പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 6

പ്രതികൂല സമയങ്ങളെ എങ്ങനെ അതിജീവിക്കാം
എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു !

ഭാഗം 5 വായിക്കുന്നതിനായി, ഇവിടെ ക്ലിക്ക് ചെയ്യുക – പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 5

പരാത്പര ഗുരു (ഡോക്ടർ) ജയന്ത് ആഠവലെ,
ആപത്തുകാലത്ത് മാനവരാശിയുടെ അതിജീവനത്തിനു
വേണ്ടി കർമ്മനിരതനായ ഒരേയൊരു ദീർഘദർശി !

പരാത്പര ഗുരു (ഡോക്ടർ) ജയന്ത് ആഠവലെ

 

3. പ്രതികൂല സമയങ്ങളെ നേരിടാൻ
വിവിധ ശാരീരിക തല തയ്യാറെടുപ്പുകൾ

3 E. നിത്യവും ഉപയോഗിക്കുന്ന വസ്തുക്കളും വല്ലപ്പോഴും
ഉപയോഗിക്കുന്ന വസ്തുക്കളും കൂടുതൽ നാളുകൾക്കായി വാങ്ങി വയ്ക്കുക.

പ്രതികൂല സമയങ്ങളിൽ, ആവശ്യമുള്ള വസ്തുക്കളെക്കുറിച്ച് അവസാന നിമിഷം ചിന്തിക്കാൻ നമുക്ക് കഴിഞ്ഞേന്ന് വരില്ല. അത്തരം ചില വസ്തുക്കളുടെ പേര് താഴെ കൊടുക്കുന്നു. കുടുംബാംഗങ്ങളുടെ എണ്ണം, അവരുടെ പ്രായം, വീട്ടിലെ മുറികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് അവശ്യവസ്തുക്കൾ മതിയായ അളവിൽ വാങ്ങി വയ്ക്കുക.

3 E 1. ദൈനന്ദിന ഉപയോഗത്തിനുള്ള വസ്തുക്കൾ

ടൂത്ത് പേസ്റ്റ്, ഷേവിംഗ് കിറ്റ്, ഹെയർ കട്ടിംഗ് കിറ്റ്, കുളിക്കാനും അലക്കാനുമുള്ള സോപ്പുകൾ, വസ്ത്രങ്ങൾ, കേശ തൈലം, കുംകുമം, കണ്ണാടി, ചീർപ്പ് , നെയിൽ കട്ടർ, സ്പെയർ കണ്ണടകൾ (ഉപയോഗിക്കുന്നത് പൊട്ടിയാൽ പകരമായി), ഇസ്തിരി പെട്ടി (കൽക്കരിയുടെ ആണെങ്കിൽ നന്ന്), വിരികളും പുതപ്പുകളും, ചൂല്, ഫിനോയിൽ, ടോയ്‌ലറ്റ് ക്ലീനർ, പേന, പെൻസിൽ, പാദരക്ഷകൾ തുടങ്ങിയവ.

(ഇവയിൽ പൽപ്പൊടി, കുളിക്കുന്ന സോപ്പ് [7 സുഗന്ധങ്ങളിൽ], ഹെയർ ഓയിൽ, കുംകുമം എന്നിവ സനാതന്റെ ഉൽപ്പന്നങ്ങളായി ലഭ്യമാണ്.)

3 E 2. അടുക്കള ഉപകരണങ്ങൾ

കൊടിൽ, ഉലക്കയും ഉരലും, വെട്ടുകത്തി, കത്തി തുടങ്ങിയവ.

