പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 9

പ്രതികൂല സമയങ്ങളെ എങ്ങനെ അതിജീവിക്കാം
എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു !

ഭാഗം 8 വായിക്കാൻ, ഇവിടെ ക്ലിക്കു ചെയ്യുക – പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 8

പരാത്പര ഗുരു (ഡോക്ടർ) ജയന്ത് ആഠവലെ,
ആപത്തുകാലത്ത് മാനവരാശിയുടെ അതിജീവനത്തിനു
വേണ്ടി കർമനിരതനായ ഒരേയൊരു ദീർഘദർശി !

പരാത്പര ഗുരു (ഡോക്ടർ) ജയന്ത് ആഠവലെ

3. വരാനിരിക്കുന്ന പ്രതികൂല സമയങ്ങളെ
നേരിടാനുള്ള ശാരീരിക തയ്യാറെടുപ്പുകൾ

3 H. ഡോക്ടർമാർ, വൈദ്യന്മാർ, ആശുപത്രികൾ
മുതലായവയുടെ അലഭ്യത കണക്കിലെടുത്ത് ചെയ്യേണ്ട
ആരോഗ്യവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ

3 H 1. പ്രതികൂല സമയങ്ങൾ വരുന്നതിനുമുമ്പ് കുടുംബത്തിന് ആവശ്യമായ മരുന്നുകള്‍ വാങ്ങി വയ്ക്കുക.

പ്രകൃതി ദുരന്തങ്ങളായ വെള്ളപ്പൊക്കം, ഭൂകമ്പം  എന്നിവയുടെ സമയത്ത്, ഗതാഗത സംവിധാനങ്ങൾ തകരുന്നു. അതു കാരണം മരുന്നുകളും മറ്റ് ആവശ്യമായ വസ്തുക്കളും ലഭ്യമാകുന്നതിൽ തടസ്സങ്ങൾ ഉണ്ടാകുന്നു. യുദ്ധ സമയത്ത്, മരുന്നുകൾ മുൻഗണന തലത്തിൽ സൈന്യത്തിനായി ഉപയോഗിക്കുന്നു. ഇതു കാരണം മരുന്നുകളുടെ കുറവ് അനുഭവപ്പെടും. അതിനാൽ, പ്രതികൂല സമയങ്ങൾ വരുന്നതിനു മുമ്പ് തന്നെ കുടുംബത്തിന് ആവശ്യമായ മരുന്നുകൾ വാങ്ങി വയ്ക്കുക. ഡോക്ടറെയോ വൈദ്യനെയോ സമീപിച്ച് സാധാരണ രോഗങ്ങൾക്കുള്ള മരുന്നുകളെക്കുറിച്ചും അവ ഏത് അനുപാതത്തിലാണ് വാങ്ങേണ്ടത് എന്നിവ ചോദിച്ചു മനസ്സിലാക്കുക. ഇത്തരം മരുന്നുകൾ കുറച്ചു അധികം നാളുകൾക്കായി വാങ്ങി വയ്ക്കുക.

സാധാരണ അസുഖങ്ങൾ ചികിത്സിക്കുന്നതിനായി  ആയുർവേദ, ഹോമിയോ മരുന്നുകളും വാങ്ങി വയ്ക്കുക.

3 H 2. ഔഷധ സസ്യങ്ങൾ നട്ടു വളർത്തുക

പ്രതികൂല സമയങ്ങളിൽ മരുന്നുകളുടെ കുറവ് മുൻകൂട്ടി കണ്ടുകൊണ്ട്, പല അസുഖങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗപ്രദമായ ആയുർവേദ ഔഷധ സസ്യങ്ങൾ നമ്മുടെ വീടിന്‍റെ ടെറസിലും, മുറ്റത്തും നട്ടു പിടിപ്പിക്കാം.

