സത്സംഗം 18 : B-1 സ്വയം പ്രത്യായനം

നാം A-1, A-2, A-3 സ്വയം പ്രത്യായന രീതികൾ ഇതു വരെ പഠിച്ചു. ഇനി നമുക്ക് അടുത്ത രീതി B-1 പഠിക്കാം.

പലപ്പോഴും മറ്റുള്ളവരുടെ അനുചിതമായ പ്രവർത്തി അല്ലെങ്കിൽ സ്വഭാവം നമ്മളിൽ സമ്മർദ്ദം ഉണ്ടാക്കുകയോ നാം ചെയ്യുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നു. മുമ്പിലുള്ള വ്യക്തിയുടെ തെറ്റായ ശീലം മാറ്റുവാനോ, ആ വ്യക്തിയുടെ സ്ഥിതി മാറ്റുവാനോ അവരുടെ തെറ്റായ സ്വഭാവത്തെക്കുറിച്ച് നമുക്ക് അവരോട് പറയുവാനോ കഴിയുമെങ്കിൽ അത്തരം സംഭവങ്ങൾ B-1 എന്ന വിഭാഗത്തിൽ പെടുന്നു. ഇതിലൂടെ നമുക്ക് നമ്മുടെ മനസ്സിലെ സമ്മർദ്ദം കുറയ്ക്കാൻ കഴിയും. മറ്റുള്ളവരുടെ സ്വഭാവദോഷം മാറ്റാൻ നമുക്ക് കഴിയുമെങ്കിൽ അതിന് B-1 സ്വയം പ്രത്യായനം ഉപയോഗിക്കുന്നു. അതിന്‍റെ ഉദാഹരണമാണ്, രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ കാര്യത്തിൽ, വിദ്യാർഥികളുടെ കാര്യത്തിൽ അധ്യാപകർക്കും മേലുദ്യോഗസ്ഥന് അയാളുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഉപയോഗിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ കീഴിൽ ജോലി ചെയ്യുന്നവരുടെ തെറ്റായ ശീലങ്ങൾ മാറ്റാൻ വേണ്ടി അവരുടെ തെറ്റുകളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുക, അവർക്ക് ശിക്ഷ കൊടുക്കുക എന്നീ രീതിയിൽ പ്രയത്നിക്കാം. പക്ഷേ ഇതെല്ലാം ചെയ്യുന്ന സമയത്ത് നമ്മുടെ മനസ്സിൽ മുമ്പിലുള്ള വ്യക്തിയുടെ സ്വഭാവത്തിൽ മാറ്റം വരണം എന്ന ഒരു സദിച്ഛ വേണം. അവരിൽ നിന്നും പ്രതീക്ഷകളോ ദേഷ്യമോ പാടില്ല.

B-1 സ്വയം പ്രത്യയാനത്തിന്‍റെ ചില ഉദാഹരണങ്ങൾ

നമുക്ക് ചില ഉദാഹരണങ്ങളിലൂടെ ഈ സ്വയം പ്രത്യായനം മനസ്സിലാക്കാം.

1. ഉദാഹരണം

നിഖിൽ ആറാം ക്ലാസിൽ പഠിക്കുന്നു. അവൻ എപ്പോഴും കൂട്ടുകാരുടെ കൂടെ കുറുംബ് കാണിച്ച് അവരെ ഉപദ്രവിക്കുന്നു. ഒരിക്കൽ കളിക്കുന്ന സമയത്ത് അവൻ അജിത്ത് എന്ന കുട്ടിയെ അടിച്ചു. അതു കാരണം അജിത്തിന്‍റെ അമ്മ നിഖിലിന്‍റെ അമ്മയുടെ അടുക്കൽ വന്ന് പരാതി പറഞ്ഞു. ഇതു കേട്ടപ്പോൾ നിഖിലിന്‍റെ അമ്മയ്ക്ക് വിഷമം തോന്നി.

നിഖിലിന്‍റെ അമ്മ ആയ സ്ഥിതിക്ക് അവർക്ക് നിഖിലിന്‍റെ തെറ്റായ ശീലങ്ങൾ മാറ്റി എടുക്കാൻ കഴിയും. അതുകൊണ്ട് ഇവിടെ B-1 സ്വയം പ്രത്യായനം ഉപയോഗിക്കുന്നു. ഇനി നമുക്ക് ഇതിന് സ്വയം പ്രത്യയാനം തയ്യാറാക്കാം.

