പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ (ഭാഗം 1)

പരാത്‌പര ഗുരു (ഡോ.) ജയന്ത് ആഠവലെ

1. നിലവിലെ കൊറോണ വൈറസ്
മഹാമാരി പ്രതികൂല സമയങ്ങളുടെ
കാഠിന്യത്തിന്‍റെ കേവലം ഒരു സൂചനയാണ് !

കൊറോണ വൈറസ് 2020 ഫെബ്രുവരി മുതൽ ലോകമെമ്പാടും നാശം വിതച്ചിട്ടുണ്ട്. 13.8.2020 വരെ ലോകമെമ്പാടുമുള്ള 20,827,637 പേർക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നു, അതിൽ 7,47,584 പേർ മരിച്ചു. എന്നിരുന്നാലും, ഈ പ്രതിസന്ധി ഘട്ടത്തിൽ, ഭക്ഷ്യധാന്യങ്ങൾ, വെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ വസ്തുക്കളുടെ ക്ഷാമം ഉണ്ടായില്ല. മൊബൈൽ, ടിവി, ഇൻറർനെറ്റ് തുടങ്ങിയവ ലഭ്യമായതു കൊണ്ട് പലരും വീട്ടിൽ സുഖമായി കഴിഞ്ഞു കൂടുന്നു.

ലോക്ക്ഡൗൺ വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക മാന്ദ്യം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ആളുകൾ കുടുങ്ങിക്കിടക്കുക മുതലായ പല പ്രശ്നങ്ങുളും നേരിടേണ്ടി വരുന്നു. മിക്ക ആളുകൾക്കും വീട്ടിനുള്ളിൽ തന്നെയിരിക്കുകയല്ലാതെ പ്രത്യേക പ്രശ്‌നങ്ങളൊന്നും ഇല്ല. എന്നിരുന്നാലും, ലോക്ഡൗൺ മൂലം ഉണ്ടായിട്ടുള്ള നിരാശ കാരണം ആത്മഹത്യ ചെയ്യുന്നവരെയും, മദ്യം ലഭിക്കാത്തതിനെത്തുടർന്ന് തെരുവിലിറങ്ങുന്ന ആളുകളെശും, ഭരണകൂടം നിർദ്ദേശിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) പാലിക്കാത്ത നിരവധി ആളുകളെയും നമുക്ക് സമൂഹത്തിൽ കാണാം. ഈ വസ്തുതകൾ എല്ലാം വെളിപ്പെടുത്തുന്നത് സാധനയുടെയും ധർമപഠനത്തിന്‍റെയും അഭാവം മൂലം ഉണ്ടാകുന്ന ജനങ്ങളുടെ ദയനീയമായ അവസ്ഥയാണ്.

 

2. വരാൻ പോകുന്ന ഭയാനകമായ
ആപത്തു കാലത്തെക്കുറിച്ച് സംക്ഷിപ്തമായ വിവരം

ലോക മഹായുദ്ധം, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയവയുടെ രൂപത്തിൽ പ്രതികൂല സമയങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. പ്രതികൂല സമയങ്ങളുടെ വരവ് ഉറപ്പാണെന്ന് പല നാഡി ജ്യോതീഷന്മാരും, സത്പുരുഷന്മാരും, ദിവ്യദൃഷ്ടിയുള്ളവരും പ്രവചിച്ചിട്ടുണ്ട്. പ്രതികൂല കാലത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമായിക്കൊണ്ടിരിക്കുന്നു.

കൊറോണ മഹാമാരിയുടെ ഉറവിടമായ ചൈനയക്കെതിരെയാണ്, അമേരിക്കയും, ചില യൂറോപ്യൻ രാജ്യങ്ങളും. അവർ ചൈനയ്‌ക്കെതിരായ യുദ്ധത്തിനും ഒരുങ്ങുന്നു. അധികം വൈകാതെ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കും. ഈ പ്രതികൂല സമയങ്ങൾ കുറച്ച് ദിവസങ്ങളോ മാസങ്ങളോ അല്ല, മൂന്നു വർഷത്തോളം നീണ്ടുനിൽക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ‘ഹിന്ദു രാഷ്ട്രം’ (മാതൃകാപരമായ ഈശ്വര രാജ്യം) സ്ഥാപിക്കപ്പെടുന്നതുവരെ പ്രതികൂലമായ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കും.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, വൈദ്യുതി വിച്ഛേദനം, ഇന്ധനക്ഷാമം മുതലായവ കാരണം എല്ലായിടത്തും സഹായം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞെന്നു വരില്ല. അതിനാൽ, പാചക വാതകം, അവശ്യവസ്തുക്കളായ ഭക്ഷ്യധാന്യങ്ങൾ, വെള്ളം എന്നിവ മാസങ്ങളോളം ലഭ്യമാകില്ല; ലഭ്യമായാൽ തന്നെ അവ റേഷൻ ആയി നൽകപ്പെടും. അത്തരം സമയങ്ങളിൽ ഡോക്ടർമാർ, വൈദ്യർ, മരുന്നുകൾ, ആശുപത്രികൾ തുടങ്ങിയ സഹായങ്ങളും എളുപ്പത്തിൽ കിട്ടിയെന്നു വരില്ല. ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോൾ എല്ലാവരും ശാരീരികവും മാനസികവും കുടുംബപരവും സാമ്പത്തികവും ആത്മീയവുമായ തലങ്ങളിൽ മുൻ‌കൂട്ടി തയ്യാറാകണം.

 

3. ശാരീരിക തലത്തിൽ തയ്യാറെടുക്കല്‍

ജീവന്‍റെ അടിസ്ഥാന ആവശ്യമാണ് ഭക്ഷണം എന്നത്. പ്രതികൂല സമയങ്ങളിൽ നാം പട്ടിണി കിടക്കാതിരിക്കാനും കുടുംബത്തെ മുഴുവനും നിലനിർത്താനും ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ വാങ്ങി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ തരം ഭക്ഷ്യധാന്യങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള രീതികളെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല.

അതിനാൽ, ഈ ലേഖനത്തിൽ, ഭക്ഷ്യസംരക്ഷണത്തിനുള്ള ചില രീതികൾ ഞങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാം പറഞ്ഞതു പോലെ ചെയ്താലും , ഭക്ഷ്യധാന്യങ്ങൾ നിത്യവും ഉപഭോഗം ചെയ്യുന്നതു കാരണം അത് ഒരു നാൾ തീർന്നുപോകും. അങ്ങേയറ്റത്തെ ദാരിദ്ര്യാവസ്ഥയിൽ എത്താതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ, ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും കൃഷി ചെയ്യേണ്ടതുണ്ട്.

