ഭഗവദ്ഗീതയെ ആദ്ധ്യാത്മിക തലത്തിൽ പ്രയോജനപ്പെടുത്താത്ത ഹിന്ദുക്കൾ

 

മിക്കവാറും എല്ലാ വീടുകളിലും ഭഗവദ്ഗീത
ഉണ്ടെങ്കിലും ഹിന്ദുക്കളുടെ സ്ഥിതി പരിതാപകരമാണ് !

ശ്രീമദ് ഭഗവത്ഗീത എന്ന ധർമ ഗ്രന്ഥം വേദങ്ങൾ ഉൾപ്പെടെ എല്ലാ ധർമ്മ ഗ്രന്ഥങ്ങളുടെയും സാരമാണ്. ഭഗവദ്ഗീതയുടെ പ്രചരണം എല്ലായിടത്തും ഉണ്ടെങ്കിലും, എല്ലാ ഹിന്ദുക്കളുടെ വീടുകളിലും ഈ ഗ്രന്ഥം ഉണ്ടെങ്കിലും കലിയുഗത്തിൽ ഹിന്ദുധർമ്മത്തിന്‍റെയും ഹിന്ദുക്കളുടെയും സ്ഥിതി വളരെ പരിതാപകരമാണ്.

 

സദ്ഗുരു (ഡോ.) ചാരുദത്ത് പിംഗളെ

1. ശ്രീമദ് ഭഗവദ്ഗീത അനുസരിച്ച് ജീവിക്കാത്ത ഹിന്ദുക്കൾ

സമൂഹത്തിലെ സ്ഥിതി നോക്കിയാൽ ചിലർ ഭഗവദ്ഗീത വീട്ടിൽ വച്ച് പൂജിക്കുന്നു, മറ്റു ചിലർ അലമാരയിൽ സൂക്ഷിക്കുന്നു, ചിലർ അത് വായിക്കുന്നുണ്ടാകും, എന്നാൽ ചിലർ മാത്രമേ അത് മനസ്സിലാക്കി സമൂഹത്തിൽ ഗീതയുടെ മഹത്ത്വത്തെക്കുറിച്ച് പറയുവാൻ പ്രയത്നിക്കുകയുള്ളൂ. കാഴ്ചപ്പാടിൽ എത്ര പേർ ഗീത പഠിക്കുന്നുണ്ട്? എന്ന് ചോദിക്കുന്നത് അനുചിതം ആയിരിക്കും. കാരണം ആരുടെ വീട്ടിലാണ് ഗീത ഉള്ളത്, അവരുടെ ആത്മീയ സാധനയുടെ സ്ഥിതി, വീട്, കുടുംബം ,സമൂഹം, രാഷ്ട്രം ഇതുമായി ബന്ധപ്പെട്ട് അവരുടെ കർത്തവ്യങ്ങളും ചിന്തകളും പ്രവർത്തികളും ഭഗവത്ഗീതയിൽ പറയുന്നത് പോലെ വളരെ കുറഞ്ഞ ആളുകൾ മാത്രമേ ചെയ്യുന്നുള്ളൂ.

2. ഭഗവദ്ഗീതയിലുള്ള ജ്ഞാനത്തിന്‍റെ
ഗുണം ഹിന്ദു സമൂഹത്തിലേക്ക് കൊടുക്കുവാൻ
ഉള്ള ഉത്തരവാദിത്വം എല്ലാവരുടെയുമാണ് !

ഭഗവദ്ഗീത കൊണ്ടുള്ള പ്രയോജനം ഹിന്ദുക്കൾക്ക് ലഭിക്കുന്നുണ്ടോ? ഗുണം ലഭിക്കുന്നുണ്ടെങ്കിലും അതിന്‍റെ ഫലം കാണുന്നില്ല, അതിന്‍റെ കാരണമെന്താണ്? സമൂഹത്തിന് ഭഗവദ്ഗീതയുടെ പ്രയോജനം എങ്ങനെ നൽകാം? ഇതിനെക്കുറിച്ച് പഠിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്.

3. സമൂഹത്തിൽ ഭഗവദ്ഗീത മനസ്സിലാക്കുന്നതിനും
ആചരിക്കുന്നതിനുമുള്ള തടസ്സങ്ങൾ എന്തെല്ലാം?

A. മിക്ക ആളുകൾക്കും സംസ്കൃത ഭാഷ അറിയില്ല.

B. സംസ്കൃത ഭാഷ അറിയുന്നവർ ഭഗവദ്ഗീത വെറും വായിക്കാൻ മാത്രം ഉപയോഗിക്കുന്നു.

C. സംസ്കൃത ഭാഷ അറിയാത്തതിനാൽ ശ്രീമദ് ഭഗവദ്ഗീതയുടെ അർത്ഥം മനസ്സിലാകുന്നില്ല.

D. ഭഗവദ്ഗീതയുടെ അർത്ഥം മനസ്സിലായാലും വളരെ കുറച്ചുപേരെ അത് സാധനയുടെ കാഴ്ചപ്പാടിൽ കാണുന്നുള്ളൂ.

E. യോഗ്യന്മാരായ ഗുരുക്കന്മാരെ കിട്ടാത്തതിനാൽ, ഗുരുവിന്‍റെ മാർഗദർശനത്തിന്‍റെ അഭാവം

F. ഈ ധർമ്മ ഗ്രന്ഥം വെറുതെ വായിക്കാനും പഠിക്കാനുമുള്ളതല്ലാതെ, അത് ഗുരുവിന്‍റെ നേരിട്ടുള്ള മാർഗ്ഗദർശനം ആണെന്നും, ആചരിച്ച് ജീവിതം ഉദ്ധരിക്കാൻ വേണ്ടിയിട്ടുള്ള മാർഗമാണ് എന്നതിനെക്കുറിച്ചുള്ള അജ്ഞാനം.

G. ഞങ്ങൾ ഹിന്ദുക്കളാണ്, നമ്മുടെ വീട്ടിൽ ഭഗവദ്ഗീത ഉണ്ട് എന്ന അഹങ്കാരം (മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ബാധകമായവരുടെ കാര്യത്തിൽ.)

– സദ്ഗുരു (ഡോ.) ചാരുദത്ത് പ്രഭാകർ പിംഗളെ, ദേശീയ മാർഗദർശകൻ , ഹിന്ദു ജനജാഗൃതി സമിതി.