സത്സംഗം 21 : സ്വഭാവദോഷങ്ങളെക്കുറിച്ചും അവയുടെ വ്യാപ്തിയെക്കുറിച്ചും പഠിക്കാം

ഇനി നമുക്ക് പ്രധാന വിഷയത്തിലേക്ക് കടക്കാം. സ്വഭാവദോഷങ്ങളെ മാറ്റുന്ന പ്രക്രിയയിൽ നാം ഇതു വരെ സ്വയം പ്രത്യായനം തയ്യാറാക്കുന്ന രീതികൾ മനസ്സിലാക്കി. സ്വഭാവദോഷങ്ങളുടെ ചാർട്ട് ദിവസവും എഴുതുന്നതു കൊണ്ട് തെറ്റായ ശീലങ്ങൾ, അനാവശ്യ ചിന്തകൾ ഇവ കുറയുന്നതായി അനുഭവപ്പെട്ടിട്ടുമുണ്ടാകും. നാം സാധന ചെയ്യുന്നത് എന്തിനു വേണ്ടിയാണ്? നിത്യമായ ആനന്ദം നേടുന്നതിനുവേണ്ടി, ഈശ്വര ഭക്തിയിലൂടെ മോക്ഷം പ്രാപിക്കുന്നതിനായി ! അല്ലെ ? എന്നാൽ നാം പഠിച്ചു കൊണ്ടിരിക്കുന്ന സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയയും ഈശ്വര ഭക്തിയും തമ്മിലുള്ള ബന്ധം എന്താണ്? ഇതെല്ലാം പഠിപ്പിക്കുന്നതിനുപകരം സത്സംഗത്തിൽ ഭക്തിഭാവം വർധിപ്പിക്കുന്നതിനായി ആവശ്യമുള്ള കാര്യങ്ങൾ പഠിപ്പിക്കണം എന്ന ചിന്ത പലരുടെയും മനസ്സിൽ വരുന്നുണ്ടാകും. ഇതിനെക്കുറിച്ച് ഒരു പ്രധാനപ്പെട്ട കാര്യം നാം മനസ്സിലാക്കണം. ഭഗവാന്‍റെ ഭക്തിക്കായി നമ്മുടെ മനസ്സ് ശുദ്ധമായിരിക്കണം. ചിത്തശുദ്ധി ഉണ്ടെങ്കിൽ മാത്രമേ ഭഗവാന്‍റെ സ്മരണ ഉണ്ടാകുകയുള്ളൂ. സ്വഭാവദോഷങ്ങളെ ഇല്ലാതാക്കാതെ ഭഗവാന്‍റെ ഭക്തി ചെയ്യുന്നത് അഴുക്കുള്ള പാത്രത്തിൽ അമൃതം നിറച്ചു വയ്ക്കുന്നതു പോലെയാകും.

ഇതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ സനാതൻ സംസ്ഥയുടെ സ്ഥാപകനായ പരാത്പര ഗുരു ഡോ. ആഠവലെ ജി സൈക്കാട്രിയിൽ കണ്ടു പിടിച്ച ഒരു പ്രക്രിയയാണ് ഇത്. അതിന്‍റെ പിന്നിൽ അദ്ദേഹത്തിന്‍റെ സങ്കല്പവും ആശീർവാദവുമുണ്ട്. അതിനാൽ തന്നെയാണ് ഭാരതത്തിലും വിദേശത്തുമുള്ള പലരും ഈ പ്രക്രിയ നിഷ്ഠയോടെ ചെയ്ത് അനേകം ജന്മങ്ങളുടെ സംസ്കാരങ്ങളിൽനിന്നും മുക്തി നേടി ജീവിതം ആനന്ദമയമാക്കിയത്. ഈശ്വരന്‍റെ അസ്തിത്വവും അനുഭവിക്കുന്നത് സ്വഭാവദോഷങ്ങൾ ഇല്ലാതാകുമ്പോഴാണ്. ഈ പ്രക്രിയ പ്രവർത്തികമാക്കി നമുക്കും നമ്മുടെ ജീവിതം ആനന്ദമയമാക്കാം. സ്വയം പ്രത്യായനം തയ്യാറാക്കാൻ പഠിച്ചു കഴിഞ്ഞു. ഇനി ഇന്നത്തെ സത്സംഗത്തിൽ നമുക്ക് പ്രക്രിയ ചെയ്യുന്നതിനായി നമ്മളിലെ സ്വഭാവദോഷം എങ്ങനെ തിരഞ്ഞെടുക്കണം, അതിന്‍റെ വ്യാപ്തി എന്നു വച്ചാൽ എന്താണ് എന്ന കാര്യങ്ങൾ മനസ്സിലാക്കാം.