3 E 3. കാലാവസ്ഥ അനുസരിച്ച് ആവശ്യം വരുന്ന സാധനങ്ങൾ

A. വേനൽക്കാല ആവശ്യകതകൾ : വിശറി, കൂളിംഗ് ഗ്ലാസ്സ് , തൊപ്പി, സൂര്യനിൽ നിന്ന് മുഖവും കഴുത്തും മറയ്ക്കാൻ മൂടുപടം മുതലായവ.

B. മഴക്കാല ആവശ്യകതകൾ : കുട, റെയിൻ കോട്ട്, മഴക്കാലത്തെ പാദരക്ഷകൾ തുടങ്ങിയവ.

C. ശൈത്യകാല ആവശ്യകതകൾ : കമ്പിളികുപ്പായം, കൈയ്യുറകൾ, സോക്സ്, ചെവികളെ മൂടുന്ന തൊപ്പി, ഷാൾ, കഴുത്തിൽ ചുറ്റുന്ന മഫ്ലർ, കമ്പിളി തുടങ്ങിയവ.

3 E 4. ഗാർഹിക അവശ്യത്തിനുള്ള വസ്തുക്കൾ
A. ചെറിയ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ കാര്യങ്ങൾ

ആണി, ചുറ്റിക, സ്‌പാനർ, പ്ലയർ, സ്ക്രൂ ഡ്രൈവർ, കട്ടർ, ചെറിയ പലകകൾ മുറിക്കുന്നതിനുള്ള ഹാക്‌സോ, പലകകളുടെ അതിർത്തികൾ സുഗമമാക്കുന്നതിന് പോളിഷ് പേപ്പർ, കത്രി, അളക്കുന്ന ടേപ്പ് തുടങ്ങിയവ

B. തയ്യൽ ഉപകരണങ്ങൾ

സൂചി-നൂല് , ബട്ടനുകൾ, കത്രിക, അളക്കുന്ന ടേപ്പ് (തുണി അളക്കുന്നതിന്), തയ്യൽ മെഷീൻ തുടങ്ങിയവ.

C. പാറ്റ, മൂട്ട മുതലായ പ്രാണികളെ തടയാനുള്ള മരുന്നുകൾ

കൊതുക്, എലി, മൂട്ട , ഉറുമ്പു, പാറ്റ, പല്ലി എന്നിവയെ തടയുന്നതിനുള്ള മരുന്നുകൾ; എലി കെണി, കൊതുക് വല മുതലായവ.

D. കൂടുതലായി വാങ്ങി വയ്ക്കേണ്ട കാര്യങ്ങൾ

കുളിക്കാനുള്ള ബക്കറ്റും മഗ്ഗും, വസ്ത്രങ്ങൾ കുതിർത്ത് വയ്ക്കുന്നതിനുള്ള ബക്കറ്റ്, വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിനുള്ള ബ്രഷ്, ഇലക്ട്രിക്കൽ സ്പെയറുകൾ (ബൾബുകൾ, ട്യൂബ് ലൈറ്റുകൾ, 2 പിൻ, 3 പിൻ പ്ലഗുകളും ഹോൾഡറും), റബ്ബർ സ്ലിപ്പറുകളുടെ വള്ളി തുടങ്ങിയവ

E. മറ്റ് കാര്യങ്ങൾ

ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ കേൾക്കാനായി ഒരു റേഡിയോ, താക്കോൽ കൊടുക്കുന്ന ഘടികാരം, 10 വർഷത്തെ ഗ്യാരണ്ടി ഉള്ള ഓട്ടോമാറ്റിക് ക്ലോക്ക്, മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള കൈയിൽ കൊണ്ട് നടക്കാവുന്ന സോളാർ ചാർജർ, ഗ്യാസ് ലൈറ്റർ, വിൻഡ് പ്രൂഫ് ലൈറ്റർ, മെഴുകുതിരികൾ, ട്വൈൻ, വള്ളി, വസ്ത്രങ്ങൾ ഉണക്കുന്നതിനുള്ള വള്ളി, സൈക്കിൾ പമ്പ് , ഇലക്ട്രിക് ടെസ്റ്റർ തുടങ്ങിയവ.

