സത്സംഗം 8 : അഷ്ടാംഗ സാധന

സാധനയിൽ ഗുരുകൃപ അത്യന്തം പ്രധാനമാണ്. ശിഷ്യന്‍റെ യഥാർഥ ആത്മീയ ഉന്നതി ഗുരുകൃപയാലാണ് ആകുന്നത്. അതുകൊണ്ട് തന്നെയാണ് ’ഗുരുകൃപാ ഹി കേവലം ശിഷ്യ പരമമംഗളം’ അതായത് ശിഷ്യന്‍റെ പരമമംഗളം ഗുരുകൃപയിലൂടെ മാത്രമാണ് ആകുന്നത് എന്നു പറയുന്നത്. ഗുരു ശിഷ്യനെ വിവിധ രീതികളിൽ പഠിപ്പിക്കുന്നു, തയ്യാറാക്കുന്നു. ഗുരുകൃപ കാരണമാണ് വ്യക്തിക്ക് ഈശ്വരപ്രാപ്തിയുടെ പാതയിൽ മുന്നോട്ടു പോകാൻ സാധിക്കുന്നത്. ഈ യോഗമാർഗമാണ് ഗുരുകൃപായോഗം.

ഗുരുകൃപായോഗപ്രകാരം സാധന രണ്ടു തരത്തിലുണ്ട്. ഒന്നാണ് വ്യഷ്ടി സാധന, രണ്ടാമത്തേതാണ് സമഷ്ടി സാധന. വ്യഷ്ടി സാധന എന്നു വച്ചാൽ വ്യക്തിഗത ആധ്യാത്മിക ഉന്നതിക്കായി ചെയ്യേണ്ട പ്രയത്നങ്ങൾ, സമഷ്ടി സാധന എന്നാൽ സമൂഹത്തിന്‍റെ ആധ്യാത്മിക ഉന്നതിക്കായി ചെയ്യേണ്ട പ്രയത്നങ്ങൾ !

ഇന്നത്തെ കാലഘട്ടത്തിൽ വ്യഷ്ടി സാധനയ്ക്കു 30%, എന്നാൽ സമഷ്ടി സാധനയ്ക്കു 70% മഹത്ത്വമുണ്ട്. വ്യഷ്ടി സാധനയുടെ അടിത്തറയിലാണ് സമഷ്ടി സാധന എന്ന കെട്ടിടം പണിതുയർത്തുന്നത്. അതിനാൽ വ്യഷ്ടി സാധന വളരെ മഹത്ത്വപൂർണമാണ്. ഈ രണ്ടു സാധനയും തമ്മിൽ പൂരകമാണ്. സമഷ്ടി സാധനയെക്കുറിച്ച് നമുക്ക് അടുത്ത സത്സംഗത്തിൽ മനസ്സിലാക്കാം. ഇന്ന് നമുക്ക് വ്യഷ്ടി സാധനയെക്കുറിച്ചും അതിന്‍റെ വിവിധ ഭാഗങ്ങളും മനസ്സിലാക്കാം.

വ്യഷ്ടി സാധനയുടെ ഘടകങ്ങളാണ് – നാമജപം, സത്സംഗം, സത്സേവനം, സത്കാര്യങ്ങൾക്കായി ത്യാഗം, മറ്റുള്ളവരോട് പ്രീതി (പ്രതിഫലേച്ഛാരഹിതമായ സ്നേഹം), സ്വഭാവദോഷങ്ങൾ ഇല്ലാതാക്കുക, അഹംഭാവം ഇല്ലാതാക്കുക, ഭക്തിഭാവം ഉണർത്തുക. ഇതു വരെ നാം നാമജപം, സത്സംഗം ഇവയെക്കുറിച്ച് മനസ്സിലാക്കി. ഇനി മുന്പോട്ടുള്ള കാര്യങ്ങൾ നോക്കാം.

 

