സത്സംഗം 19 : B-2 സ്വയം  പ്രത്യായനം

 

മറ്റുള്ളവരുടെ അനുചിതമായ പ്രവർത്തി അല്ലെങ്കിൽ സ്വഭാവം നമ്മളിൽ സമ്മർദ്ദം ഉണ്ടാക്കുകയോ നാം ചെയ്യുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്ന സ്ഥിതിയിൽ അവരെയോ ആ സ്ഥിതിയെയോ നമുക്ക് മാറ്റാൻ പറ്റുന്നുവെങ്കിൽ അതിനായി B-1 രീതി ഉപയോഗിക്കുന്നു എന്നാൽ മുമ്പിലുള്ള വ്യക്തിയുടെ പെരുമാറ്റമോ സാഹചര്യത്തെയോ മാറ്റാൻ കഴിയാത്ത സ്ഥിതിയാണെങ്കിൽ അവിടെ നാം B-2 സ്വയം പ്രത്യായനം ഉപയോഗിക്കുന്നു. പലപ്പോഴും ഓഫീസിലെ സീനിയറിന്‍റെയോ, വീട്ടിലുള്ള മുതിർന്നവരുടെയോ സ്വഭാവം മാറ്റാൻ നമുക്ക് കഴിയില്ല. അതുപോലെ തന്നെ കൊടും ദാരിദ്യ്രം, അസാധ്യ രോഗം, അപകടം, പ്രകൃതി ക്ഷോഭം മുതലായ സംഭവങ്ങൾ മനസ്സിൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിനായി നാം തത്ത്വചിന്തകന്‍റെ കാഴ്ചപ്പാടിലൂടെ അതായത് തത്ത്വജ്ഞാനം ഉൾക്കൊണ്ട് ആ സംഭവത്തെ നോക്കുക എന്നതായിരിക്കും ഏക പരിഹാരം. ഇതിനായി B-2 സ്വയം പ്രത്യായനം രീതി ഉപയോഗിക്കുന്നു.

തത്ത്വചിന്തകന്‍റെ വീക്ഷണകോണിലൂടെ
പ്രശ്നത്തെ നോക്കുന്നത് ഏതു രീതിയിലാണ്?

നമ്മുടെ അനവധി പ്രശ്നങ്ങൾക്കും സമ്മർദത്തിനും പിന്നിലുള്ള മൂല കാരണം പ്രതീക്ഷിക്കുക എന്നതായിരിക്കും. പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ മനുഷ്യൻ ദുഃഖിതനാകുന്നു. തന്നിൽനിന്നും മറ്റുള്ളവരിൽനിന്നുമുള്ള പ്രതീക്ഷകൾ എത്ര കുറവാണോ അത്ര അവൻ സമാധാനിയും ആനന്ദത്തിലുമായിരിക്കും. മറ്റുള്ളവരിൽനിന്നും യാതൊന്നും പ്രതീക്ഷിക്കാതിരിക്കുകയും തന്‍റെ പ്രയത്നങ്ങൾക്കു പോലും ഫലം പ്രതീക്ഷിക്കാതിരിക്കുക എന്നതാണ് സമാധാനത്തിന്‍റെ രഹസ്യം. കർമഫലപ്രകാരം വ്യക്തിക്ക് സുഖവും ദുഖവും ലഭിക്കുന്നു. ആദ്യത്തെ ചില സത്സംഗങ്ങളിൽ നാം കർമഫലന്യായം എന്ന ഹിന്ദു ധർമത്തിലെ സിദ്ധാന്തത്തെ കുറിച്ച് മനസ്സിലാക്കിയിരുന്നു. അതിൽ നാം പഠിച്ച ഒരു കാര്യം എന്തെന്നാൽ കലിയുഗ മനുഷ്യന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന 65% സംഭവങ്ങളും പ്രാരബ്ധം കാരണമായിരിക്കും. ഉദാഹരണത്തിന് പല രീതിയിൽ ശമ്രിച്ചിട്ടും വിജയം കിട്ടാത്ത പലരെയും നമ്മുടെ ചുറ്റുവട്ടത് നമുക്ക് ബന്ധുക്കൾക്കിടയിലോ വീടിന്‍റെ പരിസരത്തോ കാണാം. എന്നാൽ ചിലർക്ക് വലിയ കഴിവോ യോഗ്യതയോ ഇല്ലെങ്കിലും ജോലിയും അതിൽ സ്ഥാനോന്നതിയും ലഭിക്കുന്നു. ഇതിനു പിന്നിലുള്ള കാരണമെന്താണ്? ഇത് നമുക്ക് നമ്മുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല. ഇതിന്‍റെ കാരണമാണ് ആ വ്യക്തിയുടെ കഴിഞ്ഞ ജന്മങ്ങളിലെ നല്ല കർമങ്ങളുടെ ഫലം. അതിന്‍റെ ഫലമായാണ് അവൻ ഈ ജന്മത്തിൽ സുഖം അനുഭവിക്കുന്നത്. ഒരേ വർഷം ഒരേ മാർക്കോടെ പാസായ രണ്ടു കുട്ടികളിലും ഒരാൾക്ക് ഉടൻ ജോലി കിട്ടി എന്നാൽ മറ്റവന് ഏറെ സംഘർഷം ചെയ്യേണ്ടി വരുന്നു. ഇരട്ട കുട്ടികളിൽ ഒരു കുട്ടിക്ക് നല്ല ആരോഗ്യവും എന്നാൽ മറ്റേ കുഞ്ഞിന് അസുഖങ്ങളും ഉണ്ടാകുന്നു. നമ്മുടെ ജീവിതത്തിലെ സുഖവും ദുഃഖവും പൂർവജന്മങ്ങളിലെ കർമങ്ങളുടെ ഫലമായാണ് നമുക്ക് ലഭിക്കുന്നത്. ഇത് ഓർമയിൽ വച്ച് ആന്തരീക മനസ്സിൽ ഇതിന്‍റെ സംസ്കാരം തയ്യാറാക്കണം. ഇതു ചെയ്താൽ പ്രതികൂല സാഹചര്യത്തിൽ നാം വികാരാധീനരാകില്ല.

