സത്സംഗം 2 : സാധനയിലെ അടിസ്ഥാന തത്ത്വങ്ങൾ (ഭാഗം 2)

1. അധ്യാത്മിക നിലയനുസരിച്ച് സാധന

സാധനയുടെ ഒരു മഹത്ത്വമേറിയ തത്ത്വമാണ് അധ്യാത്മിക നിലയനുസരിച്ച് സാധന ചെയ്യുക എന്നത്. ഇത് ഭൌതീക നിലയല്ല, മറിച്ച് ആധ്യാത്മിക അർഥത്തിലാണ്. സാധന ചെയ്യുമ്പോൾ നമ്മുടെ കഴിവിന് അനുസരിച്ച് മാത്രമേ നാം സാധന ചെയ്യാവൂ. നമുക്ക് താങ്ങാവുന്നതിലും അധികം ചെയ്യാ പാടില്ല. ഉദാഹരണത്തിന് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് ശുദ്ധമായി സാധന ചെയ്യുക എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്നത്തെ ജീവിതശൈലിയിൽ നമുക്ക് തുടക്കത്തിൽ അത് സാധിച്ചെന്നു വരില്ല. ആ സ്ഥിതിയിൽ നിർബന്ധപൂർവം അത് ചെയ്യാൻ പോകരുത്. പകരം പകൽ സമയത്ത് എങ്ങനെ കൂടുതൽ സാധന ചെയ്യുവാൻ പറ്റും എന്നു നോക്കുക. ഈശ്വരപ്രാപ്തിക്കായി സർവസ്വവും ത്യജിക്കേണ്ടതാണ്. പക്ഷേ ഇപ്പോൾ നമുക്ക് അത് വളരെ പ്രയാസമായി തോന്നും, അതുകൊണ്ട് നമ്മളെക്കൊണ്ട് സാധിക്കുന്നതു പോലെ നാം ത്യാഗം ചെയ്യുവാൻ ശമ്രിക്കുക. ഇഷ്ടമുള്ള ഏതെങ്കിലും പലഹാരം കഴിക്കുന്നത് ഒഴിവാക്കുക, ചെറിയ ആഗ്രഹങ്ങളും ആസക്തിയും ഒഴിവാക്കുക, നമ്മുടെ ആവശ്യങ്ങൾ കുറയ്ക്കുക, നമ്മുടെ ഇഷ്ടം മാറ്റി വച്ച് മറ്റുള്ളവരുടെ ഇഷ്ടപ്രകാരം പെരുമാറുക, ഇത്തരം പ്രയത്നങ്ങൾ നമുക്ക് ചെയ്യാൻ കഴിയും. ഇതു തന്നെയാണ് നിലയനുസരിച്ച് സാധന ചെയ്യുക എന്നത്.

