സത്സംഗം 7 : സത്സംഗത്തിന്‍റെ മഹത്ത്വം

ഈ സത്സംഗത്തിൽ നമുക്ക് സത്സംഗത്തിന്‍റെ മഹത്ത്വം മനസ്സിലാക്കിയെടുക്കാം.

1. സത്സംഗം എന്നു വച്ചാൽ എന്താണ് ?

സത് അതായത് ഈശ്വരൻ, ബ്രഹ്മതത്ത്വം. സംഗം എന്നു വച്ചാൽ സാന്നിദ്ധ്യം. ഈശ്വരന്‍റെ സാന്നിദ്ധ്യം നേരിട്ടു ലഭിക്കുന്നത് സംഭവമല്ല. അതിനാൽ, ഈശ്വരന്‍റെ സഗുണ രൂപമായ സത്പുരുഷന്മാരുടെ സംഗമമാണ് ഏറ്റവും ശേഷ്ഠ്രമായ സത്സംഗം എന്നു പറയുന്നത്. എപ്പോഴും സത്പുരുഷന്മാരുടെ സാന്നിദ്ധ്യം ലഭിച്ചെന്നു വരില്ല. അതുകൊണ്ട് സാധന ചെയ്യുന്ന സാധകരുടെ സത്സംഗം വളരെ പ്രധാനമാണ്. സത്സംഗത്തിന്‍റെ അർഥമാണ് ഈശ്വരൻ, ധർമ, അധ്യാത്മം, സാധന ഇവയെക്കുറിച്ചുള്ള സാത്ത്വികമായ ചർച്ച. സത്സംഗം എന്നാൽ ഈശ്വരൻ, ബ്രഹ്മതത്ത്വം ഇവയുടെ അനുഭൂതിക്ക് അനുകൂലമായ അന്തരീക്ഷം. ലളിതമായ ഭാഷയിൽ പറയുകയാണെങ്കിൽ സത്സംഗം എന്നാൽ അധ്യാത്മത്തിനു പോഷകമായ അന്തരീക്ഷം. ഈ സത്സംഗം പല രീതിയിൽ ഉണ്ടാകും. ഇപ്പോൾ നാം ഒാൺലൈൻ ആയി ഒത്തു കൂടി സാധനയെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഇതും ഒരു സത്സംഗമാണ്. കീർത്തനം, പ്രഭാഷണം, ക്ഷേത്രദർശനം, തീർഥയാത്ര, സത്പുരുഷന്മാർ എഴുതിയ ആധ്യാത്മിക ഗ്രന്ഥം വായിക്കുക, സത്പുരുഷന്മാർ അല്ലെങ്കിൽ സാധകരുടെ സാന്നിദ്ധ്യം ലഭിക്കുക, ഗുരുവിന്‍റെ അടുക്കൽ പോകുക, ഇവയെല്ലാം തന്നെ സത്സംഗങ്ങളാണ്. സത്സംഗത്തിൽ സാക്ഷാത് ഈശ്വരന്‍റെ സാന്നിദ്ധ്യം ഉണ്ടാകും. അതിൽ നാം നിഷ്ഠയോടുകൂടിയും ഭക്തിഭാവത്തോടെയും പങ്കെടുത്താൽ നമുക്ക് ഈശ്വര തത്ത്വത്തിന്‍റെ അനുഭൂതി ഉണ്ടാകുന്നു.