3 E 5. രോഗികൾക്ക് ഉപയോഗപ്രദമായ ഉപകരണങ്ങൾ

തെർമോമീറ്റർ, ചൂടു പിടിക്കാൻ ഉപയോഗിക്കുന്ന ബാഗ്, ഹാൻഡി പ്ലാസ്റ്റ്, ഡെറ്റോൾ, ചെറിയ ഉരൽ, ആയുർവേദ ഗുളികകൾ പൊടിക്കുവാനുള്ള ചെറിയ ഉലക്ക, ഡയപ്പർ തുടങ്ങിയവ.

3 E 6. സ്വയം പ്രതിരോധത്തിനുള്ള ഉപകരണങ്ങൾ

പ്രതികൂല സമയങ്ങളിൽ കലാപങ്ങളും ലഹളകളും ഉണ്ടാകാൻ സാധ്യത ഉണ്ട്. അതിനാൽ സ്വയം പരിരക്ഷിക്കാൻ സഹായിക്കുന്ന പെപ്പർ സ്പ്രേ, വടി /കോൽ, ചാട്ടവാർ മുതലായവ കൈയിൽ സൂക്ഷിക്കുക.

3 E 7. ആദ്ധ്യാത്മിക പ്രതിവിധികൾക്കായി സാത്ത്വിക ഉൽപ്പന്നങ്ങൾ

സനാതന്റെ കുംകുമം, സുഗന്ധ തൈലം, ഗോ അർക്ക്, ചന്ദന തിരികൾ, കർപ്പൂരം, ദേവി ദേവന്മാരുടെ ചിത്രങ്ങൾ, പഞ്ഞിത്തിരി, അഷ്ടഗന്ധ പൊടി, ദേവിദേവന്മാരുടെ നാമജപ- പത്രികകൾ തുടങ്ങിയവ.

ആദ്ധ്യാത്മിക പ്രതിവിധികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് – www.sanatan.org/en/spiritual-remedies സന്ദർശിക്കുക അല്ലെങ്കിൽ സനാതൻ സംസ്ഥയുടെ സാധകരിൽനിന്നും അത് മനസ്സിലാക്കുക.

3 E 8. താൽക്കാലിക കുടിയൊഴിപ്പിക്കൽ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളിൽ, സർക്കാരിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചയുടനെ വീട് ഒഴിപ്പിക്കണം. അത്തരം സമയങ്ങളിൽ നാം കയ്യിൽ എടുക്കേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു. അവസാന നിമിഷത്തെ തിടുക്കം കുറയ്ക്കുന്നതിനും പ്രധാനപ്പെട്ട കാര്യങ്ങൾ മറക്കാതിരിക്കുന്നതിനും ഇത് സഹായിക്കും.

A. ആവശ്യമുള്ള സാധനങ്ങൾ നിറയ്‌ക്കാൻ എളുപ്പമുള്ളതും കൊണ്ടുപോകാൻ കഴിയുന്നതുമായ ഒരു ബാഗും ഒരു പുറത്തു തൂക്കാവുന്ന സഞ്ചിയും.

B. ടൂത്ത് പേസ്റ്റ്, ഷേവിംഗ് കിറ്റ്, സോപ്പ്, ചെറിയ കണ്ണാടി, ചീപ്പ്, ദിവസേനയുള്ള വസ്ത്രങ്ങൾ, ബെഡ് ഷീറ്റ്/പുതപ്പ്, മരുന്നുകൾ.

