കൃത്രിമ ശീതളപാനീയങ്ങളുടെ ദോഷഫലങ്ങൾ

1. അസ്ഥികൾ ബലഹീനമാകുന്നു

കൃത്രിമ ശീതളപാനീയങ്ങളുടെ PH പൊതുവെ 3.4 ആണ്. ഇത് എല്ലുകളെ ദുർബലമാക്കുന്നു. സാധാരണയായി 30 വയസ്സിനു ശേഷം മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ പുനരുജ്ജീവന പ്രക്രിയ നിലയ്ക്കുന്നു. അതിനുശേഷം, ഭക്ഷണത്തിലെ അസിഡിറ്റിയുടെ അടിസ്ഥാനത്തിൽ അസ്ഥികൾ ദുർബലമാകാൻ തുടങ്ങുന്നു.

 

2. ശരീര താപനിലയും ശീതളപാനീയങ്ങളുടെ
താപനിലയും തമ്മിലുള്ള വ്യത്യാസം ഒരു വ്യക്തിയുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു

ആരോഗ്യ വീക്ഷണത്തിൽ ഈ പാനീയങ്ങളിൽ വിറ്റാമിനുകളോ മിനറൽ സപ്ലിമെന്‍റുകളോ ഇല്ല, നേരെ മറിച്ച് പഞ്ചസാര, കാർബോളിക് ആസിഡ്, മറ്റ് രാസവസ്തുക്കൾ എന്നിവ വളരെ കൂടുതൽ അളവിലുണ്ടാകും. മനുഷ്യന്‍റെ ശരാശരി ശരീര താപനില 37 ഡിഗ്രി സെന്‍റിഗ്രേഡാണ്, അതേസമയം ശീതളപാനീയങ്ങളുടെ താപനില 0 ഡിഗ്രിയോളം കുറവായിരിക്കും. താപനിലയിലെ ഈ വലിയ വ്യത്യാസം മനുഷ്യന്‍റെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.  ദഹനക്കേടിന് കാരണമാകുന്നു. ഇവ സേവിക്കുന്നതിലൂടെ പല്ലിന്‍റെ രോഗങ്ങളും ഉണ്ടാകുന്നു.

 

3. പരീക്ഷണത്തിൽ നിന്നുള്ള നിഗമനങ്ങൾ

ഒരു പരീക്ഷണത്തിൽ പൊട്ടിയ ഒരു പല്ല് ശീതളപാനീയത്തിന്‍റെ ഒരു കുപ്പിയിൽ ഇട്ടു. അതു മൂടി വച്ച് പത്തു ദിവസത്തിന് ശേഷം, പരീക്ഷണത്തിനായി പല്ല് എടുക്കാൻ നോക്കിയപ്പോൾ അത് ആ കുപ്പിയിൽ ഇല്ലായിരുന്നു. അത് ആ പാനീയത്തിൽ അലിഞ്ഞു ചേർന്നു. ഈ പാനീയങ്ങൾ വളരെ കഠിനമായ പല്ലുകളെ നശിപ്പിക്കുമെങ്കിൽ, മണിക്കൂറുകളോളം അതിമൃദുലമായ കുടലിൽ അവശേഷിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.

 

 4. കുട്ടികളിൽ ആക്രമണ സ്വഭാവം വരുത്തുന്നു

പ്രതിദിനം 4 മുതൽ 5 കുപ്പി വരെ ശീതളപാനീയങ്ങൾ കുടിക്കുന്ന 15% കുട്ടികളും അക്രമാസക്തരും ആക്രമണകാരികളുമാകുന്നു.

(സന്ദർഭം :  ഡോ. പ്രകാശ് പ്രഭു, എം.ഡി., (ഹിന്ദവി 11.4.2010, സാമന ദിനപത്രം 27.3.2012 എന്നീ പത്രങ്ങള്ർ പ്രസിദ്ധീകരിച്ച ലേഖനം)