നമ്മളിൽ തത്ത്വചിന്ത വർധിപ്പിക്കുന്നതിനായി സംഭവത്തിന്‍റെ കാലാവധി പ്രകാരം A-2 അല്ലെങ്കിൽ A-3 രീതിയിൽ സ്വയം പ്രത്യയാനം തയ്യാറാക്കുന്നു. ഏത് രീതി ഉപയോഗിക്കണം എന്നതിന് കഠിനമായ നിയമങ്ങളൊന്നുമില്ല, നാം ശദ്ധ്രിക്കേണ്ടത് എന്തെന്നാൽ ഓരോ സംഭവത്തിന്‍റെയും തീവ്രത, കാലാവധി, അതു കൂടാതെ നമ്മുടെ മനസ്സിന് അത് സ്വീകരിക്കാൻ കഴിയുന്ന കാഴ്ചപ്പാട് വേണം നാം കരുതേണ്ടത്. ഇനി നമുക്ക് B-2 സ്വയം പ്രത്യയാന രീതിയുടെ ചില ഉദാഹരണങ്ങൾ നോക്കാം.

ഉദാഹരണം 1

ശീല വീട്ടിൽ ഒരു പട്ടിയെ വളർത്തുന്നുണ്ടായിരുന്നു. അതിന്‍റെ പേര് ടോമി എന്നായിരുന്നു. അവർക്ക് അതിനോട് വളരെ സ്നേഹമുണ്ടായിരുന്നു. വാർധക്യം കാരണം ടോമി ഒരു ദിവസം ചത്തു. അതിനു ശേഷം ശീലയ്ക്ക് വളരെ വിഷമമായി. എപ്പോഴും കരച്ചിലായിരിക്കും.

വിശകലനം

വാസ്തവത്തിൽ മരണം ഒരു അചലമായ സത്യമാണ്. ജനിക്കുന്നവന് മരണം സുനിശ്ചിതമാണ്. ഇത് ശീലയ്ക്ക് അറിയാമെങ്കിലും വികാരാധീനത എന്ന സ്വഭാവദോഷം കാരണം അവർക്ക് മനസ്സിന്‍റെ ധൈര്യം നഷ്ടപ്പെട്ടു. ഇവിടെ സ്വയം പ്രത്യായനം കൊടുത്ത് നമുക്ക് മനസ്സിന് ഉചിതമായ വീക്ഷണകോണം (കാഴ്ചപ്പാട്) നൽകി ഈ സ്ഥിതിയെ മറി കടക്കാൻ കഴിയും. ടോമിയുടെ മരണവുമായി ബന്ധപ്പെട്ട സ്വയം പ്രത്യായനം ഏതു രീതിയിൽ തയ്യാറാക്കാമെന്നു നോക്കാം.

