര്യത്തിലും പഠിക്കുന്ന മനോഭാവം വയ്ക്കുക

ശിഷ്യന്‍റെ ഒരു മഹത്തരമായ ഗുണമാണ് നിരന്തരമായി  പഠിച്ചു കൊണ്ടിരിക്കുക എന്നത്. പഠിക്കുക എന്നാൽ ഏതെങ്കിലും പാഠ്യപദ്ധതിയനുസരിച്ച് പഠിക്കുക എന്നല്ല, മറിച്ച്, ഏതെങ്കിലും സംഭവത്തിലൂടെ ഈശ്വരൻ നമ്മളെ എന്താണ് പഠിപ്പിക്കുന്നത്, അത് മനസ്സിലാക്കി ഉൾക്കൊള്ളുക. പഠിക്കുന്നതിൽ ആനന്ദം അടങ്ങിയിരിക്കുന്നു. നമ്മൾ എല്ലാവരും അത് അനുഭവിച്ചിട്ടുണ്ട്. പുതുതായി വല്ലതും പഠിക്കുന്പോൾ നമുക്ക് നല്ല ആനന്ദം തോന്നാറില്ലേ? പക്ഷേ ക്രമേണ നമ്മൾ വളർന്ന് വലുതായിക്കൊണ്ടിരിക്കുന്പോൾ നമ്മളിൽ പഠിക്കേണ്ട മനോഭാവം കുറഞ്ഞു പോകുന്നു. നമുക്ക് ഒരു നല്ല വ്യക്തി ആകണമെങ്കിൽ നമ്മൾ നിരന്തരം പഠിക്കാനുള്ള മാനസിക സ്ഥിതിയിൽ ആയിരിക്കണം.

1. ശിഷ്യ ഭാവത്തിലുള്ള സച്ചിദാനന്ദ പരബ്രഹ്മ ഡോ. ആഠവലേജീ

ഇന്ന് സനാതൻ സംസ്ഥയുടെ സംസ്ഥാപകനായ സച്ചിദാനന്ദ പരബ്രഹ്മ ഡോ. ആഠവലേജി, അധ്യാത്മത്തിലെ അത്യുന്നത അവസ്ഥയിൽ എത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹം ഇപ്പോഴും ശിഷ്യന്‍റെ ഭാവത്തിൽ തന്നെ നിലകൊള്ളുന്നു. അദ്ദേഹത്തിന്‍റെ കൈയ്യിൽ എല്ലായ്പ്പോഴും ഒരു ചെറിയ നോട്ട് പുസ്തകവും പേനയും ഉണ്ടായിരിക്കും. ആരെങ്കിലും അദ്ദേഹത്തെ കാണാൻ വന്നാൽ, വന്നവരിൽ നിന്നും വല്ലതും പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അവ എഴുതി വയ്ക്കും. രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് കൂടി അദ്ദേഹത്തിന്‍റെ തലയിണയുടെ സമീപത്ത് നോട്ട്  പുസ്തകവും പേനയും ഉണ്ടായിരിക്കും. പുതിയ കാര്യങ്ങൾ വല്ലതും മനസ്സിൽ വന്നിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ എഴുതി വയ്ക്കാമല്ലോ, എന്ന കാഴ്ചപ്പാടിലാണ് ഇങ്ങനെ ചെയ്യുന്നത്. അവർ ഏതെങ്കിലും വർത്തമാന പത്രമോ അല്ലെങ്കിൽ മാസികയോ വായിക്കുന്ന സമയത്ത് അതിൽ പ്രധാനപ്പെട്ട വല്ല വിഷയങ്ങൾ ഉണ്ടെങ്കിൽ പെൻസിൽ ഉപയോഗിച്ച് അത് അടയാളപ്പെടുത്തി വയ്ക്കുകയും തരംതിരിച്ച്  വയ്ക്കുകയും ചെയ്യും. അദ്ദേഹം തന്‍റെ സേവകൾ മറ്റു സാധകർക്ക് ചെയ്യുവാൻ കൊടുക്കുകയില്ല, തന്നെക്കൊണ്ട് എത്ര ചെയ്യുവാൻ സാധിക്കും, അത് അദ്ദേഹം തന്നെ ചെയ്യും.