1. സ്വഭാവദോഷങ്ങളുടെ
തരംതിരിക്കലും തിരഞ്ഞെടുക്കലും

നാം ഓരോരുത്തരിലും സ്വഭാവദോഷങ്ങൾ കൂടുതലോ കുറവോ എണ്ണത്തിലും പരിമാണത്തിലും ഉണ്ടാകും. നമ്മളിൽ ഏതു ദോഷം എത്ര അളവിൽ ഉണ്ട്, അതിനെ മാറ്റി ഏതു ഗുണം നമ്മൾ വളർത്തിയെടുക്കണം എന്നത് നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കണം. പ്രക്രിയ തുടങ്ങുമ്പോൾ ആദ്യം നമ്മളിലുള്ള സ്വഭാവദോഷങ്ങളുടെ list (പട്ടിക) തയ്യാറാക്കണം. അതിനു ശേഷം അവയുടെ തീവ്രത എത്രയാണ് അതായത് തീവ്രം, മധ്യമം, അല്പം എന്നിങ്ങനെ വർഗീകരിക്കണം ചെയ്യണം. അതിനുശേഷം അവയിലെ തീവ്രത കൂടിയ രണ്ടോ മൂന്നോ സ്വഭാവദോഷങ്ങളെ പ്രക്രിയയ്ക്കായി തിരഞ്ഞെടുക്കുക.

2. പ്രക്രിയ ചെയ്യുന്നതിനായി
സ്വഭാവദോഷങ്ങളുടെ പട്ടിക

ഇനി നമുക്ക് സ്വഭാവദോഷങ്ങൾ ഏതെല്ലാം ഉണ്ട് എന്നത് നോക്കാം.

ക്രമം സ്വഭാവദോഷങ്ങൾ ക്രമം സ്വഭാവദോഷങ്ങൾ
1 ആകുലപ്പെടുക 33 മിതഭാഷി
2 മുൻകോപം 34 അമിതഭാഷി
3 ശുണ്ഠി പിടിക്കുക 35 ലജ്ജിക്കുക (നാണിക്കുക)
4 നിരുത്സാഹപ്പെടുത്തുക 36 ഭയം
5 വിമർശിക്കുക 37 അപകർഷതാബോധം
6 ധാർഷ്ട്യം 38 അനാവശ്യമായി ഇടപെടുക
7 മറ്റുള്ളവരെ നിന്ദിക്കുക 39 അമിതമായി ചിലവഴിക്കുക
8 അസഹിഷ്ണുത 40 മുൻവിധി ഉണ്ടാക്കുക
9 ക്ഷിപ്രകോപം 41 അത്യാഗ്രഹം
10 വഴക്കാളിത്തം 42 കള്ളം പറയുക
11 അധികാരം ചെലുത്തുക 43 ആത്മാർഥതയില്ലായ്മ
12 അക്രമ സ്വഭാവം 44 കർത്തവ്യബോധമില്ലായ്മ
13 പകവീട്ടുക 45 ചുമതലാബോധമില്ലായ്മ
14 ഓർമ്മക്കേട് 46 ദിവാസ്വപ്നത്തിൽ മുഴുകുക
15 തീരുമാനിക്കാനാവാത്ത അവസ്ഥ 47 അത്യധികം അടുക്കും ചിട്ടയും പാലിക്കുക
16 വെപ്രാളം 48 അതിമോഹം
17 അക്ഷമ 49 സ്വന്തം കാര്യത്തിൽ മാത്രം മുഴുകിയിരിക്കുക
18 അശദ്ധ്ര 50 നന്ദികേട്
19 വൃത്തിയില്ലായ്മ 51 വിശ്വാസയോഗ്യതയില്ലായ്മ
20 അടുക്കും ചിട്ടയും ഇല്ലായ്മ 52 പെട്ടെന്ന് വികാരാധീനനാകുക
21 അലസത 53 വികാരാധീനനാകുന്ന പ്രവണത
22 പദ്ധതീകരിക്കാതിരിക്കുക 54 നയചാതുര്യമില്ലാതിരിക്കുക
23 കൃത്യനിഷ്ഠയില്ലായ്മ 55 അവ്യക്തമായി സംസാരിക്കുക
24 മുൻകൈയെടുക്കാതിരിക്കുക 56 അശുഭപ്രതീക്ഷകൻ
25 സ്ഥിരപരിശമ്രം ചെയ്യാതിരിക്കുക 57 ദോഷചിന്തകന്‍
26 ഉദാസീനത 58 പക്ഷപാതം ചെയ്യുക
27 അസുയ 59 മറ്റുള്ളവരെ കാരണമില്ലാതെ കുറ്റപ്പെടുത്തുക
28 മത്സരം 60 സംസ്കാരശൂന്യത
29 സംശയബുദ്ധി 61 ഇടുങ്ങിയ മനോഭാവം
30 രഹസ്യം സൂക്ഷിക്കുക 62 പിടിവാശി
31 തെറ്റിദ്ധരിക്കുക 63 സ്വാർഥി
32 പിശുക്ക്

