ഒന്നാം പ്രഭാഷണം : ആത്മീയ സാധനയുടെ മഹത്ത്വം

സനാതൻ സംസ്ഥ അധ്യാത്മം പ്രചരിപ്പിക്കുന്ന സംഘടനയാണ്. ജിജ്ഞാസുക്കൾക്ക് ശാസ്ത്രീയമായ ഭാഷയിൽ അധ്യാത്മം പഠിപ്പിച്ചു കൊടുക്കുകയും സാധന ചെയ്യുന്ന സാധകർക്ക് വ്യക്തിഗതമായ മാർഗദർശനം നൽകി ഈശ്വരപ്രാപ്തിയുടെ പാതയിൽ മുന്നോട്ട് നയിക്കുക എന്നിവയാണ് സംസ്ഥയുടെ പ്രധാനമായ ഉദ്ദേശ്യങ്ങൾ. ഭാരതം ലോകത്തിന്‍റെ ആധ്യാത്മിക തലസ്ഥാനമാണ്. പല രാജ്യങ്ങളിൽ നിന്നും മനഃശാന്തിക്കായി ജനങ്ങൾ ഭാരതത്തിലേക്ക് വരുന്നു. സനാതന സംസ്കാരം ഭാരതത്തിന്‍റെ ആത്മാവാണ്. പക്ഷേ ആധ്യാത്മിക പരിശീലനവും പഠനവും ലഭിക്കാത്തതിനാൽ നമ്മുടെ അവസ്ഥ കസ്തൂരിമാനിനെപ്പോലെ ആയിരിക്കുന്നു. കസ്തൂരിമാനിന്‍റെ നാഭിയിൽ കസ്തൂരി ഉണ്ടെങ്കിലും അതിനെ ആ മാൻ പുറമേ അന്വേഷിച്ച് ഒാടി നടക്കും. അതുപോലെ തന്നെ ജീവിതകാലും മുഴുവനും നാം എല്ലാവരും ആനന്ദം അന്വേഷിച്ച് നടക്കും പക്ഷേ അത് കുറച്ച് നിമിഷങ്ങൾ മാത്രമേ ലഭിക്കുകയുള്ളു. നിത്യവും നിരന്തരവും നമുക്ക് ആനന്ദം ലഭിക്കില്ല. ഈ സ്ഥി??തിക്കു പിന്നിലുള്ള കാരണമെന്തെന്നാൽ ആനന്ദം എങ്ങനെ നേടണം എന്നത് നമ്മളെ ഒരിടത്തും പഠിപ്പിക്കുന്നില്ല. മാത്രമല്ല, ഇന്ദ്രിയഗോചരമായ സുഖം അതായത് വിഷയ സുഖത്തെ നാം ആനന്ദമായി തെറ്റിദ്ധരിക്കുന്നു.

നല്ല ഗാനം കേൾക്കുക, ഇഷ്ടമുള്ള ഭക്ഷണപദാർഥം കഴിക്കുക, പ്രകൃതി സൌന്ദര്യം ആസ്വദിക്കുവാനായി പല സ്ഥലങ്ങളിൽ സഞ്ചരിക്കുക, പുതിയ വസ്ത്രങ്ങൾ വാങ്ങുക, എന്നിങ്ങനെ വിവിധ രീതിയിൽ നാം ആനന്ദം നേടാൻ ശമ്രിക്കുന്നു. പക്ഷേ വാസ്തവം എന്തെന്നാൽ ഇതിലെ ഒരൊറ്റ കാര്യം പോലും നമുക്ക് നിരന്തരമായി ചെയ്യുവാൻ കഴിയില്ല. നല്ല ഗാനം കേൾക്കുമ്പോൾ മനസ്സിന് സന്തോഷം തോന്നും പക്ഷേ അതേ ഗാനം 10-20 തവണ കേട്ടു കഴിയുമ്പോൾ അതേ സന്തോഷം കിട്ടുമോ? ഇല്ല ! ഈ സുഖങ്ങൾ താൽക്കാലികമാണ്. അതിനാൽ കുറച്ചു കാലം കഴിയുമ്പോൾ നമുക്ക് അതിൽ നിന്നും ആനന്ദം കിട്ടാതാകും.

പഞ്ചേന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി ഇവയിലൂടെ അനുഭവിക്കുന്ന സന്തോഷം ക്ഷണികമായിരിക്കും. അതിന് പരിമിതികളുണ്ട്. സന്തോഷം കിട്ടാത്തതിനാൽ മനസ്സ് അസ്വസ്ഥവും നിരാശവുമാകും. നിരാശ വളരെ കൂടി കഴിയുമ്പോൾ ചിലർ ലഹരിപദാർഥങ്ങൾക്ക് അടിമയാകുകയോ ആത്മഹത്യപോലുള്ള തെറ്റായ പ്രവർത്തി ചെയ്യാൻ നിർബന്ധിതരാകുകയോ ചെയ്യും. ഈ അവസ്ഥ വരെ മനുഷ്യൻ എത്തുന്നതിനുള്ള പ്രധാന കാരണം എന്തെന്നാൽ ആനന്ദം എന്നത് ആത്മാവിന് ഉണ്ടാകുന്ന അനുഭവമാണ് എന്ന വാസ്തവം മനുഷ്യന് അറിയില്ല. ആത്മാവിനെ തന്നെയാണ് നാം ഈശ്വരൻ എന്നു പറയുന്നത്. ആത്മാവിന്‍റെ ആനന്ദം 24 മണിക്കൂറും ലഭിച്ചുകൊണ്ടിരിക്കും. അത് ശാശ്വതമാണ്. ആത്മാവിന്‍റെ ആനന്ദം അന്ത്യമില്ലാത്തതും അപരിമിതവുമാണ്. സത്-ചിത്-ആനന്ദസ്വരൂപിയായ ഈശ്വരന്‍റെ സമീപത്തേക്കുള്ള യാത്ര ആരംഭിക്കുമ്പോഴാണ് മനുഷ്യന്‍റെ ആനന്ദാവസ്ഥ കൂടുന്നത്. ചുരുക്കത്തിൽ ഇതെല്ലാം പ്രായോഗികമായി അനുഭവിക്കേണ്ട കാര്യമാണ്. ഇതിനെ തന്നെയാണ് സാധന എന്നു പറയുന്നത്.