1. സത്സേവനം

സത്സേവനം എന്നത് സാധനാമാർഗത്തിലെ ഒരു പ്രധാന ഘടകമാണ്. സത്സേവനം എന്നു വച്ചാൽ എന്താണ്? സത് എന്നു വച്ചാൽ ഈശ്വരൻ, പരബ്രഹ്മം ! സത്സേവനം എന്നു വച്ചാൽ ഈശ്വര സേവ ! ഇന്നത്തെ കാലത്ത് പ്രത്യക്ഷമായി ഈശ്വരസേവ ചെയ്യാൻ സാധിക്കില്ല. അതിനാൽ നാം സത്പുരുഷന്മാരെ സേവിക്കണം എന്നു പറയുന്നു. സത്പുരുഷന്മാർ ഈശ്വരന്‍റെ സഗുണ രൂപമാണ്. ഈശ്വരനോ സത്പുരുഷന്മാരോ പ്രതീക്ഷിക്കുന്നതു പോലെ ചെയ്യുന്നതാണ് സത്സേവനം. എന്നാൽ അവർ എന്താണ് പ്രതീക്ഷിക്കുന്നത് ? ധർമപ്രചരണം അല്ലെങ്കിൽ അധ്യാത്മപ്രചരണം. അധ്യാത്മത്തിന്‍റെ പ്രചരണം അതായത് ജനങ്ങളെ സാധന ചെയ്യാൻ പഠിപ്പിക്കുന്നത് ഏറ്റവും വലിയ സത്സേവനമാണ്. സത്സേവനം മുഖേന സത്പുരുഷന്മാരുടെ അല്ലെങ്കിൽ ഗുരുവിന്‍റെ മനസ്സ് ജയിക്കുവാനും ഗുരുകൃപ നേടുവാനും സാധിക്കും. സത്സേവയ്ക്ക് ആത്മീയ ഉന്നതിയുടെ കാഴ്ചപ്പാടിൽ 100 ശതമാനം മഹത്ത്വമുണ്ട്. സത്സേവനം ചെയ്യുന്നതിലൂടെ അഹംഭാവം കുറയുവാൻ സഹായം ഉണ്ടാകും.

വിവേകാനന്ദ സ്വാമികളുടെ ഒരു വചനമാണ്, ’അന്നദാനം, പ്രാണദാനം, വിദ്യാദാനം ഇവയെക്കാൾ ധർമദാനമാണ് ശേഷ്ഠ്രം.’ അതിനാൽ നമ്മളും ദിവസവും കുറച്ചു സമയമെങ്കിലും സത്സേവനം ചെയ്യുവാനായി ശമ്രിക്കണം. അടുത്ത സത്സംഗത്തിൽ സത്സേവനം ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. പക്ഷേ ഇന്നത്തെ സത്സംഗത്തിനു ശേഷം ആർക്കെങ്കിലും സമയവും കഴിവും അനുസരിച്ച് സേവനം ചെയ്യുവാനുള്ള ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

2. ത്യാഗം

വ്യഷ്ടി സാധനയുടെ അടുത്ത ഭാഗമാണ് ഈശ്വരനുവേണ്ടി ത്യാഗം ! ആധ്യാത്മിക ഉന്നതിക്കായി, ഈശ്വരപ്രാപ്തിക്കായി ശരീരം, മനസ്സ്, ധനം ഇവയുടെ ത്യാഗം ചെയ്യേണ്ടതായുണ്ട്. ശരീരത്തിന്‍റെ ത്യാഗം എന്നു വച്ചാൽ ഈശ്വരപ്രാപ്തിക്കായി നമ്മുടെ ശരീരം കൊണ്ട് സേവനം ചെയ്യുക.

നാമം ജപിക്കുക, എപ്പോഴും ഈശ്വരന്‍റെ സാന്നിദ്ധ്യത്തിൽ ഇരിക്കുവാനായി ശമ്രിക്കുക, ഇവ മനസ്സിന്‍റെ ത്യാഗമായി. നമുക്ക് ഇഷ്ടമുള്ള സിനിമ കാണുക അല്ലെങ്കിൽ സത്സംഗത്തിൽ പങ്കെടുക്കുക എന്നിങ്ങനെ നമ്മുടെ മുന്പിൽ 2 കാര്യങ്ങൾ ഉണ്ടെങ്കിൽ നാം സിനിമയ്ക്കു പകരം സത്സംഗത്തിനു പ്രാധാന്യം കൊടുത്താൽ നമ്മുടെ മനസ്സിന്‍റെ ത്യാഗമാകും. കാരണം മനസ്സിന് ഇഷ്ടമുള്ള കാര്യം നാം ഈശ്വരനുവേണ്ടി, ഈശ്വരകാര്യത്തിനായി മാറ്റി വച്ചു.

ധനത്തിന്‍റെ ത്യാഗം എന്നു വച്ചാൽ സത്കർമത്തിനായി ധനം അർപ്പണം ചെയ്യുക. ശാസ്ത്രപ്രകാരം നമ്മുടെ ധനത്തിന്‍റെ ഷഷ്ഠമാംശം (ആറാം ഭാഗം) ധർമകാര്യത്തിനായി അർപ്പിക്കണം. പക്ഷേ അർപ്പണം ചെയ്യുന്പോൾ ’സത്പാത്രേ ദാനം’ ആണോ അതായത് ദാനം ഉചിതമായ കാര്യത്തിനല്ലെ നൽകുന്നത് എന്നത് പരിശോധിക്കണം.

