പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ ഭാഗം 2

ഭാഗം 1 വായിക്കാൻ ക്ലിക്കുചെയ്യുക – പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ (ഭാഗം 1)

1 A 3. ധാന്യ കൃഷി, കന്നുകാലി വളർത്തൽ മുതലായവ ഉടൻ ആരംഭിക്കുക

സംഭരിച്ചിട്ടുള്ള ധാന്യങ്ങൾ എത്രയായാലും, അത് തീർന്നു പോകുന്നതാണ്. സംഭരിച്ച ധാന്യങ്ങൾ എല്ലാം തീർന്നു പോയി പട്ടിണി ഉണ്ടാകുന്ന ഒരു സാഹചര്യം ഒഴിവാക്കുന്നതിനായി, കൃഷി, കന്നുകാലി വളർത്തൽ മുതലായവ ഉടൻ തന്നെ തുടങ്ങി ആപത്ത് കാലത്തെ നേരിടണം.

1 A 3 A. അരി , പയറുവർഗങ്ങൾ മുതലായവ കൃഷി ചെയ്യുക

കർഷകർ അല്ലാത്ത ആളുകൾ കൃഷി പരിചയസമ്പന്നരായ വ്യക്തികളിൽ നിന്നും ഇതിനെ കുറിച്ച് പഠിക്കുക.

1 A 3 B. പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യുന്നതോടൊപ്പം ഫലങ്ങൾ തരുന്ന വൃക്ഷങ്ങളും വളർത്തിയെടുക്കുക.

കൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ച് വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഞങ്ങൾ ഇതിനെ കുറിച്ച് ചുരുക്കി പറയുന്നു. “പച്ചക്കറികളെയും ഫലവർഗ വൃക്ഷങ്ങളെയും എപ്രകാരം സംരക്ഷിക്കാം?” എന്നതിനെക്കുറിച്ച് സനാതൻ ഉടൻ തന്നെ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതായിരിക്കും.

1 A 3 B 1. പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഫലവൃക്ഷങ്ങളും കൃഷി ചെയ്യുന്നതിന്റെ ആവശ്യം

A. ഭക്ഷ്യ ധാന്യങ്ങൾ പയറുകൾ മുതലായവ കുറച്ചു മാസത്തേക്ക് സൂക്ഷിച്ചു വെക്കാം, എന്നാൽ പഴങ്ങളും പച്ചക്കറികളും അങ്ങനെയല്ല.

B. ഭക്ഷണത്തിനായി പച്ചക്കറികൾ പാകം ചെയ്യുന്നത് കൊണ്ട് ധാന്യങ്ങളും പയറുവർഗങ്ങളും മിച്ചം വരുകയും അത് കുറച്ചുകാലത്തേക്ക് കൂടി ശേഖരിച്ച് വെക്കാൻ സാധിക്കുകയും ചെയ്യുന്നു.

C. ധാന്യങ്ങളും പയറുവർഗങ്ങളും കൃഷി ചെയ്യുന്നതിനു വേണ്ടി കൃഷി ചെയ്യാൻ പറ്റുന്ന വിശാലമായ സ്ഥലം ആവശ്യമാണ് . എന്നാൽ പഴങ്ങളും പച്ചക്കറികളും അടുക്കള പുറത്തും ടെറസിലും കൃഷി ചെയ്യാവുന്നതാണ്.

D. പച്ചക്കറികൾ ധാന്യത്തെക്കാളും പയറുവർഗങ്ങളേക്കാളും വേഗത്തിൽ വളരുന്നു.

E. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ, ഇരുമ്പ്, നാരുകൾ മുതലായവ പച്ചക്കറികളിലും കിഴങ്ങുവർഗ്ഗങ്ങളിലും അടങ്ങിയിട്ടുണ്ട്. അതിനാൽ ആരോഗ്യവിദഗ്ധർ ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ വേണ്ടി പറയുന്നു.

F. പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തെ സ്വാദിഷ്ടമാക്കുന്നതോടൊപ്പം, ഭാരതീയ ഭക്ഷണത്തിൽ പരിപ്പു വർഗങ്ങൾക്ക് ഉള്ള മേൽക്കോയ്മ ഇല്ലാതാക്കുകയും ചെയ്യുന്നു.