ഭക്ഷ്യധാന്യങ്ങളായ നെല്ല്, പയർവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിന് ധാരാളം നിയന്ത്രണങ്ങളുണ്ട്; എന്നാൽ കിഴങ്ങുകൾ, പച്ചക്കറികൾ, കുറഞ്ഞ വെള്ളം ആവശ്യമുള്ള പച്ചക്കറികൾ, വർഷം മുഴുവനും വളർത്താൻ കഴിയുന്ന പച്ചക്കറികൾ, കായ്ക്കുന്ന മരങ്ങൾ തുടങ്ങിയവ വീടിനുചുറ്റും, ബാൽക്കണിയിലും വളർത്താവുന്നതാണ്.

അത്തരം കൃഷിയെക്കുറിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. പ്രതികൂല സമയങ്ങളിൽ പാചക ഗ്യാസ് ലഭ്യമായേക്കില്ല. അതിനാൽ, വിറക് അടുപ്പ്, സോളാർ കുക്കർ തുടങ്ങിയവ ഉപയോഗിക്കേണ്ടതായി വരും. പ്രതികൂല സമയങ്ങളിൽ എല്ലാ സാധാരണ ഭക്ഷ്യവസ്തുക്കളും പാചകം ചെയ്യാൻ കഴിഞ്ഞേക്കില്ല. ഇത് മനസ്സിൽ വച്ചുകൊണ്ട്, നിർദ്ദിഷ്ട ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനെക്കുറിച്ചും അവ കൂടുതൽ കാലം സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും പ്രായോഗിക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഒരു കുടുംബത്തിന് ദിവസവും ആവശ്യമായി വരുന്ന സാധനങ്ങളുടെയും ഇടയ്ക്കിടെ ആവശ്യമായി വരുന്ന സാധനങ്ങളുടെയും പട്ടിക ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. ഇതനുസരിച്ച് വായനക്കാർക്ക് ആവശ്യമായ സാധനങ്ങളുടെ അളവ് തീരുമാനിച്ച് അവ വാങ്ങി വയ്ക്കുവാൻ കഴിയും.

വെള്ളമില്ലാതെ ജീവിക്കുവാൻ സാധ്യമല്ല. അതിനാൽ, വെള്ളത്തിനായി കിണർ, ബോർവെൽ മുതലായ ജലസ്രോതസ്സുകൾ, വെള്ളം സംഭരിക്കുക, ശുദ്ധീകരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇന്നത്തെ തലമുറയിലെ മനുഷ്യർക്ക് വൈദ്യുതിയില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ആയതിനാൽ വൈദ്യുത ഉത്പാദനത്തിനുള്ള മാർഗങ്ങളും ഈ ലേഖനത്തിൽ നൽകിയിട്ടുണ്ട്.

പ്രതികൂല കാലഘട്ടത്തെ തരണം ചെയ്യുവാൻ വേണ്ടി ഓരോ കാര്യത്തിനും, സാധ്യമായ പല പരിഹാരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്രമീകരണം നടത്തുമ്പോൾ ആവശ്യകത, സ്ഥലത്തിന്‍റെ ലഭ്യത, സാമ്പത്തിക സ്ഥിതി, പ്രാദേശിക കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ കാര്യങ്ങൾ എന്നിവ പരിഗണിക്കണം. പ്രായോഗിക തലത്തിൽ നിർദ്ദേശങ്ങൾ നൽകാൻ പരിമിതികളുണ്ട്. ഉദാഹരണത്തിന്, ജലദൗർലഭ്യം ഒഴിവാക്കാൻ കിണർ കുഴിക്കാൻ ലേഖനത്തിൽ നിർദ്ദേശിക്കുന്നു. എന്നാൽ അതിന്‍റെ വിശദാംശങ്ങൾക്കായി വിദഗ്ധരെ സമീപിക്കാനോ പുസ്തകങ്ങൾ പഠിക്കാനോ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

 

4. മാനസിക തലത്തിൽ തയ്യാറെടുക്കല്‍

പ്രതികൂല സമയങ്ങളിൽ പലരും അസ്വസ്ഥത, ഉത്കണ്ഠ, വിഷാദം, ഭയം തുടങ്ങിയവ അനുഭവിക്കുന്നു. അസന്തുഷ്ടിയുടെ അത്തരം ഘട്ടങ്ങൾ ഒഴിവാക്കുന്നതിനും പ്രതികൂല സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടുന്നതിനും, മനസ്സിനെ മുൻ‌കൂട്ടി ആരോഗ്യപരമായി നിലനിർത്താനും ഒരാൾ‌ക്ക് ഉപയോഗിക്കാൻ‌ കഴിയുന്ന ഉചിതമായ സ്വയം നിർ‌ദ്ദേശങ്ങളെക്കുറിച്ച് മാർ‌ഗ്ഗനിർ‌ദ്ദേശം നൽകുന്നു.

 

5. ആത്മീയ തലത്തിൽ തയ്യാറെടുക്കല്‍

പ്രതികൂല സമയങ്ങളിൽ സ്വയം പരിരക്ഷിക്കാൻ ഒരു വ്യക്തി എന്തുതന്നെ ചെയ്താലും, കടുത്ത പ്രതികൂല സാഹചര്യങ്ങളിൽ നാം ഈശ്വരനിൽ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. സാധന ചെയ്ത് ഒരു വ്യക്തി ഈശ്വര കൃപ നേടുന്നുവെങ്കിൽ, ഏത് പ്രതിസന്ധി ഘട്ടത്തിലും ഈശ്വരൻ തീർച്ചയായും അവനെ സഹായിക്കുന്നു. ഈ ലേഖനങ്ങളുടെ പരമ്പര വായിച്ചതിനുശേഷം സാധന ചെയ്യുന്നതിലെ ഗൗരവം വര്‍ദ്ധിക്കും.

 

6. ഉടനടി തയ്യാറെടുപ്പ് ആരംഭിക്കുക

ഈ ലേഖനങ്ങളുടെ പരമ്പരയിൽ ഉപദേശിച്ചതുപോലെ വായനക്കാർ‌ ഉടൻ‌ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിയാൽ‌, പ്രതികൂല സമയങ്ങളെ തരണം ചെയ്യാൻ കഴിയും. ഈ കാര്യങ്ങളെക്കുറിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവരിക്കുന്നതിലൂടെ പരമാവധി ആളുകളെ ജാഗരൂകരാക്കാൻ ശ്രമിക്കാം.

ഈ ലേഖനങ്ങളുടെ പരമ്പരയിൽ ചില വിഷയങ്ങളുടെ സമാഹാരം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. തയ്യാറെടുപ്പുകളിൽ ഒരു മികച്ച തുടക്കം നേടാൻ വായനക്കാരെ പ്രാപ്തരാക്കുന്നതിനായി ഞങ്ങൾ ഈ ലേഖനങ്ങളുടെ പരമ്പരയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. താമസിയാതെ, ഈ വിഷയത്തിൽ ഒരു പുസ്തകം ഞങ്ങൾ പ്രസിദ്ധീകരിക്കാൻ പോകുന്നു.