ഈശ്വരപ്രാപ്തിക്കായി ശരീരം, മനസ്സ്, ധനം ഇവ പടിപടിയായി ത്യാഗം ചെയ്യേണ്ടതാണ്. നാം സർക്കസിൽ ട്രപീസ് ആർട്ടിസ്റ്റിന്‍റെ കളി കണ്ടിട്ടുണ്ടാകും. ട്രപീസിൽ ആടുന്ന പെൺകുട്ടി അവളുടെ കൈ വിടുന്നു. മറ്റു ട്രപീസിൽ ആടുന്ന ആൺകുട്ടി ഈ പെൺകുട്ടിയെ പിടിക്കുന്നു. ഈ പെൺകുട്ടി അവളുടെ ട്രപീസ് വിട്ടില്ലെങ്കിൽ അടുത്തുള്ള റോഡിൽ തൂങ്ങി കിടക്കുന്ന ആൺകുട്ടിക്ക് അവളെ പിടിക്കാൻ കഴിയില്ല. അതുപോലെ സാധന ചെയ്യുന്ന വ്യക്തി സർവസ്വവും ത്യാഗം ചെയ്യാതെ ഈശ്വരന് അവന് പൂർണമായും തുണ നൽകുവാൻ സാധിക്കില്ല. ത്യാഗം എന്നാൽ വസ്തുവിന്‍റെ ത്യാഗമല്ല, മറിച്ച് അതിനോടുള്ള ആസക്തി ത്യജിക്കുക, എന്നാണ്. തുടക്കത്തിൽ ഗുരു ശിഷ്യനെക്കൊണ്ട് അവന്‍റെ വസ്തുവിന്‍റെ ത്യാഗം ചെയ്യിച്ചെടുക്കും, എന്നാൽ അവന് ഇതിനോട് ആസക്തി ഇല്ലാതായാൽ പിന്നെ അവന് നിറയെ തിരിച്ച് കൊടുക്കും. ഗുരു ശിഷ്യനെ ഭൌതിക സുഖത്തിൽ പെട്ടു പോകാതെ നോക്കും.

 

3. ഭക്തിഭാവം വർധിപ്പിക്കുന്നതിനായുള്ള പ്രയത്നങ്ങൾ

എവിടെ ഭക്തി ഉണ്ടോ അവിടെ ഭഗവാൻ ഉണ്ട്. ഭഗവാനെക്കുറിച്ച് നമ്മുടെ ഉള്ളിൽ ഉള്ള സ്നേഹത്തെയാണ് ഭഗവാനോടുള്ള ഭാവം എന്നു പറയുന്നത്. നമ്മുടെ ഉള്ളിൽ ഭഗവാനോടുള്ള ഭാവം എത്ര പെട്ടെന്ന് ഉണ്ടാകുകയും എത്ര അധികം നേരം അത് കാര്യക്ഷമമായി ഇരിക്കുകയും ചെയ്യുന്നുവോ, അത്ര വേഗത്തിൽ നമുക്ക് ഈശ്വരന്‍റെ അടുക്കൽ എത്താൻ സാധിക്കും.

രാമകൃഷ്ണ പരമഹംസരുടെ അത്യുന്നത തലത്തിലെ ഭാവാവസ്ഥ കാരണം അദ്ദേഹത്തിന് എപ്പോഴും ശ്രീ കാളിമാതയുടെ ദർശനം ഉണ്ടാകാറുണ്ട്. സന്ത് മീരാബായി ശ്രീകൃഷ്ണ ഭഗവാന്‍റെ പരമ ഭക്തി കാരണം ഭഗവാനുമായി ലയിച്ചു ചേർന്നു. മാനക്കേട് കാരണം അവരുടെ ഭർത്താവ് വിഷം നൽകിയപ്പോൾ അതു കുടിച്ചിട്ടും മരിച്ചില്ല. അന്നേരം ഭഗവാൻ അവരെ രക്ഷിച്ചു. പ്രഹ്ലാദന്‍റെ ഭക്തിഭാവം കാരണം മഹാവിഷ്ണു അവനെ എല്ലാ ബുദ്ധിമുട്ടുകളിൽനിന്നും രക്ഷിച്ചു. ഓരോ വ്യക്തിയിലും ഭഗവാന്‍റെ അംശം ഉണ്ട്. നമ്മൾക്കും ഭഗവാനോട് പ്രയത്നത്തോടെ ഭാവം വർധിപ്പിച്ച് ഭഗവാന്‍റെ സാന്നിദ്ധ്യത്തിൽ ഇരിക്കാൻ കഴിയും. ഭാവം വർധിപ്പിക്കാൻ മനസ്സ്, ബുദ്ധി ഇവയുടെ നിലയിൽ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നാൽ ഭാവം തീർച്ചയായും വർധിക്കും.

