സത്സംഗം 17 : A-1, A-2, A-3 സ്വയം പ്രത്യായന രീതികളെക്കുറിച്ച് താരതമ്യ പഠനം

ഈ സത്സംഗത്തിൽ നമുക്ക് A-1, A-2, A-3 എന്നീ സ്വയം പ്രത്യായന രീതികളെക്കുറിച്ച് താരതമ്യ പഠനം നടത്താം. സ്വയം പ്രത്യായനം തയ്യാറാക്കുന്ന രണ്ടു രീതികൾ കൂടിയുണ്ട്. അത് ഇനി വരുന്ന സത്സംഗങ്ങളിൽ മനസ്സിലാക്കിയെടുക്കാം. ഈ സത്സംഗത്തിൽ നമുക്ക് ഇതു വരെ പഠിച്ച കാര്യങ്ങളുടെ പുനരാവലോകനം നടത്താം. ഈ സത്സംഗത്തിൽ നമുക്ക് A-1, A-2, A-3 സ്വയം പ്രത്യായന രീതികൾ വീണ്ടും പഠിക്കാം.

ചില ഉദാഹരണങ്ങൾക്ക് താങ്കൾ സ്വയം പ്രത്യായനം തയ്യാറാക്കാൻ ശമ്രിക്കുക. അവസാനം നമുക്ക് ശരിയായ സ്വയം പ്രത്യായനവും മനസ്സിലാക്കിയെടുക്കാം. എനിക്ക് സ്വയം നിർദേശം ശരിക്ക് തയ്യാറാക്കാൻ കഴിയുമോ?, അതിൽ തെറ്റ് വല്ലതും പറ്റിയാലോ? എന്നിങ്ങനെയുള്ള ചിന്തകൾ മാറ്റി വച്ച് താങ്കൾ സ്വയം പ്രത്യായനം തയ്യാറാക്കാൻ ശമ്രിക്കുക. പഠിക്കുമ്പോഴാണ് ആനന്ദം കിട്ടുക. ഇത് ഓർമ വച്ച് പൂർണ മനസ്സോടെ സ്വയം പ്രത്യായനം തയ്യാറാക്കുക.

നമ്മളാൽ സംഭവിക്കുന്ന അനുചിതമായ പ്രവർത്തി, അനുചിതമായ ചിന്തകൾ, അനുചിതമായ വികാരങ്ങൾ ഇവയെ ഇല്ലാതാക്കാൻ A-1 രീതിയിൽ സ്വയം പ്രത്യായനം തയ്യാറാക്കുന്നു. മനസ്സിൽ വരുകയോ പറഞ്ഞു കേൾപ്പിക്കുകയോ ചെയ്യുന്ന അനുചിതമായ പ്രതികരണങ്ങൾക്ക് A-2 രീതിയിൽ, എന്നാൽ ഭയം, അപകർഷതാ ബോധം, ആത്മവിശ്വാസത്തിന്‍റെ കുറവ് മുതലായ സ്വഭാവദോഷങ്ങളെ മാറ്റാൻ A-3 രീതിയിൽ സ്വയം പ്രത്യായനം തയ്യാറാക്കുന്നു. ഇനി നമുക്ക് ഒരു ഉദാഹരണം നോക്കാം.

സ്വയം പ്രത്യായനത്തിനായി ഉദാഹരണങ്ങൾ

1. ഉദാഹരണം

സന്ദർഭം ഇപ്രകാരമാണ് – സീമയക്ക് രാത്രി പാചകം ചെയ്തതിനുശേഷം അടുക്കള വൃത്തിയാക്കാൻ ഇഷ്ടമല്ല. അതു കാരണം ഭക്ഷണ പദാർഥങ്ങൾ അതുപോലെ അടുക്കളയിലെ തട്ടിൽ വച്ചിട്ട് പോകും. ചില പദാർഥങ്ങൾ തുറന്ന് ഇരിക്കും എന്നാൽ ചിലത് രാവിലെ ആകുമ്പോഴേക്കും കേടു വന്നിട്ടുണ്ടാകും.