സ്വയം പ്രത്യായനം

കളിക്കുന്നതിന് ഇടയ്ക്ക് നിഖിൽ അജിത്തിനെ അടിച്ചത് കാരണം അവന്‍റെ അമ്മ എന്‍റെ അടുക്കൽ പരാതി പറയാൻ വരുമ്പോൾ നിഖിൽ ചെയ്തത് തെറ്റാണെന്നും അത് തിരുത്താനായാണ് അവർ അങ്ങനെ പറയുന്നത് എന്നും എനിക്ക് ബോധ്യമാകുകയും നിഖിലിന്‍റെ സ്വഭാവത്തിൽ മാറ്റം വരുന്നതിനായി ഞാൻ അവനോട് സംസാരിക്കുകയോ വേണ്ടി വന്നാൽ അവനെ ശിക്ഷിക്കുകയോ ചെയ്യും എന്ന പരിഹാരം ഇതിനായി കണ്ടെത്തും.

വിശ്ലേഷണം

ഒരു അമ്മ എന്ന നിലയിൽ നിഖിലിന്‍റെ അമ്മ മകനിൽ നല്ല ശീലങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. അജിത്തിന്‍റെ അമ്മ എപ്പോഴും പരാതി പറയും. അവരുടെ മകന്‍റെ തെറ്റ് അവർ നോക്കില്ല എന്ന ചിന്ത ബഹിർമുഖതയോടു കൂടിയ ചിന്തയാണ്. ഇനി വേറൊരു രീതിയിൽ എന്‍റെ മകന്‍റെ ഈ സ്വഭാവം കാരണം എനിക്ക് മതിയായി, ഇനി അവനെ കളിക്കാനായി ഒരിടത്തും വിടില്ല, എന്നിങ്ങനെ വളരെ പരുഷമായ ശിക്ഷയും പാടില്ല. നമ്മളെ കുറിച്ചോ നമ്മുടെ അടുത്ത വ്യക്തികളെക്കുറിച്ചോ ആരെങ്കിലും പരാദി പറയുന്നുണ്ടെങ്കിൽ അത് നാം ആദ്യം പൂർണമായും ക്ഷമയോടെയും പോസിറ്റിവ് ആയി കേട്ട് എടുക്കണം.

ഈ സ്വയം പ്രത്യായനം ഏതു രീതിയിൽ നമ്മളിൽ മാറ്റം വരുത്തുന്നു എന്നത് മനസ്സിലാക്കാം. ഈ സ്വയം പ്രത്യായനത്തിലൂടെ രക്ഷിതാവ് സ്വന്തം കുട്ടിയെയോ പരാദി പറയുന്ന വ്യക്തിയെയോ കുറ്റപ്പെടത്തൽ നിർത്തും. നേരെ മറിച്ച് ആ സംഭവത്തെ ഉചിതമായ രീതിയിൽ നേരിടുകയും അത്തരം തെറ്റ് വീണ്ടും സംഭവിക്കാതിരിക്കാനായി ഉചിതമായ പരിഹാരം കണ്ടെത്തും. സ്വയം പ്രത്യായനം കാരണം ശാന്തമായി സംഭവത്തെ നേരിടാനും അത് തിരുത്താനും കഴിയും.

2. ഉദാഹരണം

ഇനി വേറൊരു ഉദാഹരണം നോക്കാം. പരീക്ഷ അടുത്തിട്ടും മകൻ സൂരജ് പഠിക്കുന്നതിനു പകരം ഏതു നേരവും കളിക്കുന്നതിൽ സമയം പാഴാക്കുന്നു. ഇതു കാരണം അവന്‍റെ അമ്മയ്ക്ക് വളരെ ദേഷ്യം വന്നിട്ട് അവർ മകനെ വഴക്ക് പറഞ്ഞു. ഈ ഉദാഹരണം സ്ക്രീനിൽ കാണാം. ഇനി ഇതിന് സ്വയം പ്രത്യായനം തയ്യാറാക്കാം.