 

3. പ്രക്രിയ ചെയ്യുന്നതിനായി
സ്വഭാവദോഷം തിരഞ്ഞെടുക്കുക

ഈ പട്ടികയിൽനിന്നും നമ്മളിലുള്ള രണ്ടോ മൂന്നോ പ്രബലമായ സ്വഭാവദോഷങ്ങൾ തിരഞ്ഞെടുക്കണം. വീണ്ടും വീണ്ടും സംഭവിക്കുന്നത്, തീവ്രത, കാലാവധി ഇതിനെക്കുറിച്ച് ചിന്തിച്ച് സ്വഭാവദോഷം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ഒരേ പോലുള്ള തെറ്റുകൾ വീണ്ടും വീണ്ടും സംഭവിക്കുന്നുണ്ടെങ്കിൽ അത്, തെറ്റിന്‍റെ പരിണിതഫലം വളരെ രൂക്ഷമാണെങ്കിൽ അത്, തെറ്റ് കാരണം മനസ്സിന് കുറേയധികം അസ്വസ്ഥത ഉണ്ടാകുന്നുണ്ടെങ്കിൽ അത്തരം തെറ്റുകൾക്കു പിന്നിലുള്ള സ്വഭാവദോഷം തിരഞ്ഞെടുക്കുക. ഉദാ. ഏതൊരു കാര്യം ചെയ്യാനും മടി ഉണ്ടെങ്കിൽ അലസത എന്ന സ്വഭാവദോഷം എടുക്കുക. സംസാരിക്കുമ്പോൾ എപ്പോഴും മറ്റുള്ളവരെ വിമർശിക്കുന്നുണ്ടെങ്കിൽ വിമർശിക്കുക എന്നത് എടുക്കാം. അപകർഷതാബോധം കാരണം മറ്റുള്ളവരോട് സംസാരിക്കാൻ ഭയം തോന്നുന്നുണ്ടെങ്കിൽ അത് മാറ്റാനായി പ്രയത്നിക്കാം. സ്വഭാവദോഷം തിരഞ്ഞെടുക്കുന്നതിനു മുന്പ് നാം നമ്മുടെ മനസ്സിനെക്കുറിച്ച് അന്തർനിരീക്ഷണം ചെയ്യണം. ഇതിൽ നമ്മുടെ കൂടെയുള്ളവരുടെ സഹായവും തേടാം.

4. സ്വഭാവദോഷങ്ങളുടെ വ്യാപ്തി
(എവിടെയെല്ലാം അവ പുറത്തു
വരുന്നു അതായത് പ്രകടമാകുന്നു)

സ്വഭാവദോഷങ്ങൾ തിരഞ്ഞെടുത്തതിനുശേഷം അടുത്ത പടിയാണ് അവയുടെ വ്യാപ്തി തയ്യാറാക്കുക. വ്യാപ്തി എന്നു വച്ചാൽ ഈ ദോഷം എവിടെയെല്ലാം പുറത്തു വരുന്നു എന്നത് എഴുതുക. വ്യക്തിഗതമായ കാര്യങ്ങളിൽ, കുടുംബപരമായ കാര്യങ്ങളിൽ, സമൂഹത്തിൽ, ജോലി സ്ഥലത്ത്, മറ്റു സ്ഥലങ്ങളിൽ എന്നിങ്ങനെ അഞ്ച് നിലകളിൽ അതിന്‍റെ വ്യാപ്തി തയ്യാറാക്കണം.

