സത്സംഗം 6 : നാമജപം ഏകാഗ്രതയോടുകൂടിയും നന്നായി ആകുന്നതിനായും ചെയ്യേണ്ട പ്രയത്നങ്ങൾ

ഈ സത്സംഗത്തിൽ നമുക്ക് നാമജപത്തിന്‍റെ എണ്ണവും നിലവാരവും വർധിപ്പിക്കുന്നതിനായി എന്ത് ചെയ്യണം എന്നത് മനസ്സിലാക്കാം.

A. പ്രാർഥന

നാമജപമോ മറ്റേതെങ്കിലും സത്കർമോ ചെയ്യുമ്പോൾ നാം ആദ്യം പ്രാർഥിക്കണം. പ്രാർഥിക്കുമ്പോൾ നമ്മളിൽ യാചനാമനോഭാവമുണ്ടാകും. നമ്മുടെ അഹംഭാവം കുറയും. നാമജപം ആരംഭിക്കുന്നതിനു മുന്പ് ഉപാസ്യദേവതയോടു പ്രാർഥിക്കുക – ’ഭഗവാനെ, ഞാൻ ജപിക്കുവാൻ പോകുകയാണ്. എന്നെക്കൊണ്ട് ഭഗവാൻ തന്നെ നാമജപം ചെയ്യിച്ച് എടുക്കണേ. ജപത്തിൽ വിഘ്നങ്ങളൊന്നും വരാതെ എന്നെക്കൊണ്ട് ഭക്തിഭാവത്തോടു കൂടി നാമജപം ചെയ്യിച്ചെടുക്കണേ.’, എന്ന് ഭഗവാന്‍റെ പാദങ്ങളിൽ പ്രാർഥിക്കുന്നു. ഭഗവാനോട് ശരണാഗതഭാവത്തോടെ പ്രാർഥിച്ചു കഴിയുമ്പോൾ എല്ലാ വിഘ്നങ്ങളും മാറി നാമജപം നന്നായി നടക്കും.

B. ശ്വാസത്തിനോടൊപ്പം ജപിക്കുക

നാമജപം ഏകാഗ്രതയോടെ ആകുന്നതിനായി നാം അത് ശ്വാസത്തിന്‍റെ ലയവുമായി യോജിപ്പിക്കണം. നാം ശ്വാസോച്ഛ്വാസം കാരണമാണ് ജീവിച്ചിരിക്കുന്നത്. ആയതിനാൽ നമ്മുടെ ലക്ഷ്യം ശ്വാസത്തിൽ കേന്ദ്രീകരിക്കണം. ആദ്യം ശാന്തമായി ഇരുന്ന് ശ്വാസോച്ഛ്വാസത്തിൽ ശദ്ധ്ര ഏകാഗ്രമാക്കുക. പിന്നീട് നാമജപം ശ്വാസോച്ഛ്വാസവുമായി ലയിപ്പിക്കുവാൻ ശമ്രിക്കുക. ഉദാ. ശ്രീ ഗുരുദേവ് ദത്ത് എന്ന നാമം ജപിക്കുമ്പോൾ ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ ശ്രീ ഗുരുദേവ് എന്ന് ഉച്ചരിക്കുക, ശ്വാസം പുറത്തേക്ക് വിടുമ്പോൾ ദത്ത് എന്നു പറയുക. ശ്വാസത്തിന്‍റെ വേഗതയിൽ തന്നെ നാമം ജപിക്കണം. നാമജപം തന്നെത്താനെ ആകുന്നുണ്ടെങ്കിൽ ശ്വാസത്തിന്‍റെ ലയത്തിൽ ജപിക്കാൻ ശമ്രിക്കേണ്ട ആവശ്യമില്ല. നമ്മുടെ ശരീരത്തിലെ നിരന്തരമായി നടക്കുന്ന ഒരു കാര്യമാണ് ശ്വാസോച്ഛ്വാസം. അതുകൊണ്ട് നാമജപവും അഖണ്ഡമായി നടത്തണമെങ്കിൽ അത് ശ്വാസത്തിന്‍റെ ലയത്തിൽ ജപിക്കുവാൻ ശമ്രിക്കാം. ഇവിടെ ശദ്ധ്രിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ശ്വാസത്തിന്‍റെ വേഗത നാമജപത്തിന്‍റെ വേഗതയുമായി യോജിപ്പിക്കാൻ ശമ്രിക്കരുത്. ശ്വാസത്തിന്‍റെ വേഗതയിൽ മാറ്റം വരുത്താതെ നാമജത്തിന്‍റെ വേഗത ശ്വാസോച്ഛ്വാസത്തിന്‍റെ വേഗതയുമായി യോജിപ്പിക്കണം.