നമുക്കും ശിഷ്യൻ ആകണമെങ്കിൽ, നമ്മളും നിരന്തരം പഠിക്കാനുള്ള മാനസിക സ്ഥിതിയിൽ ആയിരിക്കണം. പലപ്പോഴും വല്ല അപ്രിയ കാര്യങ്ങളും സംഭവിച്ചാൽ നമ്മുടെ മനസ്സ് അതിൽ തന്നെ തങ്ങിപ്പോകുന്നു. നമ്മളിൽ നിന്ന് വല്ല തെറ്റും സംഭവിച്ചാൽ നമ്മുടെ മേൽ സമ്മർദ്ദം ഉണ്ടാകുന്നു. എന്നാൽ അതിൽ നിന്നും ഭഗവാൻ എന്താണ് ആഗ്രഹിക്കുന്നത് ? ആ സംഭവത്തിൽ നിന്നും പഠിച്ച് മുന്നോട്ടു പോകുക. ചുരുക്കത്തിൽ, നമ്മൾ എല്ലായ്പ്പോഴും പഠിക്കാനുള്ള മാനസിക അവസ്ഥയിൽ തന്നെ നിൽക്കാൻ ശമ്രിക്കുക.

3. ആജ്ഞാപാലനം

ശിഷ്യന്‍റെ കാഴ്ചപ്പാടിൽ ഏറ്റവും മഹത്ത്വമേറിയ ഗുണമാണ് ആജ്ഞാപാലനം. ഗുരുവിന്‍റെ ആജ്ഞ പാലിക്കുക എന്നത് എല്ലാ ഗുണങ്ങളുടെയും രാജാവാണെന്ന് പറയപ്പെടുന്നു. ഗുരുവിന്‍റെ ആജ്ഞ പാലിക്കുന്നതിലൂടെ വളരെ വേഗത്തിൽ ആത്മീയ ഉന്നതി ഉണ്ടാകുന്നു. യോഗമാർഗത്തിൽ വളരെ കാലങ്ങളായി തുടർന്ന കഠിനമായ പരിശീലനത്തിന് ഒടുവിൽ മാത്രമേ കുണ്ഡലിനീ ശക്തി മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി എന്നീ ചക്രങ്ങളും ഭേദിച്ച് ആജ്ഞാചക്രം ഭേദിക്കുകയുള്ളൂ. ഗുരുവിന്‍റെ ആജ്ഞ പാലിക്കുന്നതിലൂടെ ആജ്ഞാചക്രം നേരിട്ട് ഭേദിക്കുകയും, അതായത് ആജ്ഞാചക്രം ജാഗൃതമാകുകയും അതുകാരണം വേഗത്തിൽ ആധ്യാത്മിക ഉന്നതി ഉണ്ടാകുകയും ചെയ്യുന്നു. ചിലപ്പോൾ ഗുരു നൽകുന്ന ആജ്ഞയുടെ പിന്നിലുള്ള കാരണം ശിഷ്യന് മനസ്സിലായിട്ടുണ്ടാവില്ല, എന്നാൽ യഥാർത്ഥ ശിഷ്യൻ യാതൊരു വിധ സംശയവും കൂടാതെ ഗുരുവിന്‍റെ ആജ്ഞ പാലിക്കുന്നു, കാരണം ഗുരു ഒരിക്കലും അവന് മോശം വരുന്ന കാര്യങ്ങൾ ചെയ്യുകയില്ല എന്നതിനെക്കുറിച്ച് അവന് തികഞ്ഞ ഉറപ്പുണ്ട്. ആജ്ഞാ പാലനത്തിന്‍റെ ഏറ്റവും വലിയ നേട്ടം എന്താണ് എന്നു വച്ചാൽ, ആജ്ഞാപലനം ചെയ്യുന്നതിലൂടെ, ഗുരു പറഞ്ഞതു പ്രകാരം ചെയ്യുന്പോൾ, മനസ്സ്, ബുദ്ധി, അഹംകാരം എന്നിവ ഇല്ലാതായിക്കൊണ്ടിരിക്കും. അധ്യാത്മത്തിൽ അവസാനം മനോലയവും ബുദ്ധിലയവും ആകേണ്ടതുണ്ട്.