സത്സംഗം ഏതു രീതിയിലുള്ളതാണെങ്കിലും നമുക്ക് അതിന്‍റെ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കണമെങ്കിൽ അതിന് നമ്മുടെ ആന്തരികമായ ഭാവം വളരെ പ്രധാനമാണ്. ഉദാഹരണത്തിന് ക്ഷേത്രദർശനവും ഒരു സത്സംഗമാണ് എന്ന് ഞാൻ പറഞ്ഞല്ലോ, പക്ഷേ ക്ഷേത്രത്തിൽ പോകുമ്പോൾ മറ്റു സ്ഥലങ്ങളിൽ പോകുന്നതു പോലെ പുറത്തു കറങ്ങാൻ പോകുന്നു, തീർഥയാത്രയ്ക്കു പോകുമ്പോൾ പിക്നിക്കിന് പോകുന്നു എന്ന മനോഭാവം മാത്രമാണെങ്കിൽ ആധ്യാത്മിക തലത്തിൽ അതുകൊണ്ടു ഗുണമൊന്നുമുണ്ടാവില്ല. അതു കൊണ്ട് സത്സംഗത്തിന്‍റെ ആധ്യാത്മിക തലത്തിൽ ഗുണം നമുക്ക് കിട്ടണമെങ്കിൽ അതിന് നമ്മുടെ മനസ്സിലുള്ള നിഷ്ഠയോടുകൂടിയുള്ള പ്രയത്നവും വളരെ പ്രധാനമാണ്.

 

2. സത്സംഗത്തിന്‍റെ മഹത്ത്വം

2 A. തപസ്സിനെക്കാൾ സത്സംഗം കൂടുതൽ പ്രധാനം

നമ്മുടെ ധർമഗ്രന്ഥങ്ങളിൽ സത്സംഗത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുന്ന ഒരു കഥയുണ്ട്. ഒരിക്കൽ സത്സംഗമാണോ അതോ തപസ്സാണോ ശേഷ്ഠ്രമെന്നതിനെക്കുറിച്ച് വസിഷ്ഠ മഹർഷിയും വിശ്വാമിത്ര മഹർഷിയും തമ്മിൽ ഒരു തർക്കമുണ്ടായി. വസിഷ്ഠ മുനിയുടെ അഭിപ്രായത്തിൽ ’സത്സംഗം’ ആയിരുന്നു ശേഷ്ഠ്രം എന്നാൽ വിശ്വാമിത്ര മഹർഷിയുടെ അഭിപ്രായപ്രകാരം ’തപസ്സ്’ ആയിരുന്നു ശേഷ്ഠ്രം. തർക്കപരിഹാരത്തിനായി അവർ മഹാവിഷ്ണുവിന്‍റെ അടുക്കൽ പോയി. ഭഗവാൻ പറഞ്ഞു, ’ശേഷനാഗർക്ക് മാത്രമേ നിങ്ങളുടെ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയുകയുള്ളൂ.’ അവർ ഇരുവരും ശേഷനാഗത്തെ സമീപിക്കുകയും ചോദ്യം ആവർത്തിക്കുകയും ചെയ്തു. അപ്പോൾ ശേഷനാഗർ പറഞ്ഞു, ’എന്‍റെ തലയിൽനിന്നും അൽപ സമയത്തേക്ക് ഭൂമിയുടെ ഭാരം മാറ്റി തന്നാൽ ഞാൻ ഈ ചോദ്യത്തെക്കുറിച്ച് ചിന്തിക്കാം.’ ഇതു കേട്ടപ്പോൾ വിശ്വാമിത്ര മഹർഷി ഉടനെ സങ്കൽപം ചെയ്തു, ’എന്‍റെ ആയിരം വർഷത്തെ തപസ്സിന്‍റെ ഫലം ഞാൻ അർപ്പിക്കുന്നു. ഭൂമി, ശേഷന്‍റെ തലയിൽനിന്നും കുറച്ചു മുകളിലോട്ട് ഉയരട്ടെ.’ പക്ഷേ ഭൂമി അൽപം പോലും അനങ്ങിയില്ല. അതിനുശേഷം വസിഷ്ഠ മഹർഷി സങ്കൽപം ചെയ്തു, ’എന്‍റെ അര നാഴികയുടെ (12 മിനിറ്റുകൾ) സത്സംഗത്തിന്‍റെ ഫലം അർപ്പിക്കുന്നു. ഭൂമി അൽപം മുകളിലോട്ട് ഉയരട്ടെ.’ ഭൂമി ഉടൻ തന്നെ മുകളിലേക്ക് ഉയർന്നു. ഇതിൽനിന്നും സത്സംഗത്തിന്‍റെ മഹത്ത്വം വ്യക്തമാകുന്നു.