ഇനി ഇതിനായി സ്വയം പ്രത്യായനം തയ്യാറാക്കാം. ഈ സംഭവത്തിൽ ഏതു രീതിയിലാണ് സ്വയം പ്രത്യായനം തയ്യാറാക്കുക? ഇത് പ്രവർത്തിയുടെ നിലയിലെ തെറ്റാണ്. അതുകൊണ്ട് A-1 രീതിയിൽ സ്വയം പ്രത്യായനം തയ്യാറാക്കണം. ഈ തെറ്റ് മടി, മറവി ഇവ കാരണം ആയേക്കാം. ഇനി ഇതിന്‍റെ സ്വയം പ്രത്യായനം നോക്കാം.

സ്വയം പ്രത്യായനം

ഞാൻ രാത്രി ഊണിനു ശേഷം അടുക്കള വൃത്തിയാക്കാൻ മടി കാണിക്കുമ്പോൾ, അടുക്കള വൃത്തിയാക്കിയില്ലെങ്കിൽ കാണാൻ വളരെ മോശമായിരിക്കും, ആഹാരം കേടു വരികയും ചെയ്യും എന്നെനിക്ക് ബോധ്യമാകുകയും ഞാൻ നാമജപം ചെയ്തുകൊണ്ട് അടുക്കള വൃത്തിയാക്കി വയ്ക്കും.

കഴിഞ്ഞ സത്സംഗത്തിൽ നാം സ്വയം പ്രത്യായനത്തിന്‍റെ വിവിധ പടികളെക്കുറിച്ച് മനസ്സിലാക്കി. തുടക്കത്തിൽ നാം ആദ്യത്തെ പടിയിലെ സ്വയം പ്രത്യായനം തന്നെ നൽകേണ്ടതാണ്. ആദ്യപടിയിലെ സ്വയം പ്രത്യായനം മനസ്സിൽ നന്നായി പതിഞ്ഞാൽ പിന്നെ അടുത്ത പടിയിലേക്ക് പോകാം. ആദ്യത്തെ പടി എന്നു വച്ചാൽ തെറ്റിന്‍റെ പരിണിത ഫലത്തെക്കുറിച്ച് ബോധ്യമാകുക. ഇനി നമുക്ക് സ്വയം പ്രത്യായനം ശരിക്ക് മനസ്സിലാക്കി എടുക്കാം.

2. ഉദാഹരണം

ഇനി നമുക്ക് അടുത്ത ഉദാഹരണം നോക്കാം. അതാണ് അനാവശ്യവും അർഥശൂന്യവുമായ ചിന്തകൾ. രാവിലെ ജപിക്കാൻ ഇരിക്കുമ്പോൾ, എനിക്ക് വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങണം. ഓഫീസിൽനിന്നും തിരിച്ച് വരുമ്പോൾ കാശ് വിത്ഡ്രോ ചെയ്യണം. ഇന്നലെ ഏ.ടി.എം -ൽ കാശില്ലായിരുന്നു. ഇന്ന് വേറെ ഏ.ടീ.എമ്മിൽ പോയി നോക്കേണ്ടി വരും. അതിനായി രാവിലെ വേഗം വീട്ടിൽനിന്നും ഇറങ്ങണം…., ഇത്തരം അനാവശ്യ ചിന്തകൾ മനസ്സിൽ വരുന്നു.

ഈ ഉദാഹരണം അനുചിതമായ ചിന്തകളുടെ സന്ദർഭത്തിലാണ്. ഇതിനും A-1 രീതിയാണ് ഉപയോഗിക്കേണ്ടത്. ഇനി നമുക്ക് അനാവശ്യവും അർഥശൂന്യവുമായ ചിന്തകൾക്കായി സ്വയം പ്രത്യായനം എങ്ങനെ തയ്യാറാക്കണം എന്നത് നോക്കാം.

