മഴക്കാലത്ത് സ്വാഭാവികമായി വളരുന്ന ഔഷധ സസ്യങ്ങൾ ശേഖരിക്കുക ! (ഭാഗം 1)

ഭാവിയിലെ ലോകമഹായുദ്ധ സമയത്ത് ഡോക്ടർമാരോ ഫിസിഷ്യൻമാരോ, മരുന്നുകളോ ലഭിക്കുകയില്ല. അത്തരം സമയങ്ങളിൽ ആയുർവേദത്തിന് നമ്മുടെ രക്ഷകനാകാൻ സാധിക്കും. ഈ ലേഖനത്തിൽ, ‘സ്വാഭാവികമായി വളരുന്ന ഔഷധ ചെടികളെയും സസ്യങ്ങളെയും എങ്ങനെ ശേഖരിക്കാം’ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് മനസ്സിലാക്കാം. ഈ വിഷയത്തെക്കുറിച്ചുള്ള സനാതൻ സംസ്ഥയുടെ പുസ്തകം ഇംഗ്ലീഷിൽ ലഭ്യമാണ്. ‘ഔഷധ ചെടിക്കളും സസ്യങ്ങളും എങ്ങനെ ശേഖരിക്കുകയും സൂക്ഷിച്ചു വയ്ക്കുകയും ചെയ്യാം’ എന്നതിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ അവലോകനം ഈ പുസ്തകം നിങ്ങൾക്ക് നൽകും.

1. ഔഷധ സസ്യങ്ങൾ ഇപ്പോൾ തന്നെ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക !

വൈദ്യ മേഘ്‌രാജ് മാധവ് പരാഡ്കർ

വരുണദേവന്‍റെ കൃപയാൽ എല്ലാ വർഷവും എണ്ണമറ്റ ഔഷധ സസ്യങ്ങൾ മഴക്കാലത്ത് സ്വാഭാവികമായി വളരുന്നു. ഈ ചെടികളിൽ ചിലത് കാലവർഷം (മൺസൂൺ) അവസാനിച്ച് 1-2 മാസങ്ങൾക്ക് ശേഷം ഉണങ്ങിപ്പോകുന്നു. അടുത്ത മഴ വരെ ഈ ചെടികൾ ലഭിക്കുകയില്ല. അതിനാൽ, അത്തരം ചെടികൾ ഇപ്പോൾ ശേഖരിക്കേണ്ടതാണ്.

2. ഔഷധസസ്യങ്ങൾ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന്‍റെ പ്രയോജനങ്ങൾ

ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ചില ഔഷധ സസ്യങ്ങൾ ആയുർവേദ മരുന്നുകൾ വിൽക്കുന്ന കടകളിൽ ലഭ്യമാണ്. എന്നാൽ അവ കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നല്ലത് പ്രകൃതിയിൽ നിന്ന് ശേഖരിക്കുന്നതാണ്. നിങ്ങൾ വാങ്ങുന്ന ഔഷധ സസ്യങ്ങൾ പുതിയതായിരിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ചെടികൾ പഴയതാണെങ്കിൽ, അവയുടെ ഫലപ്രാപ്തി കുറയുന്നു. വിപണിയിൽ വിൽക്കുന്ന ഒട്ടുമിക്ക ഔഷധ സസ്യങ്ങളും മായം കലർന്നതാണ്. അവയിൽ പൊടിയും അഴുക്കും മറ്റ് അവശിഷ്ടങ്ങളും അടങ്ങിയിട്ടുണ്ടാകും. നേരെമറിച്ച്, നാം സ്വയം സസ്യങ്ങൾ ശേഖരിക്കുമ്പോൾ, അത് പുതുമയും പരിശുദ്ധിയുമുള്ളതാണെന്ന് നമുക്ക് ഉറപ്പാണ്. അത്തരം ചെടികൾ നമുക്ക് കഴുകാൻ സാധിക്കുന്നതു കൊണ്ട് അത് വൃത്തിയായിരിക്കും. ചെടികൾ ശേഖരിച്ച് ഉണക്കി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഏകദേശം 1 മുതൽ 1.5 വർഷം വരെ ഉപയോഗിക്കാം.

3. ചെടികളെ തിരിച്ചറിയാൻ ഗ്രാമങ്ങളിലെ അറിവുള്ള ആളുകളെയോ അറിയപ്പെടുന്ന ആയുർവേദ വിദഗ്ധരെയോ സമീപിക്കുക