C. ലഘുഭക്ഷണ പദാർത്ഥങ്ങൾ, ഏകദേശം 3 ദിവസത്തേക്ക് കുടിവെള്ളം.

D. വെള്ളം ശുദ്ധീകരിക്കുന്നതിന് ക്ലോറിൻ.

E. മൊബൈലും അതിന്റെ ചാർജറും, പവർ ബാങ്ക്, മൊബൈൽ നമ്പറുകൾ ഉള്ള നോട്ട്-ബുക്ക്.

F. ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഒരു ടോർച്ചും വലിയ ഫോക്കസ് ഉള്ള വൈദ്യുത ചാർജ്ജ് ടോർച്ചും.

G. മെഴുകുതിരികളും ഈർപ്പമുള്ള അന്തരീക്ഷത്തിലാണെങ്കിലും നനഞ്ഞാലും കത്തിക്കാവുന്ന തീപ്പെട്ടി.

H. ഫോട്ടോകോപ്പികൾ അല്ലെങ്കിൽ പ്രധാനപ്പെട്ട രേഖകളുടെ ഒറിജിനൽ (റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, വീടിന്റെ ആധാരം മുതലായവ) എടിഎം കാർഡ്.

I. പ്രഥമശുശ്രൂഷ കിറ്റ്, മൂക്കും വായയും മറയ്ക്കുന്നതിനുള്ള മാസ്ക്.

J. കട്ടിയുള്ള ചരട്, കോമ്പസ്, എല്ലാവരേയും അറിയിക്കുന്നതിന് ഒരു വിസിൽ.

K. ഓൾ ഇന്ത്യ റേഡിയോയിൽ നിന്ന് സംപ്രേഷണം ചെയ്ത സർക്കാർ നിർദ്ദേശങ്ങൾ, വാർത്തകൾ മുതലായവ കേൾക്കുന്നതിനുള്ള ഒരു ചെറിയ ട്രാൻസിസ്റ്റർ.

L. ആദ്ധ്യാത്മിക പ്രതിവിധികൾ ചെയ്യുന്നതിനുള്ള വസ്തുക്കള്‍.

3 E 9. ഭൂമി കുലുക്കം, വെള്ളപ്പൊക്കം മുതലായ ദുരന്തങ്ങളിൽ ഉപയോഗപ്രദമായ സാധനങ്ങള്‍.

A. ടെന്‍റ്, വലിയ ടാർപോളിൻ, കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ്

ടെന്‍റ് ഒരു താൽക്കാലിക പാർപ്പിടമായി ഉപയോഗിക്കാം. ടാർപോളിൻ, കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവ സൂക്ഷിക്കേണ്ട വസ്തുക്കളെ മൂടി വയ്ക്കാൻ ഉപയോഗിക്കാം.

B. ലൈഫ്-ജാക്കറ്റും, ഡിൻഗി (കാറ്റ് നിറച്ച് ഉപയോഗിക്കുന്ന റബര്‍ തോണി)

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന വ്യക്തികൾക്ക് ഇത് ആവശ്യമായിരിക്കും. ഇവ ഓൺലൈനിൽ ലഭ്യമാണ്. റബര്‍ തോണി വാങ്ങുമ്പോൾ, അത് ഉപയോഗിക്കുന്ന രീതിയും പഠിക്കുക.

C. ഗ്യാസ് മാസ്കും ചെറിയ ഓക്സിജൻ മാസ്ക് ടാങ്കും

വിഷവാതക ചോര്‍ച്ചയുടെ സമയത്ത് ജീവൻ രക്ഷിക്കുന്ന ഒന്നാണ് ഗ്യാസ് മാസ്ക്. ഇത്‌ ഉപയോഗിച്ച് കൊണ്ട് ഒരു വ്യക്തിക്ക് സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചേരാന്‍ ശ്രമിക്കാം. ചെറിയ ഓക്സിജൻ മാസ്ക് ടാങ്ക് വഴി ഓക്സിജൻ നൽകി ഒരു രോഗിയെ രക്ഷിക്കാൻ കഴിയും. ഗ്യാസ് മാസ്കും ചെറിയ ഓക്സിജൻ മാസ്ക് ടാങ്കും ഓൺലൈനിൽ ലഭ്യമാണ്.