2 B. രത്നാകരനെ വാൽമീകി മഹർഷി
ആക്കി മാറ്റിയത് നാരദമുനിയുടെ സത്സംഗമാണ്

നമുക്ക് എല്ലാവർക്കും രത്നാകരൻ വാൽമീകി ആയ കഥ അറിയാവുന്നതാണ്. രത്നാകരനെന്ന കൊള്ളക്കാരനെ വാൽമീകി മഹർഷി ആക്കിയത് നാരദമുനിയാണ്. അദ്ദേഹത്തിന്‍റെ കുറച്ചു സമയത്തേക്കുള്ള സത്സംഗത്തിലൂടെ ! രത്നാകരൻ യാത്രക്കാരെ കൊള്ളയടിക്കുകയും അവരെ കൊല്ലുകയും ചെയ്യാറുണ്ട്. ഒരിക്കൽ നാരദമുനി അവിടെ എത്തി അവനോട് ചോദിച്ചു, ’നീ ഇതെല്ലാം ചെയ്യുന്നത് നിന്‍റെ ഭാര്യക്കും കുട്ടികൾക്കും വേണ്ടിയാണ്. അപ്പോൾ അവരും നിന്‍റെ ഈ പാപകർമത്തിൽ പങ്കാളികളാകുമോ? ഇതിന്‍റെ ഫലം അനുഭവിക്കുന്നത് അവരും കൂടി ആയിരിക്കുമോ?’ രത്നാകരൻ വീട്ടിലെത്തി ഇക്കാര്യം ചോദിച്ചു. ഭാര്യയും മക്കളും അതിനെ വിസ്സമദിച്ചു. അങ്ങനെ അദ്ദേഹം പാപകർമത്തെക്കുറിച്ച് ബോധവാനായി. മുമ്പോട്ടുള്ള കാര്യങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. നാരദമുനിയുടെ ഈ ചോദ്യം കാരണം രത്നാകരന്‍റെ ജീവിതത്തിൽ ഒരു വലിയ മാറ്റം വന്നു. അദ്ദേഹം ആയിരം വർഷം തപസ്സിരുന്ന് ഒരു മഹാനായ, സംപൂജ്യമായ ഋഷിയായി മാറി. സത്സംഗത്തിന്‍റെ മഹത്ത്വം ഇതിൽനിന്നും മനസ്സിലാക്കാം.

2 C. ജഗദ്ഗുരു ആദി ശങ്കിരാചാര്യരുടെ വചനങ്ങള്‍

സത്സംഗത്വേ നിസ്സംഗത്വം നിസ്സംഗത്വേ നിർമോഹത്വം
നിർമോഹത്വേ നിശ്ചല തത്ത്വം, നിശ്ചല തത്ത്വേ ജീവന്മുക്തി.
– ജഗദ്ഗുരു ആദി ശങ്കിരാചാര്യർ.

സത്സംഗത്തിലൂടെ വിരക്തി (നിസ്സംഗത്വം) ഉണ്ടാകുന്നു. വിരക്തിയിലൂടെ മായയോടുള്ള മോഹം കുറയുന്നു. മായയോടുള്ള മോഹം ഇല്ലാതാകുമ്പോൾ ചിത്തം നിശ്ചലമാകുന്നു. ചിത്തം നിശ്ചലമാകുമ്പോൾ ജനന മരണ ചക്രത്തിൽ നിന്നും മുക്തി ലഭിക്കുന്നു.