 

7. പ്രാർത്ഥന

‘പ്രതികൂല സമയങ്ങളിൽ അതിജീവിക്കാൻ മാത്രമല്ല, എന്നാൽ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് സാധന എന്ന കാഴ്ചപ്പാട് അംഗീകരിച്ച് ആനന്ദത്തോടുകൂടി എക്കാലവും ജീവിക്കുവാൻ ഈ ലേഖന പരമ്പര ഉപയോഗപ്രദമാകട്ടെ’, എന്ന് ശ്രീഗുരുവിന്‍റെ പാദത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു.

 

പരാത്പര ഗുരു (ഡോ.)
ജയന്ത് ആഠവലെ – എല്ലാ മനുഷ്യരുടെയും
നിലനിൽപ്പിനായും വരും പ്രതികൂല സമയങ്ങളിൽ സൃഷ്ടിയുടെ
ക്ഷേമത്തിനായും ഭൂമിയിൽ പ്രവർത്തിക്കുന്ന ഏക ദർശകൻ !

ഹിരണ്യാക്ഷൻ എന്ന രാക്ഷസൻ ഭൂമിയെ തട്ടിക്കൊണ്ടുപോയി സമുദ്രത്തിൽ ഒളിപ്പിച്ചപ്പോൾ, ശ്രീ വിഷ്ണു വരാഹരൂപത്തിൽ അവതരിച്ചുകൊണ്ട് ഭൂമിയെ സംരക്ഷിച്ചു. സൃഷ്ടിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ, ശിവൻ ധ്യാനാവസ്ഥയിൽ തുടരും. പരാത്‌പര ഗുരു (ഡോ.) ജയന്ത് ആഠവലെജിയിൽ നിരവധി ദിവ്യഗുണങ്ങളുണ്ട്. മാത്രമല്ല, അവതാര തുല്യനാണെന്നതിന്‍റെ നിരവധി ആത്മീയ അനുഭവങ്ങൾ സാധകർക്ക് ലഭിച്ചിട്ടുമുണ്ട്. അദ്ദേഹവും, മുഴുവൻ മനുഷ്യരാശിയുടെയും സൃഷ്ടിയുടെയും സംരക്ഷണത്തെയും ക്ഷേമത്തെയും കുറിച്ച് ആശങ്കപ്പെടുന്നു.

വരാൻ പോകുന്ന പ്രതികൂല സമയങ്ങളിൽ, വെള്ളപ്പൊക്കം, ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളും ലോകമഹായുദ്ധം പോലുള്ള മനുഷ്യനിർമിത ദുരന്തങ്ങളും നമുക്ക് നേരിടേണ്ടി വരും. ഈ പ്രതിസന്ധികളെ ധൈര്യത്തോടുകൂടി നേരിടാൻ മുഴുവൻ മനുഷ്യരാശിക്കും സഹായിയായി പരാത്‌പര ഗുരു (ഡോ.) ആഠവലെ, ‘ആപത്തുകാലത്ത് ‘സഞ്ജീവനി’ എന്ന ഗ്രന്ഥപരമ്പര ആരംഭിച്ചു. ഡോക്ടർമാരുടെയും മരുന്നുകളുടെയും അഭാവത്തിൽ സ്വയം ചികിത്സിക്കാൻ നമുക്ക് ഉപയോഗിക്കാവുന്ന വിവിധ പരിഹാരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രന്ഥങ്ങൾ ഈ പരമ്പരയിൽ ഉൾപ്പെടുന്നു. അവയിൽ, ‘പ്രാണശക്തിയുടെ പ്രവാഹത്തിലെ തടസ്സങ്ങൾ മൂലമുണ്ടാകുന്ന അസുഖങ്ങൾക്കുള്ള പരിഹാരങ്ങൾ’, ‘ശൂന്യമായ പെട്ടികൾ ഉപയോഗിച്ചുള്ള ആത്മീയ രോഗശാന്തി’ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും ലളിതവും ഫലപ്രദവുമായ ഈ പരിഹാരങ്ങൾ പരാത്‌പര ഗുരു (ഡോ.) ആഠവലെ തന്നെ കണ്ടുപിടിച്ചവയാണ്. 1980 മുതൽ ആയുർവേദം, അക്യുപ്രഷർ, റെയ്കി തുടങ്ങിയ ചികിത്സകളെക്കുറിച്ച് നൂറുകണക്കിന് പേപ്പർ കട്ടിംഗുകൾ അദ്ദേഹം ശേഖരിച്ചു. ആ കട്ടിംഗുകൾ ഇപ്പോൾ പാഠങ്ങൾ സമാഹരിക്കുന്നതിന് ഉപയോഗപ്രദമായിരിക്കുന്നു. പരാത്‌പര ഗുരു (ഡോ.) ആഠവലെയുടെ ദീർഘവീക്ഷണവും ഇത് വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്ക്, അവരുടെ ടെറസുകളിൽ, മുറ്റങ്ങളിൽ, അല്ലെങ്കിൽ അവരുടെ വീടുകൾക്ക് സമീപം എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ കഴിയുന്ന ഔഷധ സസ്യങ്ങളെ പഠിക്കാൻ അദ്ദേഹം അന്വേഷകരെ പ്രേരിപ്പിക്കുന്നു. പ്രതികൂല സമയങ്ങളിൽ വീട്ടിൽ തന്നെ മരുന്നുകൾ എളുപ്പത്തിൽ തയ്യാറാക്കാനും ലഭ്യമാക്കാനും ഈ ഔഷധസസ്യങ്ങൾ സഹായിക്കും, അത്തരം ഔഷധസസ്യങ്ങൾ എല്ലായിടത്തും നട്ടുപിടിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പാക്കുന്നു. അത്തരം ഔഷധ സസ്യങ്ങളെ നടുന്നതുമായി ബന്ധപ്പെട്ട പാഠങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.