1. ഗുരു ആജ്ഞാപാലനത്തിലൂടെ മനോലയം സംഭവിക്കുക

സച്ചിദാനന്ദ പരബ്രഹ്മ ഡോ. ആഠവലെജിക്ക് ഗുരു രൂപത്തിൽ പരമ പൂജനീയ ഭക്തരാജ് മഹാരാജിനെ ലഭിച്ചപ്പോൾ, അദ്ദേഹം പൂർണ്ണ സമർപ്പണ ഭാവത്തോടെ ഗുരുസേവ ചെയ്തു. ഒരിക്കൽ പരമ പൂജനീയ ഭക്തരാജ് മഹാരാജ് അതായത് ബാബ തന്‍റെ മുറിയിൽ വിശമ്രിക്കുകയായിരുന്നു. നല്ല തണുപ്പ് കാലമായിരുന്നു, അതിനാൽ സച്ചിദാനന്ദ പരബ്രഹ്മ ഡോ. ഡോക്ടർജി, പരമ പൂജനീയ ഭക്തരാജ് മഹാരാജിന് തണുപ്പ് തട്ടേണ്ടെന്ന് കരുതി ഫാൻ നിർത്തി വച്ച് മുറിക്ക് വെളിയിൽ നിന്നു. അപ്പോൾ പരമ പൂജനീയ ഭക്തരാജ് മഹാരാജ് അതായത് ബാബ സച്ചിദാനന്ദ പരബ്രഹ്മ ഡോ. ഡോക്ടർജിയെ അകത്തേക്ക് വിളിക്കുകയും അദ്ദേഹത്തിന്‍റെ നേർക്ക് ഫാൻ എന്തിന് നിർത്തി, വൈദ്യുതി ബിൽ നീയാണോ അടയ്ക്കുന്നത്, എന്ന് ചോദിച്ചു ദേഷ്യപ്പെട്ടു. ബാബ ദേഷ്യപ്പെട്ടപ്പോൾ, സച്ചിദാനന്ദ പരബ്രഹ്മ ഡോക്ടർജി, വീണ്ടും ഫാൻ ഒാൺ ആക്കി മുറിക്ക് വെളിയിൽ നിന്നു. അപ്പോൾ ബാബ വീണ്ടും അദ്ദേഹത്തെ മുറിയിലേക്ക് വിളിച്ചു, എന്നിട്ട് അവർ വീണ്ടും ഉറക്കെ ചോദിച്ചു, ഇത്ര തണുപ്പത്ത് ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നു. ആർക്കും എന്‍റെ മേൽ ഒരു ശദ്ധ്രയുമില്ല, അല്ലേ? സച്ചിദാനന്ദ പരബ്രഹ്മ ഡോക്ടർ ഫാൻ വീണ്ടും നിർത്തി. ഫാൻ പ്രവർത്തിപ്പിക്കാനും ഉടനെ തന്നെ അത് നിർത്താനും പറയുന്ന സമയത്ത് സച്ചിദാനന്ദ പരബ്രഹ്മ ഡോക്ടർജിയുടെ മനസ്സിൽ യാതൊരു തരത്തിലുള്ള സംശയങ്ങളും ഉണ്ടായിരുന്നില്ല, കാരണം ഗുരു ഈ പ്രവർത്തിയിലൂടെ തന്‍റെ മനോലയം ഉണ്ടാക്കി എടുക്കുകയാണ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. നമ്മുടെ മനസ്സിനും ബുദ്ധിക്കും ലയം സംഭവിച്ചാൽ വിശ്വ മനസ്സിലെയും വിശ്വ ബുദ്ധിയിലേയും വിചാരങ്ങൾ ഗ്രഹിക്കാൻ സാധിക്കുന്നു.