 

3. സത്സംഗം കൊണ്ടുള്ള ഗുണങ്ങൾ

നല്ല ശീലങ്ങൾ പെട്ടെന്ന് ഉണ്ടാകില്ല. അതിന് നിരന്തരം ദൃഢതയോടുകൂടി പ്രയത്നിക്കേണ്ടി വരും. എന്നാൽ തെറ്റായ ശീലങ്ങൾ പെട്ടെന്നായിരിക്കും വരിക. ഇതിന്‍റെ അനുഭവം നമ്മളിലും ഒാരോരുത്തർക്കും ഉണ്ടായിക്കാണും. നാം ദിവസവും വ്യായാമമോ പ്രാണായാമമോ ചെയ്യാൻ തീരുമാനിച്ചാൽ അതൊരു ശീലമാകുന്നതു വരെ മനസ്സിൽ ഏറെ സംഘർഷം ഉണ്ടാകും. നേരെ മറിച്ച് ഒരു ദിവസം വ്യായാമം ഒഴിവാക്കേണ്ടി വന്നാൽ അതിന് മനസ്സ് ഒറ്റ നിമിഷത്തിൽ തയ്യാറാകും. സത്സംഗം കാരണം വ്യക്തിയുടെ സ്വഭാവം സാത്ത്വികമാകും. അതിലൂടെ വ്യക്തിയിൽ നിരന്തരത, ദൃഢത, പോസിറ്റിവായി ചിന്തിക്കുക, സ്ഥിരോത്സാഹം, അധ്വാനിക്കുക എന്നിങ്ങനെയുള്ള ഗുണങ്ങൾ വർധിക്കും. സത്സംഗം വെറും ആധ്യാത്മിക ജീവിതത്തിൽ മാത്രമല്ല നമ്മുടെ വീട്ടിലും നിത്യ ജീവിതത്തിലും ഇതിലൂടെ വലിയ മാറ്റം വരും.