സ്വയം പ്രത്യായനം

“വാർധക്യം കാരണം ടോമി ചത്തു എന്ന കാര്യം എനിക്ക് ഓർമ വരുമ്പോഴെല്ലാം ജനിക്കുന്നവർക്കെല്ലാം മരണം സംഭവിക്കും, ഈശ്വരൻ മാത്രമേ നമ്മുടെ കൂടെ സദാസമയം ഉണ്ടാകുകയുള്ളൂ, എന്ന കാര്യം എനിക്ക് ബോധ്യമാകുകയും ഞാൻ നാമജപം ചെയ്യാൻ തുടങ്ങുകയും ചെയ്യും.”

ഈ സാഹചര്യത്തിൽ ശീല ഒരു തത്ത്വചിന്തകന്‍റെ വീക്ഷണകോണിലൂടെ ചിന്തിക്കുന്നു. അതിനോടൊപ്പം മനസ്സിലെ ചിന്തകൾ മാറാനായി നാമജപവും കൂടി ചെയ്യുവാനായി സ്വയം പ്രത്യായനത്തിൽ സൂചിപ്പിക്കുന്നു. നാമജപം ചെയ്യുമ്പോൾ മനസ്സിന് ആധ്യാത്മിക ശക്തി ലഭിച്ച് പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ധൈര്യം ലഭിക്കും.

ഉദാഹരണം 2

ഇനി നമുക്ക് മറ്റു ചില ഉദാഹരണങ്ങളിലൂടെയും B-2 രീതിയിൽ സ്വയം പ്രത്യായനം തയ്യാറാക്കാൻ പഠിക്കാം. കൊറോണ മഹാമാരി തുടങ്ങിയ സമയത്ത് ലോകം മുഴുവനും ഭയത്തിന്‍റെ നിഴലിലായിരുന്നു. ഇനി നമുക്ക് ഇത്തരം ഒരു ഉദാഹരണം നോക്കാം.

അനുചിതമായ വിചാരം

കൊറോണ ബാധിച്ച് ഞാൻ മരിക്കും എന്ന് എനിക്ക് ഭയം തോന്നുന്നു. ഭയം കാരണം മനസ്സ് അസ്വസ്ഥമാകുന്നു.

ഈ സ്ഥിതിയിൽ തത്ത്വചിന്ത ഉൾപ്പെടുത്തിക്കൊണ്ട് സ്വയം പ്രത്യായനം തയ്യാറാക്കാം.

സ്വയം പ്രത്യായനം

“കൊറോണ ബാധിച്ച് എനിക്ക് മരണം സംഭവിക്കും എന്ന ചിന്ത എന്‍റെ മനസ്സിൽ വരുമ്പോൾ ഓരോ വ്യക്തിയുടെയും മരണത്തിന്‍റെ സമയം ഈശ്വരൻ തീരുമാനിച്ചിട്ടുണ്ട്. മരണത്തിന്‍റെ സമയം അടുക്കുമ്പോൾ കൊറോണയോ വേറെ ഏതെങ്കിലും കാരണമോ നിമിത്തമായി മാറും. മരണത്തെ ആർക്കും തടയുവാൻ കഴിയില്ല, എന്ന കാര്യം എനിക്ക് ബോധ്യമാകുകയും ഞാൻ മനുഷ്യ ജന്മം സാർഥകമാക്കുന്നതിനായി സാധന ചെയ്യുന്നതിൽ കൂടുതൽ ശദ്ധ്രിക്കും.”

വിശകലനം

ഇപ്രകാരം സ്വയം പ്രത്യായനം നൽകുമ്പോൾ മനസ്സിലെ ഭയം മാറാൻ സഹാകയമായിരിക്കും. ജന്മം, മരണം, വിവാഹം എന്നീ മൂന്നു സംഭവങ്ങൾ പ്രാരബ്ധത്തിന് അധീനമായിരിക്കും. ജനിക്കുന്നത് നമ്മുടെ കൈയിലല്ല, അതുപോലെ തന്നെ മരിക്കുന്നതും നമ്മുടെ കൈയിലല്ല. കൊറോണയുമായി ബന്ധപ്പെട്ട എല്ലാ കരുതലുകളും എടുക്കേണ്ടത് അനിവാര്യമാണ് പക്ഷേ മനസ്സിലെ ഭയം മാറ്റുവാനായി നാം സ്വയം പ്രത്യായനം നൽകണം.