സ്വയം പ്രത്യായനം

നാമജപം ചെയ്യുന്ന സമയത്ത് ഞാൻ എ.ടി.എമ്മിൽ നിന്നും കാശ് വിത്ഡ്രോ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുമ്പോൾ, നാമജപത്തിലെ ചൈതന്യം എനിക്ക് കിട്ടാതെ വരും എന്നെനിക്ക് ബോധ്യമാകുകയും ഞാൻ ഏകാഗ്രതയോടെ നാമം ജപിക്കുകയും ചെയ്യും.

സംഭവം വിശകലനം ചെയ്തു പഠിക്കാം

സ്വയം പ്രത്യായനത്തിൽ മനസ്സിലെ എല്ലാ അനാവശ്യ ചിന്തകളും എഴുതേണ്ട ആവശ്യമില്ല. എന്നാൽ നാമജപം ചെയ്യുന്ന സമയത്ത് മനസ്സിൽ അനാവശ്യ ചിന്തകൾ വരുമ്പോൾ എന്ന് ഒരു സാമാന്യമായ രീതിയിലും എഴുതാൻ പാടില്ല. കൂടുതലായി വരുന്ന ചിന്ത ഇതിൽ ഉൾപ്പെടുത്താം. പരിണാമത്തെക്കുറിച്ച് ബോധ്യമാക്കുന്ന കാഴ്ചപ്പാട് ചേർക്കാം. ഇവിടെ അനാവശ്യ ചിന്തകൾ കാരണം നാമജപത്തിന്‍റെ ചൈതന്യം നമുക്ക് കിട്ടാതെ വരും എന്ന് എഴുതിയിട്ടുണ്ട്. അതു കൂടാതെ അനാവശ്യ ചിന്തകളിൽ എന്‍റെ സമയം പാഴായി പോകും, എനിക്ക് നാമജപത്തിന്‍റെ ഗുണം കിട്ടില്ല, മുതലായ കാഴ്ചപ്പാടുകളും വയ്ക്കാം.

ഇവിടെ നാം ശദ്ധ്രിക്കേണ്ട ഒരു പ്രധാനമായ കാര്യം എന്തെന്നു വച്ചാൽ ജപിച്ചുകൊണ്ട് ഇരിക്കുമ്പോൾ അനാവശ്യമായ ചിന്തകൾ മനസ്സിൽ വന്നാൽ നമുക്ക് അതിനെക്കുറിച്ച് ബോധ്യമാകും. എന്നാൽ നാമജപം ഏകാഗ്രതയോടുകൂടി ആകുന്നതിനായി നാം ഉചിതമായ പരിഹാരവും ചെയ്യണം. അതായത് ജപം കുറച്ച് വേഗതയിൽ ചെയ്യുക, ജപം എഴുതുക, ഓരോ നാമവും ജപിച്ചുകൊണ്ട് ഭഗവാന്‍റെ പാദങ്ങളിൽ അർപ്പിക്കുകയാണ് എന്ന ഭാവത്തോടെ ജപിക്കുക, ഭഗവാന്‍റെ ചിത്രം നോക്കി ജപിക്കുക, ഇപ്രകാരമുള്ള പ്രതിവിധികൾ കണ്ടു പിടിക്കണം. ഇതു കൂടാതെ നമ്മുടെ ചാർട്ടിൽ മനസ്സിൽ വരുന്ന ചിന്തകളും അതിനുള്ള സ്വയം പ്രത്യായനവും എഴുതി വയ്ക്കണം.

3. ഉദാഹരണം

ഇനി നമുക്ക് അടുത്ത ഉദാഹരണം നോക്കാം. രണ്ടു വർഷം മുന്പ് ബിരുദ പരീക്ഷ നല്ല മാർക്കോടെ പാസായിട്ടു കൂടി അരവിന്ദന് നല്ല ജോലി കിട്ടാത്തതിനാൽ നിരാശയിലാണ്.