  • സത്സംഗത്തിൽ ഈശ്വരൻ, ധർമം, അധ്യാത്മം, സാധന മുതലായ വിഷയങ്ങളെക്കുറിച്ചാണ് ചർച്ച നടക്കുന്നത്. അതു കാരണം വ്യക്തിക്ക് ആധ്യാത്മികമായ കാഴ്ചപ്പാട് കിട്ടും. ഈശ്വരനിലുള്ള വിശ്വാസവും ദൃഢമാകും.
  • നാമജപം കാരണം സാത്ത്വികത 5 ശതമാനം വർധിക്കും എന്നാൽ സത്സംഗത്തിലൂടെ സാത്ത്വികത 30 ശതമാനത്തോളം വർധിക്കും. നാമജപത്തിലൂടെ ലഭിക്കുന്ന ആനന്ദം സത്സംഗത്തിൽ തനിയെ സഹജമായി ലഭിക്കും.
  • സത്സംഗം നാമജപത്തിന്‍റെ അടുത്ത പടിയാണ്. ഒാരോ നിമിഷവും അതായത് 24 മണിക്കൂറും സത്സംഗത്തിലിരിക്കാൻ കഴിയില്ല. അതുകൊണ്ട് നാമജപം ആവശ്യമാണ്. നാമജപം കാരണം നാം അഖണ്ഡമായി സാധനയിലായിരിക്കും.
  • സത്സംഗത്തിൽ ഈശ്വരനെക്കുറിച്ചായിരിക്കും ചർച്ച ചെയ്യുന്നത്. ഈശ്വരന്‍റെ ഗുണങ്ങളെ വർണിക്കുന്ന സ്ഥലത്ത് ഈശ്വരന്‍റെ സൂക്ഷ്മരൂപത്തിൽ സാന്നിദ്ധ്യം ഉണ്ടാകുന്നു. അതു കാരണം വ്യക്തിക്ക് സത്സംഗത്തിന്‍റെ ഗുണം ചൈതന്യത്തിന്‍റെ തലത്തിൽ ലഭിക്കുന്നു. സമൂഹത്തിലെ മറ്റു വ്യക്തികളെ അപേക്ഷിച്ച് സത്സംഗത്തിൽ വരുന്നവർ കൂടുതൽ സാത്ത്വികമായിരിക്കും. കൂടുതൽ സത്ത്വഗുണമുള്ള വ്യക്തികൾ ഒരുമിച്ച് വരുമ്പോൾ സാമൂഹിക സാത്ത്വികത വർധിക്കുകയും അന്തരീക്ഷം സാത്ത്വികമാകുകയും ചെയ്യും. അതിലൂടെ സാധകനിലുള്ള സത്ത്വഗുണം വർധിക്കുന്നതിലും സഹായമുണ്ടാകും.
  • സത്സംഗത്തിൽ നിത്യവും പങ്കെടുത്താൽ സാധനയുടെ അടിത്തറ പ്രബലമാകും. നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യം ഈശ്വരപ്രാപ്തിയാണ് എന്ന ബോധം ദൃഢമാകും.
  • സത്സംഗത്തിൽ സാത്ത്വികമായ അന്തരീക്ഷം കാരണം സാധകന് ധ്യാനം മുതലായ സാധന കൂടുതൽ നന്നായി ചെയ്യാൻ കഴിയും. സത്സംഗം കാരണം ആധ്യാത്മിക അനുഭൂതികൾ വരും. അനുഭൂതികൾ കാരണം സാധനയിലുള്ള വിശ്വാസം ദൃഢമാകും. സത്സംഗം കാരണം വ്യക്തിയിൽ പോസിറ്റിവ് ചിന്താഗതി വർധിച്ച് അവന്‍റെ മനോബലം വർധിക്കും.
  • സത്സംഗത്തിൽ പങ്കെടുക്കുന്ന മറ്റു സാധകരുടെ ബുദ്ധിമുട്ടുകളും അതിനുള്ള പരിഹാരവും, മറ്റുള്ളവർ ചെയ്യുന്ന നല്ല പ്രയത്നങ്ങൾ എന്നിവയെല്ലാം പഠിക്കാൻ കിട്ടും. ചുരുക്കത്തിൽ സാധനയിലെ പ്രായോഗികമായ കാര്യങ്ങൾ പഠിക്കണമെങ്കിൽ സത്സംഗം പോലുള്ള വെറൊരു മാധ്യമമില്ല. സത്സംഗത്തിൽ നാം പറയുന്ന പ്രയത്നങ്ങളുടെയും അനുഭൂതികളുടെയും ആധ്യാത്മിക വിശ്ലേഷണം സത്സംഗത്തിലൂടെ പഠിക്കാൻ കിട്ടുന്നു. അതു കാരണം സത്സംഗത്തിൽ വരുന്ന സാധകരിൽ ഈശ്വരനിലുള്ള വിശ്വാസവും ദൃഢമാകും. അതിലൂടെ സത്സംഗത്തിൽ വരുന്ന സാധകരെല്ലാം കുടുംബാംഗങ്ങളെ പോലെയാണ് എന്നുള്ള ചിന്ത വരും. അതിനും മുമ്പോട്ട് ’വസുധൈവ് കുടുംബകം’ എന്ന ഭാവവും ഉണ്ടാകും.
  • സാധനയെക്കുറിച്ചുള്ള സംശയങ്ങളും പ്രശ്നങ്ങളും സത്സംഗത്തിലൂടെ തീർത്ത് കിട്ടും.
  • സാധനയെക്കുറിച്ച് മനസ്സിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ സത്സംഗത്തിലൂടെ അത് മാറി കിട്ടും. ഇന്ന് സമൂഹത്തിൽ ആത്മീയം, സാധന ഇവയെക്കുറിച്ച് പല തെറ്റിദ്ധാരണകളുണ്ട്. ഉദാ. സാധന വയസ്സു കാലത്ത് ചെയ്യേണ്ട കാര്യമാണ്, ആത്മീയം എന്നത് പിന്നോക്കക്കാർ ചെയ്യുന്ന കാര്യങ്ങളാണ്, ഈശ്വരനിൽ വിശ്വസിക്കാതിരിക്കുന്നത് പുരോഗതിയുടെ ലക്ഷണമാണ്. സത്സംഗത്തിലൂടെ ഇത്തരം തെറ്റിദ്ധാരണകൾ മാറി കിട്ടുന്നു. സാധനാമാർഗത്തിൽ പ്രയത്നങ്ങൾക്ക് ഒരു ദിശയും അതിന് വേഗതയും ലഭിക്കുന്നു.