ഉദാഹരണം 3

ഇനി നമുക്ക് ഒരു സംഭവവും കൂടി നോക്കാം. ചിലപ്പോൾ നമുക്ക് ചില വ്യക്തികളുടെ തെറ്റായ സംസാരം അല്ലെങ്കിൽ പ്രവർത്തി കാരണം അവരോട് ദേഷ്യം തോന്നും, അല്ലെങ്കിൽ നാം ദുഃഖിതരാകും. മുമ്പിലുള്ള വ്യക്തിയെ അവരുടെ അനുചിതമായ പ്രവർത്തിയെക്കുറിച്ച് ബോധ്യപ്പെടുത്താൻ കഴിയില്ലെങ്കിൽ നാം സ്വയം നമ്മുടെ മനസ്സിന്‍റെ സമാധാനത്തിനായി ഉചിതമായ കാഴ്ചപ്പാട് നൽകണം. വ്യക്തിയോ സ്ഥിതിയോ എങ്ങനെ ആയാലും നാം സ്വയം ശാന്തമായിരിക്കാനായി സാധന അനിവാര്യമാണ്. നമുക്ക് മറ്റുള്ളവരുടെ അനുചിതമായ സ്വഭാവം മാറ്റാൻ കഴിയില്ലാത്ത സ്ഥിതിയിൽ B-2 സ്വയം പ്രത്യായനം നൽകി മനസ്സിന്‍റെ അസ്ഥിരതയെ മറി കടക്കാൻ സാധിക്കും. ഇനി നമുക്ക് ഇത്തരം ഒരു സംഭവം കൂടി നോക്കാം.

ഉദാഹരണം 4

ശാന്തയുടെ വീട്ടിൽ സുജാത വിരുന്നു വന്നു. സുജാത പുതിയ കാർ വാങ്ങിയിരുന്നു. അവർ പുതിയ കാറിനെക്കുറിച്ച് അഹങ്കാരത്തോടെ കൂടെ കൂടെ സംസാരിക്കുന്നതു കേട്ടപ്പോൾ ശാന്തയ്ക്ക് വീട്ടിൽ പുതിയ കാർ ഇല്ലാത്തതിനു വിഷമമായി.

വിശകലനം

ഇത്തരം സംഭവത്തിൽ ആദ്യം നാം ചിന്തിക്കേണ്ടത് എന്താണ്? എനിക്ക് പുതിയ കാർ വാങ്ങാനുള്ള കഴിവുണ്ടോ? വിഷമിച്ചാൽ പുതിയ കാർ എനിക്ക് കിട്ടുമോ? മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ കേട്ട് വിഷമിച്ചിരിക്കുന്നതിനു പകരം അവർ പറയുന്നത് കാര്യമാക്കാതെ നമ്മുടെ സാധനയിലും നാമജപത്തിലും ശദ്ധ്രിക്കുക. ഇവിടെയും ശദ്ധ്രിക്കേണ്ടി ഒരു പ്രധാന കാര്യം എന്തെന്നാൽ നമ്മുടെ ജന്മം പ്രാരബ്ധം അനുസരിച്ചാണ് സംഭവിക്കുന്നത്. നാം എവിടെ ജനിക്കണം എന്നത് നാം ആഗ്രഹിക്കുന്നതു പോലെയല്ല സംഭവിക്കുന്നത്. നമ്മുടെ ജന്മം വിധിക്ക് അധീനമായതു പോലെ തന്നെയാണ് നാം ഈ ജീവിതത്തിൽ കണ്ടു മുട്ടുന്ന ആളുകളും. അവരോട് നമ്മുടെ കൊടുക്കൽ വാങ്ങൽ കണക്കുണ്ടാകും. സത്പുരുഷന്മാർക്കു പോലും അവരുടെ പ്രാരബ്ധം അനുഭവിക്കേണ്ട വരുന്ന സ്ഥിതിക്ക് നമ്മളെ പോലുള്ള സാധാരണ മനുഷ്യർക്ക് പ്രാരബ്ധം അനുഭവിക്കേണ്ടി വരില്ലേ? കൊടുക്കൽ വാങ്ങൽ കണക്ക്, പ്രാരബ്ധം, സഞ്ചിതകർമം, ആർജിത കർമം എന്നത് നമ്മുടെ ഇന്നത്തെ സത്സംഗത്തിന്‍റെ വിഷയമല്ല. ഇതിനെക്കുറിച്ച് കൂടുതൽ വിവരം നമ്മുടെ ഗ്രന്ഥങ്ങളിൽ ലഭ്യമാണ്. ഒരാൾ ജീവിതത്തിൽ പല സുഖങ്ങളും അനുഭവിക്കുന്നുണ്ടെങ്കിൽ അതിന്‍റെ കാരണം അവന്‍റെ നല്ല പ്രാരബ്ധമാണ്. നമ്മുടെ പ്രാരബ്ധം കാരണം നമുക്ക് സുഖം ലഭിക്കുന്നില്ലെങ്കിൽ പ്രാരബ്ധത്തിലെ ദുഖങ്ങൾ അനുഭവിച്ചു തീർക്കാനായി സാധന എന്നത് ഏക പരിഹാരമാണ്.