പ്രതികൂല സമയങ്ങളിൽ, അതിജീവിക്കാനുള്ള മാ൪ഗങ്ങൾ അറിയുന്നത് മാത്രം മതിയാകില്ല, എന്നാൽ ആവശ്യവസ്തുക്കളായ ഭക്ഷ്യധാന്യങ്ങൾ, വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയും ആവശ്യമായിരിക്കും. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ ശാരീരിക തലത്തിൽ മാത്രമല്ല, മാനസിക, കുടുംബ, സാമ്പത്തിക, ആത്മീയ തലത്തിലും പ്രതികൂല സമയങ്ങളെ അഭിമുഖീകരിക്കുവാൻ തയ്യാറാകേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തി വ്യക്തിഗത തലത്തിൽ എന്തു ചെയ്യണമെന്നും സമൂഹത്തിന്‍റെ കൂട്ടായ പരിശ്രമങ്ങൾ എന്തായിരിക്കണമെന്നും പറയുന്ന ഒരേയൊരു വ്യക്തി പരാത്‌പര ഗുരു (ഡോ.) ആഠവലെ മാത്രമാണ്. ‘പ്രതികൂല സമയങ്ങളിൽ അതിജീവിക്കാനുള്ള തയ്യാറെടുപ്പുകൾ’ എന്ന വിഷയത്തിൽ അദ്ദേഹം സനാതൻ പ്രഭാതിലൂടെയും, സനാതൻ.ഓർ (Sanatan.org) എന്ന വെബ്സൈറ്റിലൂടെയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു.

ഭൂകമ്പം, സുനാമി പോലുള്ള ഭയാനകമായ വിപത്തുകളെ അതിജീവിക്കാൻ ഒരു വ്യക്തി സ്വന്തം ഇഷ്ടപ്രകാരം എത്രത്തോളം തയ്യാറെടുക്കുന്നുവെങ്കിലും, അവൻ ദൈവത്തെ മാത്രം ആശ്രയിക്കണം. സാധന ചെയ്ത് അവൻ ദൈവകൃപ നേടുന്നുവെങ്കിൽ, ഏത് തരത്തിലുള്ള അപകടങ്ങളിൽ നിന്നും ദൈവം വ്യക്തിയെ സംരക്ഷിക്കുന്നു. ഭക്തനായ പ്രഹ്ലാദ്, പാണ്ഡവർ എന്നിവരുടെ ഉദാഹരണങ്ങളിൽ നിന്ന് ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ്, വിവിധ മാധ്യമങ്ങളിലൂടെ പരാത്‌പര ഗുരു (ഡോ.) ആഠവലെ എല്ലാവരോടും ‘ആപത്തു കാലത്തെ അതിജീവിക്കാൻ, ഇപ്പോൾ തന്നെ സാധന ആരംഭിക്കുക!’ എന്ന് ആത്മാർത്ഥമായി പറയുന്നു.

ഹിന്ദു വേദ ഗ്രന്ഥങ്ങള്‍ പറയുന്നു, ‘ധർമം ക്ഷയിക്കുകയും അധർമം വർദ്ധിക്കുകയും ചെയ്യുമ്പോൾ ഭൂമി അപകടങ്ങൾക്ക് വിധേയമാകും’. സമൂഹം ധർമം അനുഷ്ഠിക്കുകയും സാധന ചെയ്യുകയും ചെയ്യുമ്പോൾ, സാമൂഹിക ജീവിതവും ദേശീയ ജീവിതവും ധർമത്തെ പിന്തുണയ്ക്കുമ്പോൾ, ഭൂമിക്ക് ദുരന്തങ്ങൾ നേരിടേണ്ടിവരില്ല, അത് സൃഷ്ടിയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. ഇതിനാലാണ് ഭാരതത്തിൽ മാത്രമല്ല, ലോകമെമ്പാടും ധർമ്മത്തിൽ അധിഷ്ഠിതമായ ‘ഈശ്വര രാജ്യം’ സ്ഥാപിക്കാൻ പരാത്‌പര ഗുരു (ഡോ.) ആഠവലെ ആത്മീയ തലത്തിൽ എല്ലാവർക്കും മാർഗനിർദ്ദേശം നൽകുന്നത്. അതേ ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം സത്പുരുഷന്മാരെയും, സമുദായങ്ങളെയും, സാധകരെയും ഹിന്ദു സംഘടനാപ്രവ൪ത്തകരെയും ദേശസ്നേഹികളെയും ഒന്നിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പരാത്‌പര ഗുരു (ഡോ.) ആഠവലെജീയുടെ പ്രാണശക്തി വളരെ കുറവാണ്. അദ്ദേഹം പല രോഗങ്ങളും അനുഭവിക്കുന്നു. അദ്ദേഹം സ്വയം ബ്രഹ്മലീനനാണ് അതായത് ഈശ്വരനുമായി ഐക്യം പ്രാപിച്ച അവസ്ഥയിലാണ്. അദ്ദേഹം തീരുമാനിച്ചാൽ അദ്ദേഹത്തിന്‍റെ ശരീരം ആനന്ദത്തോടെ ഉപേക്ഷിക്കാൻ കഴിയും. എന്നിരുന്നാലും പ്രതികൂല സമയങ്ങളിൽ എല്ലാ മനുഷ്യരെയും സംരക്ഷിക്കാൻ മാത്രമാണ് അദ്ദേഹം ഒരു ദിവസം 15-16 മണിക്കൂർ പ്രവർത്തിക്കുന്നത്. അക്ഷരാർത്ഥത്തിൽ മുഴുവൻ മനുഷ്യരാശിയും സാത്വികമായി തിരിയുകയെന്ന ലക്ഷ്യത്തോടെയും, ഈശ്വര രാജ്യം സ്ഥാപിക്കപ്പെടുന്നതിനും, മുഴുവൻ സൃഷ്ടിയുടെ ക്ഷേമം കൈവരിക്കുന്നതിനും വേണ്ടി മാത്രമാണ് അദ്ദേഹം ശരീരത്തിലുള്ള ഊ൪ജം മുഴുവനും ഉപയോഗിക്കുന്നത്.

ധർമ്മത്തിന്‍റെ സ്ഥാപകൻ, ലോക വിമോചകൻ, സൃഷ്ടിയുടെ പരിപോഷകൻ, യുഗ നിർമ്മാതാവ്, അങ്ങേയറ്റം അനുകമ്പയുള്ള ശ്രീ ഗുരുവിന്‍റെ പാദങ്ങളിൽ സമ൪പ്പിക്കുന്നു ! ’

– പൂജനീയ സന്ദീപ് ആൾഷി (11.11.2019)

 

‘ഹിന്ദു രാഷ്ട്രം (ഈശ്വര രാജ്യം)
ഭാരതത്തിൽ സ്ഥാപിതമാകുന്നതു വരെ
അതായത് 2023 വരെ, പ്രതികൂല കാലം തുടരും!