സ്വയം പ്രത്യായനം

സൂരജ് പഠിക്കുന്നതിനു പകരം കളിച്ച് സമയം പാഴാക്കുന്നതു കാണുമ്പോൾ, പഠിത്തത്തിൽ അശദ്ധ്ര കാണിച്ചാൽ അവന് പരീക്ഷയിൽ മാർക്ക് കുറയും എന്ന കാര്യം ഞാൻ അവനെ ബോധ്യപ്പെടുത്തി നന്നായി പഠിക്കുന്നതിന്‍റെ ആവശ്യകത മനസ്സിലാക്കി കൊടുക്കാൻ ശമ്രിക്കും.

വിശ്ലേഷണം

ഈ ഉദാഹരണത്തിൽ അമ്മ ശാന്തമായി സ്ഥിതി കൈകാര്യം ചെയ്യണമായിരുന്നു. മകൻ തെറ്റ് കാണിക്കുന്നതു കൊണ്ട് അമ്മ ദേഷ്യപ്പെട്ടാൽ സ്ഥിതിയിൽ മാറ്റം വരുത്താൻ കഴിയില്ല. അമ്മയുടെ സാധനയെയു ഇതു ബാധിക്കും.

3. ഉദാഹരണം

ഇനി നമുക്ക് ഒരു ഉദാഹരണവും കൂടി നോക്കാം. ശ്രീ. മഹേശ് അയ്യർ, സ്കൂളിൽ അധ്യാപകനാണ്. അദ്ദേഹത്തിന്‍റെ ക്ലാസ്സിൽ കുട്ടികൾ വൈകി വരുമ്പോൾ അദ്ദേഹം അവരെ കുറേ ശകാരിക്കും. പിന്നെ അന്നത്തെ ദിവസം മുഴുവനും ദേഷ്യത്തിൽ തന്നെയായിരിക്കും.

സ്വയം പ്രത്യായനം

ക്ലാസ്സിൽ വിദ്യാർഥികൾ വൈകി വരുമ്പോൾ ഞാൻ വളരെ ക്ഷമയോടെ അവരെ കൃത്യനിഷ്ഠയും അച്ചടക്കവും പഠിപ്പിക്കണം എന്ന കാര്യം എനിക്ക് ബോധ്യമാകുകയും ഞാൻ വിദ്യാർഥികളെ വൈകി വരുന്നതു കൊണ്ടുള്ള നഷ്ടത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻ ശമ്രിക്കും.

വിശ്ലേഷണം

വിദ്യാർഥികളിൽ അച്ചടക്കം കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. പക്ഷേ മറ്റുള്ളവരുടെ അനുചിതമായ പ്രവർത്തി കാരണം നമുക്ക് അസ്വസ്ഥത ഉണ്ടാകാൻ പാടില്ല. അതു കാരണം നമുക്കും ശരിയായ കാഴ്ചപ്പാട് ആവശ്യമാണ്. മറ്റുള്ളവരിൽ മാറ്റം വരുന്നതിനായി നാം ഈ സ്വയം പ്രത്യായനം നൽകുകയാണെങ്കിലും അവരിൽനിന്നുമുള്ള പ്രതീക്ഷകൾ കാരണം നമുക്ക് ദേഷ്യം വരുന്നില്ലല്ലോ എന്നതും ശദ്ധ്രിക്കണം. സാഹചര്യങ്ങളെ സ്വീകരിക്കാൻ പറ്റാത്തതു കാരണം വളരെ അധികം സംഘർഷം ഉണ്ടാകും. സാഹചര്യത്തെ കുറ്റപ്പെടുത്തുന്നതിൽ നമ്മളിലുള്ള ഊർജം മുഴുവനും ക്ഷയിച്ചു പോകും. അതിനു പകരം സ്ഥിതിയെ സ്വീകരിച്ച് അതിൽ നമുക്ക് ഉചിതമായി ഏത് കാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ഈ പ്രക്രിയ നമ്മളെ പഠിപ്പിക്കുന്നു.