G. പഴങ്ങൾക്കും പച്ചക്കറികൾക്കും ഔഷധഗുണങ്ങളുണ്ട്.

1 A 3 B 2. ആപത്ത് കാലത്തെ നേരിടുന്നതിന് വേണ്ടുന്ന തയ്യാറെടുപ്പിന്റേ ഭാഗമായി ഏതെല്ലാം പച്ചക്കറികളും ഫലവൃക്ഷങ്ങളും കിഴങ്ങ് വർഗങ്ങളും കൃഷി ചെയ്യണം?

ആപത്ത് കാലത്ത്, വളരെ വേഗത്തിൽ തന്നെ വിളവു നൽകുന്ന ചെടികളും വൃക്ഷങ്ങളും നടുന്നതാണ് നല്ലത്. ഇതിൻറെ അടിസ്ഥാനത്തിൽ ചേമ്പ്, ചേന, മുരിങ്ങ, ഇലവർഗങ്ങൾ, പയറുവർഗങ്ങൾ, കാബേജ്, കോളിഫ്ലവർ, വഴുതിന, വെണ്ട, പച്ചമുളക് ,തക്കാളി, വെള്ളരി, മത്തൻ, കുമ്പളങ്ങാ, പടവലങ്ങ, കൈപ്പക്കായ കോവയ്ക്ക, മധുരക്കിഴങ്ങ് ,ക്യാരറ്റ് ,ബീറ്റ്റൂട്ട് എന്നീ പച്ചക്കറികളും പപ്പായ ,പഴം, പൈനാപ്പിൾ മുതലായ ഫലവർഗങ്ങളും നടാവുന്നതാണ്.

1 A 3 B 3. പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഫലവർഗങ്ങളും എപ്പോഴാണ് നടേണ്ടത്?

എല്ലാവിധ ഇലവർഗങ്ങൾ തക്കാളി, വെണ്ട, വഴുതിന മുതലായവ എല്ലാ സമയങ്ങളിലും നടാവുന്നതാണ്. വള്ളികളിൽ വളരുന്ന വെള്ളരിക്ക, കുമ്പളങ്ങ മുതലായവ തണുപ്പു കാലത്തിന്റെ ഒടുവിലോ, മഴയുടെ മുന്നേയോ നടാം. കിഴങ്ങുവർഗ്ഗങ്ങൾ മഴ തുടങ്ങുമ്പോൾ നടാവുന്നതാണ്.

– ശ്രീ. അവിനാശ് ജാധവ്, സനാതന ആശ്രമം, രാമനാഥി, ഗോവ, ഇന്ത്യ ( മാർച്ച് 2020)

1 A 3 B 4. പച്ചക്കറികളും ഫലവർഗങ്ങളും നടുവാൻ മൺചട്ടികൾക്ക് പകരം മറ്റു മാർഗ്ഗങ്ങൾ ഉപയോഗിക്കുക.

ചെടികൾ വളരുന്നതിന് മൺപുറ്റുകൾ അനുയോജ്യമാണ്, എന്നിരുന്നാലും എളുപ്പത്തിൽ പൊട്ടി പോകുന്നതിനാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്.ആപത്കാലത്ത് എന്ത് സംഭവിക്കും എന്ന് നമുക്ക് പറയാൻ സാധിക്കില്ല.അതിനാൽ ഇത്തരം നാശനഷ്ടങ്ങൾ ഒഴിവാക്കാനായി പ്ലാസ്റ്റിക് തകര പാട്ടകൾ, പ്ലാസ്റ്റിക് ചാക്കുകൾ അതുപോലുള്ളവ ഉപയോഗിക്കാം. ഇതിന്റെ അടിഭാഗത്ത് നിന്ന് 1/2 ഇഞ്ച് ഉയരത്തിൽ, അധികം വരുന്ന വെള്ളം ഒഴിഞ്ഞ് പോകാനായി , തുല്യ അകലത്തിൽ രണ്ടുമൂന്ന് ദ്വാരങ്ങൾ ഇടുക. കീഴ്ഭാഗത്ത് ദ്വാരങ്ങൾ ഉണ്ടാക്കിയാൽ ആ ദ്വാരത്തിലൂടെ വേരുകൾ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുവാനിടയുണ്ട്.