സാധന ചെയ്ത് നമ്മുടെ ആധ്യാത്മിക നില വർധിക്കുമ്പോൾ നമുക്ക് ഈശ്വരൻ ആഗ്രഹിക്കുന്നതുപോലെ പെരുമാറാൻ കഴിയും. ആധ്യാത്മിക ഭാഷയിൽ പറയുകയാണെങ്കിൽ മോക്ഷമെന്നാൽ 100 ശതമാനം ആധ്യാത്മിക നില, നിർജീവ വസ്തുക്കളുടെ നില 0 ശതമാനവും. കലിയുഗത്തിൽ സാധാരണയായി മനുഷ്യന്‍റെ ആധ്യാത്മിക നില 20 ശതമാനം ആയിരിക്കും. സാധനയുടെ മാർഗപ്രകാരം ആധ്യാത്മിക നില എത്ര ആയിരിക്കും എന്നതിന്‍റെ ചില കണക്കുകളുണ്ടാകും. 20 ശതമാനം നിലയിലെ വ്യക്തി സാധന തീരെ ചെയ്യില്ല. ഇത്തരം ആളുകൾക്ക് ആത്മീയവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. ഇവർ ജീവിതകാലം മുഴുവൻ അഴിമതി, കൊള്ളയടി അല്ലെങ്കിൽ ഭൌതീകമായ സുഖങ്ങൾ ആസ്വദിക്കുന്നതിൽ തന്നെ ചിലവഴിച്ചു കളയും. സാധാരണയായി 25 ശതമാനം നിലയിലുള്ള വ്യക്തി കുറച്ചെല്ലാം ഈശ്വരവിശ്വാസം ഉള്ളവൻ ആയിരിക്കും. 30 ശതമാനം ആധ്യാത്മിക നിലയിലുള്ള വ്യക്തി പൂജ, ക്ഷേത്ര ദർശനം, സ്തോത്രപഠനം, ഉപവാസം മുതലായ സാധന ചെയ്യുന്നു. കർമകാണ്ഡത്തിലായിരിക്കും ആ വ്യക്തിക്ക് കൂടുതൽ താൽപര്യം. കർമകാണ്ഡത്തെക്കാൾ ഉന്നത നിലയിലാണ് ഉപാസനാകാണ്ഡം. അതായത് നാമജപ സാധന. വ്യക്തിയുടെ ആധ്യാത്മിക നില ഏകദേശം 40 ശതമാനം ആകുമ്പോഴാണ് അവന് നാമജപ സാധനയിൽ താൽപര്യം തോന്നുക. അതു കഴിഞ്ഞുള്ള നില, അതായത് 50 ശതമാനം എത്തുമ്പോൾ സത്സംഗം ഇഷ്ടപ്പെടാൻ തുടങ്ങും. സത്സംഗം എന്നാൽ ഈശ്വരന്‍റെ സംഗം ! ഒരു വ്യക്തി നിത്യവും സത്സംഗങ്ങളിൽ പങ്കെടുക്കുക, ആത്മീയ ഗ്രന്ഥങ്ങൾ വായിക്കുക, പരമാവധി സമയം ഈശ്വന്‍റെ അനുസന്ധാനത്തിൽ ഇരിക്കുവാൻ ശമ്രിക്കുക, എന്നിങ്ങനെയുള്ള പ്രയത്നങ്ങൾ ഉണ്ടെങ്കിൽ ആ വ്യക്തി 50 ശതമാനം ആത്മീയ നില പ്രാപ്തമാക്കി എന്നർഥം. 55 ശതമാനം ആത്മീയ നിലയിൽ എത്തുമ്പോൾ സത്സേവ ചെയ്യുവാൻ തുടങ്ങുന്നു. ഈ നിൽയിൽ അവന് ഗുരുപ്രാപ്തി ഉണ്ടാകുന്നു. അതായത് ഗുരു അവന്‍റെ ജീവിതത്തിൽ അവന് മാർഗദർശനം നൽകുന്നു. 60 ശതമാനം ആധ്യാത്മിക നിലയിൽ എത്തുമ്പോൾ അവൻ ജന്മ-മരണ ചക്രത്തിൽനിന്നും മുക്തനാകുന്നു. 70 ശതമാനം ആധ്യാത്മിക നിലയിൽ വ്യക്തി സന്ത് അതായത് സത്പുരുഷൻ ആകുന്നത്.