ഇത് അനുചിതമായ വികാരം ആയതിനാൽ ഇതും A-1 സ്വയം പ്രത്യായനത്തിൽ തന്നെ പെടും. ഇനി നമുക്ക് സ്വയം പ്രത്യായനം നോക്കാം.

സ്വയം പ്രത്യായനം

ബിരുദ പരീക്ഷ നല്ല മാർക്കോടെ പാസായിട്ടും ജോലി കിട്ടാനുള്ള പ്രയാസങ്ങൾ കാരണം എനിക്ക് നിരാശ തോന്നുമ്പോൾ, നിരാശയുടെ ചിന്തകൾ കാരണം എന്‍റെ പ്രയത്നങ്ങൾ കുറഞ്ഞേക്കും, എന്നെനിക്ക് ബോധ്യമാകുകയും എനിക്ക് ജോലി കിട്ടാത്തതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് ഞാൻ അന്തർമുഖമായി ചിന്തിച്ച് അവയെ മറി കടക്കാനായി അനുഭവമുള്ള വ്യക്തിയുടെ മാർഗനിർദേശം തേടും.

4. ഉദാഹരണം

അടുത്ത ഉദാഹരണമാണ്, ഭർത്താവ് രാവിലെ എഴുന്നേറ്റാൽ പത്രം വായിച്ചു കൊണ്ടിരിക്കും, എന്നെ വീട്ടിലെ കാര്യങ്ങളിൽ സഹായിക്കുകയില്ല. ഈ ചിന്ത കാരണം വല്ലാതെ ദേഷ്യം തോന്നും. എന്നെ സഹായിക്കുകയില്ല എന്ന ചിന്ത കാരണം വിഷമവും തോന്നും.

ഭർത്താവിനെക്കുറിച്ച് തെറ്റായ പ്രതികരണം മനസ്സിൽ വരുന്നതു കാരണം ഇതിന് A-2 രീതിയിലാണ് സ്വയം പ്രത്യായനം നൽകേണ്ടത്.

സ്വയം പ്രത്യായനം

ഭർത്താവ് രാവിലെ എഴുന്നേറ്റ് പത്രം വായിക്കുമ്പോൾ അദ്ദേഹം എന്നെ സഹായിക്കണം എന്ന ചിന്ത മനസ്സിൽ വരുകയാണെങ്കിൽ അദ്ദേഹത്തിന് കുറച്ചു സമയമേ ഒഴിവായി കിട്ടുന്നുള്ളൂ, ബാക്കി സമയം മുഴുവനും ജോലി ചെയ്ത് ക്ഷീണിക്കുന്നുണ്ടാകും, എന്ന് ഞാൻ മനസ്സിലാക്കുകയും എന്‍റെ പണികൾ ഞാൻ പ്രാധാന്യമനുസരിച്ച് പ്ലാനിംഗ് ചെയ്ത് പൂർണമാക്കാൻ ശമ്രിക്കുകയും ചെയ്യും.