– ശ്രീ. മാധവ് രാമചന്ദ്ര പരാദ്കർ, ഡിച്ചോലി, ഗോവ, ഇന്ത്യ. (28.5.2020)

1 A 3 B 5. മട്ടുപ്പാവിൽ വളർത്തുവാൻ പറ്റുന്ന പച്ചക്കറികൾ

മട്ടുപ്പാവിൽ ദിവസം മൂന്നു നാലു മണിക്കൂർ നേരത്തേക്ക് സൂര്യവെളിച്ചം ലഭിക്കുന്നുണ്ടെങ്കിൽ തക്കാളി, വെണ്ട, വഴുതിന, മല്ലി, മുതലായവ അവിടെ വളർത്താം. അഥവാ വെളിച്ചം ലഭിക്കുന്നില്ലെങ്കിൽ തന്നെ അവിടെ ഇഞ്ചി നടാവുന്നതാണ്.

1 A 3 B 6. മട്ടുപ്പാവിൽ വള൪ത്താവുന്ന പഴം, പച്ചക്കറികൾ , ഇലക്കറികൾ, കിഴങ്ങുവർഗങ്ങൾ മുതലായവ

എല്ലാത്തരം പച്ചക്കറികളും ഇലക്കറികളും മട്ടുപ്പാവിൽ വളർത്താവുന്നതാണ് ഉരുളക്കിഴങ്ങ്, മുള്ളങ്കി, ബീറ്റ്റൂട്ട്, ക്യാരറ്റ് മുതലായ കിഴങ്ങുവർഗങ്ങളും കൂടാതെ കൈതച്ചക്കയും നടാവുന്നതാണ്.

1 A 3 B 7. പറമ്പിൽ വള൪ത്താവുന്ന പഴം, പച്ചക്കറികൾ , ഇലക്കറികൾ, കിഴങ്ങുവർഗങ്ങൾ മുതലായവ

മട്ടുപ്പാവിൽ കൃഷി ചെയ്യുന്ന എല്ലാ തരം പച്ചക്കറികൾ, കിഴങ്ങ്, പയറുവർഗങ്ങൾ, ഫലവർഗങ്ങൾ മുതലായവ പറമ്പിലും നടാം.

1 A 3 B 8. പറമ്പിൽ വള൪ത്താവുന്ന ഫലവർഗങ്ങൾ

മാതളം, പേരക്ക, വാഴപ്പഴം, പപ്പായ, കൈതച്ചക്ക, അത്തി, ചിക്കു, പാഷൻ ഫ്രൂട്ട് മുതലായ ഫലവർഗങ്ങൾ പറമ്പിലും നടാം.

– ശ്രീ അവിനാശ് ജാധവ്, സനാതൻ ആശ്രമം, രാംനാഥി, ഗോവ. ( 2020 മാർച്ച്)

1 A 3 C. കന്നുകാലി വളർത്തൽ

പശുവിനെ പാലിനും മൂത്രത്തിനും ചാണകത്തിനും വേണ്ടി വളർത്തുന്നു. കാളകളെ നിലമുഴുതുക, വണ്ടി വലിക്കുക മുതലായവയ്ക്ക് വേണ്ടി വളർത്തുന്നു. കന്നുകാലികളെ എങ്ങനെ വളർത്താം, പാലു കറക്കാം, അസുഖം വരുമ്പോൾ എപ്രകാരം ചികിത്സിക്കണം എന്ന് വിദഗ്ധന്മാരിൽ നിന്നും പരിശീലിക്കുക.

1 A 4. ഭക്ഷ്യയോഗ്യമായ ഇലകൾ ഉള്ള സസ്യങ്ങളെക്കുറിച്ച് പഠിക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുക

മഴക്കാലത്ത് പറമ്പുകളിലും വഴിയരികിലും വളരുന്ന തവര തഴുതാമ, കൊടുവത്തില, പത്തില, ഉപ്പുചീര (കൊഴുപ്പ), പൊന്നാങ്കണ്ണി മുതലായ ഇലകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അറിവുള്ളവരോട് ഇതിനേക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുക.

സന്ദ൪ഭം : സനാതന്‍റെ വരാനിരിക്കുന്ന ഗ്രന്ഥ പരമ്പര – ‘പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ’.
ഈ ശ്രേണിയിലെ അടുത്ത ലേഖനം വായിക്കാൻ – ഇവിടെ ക്ലിക്കു ചെയ്യുക !

ആപത്ത് കാലത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 3

(പകർപ്പവകാശം : സനാതൻ ഭാരതീയ സംസ്‌കൃതി സംസ്ഥ)