ഓരോ വിദ്യാർഥിയും ക്ലാസിൽ ആദ്യം തന്നെ വന്നിരിക്കണം എന്ന പ്രതീക്ഷ ഉചിതമാണ്. പക്ഷേ എല്ലാ വിദ്യാർഥികളും അങ്ങനെ ചെയ്യാത്തത് കാരണം അയ്യർ മാഷ് കുപിതനാകുന്നു. അദ്ദേഹം മറ്റുള്ളവരിൽനിന്നും അത്യധികം പ്രതീക്ഷിക്കുകയും മറ്റുള്ളവരിൽനിന്നും പരിപൂർണത (perfection) ആഗ്രഹിക്കുന്നതും അനുചിതമാണ് എന്നത് ഓർമ വയ്ക്കണം. ക്ലാസിൽ വരുന്ന ഓരോ കുട്ടിയും ആദർശമായിരിക്കില്ല. അതുകൊണ്ട് ഒരു പടി വരെ പ്രയത്നിച്ചതിനുശേഷം നാം സ്ഥിതി സ്വീകരിക്കുകയും വേണം. നമ്മുടെ മനസ്സിന്‍റെ സ്ഥിതി അനുസരിച്ച് നാം സ്വയം പ്രത്യായനം നൽകണം.

4. ഉദാഹരണം

സരിതയുടെ മകൾ ദേവിക പുതപ്പ് ശരിക്ക് മടക്കി വച്ചില്ല. അതു കണ്ടപ്പോൾ സരിതയ്ക്ക് ദേഷ്യം വന്നു.

സ്വയം പ്രത്യായനം

ദേവിക പുതപ്പ് ശരിക്ക് മടക്കി വച്ചിട്ടില്ലാത്തത് കാണുമ്പോഴെല്ലാം അത് കാണാൻ മോശമായിരിക്കും എന്നതിനെക്കുറിച്ച് ഞാൻ അവളെ ബോധ്യപ്പെടുത്തുകയും പുതപ്പ് വൃത്തിയായി മടക്കാൻ അവളെ പഠിപ്പിക്കുകയും ചെയ്യും.

വിശ്ലേഷണം

ആദ്യത്തെ പടിയിൽ അമ്മ എന്തു ചെയ്യണം ? മകളെ പുതപ്പ് ശരിക്ക് മടക്കി വയ്ക്കാൻ പഠിപ്പിക്കണം. അടുത്തതായി പഠിപ്പിച്ച കാര്യം ചെയ്തു പഠിക്കാനായി അവൾക്കു കുറച്ചു സമയം കൊടുക്കണം. ഇന്ന് പഠിപ്പിച്ച കാര്യം നാളെ മുതൽ തന്നെ അവൾക്ക് ചെയ്യാൻ പറ്റില്ല. അതു കൊണ്ട് ഈ സ്വയം പ്രത്യായനം നമ്മളെ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിപ്പിക്കും. പല തവണ പഠിപ്പിച്ചിട്ടും അവൾ ശരിക്ക് ചെയ്യുന്നില്ലെങ്കിൽ അവളെ വീണ്ടും പറഞ്ഞു മനസ്സിലാക്കിക്കുക, ചെറിയ രീതിയിൽ ശിക്ഷിക്കുക എന്നിങ്ങനെ ചെയ്യുന്നതിനായി സ്വയം പ്രത്യായനം നൽകാം. പല പ്രയത്നങ്ങളും ചെയ്തിട്ടും മകളിൽ മാറ്റം ഇല്ലെങ്കിൽ അവസാനം എല്ലാവർക്കും എല്ലാ കാര്യങ്ങളും മാതൃകാപരമായ രീതിയിൽ ചെയ്യാൻ കഴിയില്ല എന്നത് സ്വീകരിച്ച് അത്തരം സ്ഥിതിക്ക് ഒരു പരിഹാരം കണ്ടെത്തുക. അതായത് ഒന്നെങ്കിൽ മകളിൽനിന്നുമുള്ള പ്രതീക്ഷകൾ വയ്ക്കാതിരിക്കുക അല്ലെങ്കിൽ പുതപ്പ് ശരിക്ക് മടക്കി വച്ചിട്ടില്ലെങ്കിൽ അത് നാം സ്വയം മടക്കി വയ്ക്കുക.

ഏതൊരു സ്ഥിതിയിലും കുപിതരാകാതെ ഉചിതമായ രീതിയിൽ അതിനെ കൈകാര്യം ചെയ്യാനും എപ്പോഴും അന്തർമുഖതയോടെ തന്നിൽ മാറ്റം കൊണ്ടു വരാനായി പ്രയത്നിക്കുക, മാത്രമല്ല ഈ പ്രയത്നങ്ങൾ ആധ്യാത്മികമായ കാഴ്ചപ്പാടോടു കൂടി ചെയ്യാനും നാം ഈ പ്രക്രിയയിൽക്കൂടി പഠിക്കുന്നു.