C. നാമജപത്തിന്‍റെ വേഗത കൂട്ടുക

നാമജപം ചെയ്യുമ്പോൾ അനാവശ്യ ചിന്തകൾ വരുന്നുണ്ടെങ്കിൽ ജപത്തിന്‍റെ വേഗത കൂട്ടുക. വേഗത കൂട്ടുമ്പോൾ ജപത്തിൽ ശദ്ധ്ര കേന്ദ്രീകരിക്കാൻ എളുപ്പമാകും. ജപത്തിൽ മനസ്സ് ഏകാഗ്രമാക്കാൻ സാധിച്ചു തുടങ്ങുമ്പോൾ പിന്നെ പതുക്കെ ജപത്തിന്‍റെ വേഗത കുറയ്ക്കുക. അങ്ങനെ പതുക്കെ ശ്വാസോച്ഛ്വാസവുമായി ജപത്തെ ലയിപ്പിക്കുവാൻ ശമ്രിക്കുക. അതിനെക്കാൾ വേഗത കുറയ്ക്കാൻ പറ്റിയാലും നല്ലതു തന്നെ. നിരന്തരം ഒരേ ലയത്തിൽ ജപിക്കാൻ പറ്റുന്നുണ്ടെങ്കിൽ വളരെ നല്ലത്.

 

D. ദശാപരാധരഹിതമായ നാമജപം

നാമജപം ചെയ്യുന്നവർ സ്വന്തം പെരുമാറ്റവും  ശദ്ധ്രിക്കണം. ഒരു വശത്ത് നാം ജപിക്കുകയും എന്നാൽ മറ്റുള്ളവരോട് മോശമായും  ധിക്കരിച്ചും സംസാരിച്ചാൽ നാമജപത്തിന്‍റെ ഫലം കിട്ടുമോ? നാമജപം ദശാപരാധരഹിതം ആയിരിക്കണം. നാമം ജപിക്കുമ്പോൾ നമ്മുടെ പെരുമാറ്റവും സാത്ത്വികമായിരിക്കണം. സാധുനിന്ദ, ഗുരുക്കന്മാരെ ധിക്കരിക്കുക, വേദ-ശാസ്ത്ര-പുരാണങ്ങളെ നിന്ദിക്കുക, നാമജപത്തിന്‍റെ പേരിൽ പാപാചരണം ചെയ്യുക എന്നിവ ദശാപരാധങ്ങളിൽ പെടുന്നു.

(പദ്മപുരാണത്തിൽ സനത്കുമാരന്മാർ നാരദനോട് നാമജപത്തെക്കുറിച്ച് പറഞ്ഞിട്ടുളള കാര്യങ്ങളിൽ ഒന്നാണ് നാമജപം ദശാപരാധരഹിതം ആകണം എന്നത്. ഇതിലെ മറ്റു അപരാധങ്ങൾ ഇപ്രകാരമാണ് – ഹരിഹരന്മാരുടെ നാമം-രൂപം-ഗുണങ്ങൾ തുലനം ചെയ്യുക, നാമസാധനയെ അംഗീകരിക്കാതിരിക്കുക, ശാസ്ത്രങ്ങളിൽ വിശ്വാസം ഇല്ലാതിരിക്കുക, വ്രതദാനയജ്ഞം മുതലായവയെ നാമത്തിന് തുല്യമായി കരുതുക അതായത് കർമകാണ്ഡവും ഉപാസന കാണ്ഡവും സമാനമായി കാണുക, ഭാവഭക്തിയും കേൾക്കാൻ താൽപര്യമില്ലാത്തവനോടും നാമജപം ഉപദേശിക്കുക, നാമത്തിന്‍റെ മഹത്ത്വം അറിഞ്ഞിട്ടും അതിൽ വിശ്വാസം ഇല്ലാത്തവർ, അഹം, ആസക്തി എന്നീ വികാരങ്ങളിൽ മുഴുകുക.)