D. കയ്യില്‍ കൊണ്ട് നടക്കാവുന്ന വോക്കി-ടോക്കി, ഹാം റേഡിയോ

സമ്പർക്കത്തിന് ഉപയോഗപ്രദമായ യന്ത്രങ്ങളാണ് ഇവ. ടെലിഫോണുകളുടെയും മൊബൈൽ‌ ഫോണുകളുടെയും പ്രവർ‌ത്തനം ഇല്ലാതാകുമ്പോൾ, സർക്കാർ അനുമതിയോടെ, വോക്കി-ടോക്കി, ഹാം റേഡിയോ എന്നിവ ഉപയോഗിക്കാൻ‌ കഴിയും. ഈ ഉപകരണങ്ങളെക്കുറിച്ച് നന്നായി അറിയുന്ന ഒരാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ നേടുക.

E. മറ്റ് കാര്യങ്ങൾ

ഫോർഹെഡ് ടോർച്ച്, ചെറിയ ബൈനോക്കുലർ, സിഗ്നലിംഗ് മിറർ (ഇതിന്റെ മിന്നുന്ന വെളിച്ചത്തിന് വിദൂരത്തുള്ള വ്യക്തികളുടെ ശ്രദ്ധ നേടാനും നാം കുടുങ്ങിയ സ്ഥലത്തേക്ക് വരുത്തിക്കാനും കഴിയും), പാരാ കോർഡ്, റെയിൻ പോഞ്ചോ (വലിയ തൊപ്പിയുള്ള റെയിൻ‌കോട്ട്), എമർജൻസി പേഴ്സണൽ അലാറം, തെർമൽ ബ്ലാങ്കറ്റ് (തണുപ്പുള്ള പ്രദേശങ്ങളിൽ ഉപയോഗപ്രദമാണ്).

3 E 10. ഈ ലേഖന പരമ്പരയിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു കാര്യങ്ങൾ

പ്രതികൂല സമയങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങൾ, വെള്ളം, വൈദ്യുതി, യാത്ര മുതലായവയുമായി ബന്ധപ്പെട്ട വസ്തുക്കൾ വാങ്ങി വയ്ക്കുക. (ഉദാഹരണത്തിന്, ധാന്യം കേടു കൂടാതിരിക്കാൻ ഉപയോഗിക്കേണ്ട പൊടി, വാട്ടർ ടാങ്ക് മുതലായവ).

3 E 11. വീട്ടുപകരണങ്ങളുടെ സ്പെയർ പാർട്സ്, ഉപകരണങ്ങൾ നന്നാക്കാൻ പഠിക്കുക മുതലായവ

പ്രതികൂല സമയങ്ങളിൽ ഫാൻ, വാട്ടർ ടാപ്പ്, മിക്സർ തുടങ്ങിയ ഉപകരണങ്ങൾ തകരാറിൽ ആകുകയോ, അവയുടെ സ്പെയർ പാർട്സ് ലഭിക്കാത്ത സ്ഥിതി വന്നാലോ; കൂടാതെ, അവ നന്നാക്കാനുള്ള മെക്കാനിക്ക് കണ്ടെത്താൻ പ്രയാസമായാലോ നിത്യ കാര്യങ്ങൾ ചെയ്യാൻ പ്രയാസം ആയേക്കാം. അതിനാൽ, ഈ വീട്ടുപകരണങ്ങൾക്കുള്ള സ്പെയറുകൾ വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുക. നാം സ്വയം അവ നന്നാക്കാനും പഠിക്കുക.

ഏത് വീട്ടുപകരണങ്ങളുടെ സ്പെയർ പാർട്ട്സ് വാങ്ങണം, അതുപോലെ തന്നെ, അവയുടെ അറ്റകുറ്റപ്പണിയെക്കുറിച്ച് എന്താണ് പഠിക്കേണ്ടത് എന്നത് താഴെ നൽകിയിട്ടുണ്ട്.