‘നിലവിൽ, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, കൊറോണ വൈറസിന്‍റെ പ്രസരണം തുടങ്ങിയവ മുഖേന ആപത്തു കാലം ആരംഭിച്ചു കഴിഞ്ഞു. 2021 മുതൽ ഇതിന്‍റെ തീവ്രത വർദ്ധിക്കും. ഈ പ്രതികൂല സമയങ്ങൾ 2023 വരെ തുടരും, അതായത്, ‘ഹിന്ദു രാഷ്ട്രം (ഈശ്വര രാജ്യം) ഭാരതത്തിൽ സ്ഥാപിതമാകുന്നതുവരെ. – പരാത്‌പര ഗുരു (ഡോ.) ജയന്ത് ആഠവലെ

1. ചില പ്രകൃതി ദുരന്തങ്ങളും അന്താരാഷ്ട്ര സംഭവവികാസങ്ങളും
പ്രതികൂല സമയങ്ങൾ ഒരു പരിധിവരെ ആരംഭിച്ചുവെന്ന് സൂചിപ്പിക്കുന്നു.

1 A. ചില പ്രകൃതി ദുരന്തങ്ങൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല തരം പ്രകൃതി ദുരന്തങ്ങൾ ലോകത്തെ ബാധിക്കുന്നു. സമീപകാലത്തെ ചില ഉദാഹരണങ്ങൾ നോക്കാം. 2013 ൽ കേദാർനാഥിലെ വെള്ളപ്പൊക്കത്തിൽ 60 ഗ്രാമങ്ങൾ നശിച്ചു, ആയിരത്തിലധികം ആളുകൾ മരിച്ചു. 2018 ൽ കേരളത്തിലെ വെള്ളപ്പൊക്കത്തെ തുടർന്ന് 3 ലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെട്ടപ്പോൾ 375 ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 2018 ഡിസംബറിൽ ഇന്ഡോനേഷ്യ തീരത്ത് അഗ്നിപർവ്വത സ്‌ഫോടനം മൂലമുണ്ടായ സുനാമിയിൽ 300 പേർ മരിച്ചു. കാലിഫോർണിയയിലെ (യുഎസ്എ) നൂറുകണക്കിന് ഏക്കർ വനങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രണ്ടുതവണ കത്തി ചാരമായി, നൂറുകണക്കിന് ഏക്കർ സ്ഥലത്ത് പ്രകൃതിവിഭവങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കി.

1 B. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന ചില അന്താരാഷ്ട്ര സംഭവവികാസങ്ങൾ

ഇന്ത്യയുമായുള്ള പാകിസ്ഥാന്‍റെ തുടർച്ചയായ ഏറ്റുമുട്ടലുകളും, പാക് പിന്തുണയോടുകൂടി നടക്കുന്ന തീവ്രവാദ പ്രവ൪ത്തനങ്ങളും, ചൈന ഭാരതത്തിലേക്ക് പതിവായി കടന്നുകയറുന്നത്, ഉത്തരകൊറിയ ആണവ നിരായുധീകരണത്തിനെതിരായതിന്‍റെ പേരിൽ തുടങ്ങിയ ഉത്തരകൊറിയ-യുഎസ് സംഘ൪ഷം, ഒരു മഹാശക്തിയാകാനുള്ള ചൈനയുടെ അഭിലാഷത്തെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന ചൈന-യുഎസ് സംഘ൪ഷം, അമേരിക്കയും റഷ്യയും ശീതയുദ്ധം പുനരാരംഭിക്കൽ, ‘ചൈനയിൽ നിന്നും തുടങ്ങിയ കൊറോണ വൈറസിന്‍റെ വിപത്തിന്’ പ്രതികാരമായി ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും ശ്രമിക്കുന്നു. ലോകത്തിന്‍റെ പല രാജ്യങ്ങളും ഏതൊരു നിമിഷവും മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാൻ സാധ്യതയുണ്ട്. ഇതിൽ നിന്നും ഭാരതത്തിനും മാറി നിൽക്കുവാൻ കഴിയുകയില്ല.

2. മനുഷ്യവർഗത്തിന് നേരിടേണ്ടി വന്ന
പ്രതികൂല സാഹചര്യങ്ങളുടെ നേർക്കാഴ്ചകൾ

2 A. രണ്ടാം ലോക മഹായുദ്ധ സമയത്തെ സ്ഥിതി

രണ്ടാം ലോക മഹായുദ്ധ സമയത്ത് ജർമ്മനി ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ചു. തൽഫലമായി, ബ്രിട്ടനിൽ, ആദ്യത്തെ നാല് ദിവസങ്ങളിൽ മാത്രം 1.3 ദശലക്ഷം ആളുകൾക്ക് കുടിയേറേണ്ടി വന്നു. യുദ്ധസമയത്ത് ബ്ലാക്ക് ഔട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാത്രിയിൽ തെരുവുകളിൽ ഇരുട്ടായിരിക്കും. ഒരു ജാലകത്തിൽ നിന്നോ വാതിലിൽ നിന്നോ വരുന്ന ഒരു മിന്നൽ വെളിച്ചത്തിനു പോലും പിഴ ചുമത്തപ്പെടും! ഈ ബ്ലാക്ക് ഔട്ട് നിയന്ത്രണങ്ങൾ 1-2 ദിവസമോ ഏതാനും മാസങ്ങളോ അല്ല, 5 വർഷത്തേക്ക് നീണ്ടുനിന്നു! രണ്ടാം ലോകമഹായുദ്ധസമയത്ത്, ജർമ്മനിയുടെ സൈനിക നീക്കങ്ങൾ റഷ്യയെയും ബാധിച്ചു. അക്കാലത്ത്, കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട റഷ്യയിൽ ഇലകളും ഈര്‍ച്ചപ്പൊടിയും ചേ൪ത്തുണ്ടാക്കിയ കേക്കുകൾ മാത്രമേ കഴിക്കാൻ കിട്ടാറുള്ളൂ.

2 B. നേപ്പാളിൽ വലിയ ദുരന്തത്തിന് കാരണമായ 2015 ലെ ഭൂകമ്പത്തെത്തുടർന്ന് ഉണ്ടായ അവസ്ഥ
2 B 1. പാചക വാതകത്തിന്‍റെ കുറവ് കാരണമുണ്ടായ ബുദ്ധിമുട്ടുകൾ
2 B 1 A. ഗ്യാസ് സിലിണ്ടറുകളുടെ കരിഞ്ചന്ത

1,500 രൂപ വിലമതിക്കുന്ന ഒരു സിലിണ്ടർ ഗ്യാസിന് കരിഞ്ചന്തയിൽ 8,000 രൂപ നൽകേണ്ടി വരാറുണ്ട്.

2 B 1 B. ഭൂകമ്പത്തിൽ തകർന്ന വീടുകളുടെ വിറകു ‘ഇന്ധനമായി’ ഉപയോഗിക്കേണ്ടിവന്നു

അടുത്ത 7 മാസത്തേക്ക് ആളുകൾക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിച്ചില്ല. അതിനാൽ ഭൂകമ്പത്തിൽ തകർന്ന വീടുകളുടെ വിറകുകൾ ആളുകൾ ‘ഇന്ധനമായി’ ഉപയോഗിച്ചു. കുറച്ച് മാസങ്ങൾക്ക് ശേഷം സർക്കാർ വിറക് ലഭ്യമാക്കി, പക്ഷേ ആ വിറകിന്‍റെ വില വളരെ കൂടുതലായിരുന്നു, കിലോയ്ക്ക് Rs. 20 രൂപ.