നാമം ജപിക്കുന്ന വ്യക്തി ദശാപരാധങ്ങൾ ഒഴിവാക്കണം അല്ലെങ്കിൽ അവന്‍റെ സാധന പാഴായി പോകും. അവന്‍റെ ആധ്യാത്മിക ഉന്നതിയും ആകില്ല, ഉദാ. ഒരു അപശബ്ദം ഉപയോഗിച്ചാൽ മൂന്നു മാല ജപം എന്നാൽ കൈക്കൂലി വാങ്ങിയാൽ 500 മാല ജപം പാഴായി പോകും. സാധന ചെയ്യുമ്പോൾ വെറും ജപം മാത്രം കൊണ്ടാവില്ല എന്നാൽ നമ്മളിലുള്ള ദുശ്ശീലങ്ങളും ഇല്ലാതാക്കണം. സ്വഭാവദോഷങ്ങളും അഹങ്കാരവും മാറ്റണം. അതെങ്ങനെ അകറ്റണം എന്നത് ഇനി മുന്നോട്ടുള്ള സത്സംഗങ്ങളിൽ പഠിപ്പിക്കുന്നതായിരിക്കും.

 

E. നാമജപം അധികം നേരം ചെയ്യാൻ ശമ്രിക്കുക

മനസ്സിൽ നാമജപത്തിന്‍റെ സംസ്കാരം പതിപ്പിക്കണമെങ്കിൽ നിത്യജീവിതത്തിലെ കർമങ്ങളുമായി നാമജപത്തെ യോജിപ്പിക്കുക. ഉദാ. ഭക്ഷണം പാകം ചെയ്യുമ്പോൾ, വണ്ടി ഓടിക്കുമ്പോൾ. നാമജപം ചെയ്തുകൊണ്ട് തയ്യാറാക്കിയ ഭക്ഷണം സാത്ത്വികമാകുന്നു. അത് പ്രസാദമായി മാറും. അതിന്‍റെ ചൈതന്യം കഴിക്കുന്നവർക്ക് ലഭിക്കും. കുളിക്കുമ്പോഴും, ഒരുങ്ങുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴും, ടി.വി. കാണുമ്പോഴും നാമം ജപിക്കാവുന്നതാണ്. വണ്ടി ഓടിക്കുമ്പോഴും കടയിൽ പോകുമ്പോഴും ഏതു സമയത്തും ജപിക്കാം. ഉറങ്ങുന്നതിനു മുന്പ് 5 മിനിറ്റ് ജപിച്ചിട്ടു കിടന്നാൽ ഉറക്കത്തിലും നാമജപം നടക്കും.

പലരും മറ്റു കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം ജപിക്കുന്നതെങ്ങനെ എന്ന സംശയം ഉന്നയിക്കാറുണ്ട്. വണ്ടി ഓടിക്കുമ്പോൾ ജപത്തിൽ ശദ്ധ്രിക്കുകയാണെങ്കിൽ അപകടം ഉണ്ടാകില്ലേ എന്നും പലരും ചോദിക്കാറുണ്ട്. ഇതിനുള്ള ഉത്തരം എന്തെന്നാൽ നാമജപം ചെയ്യുന്നത് വളരെ എളുപ്പമായ പ്രവർത്തിയാണ്. ഭൌതിക ജീവിതത്തിലും നമുക്ക് ഒരേ സമയത്ത് 3-4 കാര്യങ്ങൾ ചെയ്യുന്ന ശീലമുണ്ട്. വണ്ടി ഓടിക്കുമ്പോൾ പിന്നിലുള്ള വണ്ടിയുടെ ഹോൺ കേ മുന്നിലുള്ള വണ്ടികളെ ശദ്ധ്രിക്കുന്നു, കൂടെ ഇരിക്കുന്ന ആളോട് സംസാരിക്കുന്നു എന്നാൽ കൈയും കാലും ഉപയോഗിച്ച് വണ്ടി ഓടിക്കുന്നു. വഴിയും ഓർമ ഉണ്ടാകും, പോകുന്ന വഴിക്ക് ഏതെങ്കിലും കടയിൽ കയറി വല്ലതും വാങ്ങണമെങ്കിൽ അതും ഓർമയുണ്ടാകും, സമയത്തിലും ശദ്ധ്രയുണ്ടാകും. ഇതെല്ലാം ഒരേ സമയത്ത് ചെയ്യാമെങ്കിൽ നാമജപവും കൂടി ചെയ്യാൻ പറ്റില്ലേ ? തീർച്ചയായും കഴിയും. തുടക്കത്തിൽ കുറച്ച് മനസ്സിരുത്തി ചെയ്യേണ്ടി വരും. ഒരിക്കൽ അതൊരു ശീലമായി മാറിയാൽ നിഷ്പ്രയാസം, അനായാസമായി നിരന്തരം ജപിക്കാ കഴിയും.