3 E 11 A. അടുക്കള ഉപകരണങ്ങളുടെ സ്പെയർ പാർട്സ്

പ്രഷർ കുക്കറിന്റെ വിസിൽ, ഗ്യാസ്‌ക്കറ്റ്, മിക്സറിന്റെ കാർബൺ ബ്രഷുകൾ (മോട്ടറിലെ ഭാഗം), പാചക ഗ്യാസ് റബ്ബർ ഹോസ് തുടങ്ങിയവ.

3 E 11 B. പരമ്പരാഗത വിളക്കുകളുടെ സ്പെയർ പാർട്ട്സ്

റാന്തൽ വിളക്കിന്റെ കുപ്പി കൊണ്ടുള്ള അടപ്പ്, തിരി, തിരിയെ നിയന്ത്രിക്കുന്ന കീ തുടങ്ങിയവ.

3 E 11 C. ഇലക്ട്രിക്കൽ വയറിംഗിന്റെയും വിളക്കുകളുടെയും സ്പെയർ ഭാഗങ്ങൾ

ട്യൂബ്-ലൈറ്റുകളുടെ സ്റ്റാർട്ടർ, ഇൻസുലേഷൻ ടേപ്പ്, ഫ്യൂസ് വയർ, ഫ്യൂസുകൾ, ഇലക്ട്രിക്കൽ സ്വിച്ചുകൾ, എക്സ്റ്റെൻഷൻ കോഡ്, സാധാരണ വയർ, സീലിംഗ് ഫാനിന്റെ റെഗുലേറ്റർ തുടങ്ങിയവ.

ട്യൂബ്-ലൈറ്റും അതിന്റെ സ്റ്റാർട്ടറും, ഇലക്ട്രിക് സ്വിച്ചുകൾ, റെഗുലേറ്റർ, ഫ്യൂസ് വയർ തുടങ്ങിയവ മാറ്റി പിടിപ്പിക്കാൻ പഠിക്കുക.

3 E 11 D. പ്ലംബിംഗുമായി ബന്ധപ്പെട്ട സ്പെയർ പാർട്സ്

വാട്ടർ-ടാപ്പ്, വാഷർ, ടെഫ്ലോൺ ടേപ്പ്, ആവശ്യമായ സ്‌പാനറുകൾ, എം-സീൽ, ഗ്ലൂ സ്റ്റിക്ക് പോലുള്ള പശകൾ, സൈക്കിൾ ട്യൂബിന്റെ കഷണം (ഇവ വെള്ളത്തിന്റെ ചോർച്ച നിർത്താൻ ഉപയോഗിക്കുന്നു), വാട്ടർ പൈപ്പുകൾ തുടങ്ങിയവ.

3 E 11 E. വാഹനത്തിന്റെ സ്പെയർ പാർട്സുകൾ

സൈക്കിൾ, സൈക്കിൾ-റിക്ഷ, ഇരുചക്ര വാഹനം, ഫോർ വീലർ മുതലായവയുടെ ചില സ്പെയറുകൾ ഉദാഹരണത്തിന്, സൈക്കിൾ ഉണ്ടെങ്കിൽ, ടയർ പഞ്ചർ നന്നാക്കാനുള്ള ഉപകരണങ്ങൾ, ട്യൂബ്, ടയർ മുതലായവ വാങ്ങി വയ്ക്കുക.

വാഹനം നന്നാക്കാനും പഠിക്കുക, ഉദാഹരണത്തിന്, സൈക്കിൾ ഉണ്ടെങ്കിൽ, പഞ്ചർ നന്നാക്കാൻ പഠിക്കുക.