 

4. മറ്റുള്ളവരോട് സ്നേഹം (പ്രതിഫലേച്ഛ കൂടാതെ സ്നേഹിക്കുക)

വ്യഷ്ടി സാധനയുടെ അടുത്ത പടിയാണ് പ്രീതി അതായത് പ്രതിഫലേച്ഛ കൂടാതെ സ്നേഹിക്കുക ! ഭൌതികമായ സ്നേഹത്തിൽ പ്രതീക്ഷകൾ ഉണ്ടാകും. നാം ഏതെങ്കിലും ബന്ധുവിനെ സാന്പത്തികമായി വളരെയധികം സഹായിച്ചു പക്ഷേ അവൻ അതെല്ലാം മറന്നുവെങ്കിൽ നമുക്ക് എന്തു തോന്നും? അടുത്ത തവണ ആ വ്യക്തിയെ നാം സഹായിക്കുന്നതിനു മുന്പ് പത്ത് തവണ ചിന്തിക്കും. ഇതിനെയാണ് പ്രതീക്ഷയോടുകൂടി ചെയ്യുന്ന സ്നേഹം എന്നു പറയുന്നത്. അധ്യാത്മത്തിൽ പ്രീതി എന്ന ഗുണം തന്നിൽ കൊണ്ടു വരേണ്ടത് അനിവാര്യമാണ്. ഈശ്വരൻ നമുക്ക് പ്രാണവായു, ജലം, സൂര്യപ്രകാശം ഇതെല്ലാം സൌജന്യമായി നൽകുന്നു. പക്ഷേ അതിനെക്കുറിച്ച് നമുക്ക് ഈശ്വരനോട് നന്ദി തോന്നുന്നത് എത്ര തവണയാണ്. പലപ്പോഴും ഭഗവാന്‍റെ ഈ കൃപയുടെ ബോധം പോലും നമുക്കുണ്ടാവില്ല. എന്നാൽ ഭഗവാൻ ഇതെല്ലാം നമുക്ക് നൽകുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. നമ്മൾ നന്ദി പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും അതിന്‍റെ ബോധം നമുക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭഗവാൻ നിശ്ചയിച്ചതെല്ലാം നമുക്ക് നൽകിയിരിക്കും. ഇതിനെത്തന്നെയാണ് പ്രതിഫലേച്ഛ കൂടാതെ സ്നേഹിക്കുക എന്നു പറയുന്നത്. സാധന ചെയ്യുന്നതിലൂടെ സാത്ത്വികത കൂടുന്നു, അതിലൂടെ നമ്മളിൽ വ്യാപകത്വവും പ്രതിഫലേച്ഛാരഹിതമായ സ്നേഹവും ഉണ്ടാകുന്നു. ഓരോ വസ്തുവിലും ഈശ്വരന്‍റെ രൂപം അനുഭവിക്കുവാൻ കഴിയും. ’വസുധൈവ് കുടുംബകം’ അതായത് സന്പൂർണ ലോകം എന്‍റെ കുടുംബമാണ് എന്നുള്ള ചിന്തയുണ്ടാകുന്നു.

 

5. സ്വഭാവദോഷങ്ങളും അഹംഭാവവും ഇല്ലാതാക്കുക

വ്യഷ്ടി സാധനയുടെ അടുത്ത രണ്ട് പ്രധാന ഘടകങ്ങളാണ് സ്വഭാവദോഷങ്ങളും അഹംഭാവവും ഇല്ലാതാക്കുക. നമ്മളിൽ ഓരോരുത്തരിലും സ്വഭാവദോഷങ്ങളും അഹംഭാവവും ഉണ്ടാകും. ചിലർക്ക് ദേഷ്യം വരും, ചിലർക്ക് പെട്ടെന്ന് വിഷമമാകും, ചിലർ കള്ളം പറയും, ചിലർക്ക് അലസത, ചുമതലാബോധം ഇല്ലായ്മ, അടുക്കും ചിട്ടയും ഇല്ലായ്മ എന്നിങ്ങനെയുള്ള ദുർഗുണങ്ങൾ സ്വഭാവത്തിൽ ഉണ്ടാകും. നമ്മളിലെ ഓരോരുത്തരിലും സ്വഭാവദോഷങ്ങളും അഹംഭാവവും കുറച്ചോ കൂടുതലോ ഉണ്ട്. സാധനാമാർഗത്തിലൂടെ യാത്ര ചെയ്യുന്പോൾ ദോഷങ്ങളും അഹംഭാവവും കുറയ്ക്കണം. അതല്ലെങ്കിൽ തെറ്റുകൾ കാരണം ഉണ്ടാകുന്ന പാപത്തെ ഇല്ലാതാക്കാൻ സാധന ചിലവായി പോകും.