സംഭവം വിശകലനം ചെയ്തു പഠിക്കാം

ഇവിടെ നാം A-2 രീതിയിൽ സ്വയം പ്രത്യായനം നൽകി. ഇതിൽ നാം മനസ്സിലെ നെഗറ്റിവ് പ്രതികരണങ്ങൾ ഉൾപ്പെടുത്തുകയില്ല. ആരും എന്നെ മനസ്സിലാക്കിയെടുക്കുന്നില്ല, ആരും എന്നെ സഹായിക്കുന്നില്ല, ഇപ്രകാരമുള്ള പ്രതികരണങ്ങൾ സ്വയം പ്രത്യായനത്തിൽ ഉൾപ്പെടുത്താൻ പാടില്ല. ഇങ്ങനെയുള്ള സംഭവങ്ങളിൽ മിക്കവാറും തെറ്റ് മുന്പിലുള്ള ആളുടേതാണ് എന്‍റെയല്ല. ഞാൻ ചെയ്യുന്നത് ശരിയാണ് എന്നു നമുക്ക് തോന്നുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നാം ബഹിർമുഖമായി മുന്പിലുള്ള വ്യക്തിയുടെ തെറ്റാണെന്ന് ചിന്തിക്കുന്നു. ഞാൻ ശരിയാണ്, എന്ന ചിന്ത മാറ്റി അന്തർമുഖരായി സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയ നമുക്ക് നന്നായി ചെയ്യാൻ ശമ്രിക്കാം. നമുക്ക് സ്ഥിതിയോ മറ്റുള്ളവരെയോ മാറ്റാനല്ല, മറിച്ച് സ്വയം മാറാനാണ് ശമ്രിക്കേണ്ടത്. ഇക്കാര്യം എല്ലാവർക്കും മനസ്സിലായോ? അതായത് ഈ ഉദാഹരണത്തിൽ വീട്ടു ജോലികൾ കാരണം പ്രയാസമുണ്ടെങ്കിൽ അതിനെക്കുറിച്ച് ഭർത്താവുമായി നല്ല രീതിയിൽ തുറന്ന മനസ്സോടെ ഇരുന്ന് ചർച്ച ചെയ്ത് വീട്ടിലെ കാര്യങ്ങളുടെ പ്ലാനിംഗ് നന്നായി ചെയ്യുക, സഹായിക്കാൻ ജോലിക്കാരിയെ വയ്ക്കുക മുതലായ പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും.

5. ഉദാഹരണം

ഇനി നമുക്ക് വേറെ ഒരു ഉദാഹരണവും കൂടി നോക്കാം. മേലുദ്യോഗസ്ഥൻ ഒരു ജോലി പൂർത്തിയാക്കിയതിന് രാജേഷിനെ പ്രശംസിച്ചു. പക്ഷേ ആ പണി രാജേഷും സുമിത്തും കൂടിയാണ് ചെയ്തത്. അതുകൊണ്ട് സുമിത്തിന് രാജേഷിനോട് കുശുംബ് തോന്നി.
ഈ ഉദാഹരണത്തിൽ സുമിത്തിന്‍റെ മനസ്സിൽ തെറ്റായ പ്രതികരണം ഉണ്ടായി. അതുകൊണ്ട് ഇത് A-2 രീതിയിൽ പെടുന്നു. ഇനി നമുക്ക് ഇതിനുള്ള സ്വയം പ്രത്യായനം തയ്യാറാക്കാം.

സ്വയം പ്രത്യായനം

ഓഫീസിൽ മേലുദ്യോഗസ്ഥൻ പണി നന്നായി പൂർത്തിയാക്കിയതിന് എന്നെ അല്ലാതെ രാജേഷിനെ പ്രശംസിക്കുമ്പോൾ, പ്രതിഫലേച്ഛ കൂടാതെ ചെയ്യുന്ന പ്രവർത്തിയിലൂടെയാണ് എന്‍റെ സാധന ആകുക, ഈശ്വരന് സത്യം അറിയാമല്ലോ, എന്ന കാര്യം ഞാൻ ശദ്ധ്രയിലെടുത്ത് സന്ദർഭത്തെ സ്വീകരിച്ച് എന്‍റെ ജോലിയിൽ ശദ്ധ്ര കേന്ദ്രീകരിക്കാൻ ശമ്രിക്കും.