2 B 1 C. മരം ഇന്ധനമായി ഉപയോഗിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ

1. തടി വ്യാപാരികൾ നനഞ്ഞ മരം വിറ്റു. നനഞ്ഞ മരം വേഗത്തിൽ കത്തുകയില്ല. ഇത് സ്ത്രീകൾക്ക് അടുപ്പ് കത്തിക്കാൻ ബുദ്ധിമുട്ടായി മാറി.

2. പലർക്കും മരം മുറിക്കാൻ കോടാലി ഇല്ലായിരുന്നു, ചിലർക്ക് കോടാലി ഉണ്ടെങ്കിൽ പോലും വിറകു വെട്ടാൻ അറിയില്ല, അതിനാൽ വെട്ടിയ മരം ലഭിക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവന്നു.

3. വാടക വീടുകളിൽ താമസിക്കുന്നവരെ വിറകു അടുപ്പുകളിൽ പാചകം ചെയ്യാൻ വീട് ഉടമകൾ അനുവദിക്കില്ല. അടുപ്പിൽ നിന്നുള്ള പുക കാരണം വീടിന്‍റെ ഭിത്തികളിലും മേൽക്കൂരയിലും കരി പറ്റും’, എന്ന് വീട് ഉടമകൾ അവകാശപ്പെടും.

2 B 1 D. വാഹനങ്ങളുടെ കുറവ് കാരണം ഏറെക്കാലമായി കാത്തിരുന്ന ‘ഗ്യാസ് സിലിണ്ടർ’ വീട്ടിലേക്ക് കൊണ്ടു വരാൻ ബുദ്ധിമുട്ടായി.

ആഴ്ചകളോളം നീണ്ട കാത്തിരിപ്പിന് ശേഷം കുറച്ച് ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തു; എന്നാൽ ഇന്ധനക്ഷാമം മൂലം വാഹനങ്ങളുടെ ലഭ്യത കുറഞ്ഞതു കാരണം സിലിണ്ടർ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് ബുദ്ധിമുട്ടായി.

2 B 2. പലചരക്ക് സാധനങ്ങളുടെ കുറവ്

അക്കാലത്ത് പലചരക്ക് കടകളിൽ പലചരക്ക് സാധനങ്ങൾ ലഭ്യമായിരുന്നില്ല. ലഭ്യമായ സാധനങ്ങളും സാധാരണ വിലയേക്കാൾ നാലിരട്ടി കൂടുതലായാണ് വിൽക്കാറുള്ളത്, ഉദാഹരണത്തിന്, ലിറ്ററിന് സാധാരണ 100 മുതൽ 180 രൂപ വരെ വിൽക്കുന്ന പാചക എണ്ണ 500 രൂപയ്ക്ക് വിറ്റു.

2 B 3. മരുന്നുകളുടെ അഭാവം മൂലം ചെറിയ രോഗങ്ങൾ കൊണ്ടു പോലും രോഗികൾ മരിച്ചു

ആശുപത്രികളിൽ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ ചിലർ ചെറിയ അസുഖങ്ങളാൽ മരിച്ചു.

2 B 4. വൈദ്യുതി ക്ഷാമം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ

കാഠ്മണ്ഡുവിലെ വൈദ്യുതി വിതരണം ദിവസത്തിൽ 14 മണിക്കൂർ നി൪ത്തി വയ്ക്കാൻ തുടങ്ങി. എന്നാൽ ചിലപ്പോൾ വൈദ്യുതി ഒരു ദിവസം 2-3 മണിക്കൂർ മാത്രമേ ലഭിക്കാറുള്ളു. വൈദ്യുതി വിതരണം തുടങ്ങുമ്പോൾ, ആളുകൾ വാട്ടർ പമ്പ്, ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ പാചകം ചെയ്യുക മുതലായ പല കാര്യങ്ങളും ഒരേ സമയത്ത് എല്ലാ വീടുകളിലും ചെയ്യുവാൻ തുടങ്ങും. ഇത് കാരണം ഓവർ ലോഡ് ആയി ട്രാൻസ്ഫോർമറുകൾ ഫ്യൂസ് ആയി പോകും. അത്തരം ട്രാൻസ്ഫോർമറുകൾ നന്നാക്കാൻ സർക്കാർ ജീവനക്കാർക്ക് 4-5 ദിവസം വേണ്ടി വരും.

2 B 5. പെട്രോളിന്‍റെയും ഡീസലിന്‍റെയും കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ

A. പെട്രോളിന്‍റെയും ഡീസലിന്‍റെയും കുറവ് കാരണം വാഹനങ്ങൾ ലഭ്യമല്ലാതായി. തൽഫലമായി, സ്കൂളുകളും വ്യവസായങ്ങളും അടച്ചു.

B. ചിലപ്പോൾ സർക്കാർ ഇന്ധനം വിതരണം ചെയ്തിരുന്നുവെങ്കിലും അത് ലഭിക്കാൻ 4-5 മണിക്കൂർ വരിയിൽ നിൽക്കേണ്ടി വരും. വരിയിൽ അവസാനമായി കാത്തിരിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നതിന് മുമ്പ് ഇന്ധനം തീർന്നുപോകുമായിരുന്നു. അതിനാൽ, ആളുകൾക്ക് നിരവധി ആഴ്ചകൾ കൂടി കാത്തിരിക്കേണ്ടി വരാറുണ്ട്. അടുത്തതായി എപ്പോൾ ഇന്ധനം ലഭ്യമാകുമെന്നും വിതരണം ചെയ്യുമെന്നും സർക്കാരിൽ നിന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല. തൽഫലമായി, ആളുകൾക്ക് ദിവസങ്ങളോളം വാഹനങ്ങൾ റോഡിൽ ഒരു ക്യൂവിൽ പാർക്ക് ചെയ്യേണ്ടി വരുമായിരുന്നു.

C. സാധാരണ ലിറ്ററിന് 100 മുതൽ 130 രൂപ വരെ വിലയുള്ള പെട്രോൾ കരിഞ്ചന്തയിൽ 500 രൂപയ്ക്കും, ലിറ്ററിന് 80 മുതൽ 100 രൂപ വരെ വിലയുള്ള ഡീസൽ 250 മുതൽ 300 രൂപയ്ക്കും വിറ്റു തുടങ്ങി.

D. ഇന്ധനക്ഷാമം സൈക്ലിസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായി. അതിനാൽ, വിലകുറഞ്ഞ ഒരു സൈക്കിളിന് പോലും 10,000 രൂപ വിലയായിരുന്നു അന്ന്.