ആധ്യാത്മിക നിലയുടെ ഒരു പ്രത്യേകത എന്തെന്നാൽ നാം ഈ ജന്മത്തിൽ മരിക്കുന്ന സമയത്ത് നമ്മുടെ ആധ്യാത്മിക നില എത്രയാണോ ആ നില മുതൽ ആയിരിക്കും അടുത്ത ജന്മത്തിലെ സാധനയുടെ യാത്ര. നേരെ മറിച്ച് ഈ ജന്മത്തിൽ നാം സ്കൂളിലും കോളെജിലും പഠിക്കുന്ന കാര്യങ്ങൾ ഉദാ. അ, ആ, ഇ, ഈ .. ഇതെല്ലാം അടുത്ത ജന്മത്തിൽ വീണ്ടും പഠിക്കേണ്ടി വരും. കാരണം ഭൌതീകമായ കാര്യങ്ങൾ നമ്മുടെ ബുദ്ധിയിലെ കോശങ്ങളിലാണ് ശേഖരിക്കപ്പെടുന്നത്. അത് മരണത്തോടുകൂടി നശിച്ചു പോകും. പക്ഷേ ആത്മീയ ബലം മരണാനന്തരവും നമ്മുടെ കൂടെ ഉണ്ടാകും. സാധന ശരിയായ രീതിയിൽ ആകുന്തോറും ആത്മീയ ഉന്നതിയും ആകും. ഒരു വ്യക്തിയുടെ ആത്മീയ നില എത്ര ശതമാനം ആണെന്ന് സദ്ഗുരുക്കന്മാർക്ക് മാത്രമേ പറയുവാൻ കഴിയൂ. നാം ഏതു നിലയിലെ സാധനയാണോ ചെയ്യുന്നത് ആ നിലയിലെ സാധന തന്നെ തുടരാതെ അതിന്‍റെ മുമ്പോട്ടുള്ള നിലയിലെ സാധന ചെയ്താൽ ആധ്യാത്മിക ഉന്നതി ആകും. ഉദാ. 30 ശതമാനം ആധ്യാത്മിക നിലയിലെ വ്യക്തി നാമജപവും സത്സംഗവും എന്ന മുന്നോട്ടുള്ള നിലയിലെ സാധന ചെയ്യുവാൻ ശമ്രിച്ചാൽ ആധ്യാത്മിക ഉന്നതി വേഗത്തിലാകും. ഇതിൽ നിന്നും ആത്മീയ നില പ്രകാരം സാധന ചെയ്യുന്നതിന്‍റെ മഹത്ത്വം എല്ലാവർക്കും മനസ്സിലായിക്കാണുമല്ലോ. ഇതിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചോദിക്കാം. (1-2 ചോദ്യങ്ങൾക്ക് ഉത്തരം നൽകി ബാക്കി അവസാനം സംശയനിവാരണ സമയത്ത് ഉത്തരം കൊടുക്കുക.)

2. കാലത്തിന് അനുസൃതമായ സാധന

സാധനയുടെ മുന്നോട്ടുള്ളതും മഹത്ത്വമേറിയതുമായ തത്ത്വമാണ് കാലാനുസൃതമായ സാധന ! കലിയുഗത്തിൽ നാമസ്മരണയാണ് ഏറ്റവും ശേഷ്ഠ്രമായ സാധന എന്നു നാം തുടക്കത്തിൽ പറഞ്ഞിരുന്നു. കാലത്തിന് അനുസൃതമായ സാധന ചെയ്താൽ കൂടുതൽ ഗുണകരമായിരിക്കും.