സ്വയം പ്രത്യായനം

“സൂജാത അവളുടെ പുതിയ കാറിനെക്കുറിച്ച് പൊങ്ങച്ചം പറയുന്നതു കേട്ട് എനിക്ക് വിഷമം തോന്നുമ്പോൾ, അത് അവളുടെ സ്വഭാവമാണ് എന്നും അത് മാറാൻ സമയം എടുക്കും എന്ന കാര്യവും എനിക്ക് ബോധ്യമാകുകയും ഞാൻ സുജാത പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ നാമജപം ചെയ്യാൻ ശമ്രിക്കും.”

പലപ്പോഴും നമ്മുടെ കുടുംബത്തിലുള്ള മുതിർന്ന വ്യക്തികൾ അവരുടെ സ്വഭാവം കാരണം നമ്മുടെ കാര്യങ്ങളിൽ പല തരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. ഈ പണി ഇങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യരുത് എന്നിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവർ നമ്മളെക്കാൾ പ്രായമുള്ളവർ ആയതു കാരണവും വാർദ്ധക്യം മൂലം മനസ്സിലാക്കുവാനുള്ള കഴിവ് കുറയുന്നതു കാരണവും അവരെ മാറ്റാൻ നമുക്ക് സാധിക്കില്ല. ഇത്തരം സാഹചര്യത്തിൽ ആധ്യാത്മികമായ കാഴ്ചപ്പാടിലൂടെ നമുക്ക് സ്ഥിതിയിൽ ശാന്തമായിരിക്കാൻ കഴിയും. ഇനി നമുക്ക് ഇത്തരം ഉദാഹരണങ്ങൾ നോക്കാം.

ഉദാഹരണം 5

രേവതിയുടെ അമ്മായിയമ്മ കുഞ്ഞിനെ വളർത്തുന്ന കാര്യത്തിൽ പല നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കും. അതു കേട്ട് രേവതിക്ക് വിഷമം തോന്നും.

സ്വയം പ്രത്യായനം

“അമ്മായിയമ്മ കുഞ്ഞിനെ വളർത്തുന്നതിനെക്കുറിച്ച് പല നിർദേശങ്ങളും തരുമ്പോൾ അവർക്ക് കുട്ടികളെ വളർത്തുന്നതിന്‍റെ അനുഭവം എന്നെക്കാൾ കൂടുതലാണെന്നും അവർ എന്നെ സഹായിക്കുവാനായണ് പറയുന്നതെന്നും ഓർത്ത് ഞാൻ ശാന്തമായി അവരുടെ നിർദേശങ്ങൾ കേട്ട് അതിൽനിന്നും എനിക്ക് എന്ത് പഠിക്കുവാൻ കിട്ടും എന്നതിൽ ശദ്ധ്രിക്കും.”

ഉദാഹരണം 6

അച്ഛന് ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖമുണ്ടെങ്കിലും പുകവലി നിർത്തുന്നില്ല. ഇക്കാര്യം ഓർത്ത് വിഷമമാകുന്നു.

സ്വയം പ്രത്യായനം

ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖമുള്ള അച്ഛൻ പുകവലി നിർത്താതിരിക്കുന്നത് കണ്ട് എനിക്ക് വിഷമമാകുമ്പോൾ, ഞാൻ എന്നെക്കൊണ്ട് സാധിക്കുന്ന പ്രയത്നങ്ങളെല്ലാം ചെയ്തു, ഇനി പുകവലി നിർത്തേണ്ടത് അച്ഛന്‍റെ കൈയ്യിലാണ് എന്ന് ഞാൻ മനസ്സിലാക്കും. ഈ സ്ഥിതിയെ ഞാൻ ഈശ്വര പാദങ്ങളിൽ സമർപ്പിച്ച് നാമജപത്തിൽ മനസ്സിനെ ഏകാഗ്രമാക്കുവാൻ ശമ്രിക്കും.