ഗ്രാമത്തിലെ പ്രായമായവരിൽ ഭൂരിഭാഗവും ഔഷധ സസ്യങ്ങളെക്കുറിച്ച് അറിവുള്ളവരാണ്. ഈ ലേഖനത്തിലുള്ള സസ്യങ്ങളുടെ ചിത്രങ്ങൾ കാണിച്ച് ആ ചെടികൾ തന്നെയാണെന്ന് ഉറപ്പ് വരുത്തി അവ എവിടെ കണ്ടെത്താമെന്ന് ചോദിച്ച് മനസ്സിലാക്കുക. കഴിയുമെങ്കിൽ നിങ്ങൾക്കറിയാവുന്ന വൈദ്യന്‍റെ സഹായം തേടുക. ആയുർവേദ വൈദ്യന്മാർക്ക് ഔഷധ സസ്യങ്ങൾ പരിചിതമാണ്, അവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം. നല്ല കഴിവുള്ള ഒരു വൈദ്യന് വിവിധ രോഗങ്ങളെ ചികിത്സിക്കാൻ ഒരേ സസ്യം ഫലപ്രദമായി ഉപയോഗിക്കാം. ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ചെടികൾ കൂടാതെ, ഒരു വിദഗ്ധൻ മറ്റേതെങ്കിലും സസ്യങ്ങളെ പരാമർശിച്ചാൽ, അവയും ഉചിതമായ അനുപാതത്തിൽ സൂക്ഷിച്ചു വയ്ക്കുന്നത് നല്ലതാണ്.

4. ഔഷധസസ്യങ്ങൾ ശേഖരിക്കുന്നതിനുള്ള ചില പൊതു നിർദ്ദേശങ്ങൾ

A. ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുന്നെ പ്രാർത്ഥിക്കുകയും തിരിച്ച് വീട്ടിൽ എത്തിയാൽ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക.

B. വൃത്തിഹീനമായ സ്ഥലങ്ങൾ, മലിന ജലം ഒഴുക്കുന്ന ഓടകൾ, ചതുപ്പുകൾ, ശ്മശാനങ്ങൾ മുതലായവയിൽ വളരുന്ന ഔഷധ സസ്യങ്ങളും ചെടികളും ശേഖരിക്കരുത്. ഔഷധ സസ്യങ്ങൾ വളരുന്ന സ്ഥലം വൃത്തിയുള്ളതായിരിക്കണം.

C. മലിനീകരണം ഉണ്ടാക്കുന്ന, പ്രത്യേകിച്ച് ഹാനികരമായ രാസവസ്തുക്കൾ പുറന്തള്ളുന്ന ഫാക്ടറികൾ പ്രദേശത്ത് ഉണ്ടാകരുത്.

D. ഫംഗസ് രോഗമുള്ളതും കീടങ്ങളാൽ ആക്രമിക്കപ്പെട്ടതോ പൊതുവായി രോഗ ബാധിതമായതോ ആയ ചെടികൾ ശേഖരിക്കരുത്.

E. വിഷ വൃക്ഷങ്ങളിൽ വളരുന്ന ഔഷധ സസ്യങ്ങൾ ശേഖരിക്കരുത്, ഉദാ. സ്ട്രൈക്നൈൻ (സ്ട്രൈക്നോസ് നക്സ്-വോമിക) മരത്തിൽ വളരുന്ന ചിറ്റമൃത് ശേഖരിക്കരുത്.

F. അനിഷ്ട സ്പന്ദനങ്ങളുണ്ടെന്ന് നിങ്ങൾക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് ചെടികൾ ശേഖരിക്കരുത്.

G. കൃത്യമായ തിരിച്ചറിവില്ലാതെ ചെടികൾ ശേഖരിക്കാൻ പാടില്ല. തെറ്റായ ചെടിയുടെ ഉപയോഗം ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ, അറിവുള്ള വ്യക്തി മാത്രമേ ചെടിയെ തിരഞ്ഞെടുക്കാൻ പാടുള്ളു.

H. സൂര്യാസ്തമയത്തിനു ശേഷം ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പാടില്ല.

5. ഔഷധസസ്യങ്ങൾ ശേഖരിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ.

A. ശേഖരിച്ച ചെടികൾ നൂൽ ഉപയോഗിച്ച് കൂട്ടി കെട്ടിയതിനു ശേഷം ബാഗുകളിൽ പായ്ക്ക് ചെയ്യണം. ഒരു ലേബലിൽ ചെടിയുടെ പേരെഴുതി ഉടൻ തന്നെ ഒട്ടിച്ചു വെക്കണം.

B. ചെടികൾ വീട്ടിൽ കൊണ്ടുവന്നതിനു ശേഷം നന്നായി കഴുകുക. ചെടികളിൽ പൂക്കളും വിത്തുകളും ഉണ്ടെങ്കിൽ, അവയെ വേർതിരിക്കുക, അതു വഴി അവ ഒഴുക്കി പോകില്ല. ചെടി പിഴുതെടുത്തതാണ് എടുക്കുന്നതെങ്കിൽ അതിന്‍റെ വേരുകൾ കത്രിക ഉപയോഗിച്ച് മുറിച്ച് ചെടിയിൽ നിന്ന് വേർപെടുത്തണം. വേരുകൾ മണ്ണിൽ മൂടിയിരിക്കുന്നതിനാൽ, ചെടിയുടെ മറ്റ് ഭാഗങ്ങളിലേക്ക് മണ്ണ് കടക്കാതിരിക്കാൻ അവ പ്രത്യേകം കഴുകണം.

C. ചെടികൾ കഴുകി അരമണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വെക്കണം. ചെടികളിലെ പൊടിയും അഴുക്കും വെള്ളത്തിൽ അടിഞ്ഞുകൂടാൻ ഇത് സഹായിക്കുന്നു.