1. അടുക്കും ചിട്ടയും ഇല്ലായ്മ
എന്ന സ്വഭാവദോഷത്തിന്‍റെ വ്യാപ്തി

ഒരു വ്യക്തിയിൽ അടുക്കും ചിട്ടയുമില്ലായ്മ എന്ന സ്വഭാവദോഷം ഉണ്ടെന്നു കരുതുക. ഈ സ്വഭാവം എവിടെയൊക്കെ കണ്ടു വരുന്നു, എന്നതിനെയാണ് വ്യാപ്തി എന്നു പറയുന്നത്. ഉദാ. അടുക്കള വൃത്തിയായി വയ്ക്കാതിരിക്കുക, ടി.വി. സ്റ്റാന്റിൽ സാധനങ്ങൾ വൃത്തിയില്ലാതെ വയ്ക്കുക, പൂജാമുറിയിലെ പടങ്ങളിലെ പൊടി തുടയ്ക്കാതിരിക്കുക മുതലായവ. വ്യക്തിഗത കാര്യങ്ങളിലോ, തുണികൾ തേക്കാതെ ഉപയോഗിക്കുക, ചായയുടെ കപ്പ് വൃത്തിയായി കഴുകി വയ്ക്കാതിരിക്കുക, തുണികൾ ശരിക്ക് മടക്കി അലമാരയിൽ വയ്ക്കാതിരിക്കുക, വീട്ടിൽ ചെരുപ്പ് ഒതുക്കി വയ്ക്കാതിരിക്കുക എന്നിവ. അതുപോലെ തന്നെ സമൂഹത്തിൽ, ഓഫീസിൽ, അതു പോലെ മറ്റു കാര്യങ്ങളിലും എവിടെയെല്ലാം അടുക്കും ചിട്ടയും ഇല്ലയോ അതെല്ലാം ഈ ചാർട്ടിൽ എഴുതുക. ഒരു സ്വഭാവദോഷം എവിടെയെല്ലാം പ്രകടമാകുന്നു എന്നത് നാം എഴുതി കഴിഞ്ഞാൽ പിന്നെ അതിനെ മാറ്റാൻ എളുപ്പമായിരിക്കും. കാരണം നാം എവിടെയെല്ലാം തിരുത്തണം എന്നത് നമുക്ക് വ്യക്തമായിരിക്കും. ശത്രുവിനെക്കുറിച്ചുള്ള വിവരം കൃത്യമായി കിട്ടിയാലല്ലെ അവനെ പോരാട്ടത്തിൽ തോൽപ്പിക്കാൻ കഴിയുന്നത് അതുപോലെയാണ് ഇവിടെയും. ഇവിടെ സ്വഭാവത്തിന്‍റെ വ്യാപ്തി എടുക്കുക എന്നു വച്ചാൽ അത് എവിടെയെല്ലാം പ്രകടമാകുന്നു എന്നത് ആലോചിച്ച് എഴുതുക.

2. മറവി എന്ന സ്വഭാവദോഷത്തിന്‍റെ വ്യാപ്തി

നമുക്ക് മറവിയുടെ ഉദാഹരണം നോക്കാം. മറവിയുടെ വ്യാപ്തി തയ്യാറാക്കുന്പോൾ എവിടെയെല്ലാം മറവി പ്രകടമാകുന്നു എന്നത് എഴുതുക. ഉദാഹരണത്തിന്, ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാൻ മറക്കുക, കുളിമുറിയുടെ ലൈറ്റ് ഓഫാക്കാൻ മറക്കുക, മരുന്ന് കഴിക്കാൻ മറക്കുക, സാമൂഹികമായ ചില ചുമതലകൾ ഉണ്ടാകും, ഉദാ. റസിഡന്റസ് അസോസിയേഷന്‍റെ ഒരു കത്ത് തഹസീൽ ഓഫീസിൽ കൊടുക്കാൻ മറക്കുക, ഓഫീസിൽ ഒരു വിവരം ബോസിനോട് പറയുവാൻ മറക്കുക, ഹോംവർക്ക് ചെയ്യാൻ മറക്കുക മുതലായവ. ഓരോ വ്യക്തിയുടെ സ്ഥിതി അനുസരിച്ച് ഈ വർഗീകരണം മാറും, ഉദാ. കുട്ടികൾക്ക് ഇതിൽ പഠിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഒരു കോളം വയ്ക്കാം. ജോലി ചെയ്യാത്തവർക്ക് അതിന്‍റെ കോളം വേണ്ടിവരില്ല. ഓരോരുത്തരുടെയും നിരീക്ഷണം പ്രകാരം വ്യാപ്തിയുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യും.

3. മുൻവിധി എന്ന സ്വഭാവദോഷത്തിന്‍റെ വ്യാപ്തി

മുൻവിധി കാരണം നാം വാസ്തവത്തിൽ എന്താണ് സംഭവിക്കുന്നത് എന്നത് നോക്കാതെ മനസ്സിൽ ധാരണ തയ്യാറാക്കുന്നു. അത് മാറ്റിയില്ലെങ്കിൽ ഒരു വ്യക്തി അല്ലെങ്കിൽ സമൂഹത്തെക്കുറിച്ച് മനസ്സിൽ മുൻവിധി കാരണം മനസ്സ് അശുദ്ധമായിരിക്കും. വ്യക്തി, സ്ഥലം, സംഭവം ഇവയെക്കുറിച്ച് ഒരു മുൻവിധി മനസ്സിൽ ഉണ്ടെങ്കിൽ തീരുമാനങ്ങളും തെറ്റും.


പ്രക്രിയക്കായി സ്വഭാവദോഷം തിരഞ്ഞെടുക്കുകയും അതിന്‍റെ വ്യാപ്തി തയ്യാറാക്കുകയും ചെയ്താൽ നമ്മളിൽ മാറ്റം വരും.