2. ഗുരു ആജ്ഞാപാലനം നമ്മുടെ കാഴ്ചപ്പാടിൽ

നാം ഗുരുവിന്‍റെ ആജ്ഞാപാലനം എപ്രകാരം ചെയ്യണം? ഇന്നത്തെ കാലഘട്ടത്തിൽ ഓരോ സാധകരുടെയും ജീവിതത്തിൽ ഗുരു വന്ന്  അദ്ദേഹത്തിന്‍റെ സേവനം ചെയ്യാനും അദ്ദേഹത്തിൽ നിന്നും ആജ്ഞ ലഭിക്കുന്നതും സാധിച്ചെന്നു വരില്ല. ഗുരു വ്യാപകമായ സങ്കൽപമാണെന്ന് നാം മനസ്സിലാക്കണം. ഗുരു തത്ത്വ രൂപത്തിൽ സാധന ചെയ്യുന്നവരുടെ കൂടെ എല്ലായ്പ്പോഴും ഉണ്ടായിരിക്കും. അതിനാൽ നാം നിത്യവും സാധന ചെയ്യുക. ഗുരുതത്ത്വത്തോട് ശദ്ധ്ര വച്ചു കൊണ്ട് ആരാണ് ആത്മാർത്ഥതയോടു കൂടി സാധനയുടെ ശമ്രങ്ങൾ ചെയ്യുന്നത്, അവർക്ക് ഗുരുതത്ത്വം തന്‍റെ കൂടെ എപ്പോഴും ഉണ്ട് എന്നതിന്‍റെ അനുഭൂതി ഓരോ നിമിഷവും ഉണ്ടാകുകയും സാധനയിൽ അവർക്ക് വളരെ വേഗത്തിൽ ഉന്നതി ഉണ്ടാകുകയും ചെയ്യുന്നു.

എപ്രകാരമാണ് കളിമണ്ണ് കുശവന്‍റെ കൈയിൽ യാതൊരു ചിന്തയുമില്ലാതെ കിടക്കുന്നത്, അതുപോലെ ശ്രീ ഗുരു ചരണങ്ങളിൽ സർവചിന്തകളും ഉപേക്ഷിച്ചു സമർപ്പിതരാകുന്പോൾ ശ്രീ ഗുരുവിന്, ശിഷ്യന് അനുയോജ്യമായ രൂപം കൊടുക്കുവാൻ സാധിക്കുന്നു.

3. സാധന കാരണം അന്തഃക്കരണം ശുദ്ധമായ സ്വാമി വിവേകാനന്ദന് സദ്ഗുരുവിന്‍റെ മാർഗദർശനം ഗ്രഹിക്കാൻ കഴിയുകയും അതനുസരിച്ച് പ്രവർത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിക്കുകയും ചെയ്തു