D. ചെടികൾ നനഞ്ഞിരിക്കുമ്പോൾ തന്നെ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

E. ചെടികൾ കഴുകിയ ശേഷം വെയിലത്ത് ഉണക്കുക. ചെടികൾക്ക് സുഗന്ധമുണ്ടെങ്കിൽ, അവ തണലിൽ ഉണക്കണം, വെയിലത്ത് ഉണക്കരുത്. കൂടുതൽ പ്രക്രിയകൾ ആവശ്യമില്ലെങ്കിൽ ഉണങ്ങിയ ചെടികൾ ഉടനെ തന്നെ പ്ലാസ്റ്റിക് ബാഗുകളിൽ അടച്ചു വയ്ക്കുക. അടച്ചു വച്ച ബാഗുകൾ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക.

F. ഉണങ്ങിയ ചെടികളോ അവയുടെ പൊടികളോ സ്ഥിരമായി ഉപയോഗിക്കാൻ പോകുന്നില്ലെങ്കിൽ, അവ സ്ഥാപിച്ച പാത്രങ്ങൾ കൃത്യമായ ഇടവേളകളിൽ തുറന്നു ചെടികൾ നല്ല നിലയിലാണെന്ന് പരിശോധിച്ചു ഉറപ്പ് വരുത്തണം.

G. ഉണക്കിയ പച്ചമരുന്നുകൾ മിക്സിയിൽ ഇട്ട് നന്നായി പൊടിക്കുക. ഒരു അരിപ്പയിലൂടെ ഈ പൊടി അരിച്ചെടുക്കുക. അരിപ്പയിൽ അവശേഷിക്കുന്ന കഷണങ്ങൾ ഒന്നുകിൽ വീണ്ടും മിക്സിയിൽ ഇട്ടു വീണ്ടും പൊടിക്കുക അല്ലെങ്കിൽ പ്രത്യേക ബാഗിൽ സൂക്ഷിക്കുക. ചെടിയുടെ നല്ല പൊടിയെ ‘ചൂർണ’ എന്നും അരിപ്പയിൽ അവശേഷിക്കുന്ന നാടൻ പൊടിയെ ‘യവ്കുത് ചൂർണം’ എന്നും വിളിക്കുന്നു. ചൂർണം കഴിക്കുകയോ അലെങ്കിൽ തൈലമായി ഉപയോഗിക്കാം അതേസമയം പരുക്കൻ പൊടി വെള്ളത്തിൽ ഇട്ട് തിളപ്പിക്കാൻ ഉപയോഗിക്കാം. എല്ലാ പൊടികളും ഒരു ബാഗിൽ പായ്ക്ക് ചെയ്യുന്നതിനു പകരം, ഏകദേശം 15 ടീസ്പൂൺ പൊടി ചെറിയ ചെറിയ ബാഗുകളിൽ നിറയ്ക്കുക. ഓരോ ബാഗിലും പൊടിയുടെ പേരും നിർമ്മാണ തീയതിയും എഴുതി അടച്ച് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കണം. ഇത് പൊടിയെ സുരക്ഷിതമായി സൂക്ഷിക്കുന്നു.

6. സസ്യങ്ങൾ ശേഖരിക്കുമ്പോൾ ലഭിക്കുന്ന വിത്തുകൾ നടുക.

ചില ചെടികൾ സ്വാഭാവികമായും ധാരാളമായി കാണപ്പെടുന്നുണ്ടെങ്കിലും അവ കൃഷി ചെയ്യുന്നതും വളരെ ഗുണം ചെയ്യും. അവ നട്ടുവളർത്തുന്നതു വഴി നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ആ സസ്യങ്ങൾ ലഭ്യമാക്കുന്നു. ഔഷധ സസ്യങ്ങൾ ശേഖരിക്കുമ്പോൾ ആ ചെടിയുടെ വിത്തുകളും പ്രത്യേകം ശേഖരിക്കണം. സാധിക്കുന്നവർ ഈ ചെടികൾ വീട്ടുമുറ്റത്തോ പറമ്പിലോ നടുക.

7. ഔഷധ സസ്യങ്ങൾക്കായി അന്വേഷിച്ചു കൊണ്ടിരിക്കുക

യാത്രയ്ക്കിടെ നമ്മൾ പല ചെടികളും കാണാറുണ്ട്, പക്ഷേ അവ ഔഷധ സസ്യങ്ങളാണെന്ന് നമുക്കറിയില്ല. ഈ പരമ്പരയിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങൾ എങ്ങും നിറഞ്ഞ് കാണുന്നവയാണ്. ഈ ചെടികളും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഇവയും മറ്റ് ചെടികളും നിരീക്ഷിക്കുന്നതും തിരിച്ചറിയുന്നതും ശീലമാക്കിയാൽ പ്രതികൂല സമയങ്ങളിൽ ഇവ ഉപയോഗിക്കാൻ സാധിക്കും.

– വൈദ്യ മേഘ്‌രാജ് മാധവ് പരാഡ്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ. (18.11.2020)