സംഭവം വിശകലനം ചെയ്തു പഠിക്കാം

പ്രതിഫലേച്ഛ കൂടാതെ നാം ഓരോ പ്രവർത്തിയും ചെയ്യണം. അതായത് നമ്മുടെ കർത്തവ്യമാണെന്ന ചിന്തയോടെ കർമം ചെയ്തുകൊണ്ടിരിക്കണം. ശ്രീകൃഷ്ണ ഭഗവാൻ ഭഗവദ് ഗീതയിൽ പറഞ്ഞിട്ടുണ്ട്, കർമണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന്, അതായത് കർമം ചെയ്യുന്നത് നമ്മുടെ കർത്തവ്യമാണ്. അത് നാം ചെയ്യുക എന്നാൽ ഫലത്തിന്‍റെ പ്രതീക്ഷ വയ്ക്കാതിരിക്കുക. നമ്മുടെ നിത്യ ജീവിതത്തിന് ആവശ്യമായ ആധ്യാത്മിക കാഴ്ചപ്പാടാണിത്. ഇക്കാര്യം വിവിധ സന്ദർഭങ്ങളിലൂടെ നമ്മുടെ മനസ്സിൽ പതിപ്പിക്കാനായി നാം ശമ്രിച്ചുകൊണ്ടിരിക്കുക. ജീവിതം ആധ്യാത്മിക നിലയിൽ ജീവിക്കാൻ നമുക്ക് സാധിക്കും.

ഇനി നമുക്ക് ഒരു ഉദാഹരണവും കൂടി നോക്കാം. ഒരു വ്യക്തിക്ക് വഴി മുറിച്ച് കടക്കാൻ ഭയമാണെന്ന് വിചാരിക്കുക, അല്ലെങ്കിൽ ബസിലോ, ട്രെയിനിലോ യാത്ര ചെയ്യാൻ ഭയമാണെന്ന് കരുതുക. അത്തരം വ്യക്തി ഈ ഭയം മാറ്റാൻ ഏതു രീതിയിൽ സ്വയം പ്രത്യായനം നൽകണം ? A-1 ആണോ, A-2 ആണോ, അതോ A-3 ആണോ? ഏതെങ്കിൽ സ്ഥിതിയെക്കുറിച്ച് ഭയമോ മനസ്സിൽ അപകർഷതാ ബോധമോ ഉണ്ടെങ്കിൽ A-3 രീതിയിൽ നാം സ്വയം പ്രത്യായനം തയ്യാറാക്കണം.

6. ഉദാഹരണം

ഇനി നമുക്ക് റോഡ് മുറിച്ച് കടക്കുന്നതിനു ഭയം തോന്നുന്നുണ്ടെങ്കിൽ അതിന് കൊടുക്കേണ്ട സ്വയം പ്രത്യായനം തയ്യാറാക്കാം.

സ്വയം പ്രത്യായനം

ഞാൻ റോഡിന്‍റെ ഒരു വശത്തു കൂടി പതുക്കെ നടന്ന് നാലു കൂടി ജംഗ്ഷൻ വരെ എത്തി. വഴി മുറിച്ചു കടക്കാനായി ഞാൻ സീബ്രാ ക്രോസിംഗിന്‍റെ അടുക്കൽ നിൽക്കുകയാണ്. അടുത്തുകൂടി പല വണ്ടികൾ പോകുന്നത് ഞാൻ കാണുന്നുണ്ട്. ചുവന്ന സിഗ്നൽ വന്നു. എല്ലാ വണ്ടികളും നിന്നതായി ഉറപ്പു വരുത്തിയതിനു ശേഷം ഞാൻ നാമജപം ചെയ്തുകൊണ്ട് റോഡ് മുറിച്ച് കടക്കുകയാണ്. പകുതി വരെ എത്തിയതിനുശേഷം ഞാൻ മറു വശത്തുകൂടി വണ്ടികൾ വരുന്നുണ്ടോ എന്നു നോക്കുകയാണ്. അതു നിന്നതിനുശേഷം ഞാൻ വീണ്ടും ജപിച്ചുകൊണ്ട് റോഡ് മുറിച്ച് കടക്കുന്നു. ഞാൻ ശദ്ധ്രയോടെ നടന്നു പോകുകയാണ്. എനിക്ക് ശരിയായ രീതിയിൽ റോഡ് മുറിച്ച് കടക്കാൻ സാധിച്ചതിന് ഞാൻ ഭഗവാന്‍റെ പാദങ്ങളിൽ കൃതജ്ഞത അർപ്പിക്കുകയാണ്.