3 H 3. നിങ്ങളുടെ പ്രദേശത്ത് എളുപ്പത്തിൽ ലഭ്യമായ ഔഷധ സസ്യങ്ങളുടെ ഉപയോഗത്തെക്കുറിച്ച് വിദഗ്ധരിൽ നിന്ന് മനസിലാക്കുകയും അവ ഉപയോഗിക്കാനും ശ്രമിക്കുക

ഔഷധ സസ്യങ്ങളായ ആടലോടകം, തുളസി, കൂവളം, അത്തി, ഇത്തി, അരയാൽ, പേരാൽ, ആര്യവേപ്പ് എന്നിവ എല്ലായിടത്തും ധാരാളം ലഭ്യമാണ്. പുനർണവ (തഴുതാമ), കറുക, മുയൽചെവിയൻ, അമൃത്, പനികൂർക്ക, കീഴാർനെല്ലി, കുറുന്തോട്ടി, മുറിവ് കൂട്ടി എന്നിവ സ്വാഭാവികമായി വളരുന്നു. വിദഗ്ധരിൽ നിന്ന് ഈ ഔഷധ സസ്യങ്ങളെക്കുറിച്ച് മനസിലാക്കുക, സനാതന്‍റെ    – ‘സസ്യങ്ങളുടെ ഔഷധ മൂല്യങ്ങൾ’ എന്ന ഇംഗ്ലീഷ് ഭാഷയിൽ ഉള്ള ഗ്രന്ഥം വായിച്ച് അവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കി, സാധാരണ രോഗങ്ങൾ ചികിത്സിക്കാൻ ഈ ഔഷധ സസ്യങ്ങൾ ഉപയോഗിക്കുക.

3 H 4. ചെറിയ അസുഖങ്ങൾക്ക് മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം ഇപ്പോൾ മുതൽ മരുന്നുകൾ വേണ്ടാത്ത പരിഹാരങ്ങളായ ഉപവാസം, വെയിൽ കൊള്ളൽ തുടങ്ങിയവ ആരംഭിക്കുക

അത്തരം പരിഹാരങ്ങൾ സനാതന്‍റെ ഗ്രന്ഥ ശ്രേണിയായ ‘പ്രതികൂല സമയങ്ങൾക്കായി സഞ്ജീവനി’ എന്നതില്‍ വിശദമായി കൊടുത്തിട്ടുണ്ട്.

3 H 5. അക്യുപ്രഷർ, ഒഴിഞ്ഞ ബോക്സ് ഉപയോഗിച്ചുകൊണ്ടുള്ള പ്രതിവിധികൾ, നാമജപം, പ്രാണശക്തി പ്രവാഹത്തിലെ തടസ്സങ്ങൾ മാറ്റുക എന്നിവ പോലുള്ള രീതികൾ പഠിക്കുക

ഈ പരിഹാര രീതികളെക്കുറിച്ച് സനാതൻ സംസ്ഥ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പരിഹാര നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ www.Sanatan.org ൽ ലഭ്യമാണ്.

(യോഗ, എളുപ്പമുള്ള ശാരീരിക വ്യായാമങ്ങൾ, പ്രാണായാമം, മർമ്മ ചികിത്സ, ന്യൂറോ തെറാപ്പി, കളർ തെറാപ്പി മുതലായ  മരുന്നുകളില്ലാത്ത ചികിത്സാ രീതികൾ മനസിലാക്കുക, അവ പ്രായോഗികമായി ഉപയോഗിക്കുക.)

3 H 6. അസുഖം വന്നശേഷം മരുന്ന് കഴിക്കുന്നതിനുപകരം, വരാതിരിക്കാൻ ഇനി മുതൽ ശ്രമിക്കുക

ഇതിനെക്കുറിച്ചുള്ള വിശദീകരണം സനാതന്‍റെ ‘ആയുർവേദം ആചരിക്കുക, ഔഷധമില്ലാതെ ആരോഗ്യത്തോടെയിരിക്കുക’ എന്ന ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നു.

3 I. കുടുംബത്തിലെ കുറഞ്ഞത് ഒരു
വ്യക്തിയെങ്കിലും പ്രഥമ ശുശ്രൂഷയിൽ പരിശീലനം നേടിയിരിക്കണം

അപകടങ്ങൾ മൂലം പരിക്കേൽക്കുക, രക്തസ്രാവം, പൊള്ളലേറ്റ പരിക്കുകൾ, അബോധാവസ്ഥയിലാകുക, ഹൃദയാഘാതം തുടങ്ങിയ അപകടങ്ങൾ ജീവിതത്തിലെ ഏത് സമയത്തും ഉണ്ടാകാം. പ്രതികൂല സമയങ്ങളിൽ ഡോക്ടർമാർ ഉടൻ ലഭ്യമാകില്ല. അതിനാൽ, അത്തരമൊരു സംഭവത്തിൽ ഒരു രോഗിയെ താൽക്കാലികമായി ചികിത്സിക്കാൻ പ്രഥമശുശ്രൂഷ പരിശീലനം വളരെ അത്യാവശ്യമാണ്.

