സാധന ചെയ്യുമ്പോൾ പ്രതീക്ഷകളൊന്നും ഉണ്ടാകരുത് !

പലപ്പോഴും സാധക൪ വളരെയധികം സാധനയുടെ (ആത്മീയ പരിശീലനം) പ്രയത്നങ്ങൾ നടത്തിയിട്ടും, എന്തുകൊണ്ടാണ് അവർ വേഗത്തിൽ പുരോഗമിക്കാത്തത് എന്ന വിചാരം അവരുടെ മനസ്സിൽ വരുന്നു. അത്തരം സാധകർ ഇനിപ്പറയുന്ന കാര്യങ്ങൾ ഓർമ്മിക്കണം.

1. ആത്മീയ പുരോഗതിയെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വേച്ഛയാണ് (നമ്മുടെ ആഗ്രഹം). ശ്രീകൃഷ്ണൻ ശ്രീമദ് ഭാഗവദ്ഗീതയിൽ പറഞ്ഞിട്ടുണ്ട് –

കർമണ്യേ വാധികാരസ്തെ, മാ ഫലേഷു കദാചന
മാ കർമ ഫലഹേതുർ ഭൂഃ മാ തേ സംഗോസ്ത്വകർമണി

അർത്ഥം: നിനക്ക് കര്‍മ്മംചെയ്യുന്നതിന് മാത്രമേ അര്‍ഹതയുള്ളൂ. കര്‍മ്മഫലങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കരുതരുത്. നീ ഒരിക്കലും ഫലത്തെ ഉദ്ദേശിച്ചു കര്‍മ്മം ചെയ്യുന്നവനായിത്തീരരുത്. എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കുന്നതില്‍ താല്‍പര്യവും പാടില്ല.

2. അനേകം സാധക൪ ചെയ്യുന്ന സാധന അവരുടെ പ്രാരബ്ധ ക൪മം അല്ലെങ്കിൽ സഞ്ചിത ക൪മത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്നു. അതുകൊണ്ടാണ് പ്രതീക്ഷിച്ച ആത്മീയ പുരോഗതി അവർക്ക് ഉണ്ടാകാത്തത്. – ഡോ. ആഠവലെ (10.2.2014)