ഒരിക്കൽ സ്വാമി വിവേകാനന്ദൻ യാത്രയ്ക്കായി ഒരു തോണിയിൽ കയറി. യാത്ര തുടങ്ങാൻ അൽപസമയം കൂടി ബാക്കിയുണ്ട്. അപ്പോൾ തന്‍റെ ഗുരു ശ്രീ രാമകൃഷ്ണ പരമഹംസന്‍റെ ശബ്ദം ഉള്ളിൽനിന്ന് വളരെ വ്യക്തമായി കേട്ടു. അദ്ദേഹം വിവേകാനന്ദ സ്വാമിയോട് പറഞ്ഞു, നീ വേഗം തന്നെ തോണിയിൽ നിന്നും ഇറങ്ങൂ. ഈ തോണിയിൽ പോകരുത്. ഗുരുവിന്‍റെ ആജ്ഞ പാലിച്ചുകൊണ്ട് വിവേകാനന്ദ സ്വാമി ഉടൻ തന്നെ തോണിയിൽ നിന്നും ഇറങ്ങുകയും തോണി യാത്ര തിരിക്കുകയും ചെയ്തു. തോണിയിൽ നിന്ന് എന്തു കൊണ്ടാണ് ഗുരുദേവൻ എന്നെ ഇറക്കിയത് എന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞതെന്തെന്നാൽ, ആ യാത്രയിൽ തോണി മുങ്ങുകയും അതിലുള്ള മുഴുവൻ യാത്രക്കാരും മരണപ്പെടുകയും ചെയ്തു എന്ന്. ഇതിൽ വിവേകാനന്ദ സ്വാമിക്ക് വളരെയധികം ദുഃഖം ഉണ്ടായി. പിന്നീട് അദ്ദേഹം ശ്രീ രാമകൃഷ്ണ പരമഹംസനെ കണ്ടപ്പോൾ, ഇപ്രകാരം ചോദിച്ചു, ഗുരുജി അങ്ങ് എന്നെ സമയത്ത് തന്നെ ഉണർത്തി എന്‍റെ പ്രാണനെ രക്ഷിച്ചു എന്നത് സത്യം തന്നെയാണ്, എന്നാൽ എന്‍റെ കൂടെ യാത്ര ചെയ്ത എല്ലാവരും മനുഷ്യർ തന്നെയല്ലേ! അപ്പോൾ നിങ്ങൾ എന്തുകൊണ്ട് ഇതേ സ്നേഹം മറ്റു യാത്രക്കാരോടും തോണിക്കാരനോടും കാണിച്ചില്ല? അങ്ങ് എന്തുകൊണ്ട് അവർക്ക് സൂചന നൽകിയില്ല? അവരും എന്നെപ്പോലെ തന്നെയല്ലേ ? ഇത് കേട്ട് ശ്രീ രാമകൃഷ്ണ പരമഹംസൻ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു, ഞാൻ അവരോടും ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു, പക്ഷേ എന്‍റെ ശബ്ദം അവരിലേക്ക് എത്തിയില്ല. അവർ അവരുടെ അഹങ്കാരത്തിൽ മുഴുകിയിരിക്കുകയായിരുന്നു. നിന്‍റെ അന്തഃക്കരണം ശുദ്ധം ആയിരുന്നു, അതിനാൽ നിനക്ക് എന്‍റെ ശബ്ദം കേൾക്കാൻ സാധിച്ചു.

പരമേശ്വരനോ, സദ്ഗുരുവോ ആയിക്കൊള്ളട്ടെ, അവർ നമ്മളുടെ ഹൃദയത്തിൽ തന്നെയാണ് വസിക്കുന്നത്. അവർ നിരന്തരം നമ്മളുടെ നല്ലത് ഏതാണ്, മോശം ഏതാണ് എന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു, എന്നാൽ നമ്മൾ നമ്മുടെ വിനോദങ്ങളിലും വിഷയ വസ്തുക്കളുടെ അധീനതയിലും പെട്ട് അവർ പറയുന്നത് കേൾക്കുന്നില്ല. അതിന്‍റെ ഫലമായി നമുക്ക് നല്ലതും മോശവും അനുഭവിക്കേണ്ടിവരുന്നു, അതിനാൽ അന്തഃക്കരണത്തിന്‍റെ ശുദ്ധി അത്യാവശ്യമാണ്. അന്തഃക്കരണം ശുദ്ധീകരിക്കുന്നതിന് വേണ്ടി സത്സേവനം, സത്സംഗം, സാധന ഇവ പ്രയോജനം ചെയ്യും.