പ്രഥമശുശ്രൂഷ പരിശീലനം വിവിധ സ്ഥലങ്ങളിൽ ഹിന്ദു ജനജാഗ്രതി സമിതി സൗജന്യമായി നൽകുന്നു. ഈ പരിശീലന ക്ലാസുകൾ പ്രയോജനപ്പെടുത്തുക. ‘പ്രഥമശുശ്രൂഷ പരിശീലനം’ (3 വാല്യങ്ങൾ) എന്ന സനാതന്‍റെ ഗ്രന്ഥവും ലഭ്യമാണ്.

3 J. കുടുംബത്തിലെ കുറഞ്ഞത് ഒരു
വ്യക്തിയെങ്കിലും അഗ്നിശമനത്തിൽ പരിശീലനം നേടിയിരിക്കണം

പ്രതികൂല സമയങ്ങളിൽ,  ബോംബ് സ്ഫോടനം അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത ഉണ്ട്. അപ്പോൾ സഹായത്തിനായി അഗ്നിശമന സേനയ്ക്കു ഉടനെ സ്ഥലത്ത് എത്താൻ സാധിച്ചെന്ന് വരില്ല. അതിനാൽ, അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്, അഗ്നിശമന സേനയിൽ പരിശീലനം നേടേണ്ടത് അത്യാവശ്യമാണ്.

‘അഗ്നിശമനം പരിശീലനം’ എന്ന വിഷയത്തിൽ സനാതന്‍റെ ഗ്രന്ഥം ലഭ്യമാണ്. അതു വാങ്ങി വായിക്കാവുന്നതാണ്. എവിടെയെങ്കിലും  അഗ്നിശമന സേനയുടെ പരിശീലന ക്ലാസുകൾ ഉണ്ടെങ്കിൽ അതിൽ പങ്കെടുക്കാൻ ശ്രമിക്കുക.

3 K. കലാപകാരികൾ, ഗുണ്ടകൾ
മുതലായവരിൽ നിന്ന് തന്‍റെയും കുടുംബത്തിന്‍റെയും
സംരക്ഷണത്തിന് സ്വയം പ്രതിരോധ വിദ്യകൾ പരിശീലിക്കുക.

ഇന്നത്തെ കാലത്തും സാധാരണക്കാർ കലാപകാരികൾ, ഗുണ്ടകൾ, ബലാത്സംഗക്കാർ തുടങ്ങിയ സാമൂഹിക തിന്മകളാൽ ഉപദ്രവിക്കപ്പെടുന്നു. പ്രതികൂല സമയങ്ങളിൽ അരാജകത്വം പോലുള്ള സാഹചര്യം  ഉണ്ടാകുന്നു. അപ്പോൾ, സാമൂഹിക തിന്മകളുടെ ഭീഷണി വർദ്ധിക്കും. ഒരു പരിഹാരമെന്നത്, ഇപ്പോൾത്തന്നെ സ്വയം പ്രതിരോധ വിദ്യകളിൽ പരിശീലനം നേടുക എന്നതാണ്.

സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ ഹിന്ദു ജനജാഗൃതി സമിതി സൗജന്യമായി നടത്തുന്നുണ്ട്. ഈ വിഷയത്തിൽ ‘സ്വയം പ്രതിരോധ പരിശീലനം’ എന്ന ഗ്രന്ഥവും ഇംഗ്ലീഷിൽ തയ്യാറാക്കിയിട്ടുണ്ട്.