2 B 6. വൈദ്യുതി, പെട്രോൾ, ഡീസൽ എന്നിവയുടെ അഭാവം മൂലം ഇന്റർനെറ്റ് ലഭ്യമല്ലാതായി

വിവിധ ഓഫീസുകളിലേക്ക് ഉള്ള വൈദ്യുതി വിതരണം നിർത്തിയപ്പോൾ അവ൪ ജനറേറ്ററുകൾ ഉപയോഗിക്കുവാൻ തുടങ്ങി. പക്ഷേ, ഭൂകമ്പത്തിന് ശേഷം വൈദ്യുതിക്കൊപ്പം പെട്രോളിന്‍റെയും ഡീസലിന്‍റെയും കുറവുണ്ടായി, അതിനാൽ ഈ ജനറേറ്ററുകൾ ഉപയോഗശൂന്യമായി. അതുകൊണ്ട് ഇന്റർനെറ്റിനെ ആശ്രയിച്ചുള്ള ജോലിയും നിർത്തേണ്ടി വന്നു.

2 B 7. വ്യവസായങ്ങൾ അടച്ചതിനാൽ പലർക്കും ജോലി നഷ്ടപ്പെട്ടു

അക്കാലത്ത് രണ്ടായിരത്തോളം വ്യവസായങ്ങൾ അടച്ചുപൂട്ടി, ഒരു ദശലക്ഷം ആളുകൾ തൊഴിലില്ലാത്തവരായി.

– ശ്രീമതി. സാനു ഥാപ്പ (എസ്എസ്ആർഎഫ് സാധിക), നേപ്പാൾ. (24.4.2016)

മേൽപ്പറഞ്ഞ ഉദാഹരണങ്ങളെല്ലാം പ്രതികൂല കാലത്തിന്‍റെ കാഠിന്യത്തിന്‍റെ നേർക്കാഴ്ചയാണ്. പ്രതികൂല സമയങ്ങളിൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ വിശാലത നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഈ പ്രശ്‌നങ്ങളെല്ലാം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന്, തയ്യാറെടുപ്പുകൾ സമഗ്രമായി ചെയ്യുകയല്ലാതെ വേറൊരു പോംവഴിയുമില്ല !

കേവലം സർക്കാരിനെ മാത്രം ആശ്രയിച്ചിരിക്കാതെ
പ്രതികൂല സമയങ്ങളിൽ എല്ലാവരും വിവിധ തലങ്ങളിൽ സ്വയം തയ്യാറാകണം!

പ്രതികൂല സമയങ്ങളിൽ ഗതാഗതം തടസ്സപ്പെടാം. അതിനാൽ, സഹായം നൽകുന്നതിന് എല്ലാവർക്കുമായി എല്ലായിടത്തും എത്തിച്ചേരാൻ സർക്കാരിന് കഴിയില്ല. സർക്കാർ നൽകുന്ന സഹായത്തിനും തടസ്സമുണ്ടാകും. പാചക വാതകം, ഭക്ഷണം, മറ്റ് ആവശ്യങ്ങൾ എന്നിവയുടെ കുറവുണ്ടാകും. പൊതു വിതരണ വ്യവസ്ഥയിൽ അഴിമതി നടക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ചില ഭക്ഷ്യവസ്തുക്കളുടെ റേഷൻ ആരംഭിക്കുക, മരുന്നു വിതരണ കേന്ദ്രങ്ങൾ തുറക്കുക എന്നിവ വഴി പൗരന്മാരെ ആശ്വസിപ്പിക്കാൻ സർക്കാർ ശ്രമിക്കും.സർക്കാർ സഹായത്തിനും പരിമിതികളുണ്ട്. ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ട്, പ്രതികൂല സമയങ്ങളിൽ അതിജീവിക്കാൻ, എല്ലാവരും ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ തയ്യാറാകേണ്ടത് അത്യാവശ്യമാണ്.

പ്രതികൂല സമയങ്ങളിൽ, ‘വരുന്നിടത്തു
വച്ച് കാണാം’ എന്നുള്ള മാനസികാവസ്ഥ ഒഴിവാക്കുക!

പ്രതികൂല സമയങ്ങളെക്കുറിച്ച് ഗൗരവം സൃഷ്ടിക്കാൻ ആളുകൾക്ക് മാർഗനിർദേശം നൽകുമ്പോൾ, ചിലർ പറയുന്നു, ‘പ്രതികൂല സമയങ്ങളിൽ എല്ലാവർക്കും സംഭവിക്കുന്നത് നമുക്കും സംഭവിക്കും. സംഭവിക്കാൻ പോകുന്നത്, എന്തായാലും സംഭവിക്കും. അത് സംഭവിക്കുമ്പോൾ അന്നേരം നോക്കാം.’ ഇക്കാര്യത്തിൽ ഇനിപ്പറയുന്ന സമീപനമുണ്ടായിരിക്കണം. പ്രതികൂല സമയങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിക്കും. പല വീടുകളിലും വൃദ്ധരും ചെറിയ കുട്ടികളുമുണ്ടായിരിക്കും. പ്രായമായ ആളുകൾ ആശ്രിതരും നിസ്സഹായരുമായിരിക്കും, എന്നാൽ കുട്ടികൾ അജ്ഞരും. അവരെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം കുടുംബത്തിലെ ഉത്തരവാദിത്തപ്പെട്ട വ്യക്തികളിലാണ്. പ്രതികൂല കാലത്തിനായി തയ്യാറെടുക്കുന്നതിൽ അവർ പരാജയപ്പെട്ടാൽ, പ്രായമായവരും കുട്ടികളും ആയിരിക്കും ബുദ്ധിമുട്ട് അനുഭവിക്കുക. ഉത്തരവാദിത്തപ്പെട്ട വ്യക്തികളുടെ അശ്രദ്ധ കാരണം അപാകതകൾ നേരിടേണ്ടിവരും.