സത്യയുഗ മനുഷ്യൻ വളരെ സാത്ത്വികം ആയിരുന്നു. സോഹം ഭാവത്തിൽ ആയിരുന്നു. അതിനാൽ അന്ന് ജ്ഞാനയോഗം ആയിരുന്നു സാധന. പിന്നീട് വന്ന ത്രേതായുഗത്തിൽ ധ്യാന യോഗമായിരുന്നു സാധന. ഋഷി മുനിമാർ അനേകം വർഷം ധ്യാനത്തിൽ ഇരിക്കുന്ന കാര്യം നാം കേട്ടിട്ടുണ്ടാകും. തുടർന്നു വന്ന ദ്വാപരയുഗത്തിൽ യജ്ഞയാഗം മുഖേന കർമകാണ്ഡമാർഗത്തിലെ സാധനയ്ക്കു കൂടുതൽ പ്രസക്തി നൽകി തുടങ്ങി. ഇപ്പോഴുള്ള കലിയുഗത്തിൽ ഭക്തിയോഗമാണ് സാധന. കലിയുഗത്തിലെ ഭൂരിപക്ഷം സത്പുരുഷന്മാരും ഭക്തിമാർഗം സ്വീകരിച്ചവരാണ്. പൂന്താനം, മേൽപ്പത്തൂർ നാരായണ ഭട്ടതിരി, മീരാബായി, ചൈതന്യ മഹാപ്രഭു, രാഘവേന്ദ്ര സ്വാമി എന്നിങ്ങനെ അനേകം ഉദാഹരണങ്ങളുണ്ട്. ഭക്തിയോഗത്തിൽ 9 തരത്തിലുള്ള ഭക്തിയെക്കുറിച്ച് പരാമർശിക്കുന്നു. അതിലുള്ള സ്മരണഭക്തി സഹജമായും അഖണ്ഡമായും ചെയ്യുവാൻ കഴിയും. ശ്രീകൃഷ്ണ ഭഗവാനും ഭഗവദ്ഗീതയിൽ ’യജ്ഞാനാം ജപയജ്ഞോസ്മി’ അതായത് ’എല്ലാ യജ്ഞങ്ങളിലും ജപയജ്ഞമാണ് ശേഷ്ഠ്രം’ എന്ന് ഭഗവാൻ ഗീതയിൽ (അധ്യായം 10, ശ്ലോകം 25) പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തിൽ ഇക്കാലത്തെ പ്രധാനമായ സാധനയാണ് നാമജപം. പക്ഷേ ഇക്കാലത്ത് നാമജപം മാത്രം പര്യാപ്തമല്ല. ഇന്നത്തെ കാലഘട്ടം ധർമസംസ്ഥാപനത്തിന്‍റെ കാലമാണ്. ലോകം മുഴുവനും ഹിന്ദു ധർമത്തിലേക്ക് ആകർഷിച്ചു വരുകയാണ്. ധർമസംസ്ഥാപനത്തിന്‍റെ ഈ സമഷ്ടി കാര്യത്തിലേക്ക് നമുക്കും യഥാശക്തി പങ്കാളികളാകാം. ഇതു നമ്മുടെ സാധന തന്നെയാണ്.


നമ്മുടെ ഹിന്ദു ധർമത്തിലുള്ള ഗുരുപരന്പരയുടെ ഒരു പ്രത്യേകത എന്തെന്നു വച്ചാൽ ഗുരുക്കന്മാർ ശിഷ്യന്മാർക്ക് ആധ്യാത്മിക ജ്ഞാനം മാത്രമല്ല നൽകിയ അവർ സമൂഹത്തിൽ ധർമപുനർസ്ഥാപനം നടത്തുകയും ചെയ്തു.


മഹാഭാരത യുദ്ധത്തിൽ ഗുരുരൂപത്തിലുള്ള ശ്രീകൃഷ്ണ ഭഗവാൻ ശിഷ്യരൂപത്തിലുള്ള അർജുനനോട് പറഞ്ഞ വരികളാണ് – ’പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം, ധർമസംസ്ഥാപനാർഥായ സംഭവാമി യുഗേ യുഗേ.’ അതായത് ’സജ്ജനങ്ങളുടെ രക്ഷയ്ക്കായും ദുർജനങ്ങളുടെ വിനാശത്തിനായും ധർമസംസ്ഥാപനത്തിനായും ഞാൻ ഒാരോ യുഗത്തിലും വീണ്ടും വീണ്ടും അവതാരമെടുക്കും.’ ധർമസംസ്ഥാപനത്തിന്‍റെ ഈ മാതൃക മുന്നിൽ വച്ചുകൊണ്ടാണ് ആര്യ ചാണക്യനും ചന്ദ്രഗുപ്ത മൌര്യനും, വിദ്യാരണ്യസ്വാമികളും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായ ഹരിഹരരായ, ബുക്കരായ, സമർഥ രാമദാസസ്വാമികളും ഛത്രപതി ശിവജീമഹാരാജാവും, ജ എന്നിങ്ങനെ ഗുരു-ശിഷ്യന്മാർ ധർമസംസ്ഥാപനത്തിന്‍റെ ചരിത്രപ്രധാന കാര്യം ചെയ്തിരുന്നു. അതുപോലുള്ള ഒരു മഹത് കാര്യം ഇന്നും ആവശ്യമാണ്. നാമജപം ചെയ്യുന്നതിനോടൊപ്പം ധർമസംസ്ഥാപന കാര്യത്തിലും പങ്കാളി ആകുന്നത് ഇന്നത്തെ കാലത്തിന് ആവശ്യമായ സാധന തന്നെയാണ്.