3 L. പ്രതികൂല സമയങ്ങളിൽ ആവശ്യമായ മറ്റ് തയ്യാറെടുപ്പുകൾ

1. ആധുനിക മെഡിക്കൽ  ഉപകരണങ്ങളെ അടിസ്ഥാനമാക്കിയുള്ള കണ്ണ് ചികിത്സ, ദന്ത ചികിത്സ, മറ്റേതെങ്കിലും ശസ്ത്രക്രിയ തുടങ്ങിയ ആവശ്യമായ ചികിത്സകൾ പ്രതികൂല സമയങ്ങൾ വരുന്നതിനു മുമ്പ് ചെയ്യിക്കുക.

2. ഭക്ഷണം, വെള്ളം, വൈദ്യുതി, പാചക വാതകം മുതലായവ മിതമായി ഉപയോഗിക്കുന്ന ശീലം വളർത്തുക.

3. ആരോഗ്യകരമായ ജീവിതം നയിക്കാൻ അനുയോജ്യമായ ഭക്ഷണക്രമം കണ്ടെത്തി ആ ഭക്ഷണക്രമം ദൃഢതയോടെ പാലിക്കുക. പ്രതികൂല സമയങ്ങളിൽ, നാം ഇഷ്ടപ്പെടുന്നതെല്ലാം നമുക്ക് ലഭിച്ചെന്ന് വരില്ല; അതിനാൽ, ഇപ്പോൾ മുതൽ നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കുറയ്ക്കാൻ ആരംഭിക്കുക. പ്രതികൂല സമയങ്ങളിൽ ചിലപ്പോൾ കിഴങ്ങുവർഗ്ഗങ്ങൾ മാത്രമാകാം ഭക്ഷണമായി ലഭിക്കുന്നത് അല്ലെങ്കിൽ    വിശന്നിരിക്കുകയോ ചെയ്യേണ്ടി വരും. അതിനാൽ അത്തരം സംഭവങ്ങളെല്ലാം നേരിടാൻ മാനസികമായി തയ്യാറാകുക.

4. ഇപ്പോൾ മുതൽ വേനൽ, ശീതകാലം, മൺസൂൺ എന്നിവയ്ക്ക് അനുയോജ്യമായ കുറച്ച് വസ്ത്രങ്ങൾ മാത്രം. ഉപയോഗിക്കുന്ന ശീലം വളർത്തുക.

5. എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിക്കുന്ന ശീലം സാവധാനം വളർത്തുക (കുളിക്കാൻ ചൂടുവെള്ളം, എപ്പോഴും ഫാൻ ഉപയോഗിക്കുക, എയർകണ്ടീഷണർ സ്ഥിരമായി ഉപയോഗിക്കുക മുതലായ ശീലങ്ങൾ).

6. പ്രതികൂല സമയങ്ങളിൽ ചെയ്യേണ്ടി വരുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ ചെയ്തു ശീലിക്കുക. കിണറ്റിൽനിന്നും വെള്ളം കോരുക, കൈകൊണ്ട് വസ്ത്രങ്ങൾ കഴുകുക, ലിഫ്റ്റിനു പകരം കോണിപ്പടി ഉപയോഗിക്കുക, അടുത്തുള്ള സ്ഥലങ്ങളിൽ പോകുന്നതിനായി കാറിനു പകരം സൈക്കിൾ ഉപയോഗിക്കുക. ചുരുക്കത്തിൽ, യന്ത്രങ്ങളെ ആശ്രയിക്കുന്നതിനുപകരം  സ്വയം ചെയ്തു ശീലിക്കുക.

7. പ്രതികൂല സമയങ്ങളിലും ആരോഗ്യം നിലനിർത്തുവാനായി ദിവസവും വ്യായാമം ചെയ്യുക. (സൂര്യ നമസ്കാരം , കുറഞ്ഞത് 1-2 കിലോമീറ്റർ നടക്കുക, പ്രാണായാമം, യോഗാസനങ്ങൾ തുടങ്ങിയവ.)

ഈ ശ്രേണിയിലെ അടുത്ത ലേഖനം വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക : പ്രതികൂല സമയങ്ങളിൽ അതിജീവിക്കാൻ ആവശ്യമായ തയ്യാറെടുപ്പ് ഭാഗം 10

(പകർപ്പവകാശം : സനാതൻ ഭാരതീയ സംസ്കൃതി സംസ്ഥ)