1. പ്രതികൂല സമയങ്ങളെ അതിജീവിക്കാനുള്ള
ശാരീരിക തലത്തിലുള്ള തയ്യാറെടുപ്പുകൾ

1 A. പട്ടിണി ഒഴിവാക്കാൻ ഇത് ചെയ്യുക

1 A 1. പാചക വാതകത്തിന്‍റെ കുറവ്, അടുപ്പിന് ആവശ്യമായ മണ്ണെണ്ണ തുടങ്ങിയവ മുൻകൂട്ടി കണ്ടുകൊണ്ട് ഇനിപ്പറയുന്നവ ചെയ്യുക.
1 A 1 A. വിറകു അടുപ്പ് വീട്ടിൽ തയ്യാറാക്കുക

1. നിങ്ങൾക്ക് വീട്ടിൽ അടുപ്പ് ഇല്ലെങ്കിൽ, മണ്ണ്, സിമൻറ് അല്ലെങ്കിൽ കാസ്റ്റ് ഇരുമ്പ് അടുപ്പ് വാങ്ങുക. ഇരുമ്പ് അടുപ്പുകൾ കുറഞ്ഞ ഇന്ധനം ഉപയോഗിക്കുകയും, കുറഞ്ഞ പുക പുറപ്പെടുവിക്കുകയും, എളുപ്പത്തിൽ മാറ്റി വയ്ക്കുവാൻ സാധിക്കുന്നതുമാണ്. ചിലർ അടുക്കളയിൽ നിന്ന് പുക പുറത്തേക്ക് പോകാൻ ഒരു ചിമ്മിനി നൽകിയിട്ടുണ്ട്. പല വീടുകളിലും പുകയില്ലാത്ത അടുപ്പുകൾ പിടിപ്പിക്കുന്നു. അത്തരം അടുപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് നമുക്ക് പഠിക്കാനും നമ്മുടെ ആവശ്യമനുസരിച്ച് ഒന്ന് വാങ്ങാനും കഴിയും. (അടിയന്തിര സാഹചര്യങ്ങളിൽ, ഒരു പ്രത്യേക രീതിയിൽ 3 കല്ലുകൾ സ്ഥാപിച്ച് ഒരാൾക്ക് ഒരു താൽക്കാലിക അടുപ്പ് തയ്യാറാക്കാം.)

2. ഒരു അടുപ്പ് കത്തിക്കാനും ദിവസവും അത് വൃത്തിയാക്കാനും പഠിച്ചെടുക്കുക.

3. ആവശ്യത്തിന് വിറക്, കൽക്കരി, ഉണങ്ങിയ ചാണകം, ‘ബയോമാസ് ബ്രിക്വറ്റുകൾ’, ചിരട്ട, തൊണ്ട് മുതലായവ സംഭരിക്കുക. വലിയ നഗരങ്ങളിൽ ഓൺലൈനായും ഷോപ്പുകളിലും ബയോമാസ് ബ്രിക്കറ്റുകൾ ലഭ്യമാണ്.

4. വിറക് അടുപ്പിൽ പാചകം ചെയ്യാൻ പഠിക്കുക. ചോറ്, കൂട്ടാൻ, ചപ്പാത്തി എന്നിവ അടുപ്പിൽ ഉണ്ടാക്കുവാൻ പഠിക്കുക. അടുപ്പിൽ പാചകം ചെയ്യാൻ പഠിക്കുമ്പോൾ, അടുക്കള കൗണ്ടർ ടോപ്പ് ഉപയോഗിക്കുന്ന ശീലം കുറയ്ക്കാൻ ശ്രമിക്കുക.

1 A 1 B. സോളാർ പാചക ഉപകരണങ്ങൾ വാങ്ങുക

സോളാർ കുക്കർ

1. സൗരോർജ്ജ ഉൽ‌പാദന സെറ്റ് ഇല്ലാത്തവർ സോളാർ കുക്കർ പോലുള്ള ഉപകരണങ്ങൾ വാങ്ങുക

2. സൗരോർജ്ജമുള്ളവർ ‘ഇൻഡക്ഷൻ സ്റ്റൗ’, അത്തരമൊരു സ്റ്റൗവിൽ പാചകം ചെയ്യാൻ അനുയോജ്യമായ പാത്രങ്ങൾ എന്നിവ വാങ്ങണം. (മേഘാവൃതമായ കാലാവസ്ഥയിൽ സൗരോർജ്ജം ലഭിക്കുന്നതിന് പരിമിതികളുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.)
1 A 1 C. ആവശ്യത്തിന് അഴുകുന്ന മാലിന്യങ്ങൾ (പച്ചക്കറി തണ്ടുകൾ, അവശേഷിക്കുന്ന ഭക്ഷണം, വേഗത്തിൽ അഴുകുന്ന മറ്റ് വസ്തുക്കൾ) ഉണ്ടെങ്കിൽ, ഒരു ബയോഗ്യാസ് പ്ലാന്റ പിടിപ്പിക്കുക.


ബയോഗ്യാസ് പ്ലാന്റിൽ

അടുക്കളയിലെ മാലിന്യങ്ങൾ കൂടാതെ ചാണകം ഉപയോഗിക്കാം, ടോയ്‌ലറ്റ് മാലിന്യങ്ങളും ബയോഗ്യാസ് പ്ലാന്റിലേക്ക് നൽകാം. ചില സംസ്ഥാനങ്ങളിൽ, ഒരു ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കാനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കുന്നു; ചില സംസ്ഥാനങ്ങളിൽ, സർക്കാർ അതിന്‍റെ ഭാഗിക ചെലവ് വഹിക്കുന്ന ഒരു സബ്സിഡി നൽകുന്നു.

1 A 1 D. കന്നുകാലികളുടെ ഉടമസ്ഥർക്ക് ഗോബർ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ കഴിയും

ടോയ്ലറ്റ് മാലിന്യങ്ങൾ ഗോബർ ഗ്യാസ് പ്ലാന്റിലേക്ക് വിടാൻ അവർക്ക് കഴിയും. അത്തരമൊരു പ്ലാന്റ് സ്ഥാപിക്കുന്ന ഒരു കർഷകന് ചില പ്രത്യേക പദ്ധതി പ്രകാരം സംസ്ഥാന സർക്കാരിൽ നിന്ന് പ്ലാന്റിന്‍റെ ഭാഗിക ചെലവ് വഹിക്കുന്ന സബ്സിഡി ലഭിക്കും.

1 A 2. പാചകം ചെയ്യുമ്പോൾ മിക്സറുകൾ പോലുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക; പകരം പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിക്കുന്ന ശീലം വളർത്തുക.

A. ഇലക്ട്രിക് ബ്ലെൻഡർ ഉപയോഗിച്ച് തൈര് കലക്കുന്നതിന് പകരം കൈകൊണ്ട് ചെയ്യാവുന്ന ഒരു കടകോല്‍ ഉപയോഗിക്കുക.

B. അരയ്ക്കുവാനായി അരകല്ലും പൊടിക്കുവാനായി ഉലക്കയും ഉരലും ഉപയോഗിക്കുക.

C. പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിച്ച് ശീലിക്കുക.

സന്ദ൪ഭം : സനാതന്‍റെ വരാനിരിക്കുന്ന ഗ്രന്ഥ പരമ്പര – ‘പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ’.

ഈ ശ്രേണിയിലെ അടുത്ത ലേഖനം വായിക്കാൻ – ഇവിടെ ക്ലിക്കു ചെയ്യുക!

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ ഭാഗം 2

ആപത്ത് കാലത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.