ഈ ശ്രേണിയിലെ അടുത്ത ലേഖനം വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക : പ്രതികൂല സമയങ്ങളിൽ അതിജീവിക്കാൻ ആവശ്യമായ തയ്യാറെടുപ്പ് ഭാഗം 7

(പകർപ്പവകാശം : സനാതൻ ഭാരതീയ സംസ്‌കൃതി സംസ്ഥ)

 

മഹർഷി അദ്ധ്യാത്മ വിശ്വവിദ്യാലത്തിന്റെ
കീഴിൽ ഭാരതത്തിലുടനീളം ഔഷധ സസ്യങ്ങൾ നട്ടു
പിടിപ്പിക്കുന്ന ദൗത്യത്തിൽ പങ്കാളിത്തം നിർവഹിക്കുക

വരാനിരിക്കുന്ന മൂന്നാം ലോകമഹായുദ്ധത്തെയും പ്രകൃതിദുരന്തങ്ങളെയും നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മഹർഷി അധ്യാത്മ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിലുടനീളം ഔഷധ സസ്യങ്ങൾ നടാൻ പദ്ധതിയിടുന്നു. ഈ ദൗത്യം നിറവേറ്റുന്നതിന്, ഞങ്ങൾക്ക് കർഷകർ, ഭൂവുടമകൾ, സസ്യശാസ്ത്ര മേഖലയിലെ വിദഗ്ധർ, കൃഷി, ആയുർവേദം, സസ്യങ്ങളെക്കുറിച്ചുള്ള അറിവുള്ളവർ തുടങ്ങിയവരുടെ സഹായം ആവശ്യമാണ്. നിങ്ങളുടെ അഭിരുചിയും കഴിവുകളും അനുസരിച്ച് താഴെ സൂചിപ്പിച്ചിരിക്കുന്ന സേവനങ്ങളിൽ നിങ്ങൾക്ക് പങ്കെടുക്കാം.

തോട്ടവുമായി നേരിട്ട് ബന്ധപ്പെട്ട സേവനങ്ങൾ

ഔഷധ സസ്യങ്ങൾ നടുക, തോട്ടത്തിന് ആവശ്യമായ ഞാറ് നടുക/ ഗ്രാഫ്റ്റിംഗ്, തോട്ടത്തിന് ആവശ്യമായ ഭൂമി, മനുഷ്യശക്തി അല്ലെങ്കിൽ ഉപകരണങ്ങൾ സംഘടിപ്പിക്കുക; ശാസ്ത്രീയമായ രീതിയിൽ തോട്ടപ്പണികൾ ചെയ്യുക; തോട്ട പണികൾ സ്വയം ചെയ്യുക മുതലായവ.

മറ്റ് സേവനങ്ങൾ

ഔഷധ സസ്യങ്ങളെക്കുറിച്ചു വിവരമുള്ളവർ; എങ്ങനെ നടാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം നൽകുക; സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുക; ഔഷധ തോട്ടത്തെക്കുറിച്ചുള്ള വിവരങ്ങളുള്ള പാഠങ്ങളോ ലേഖനങ്ങളോ തയ്യാറാക്കുക; സർക്കാർ പദ്ധതികളുടെ സഹായം നേടാൻ സഹായിക്കുക; തോട്ടത്തിനുള്ള സാമ്പത്തിക സഹായം; സസ്യങ്ങളിൽ നിന്ന് മരുന്നുകൾ ഉണ്ടാക്കാൻ സഹായിക്കുക എന്നിവ.

ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്ന സേവനത്തിൽ പങ്കെടുക്കുന്നതിന്, ബന്ധപ്പെടുക

ശ്രീ വിഷ്ണു ജാദവ്, സനാതൻ ആശ്രമം, 24 / ബി, രാമനാഥി, ബാന്ദിവഡെ, പോണ്ട, ഗോവ. 403 401.

മൊബൈൽ നമ്പർ: 8208514791

ഇ മെയിൽ : [email protected]

വരാനിരിക്കുന്ന ഹിന്ദു രാഷ്ട്രത്തിൽ ആയുർവേദമായിരിക്കും പ്രധാന ചികിത്സാ രീതി. അതിനാൽ, ഔഷധ സസ്യങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.