ധർമശാസ്ത്രത്തിൽ ഈശ്വരപ്രാപ്തി അതായത് ആനന്ദപ്രാപ്തിക്കായി വിവിധ സാധന മാർഗങ്ങളെക്കുറിച്ച് പരാമർശം ചെയ്തിട്ടുണ്ട്. പക്ഷേ ഈ സാധനാമാർഗങ്ങളിൽനിന്നും താൻ ഇന്ന് ഏതു സാധന ചെയ്യാൻ തുടങ്ങണം എന്ന സംശയം പലർക്കുമുണ്ടാകും. പലരും ഇഷ്ടമുള്ളതോ അല്ലെങ്കിൽ അവനവന്‍റെ അറിവ് പ്രകാരമുള്ള സാധന ചെയ്യുവാൻ ശമ്രിക്കും. സാധന ചെയ്യാതെ വെറും ആത്മീയമായ കാര്യങ്ങൾ കേട്ടിട്ട് ഒരു ഗുണവുമുണ്ടാവില്ല. അതുപോലെ തന്നെ അനുചിതമായ സാധന ചെയ്തിട്ടും ഒരു ഗുണവുമുണ്ടാവില്ല. അനുചിതമായ സാധന ചെയ്യുമ്പോൾ അനുഭൂതികളൊന്നും ഉണ്ടാവില്ല, അവസാനം ആ വ്യക്തിക്ക് അധ്യാത്മത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുന്നു. ക്ഷേത്രങ്ങളിൽ പാരായണങ്ങളും പ്രഭാഷണങ്ങളും കേൾക്കാൻ പോകുന്ന പലരും അതിനെ ഒരു സാധനയായി കണക്കാക്കുന്നു. ധാർമിക ഗ്രന്ഥങ്ങൾ വായിക്കുന്നവർക്ക് തനിക്ക് അധ്യാത്മം അല്പം മനസ്സിലായി തുടങ്ങി എന്നു തോന്നുന്നു. പക്ഷേ മുകളിൽ പറഞ്ഞിട്ടുള്ള രണ്ടു തരത്തിലുള്ള വ്യക്തികളും മിക്കവാറും തെറ്റിദ്ധാരണയിലായിരിക്കും. നീന്തലിനെക്കുറിച്ചുള്ള പ്രസംഗം കേൾക്കുകയോ പുസ്തകം വായിക്കുകയോ ചെയ്തിട്ട് കാര്യമില്ല, നീന്തുമ്പോഴാണ് അതിന്‍റെ യഥാർഥ ആനന്ദം നമുക്ക് അനുഭവിക്കുവാൻ കഴിയുന്നത്. അതുപോലെ തന്നെയാണ് ആത്മീയമായ പ്രഭാഷണങ്ങൾ കേൾക്കുകയും പുസ്തകങ്ങൾ വായിക്കുകയും മാത്രം ചെയ്യുന്നവരുടെയും സ്ഥിതി. പ്രായോഗികമായി സാധന ചെയ്തില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ല.

സാധന എന്നു വച്ചാൽ വാസ്തവത്തിൽ എന്താണ്, ഉചിതമായ സാധന എങ്ങനെ ചെയ്യണം എന്ന കാര്യം ജനങ്ങൾക്ക് മനസ്സിലാകുന്നതിനു വേണ്ടി സനാതൻ സംസ്ഥ പ്രഭാഷണങ്ങളും സത്സംഗങ്ങളും നടത്തുന്നു.

 

1. സനാതൻ സംസ്ഥയും സംസ്ഥയുടെ
സ്ഥാപകനായ പരാത്പര ഗുരു ഡോക്ടർ. ആഠവലെജീയും

സനാതൻ സംസ്ഥയുടെ സ്ഥാപകനായ പരാത്പര ഗുരു ഡോക്ടർ. ജയന്ത് ബാലാജി ആഠവലെ, സനാതൻ സംസ്ഥ മുഖേന ശീഘ്രഗതിയിൽ ആത്മീയ ഉന്നതിക്കായി ചെയ്യേണ്ട സാധനയെക്കുറിച്ച് മാർഗദർശനം നൽകുന്നു.

ശീഘ്രഗതിയിൽ ആത്മീയ ഉന്നതിക്കായി അദ്ദേഹം ’ഗുരുകൃപായോഗം’ എന്ന സാധനാമാർഗം ഉപദേശിച്ചു. ജ്ഞാനയോഗം, കർമയോഗം, ഭക്തിയോഗം എന്നിവയുടെ ഉത്തമമായ സംഗമമാണ് ഗുരുകൃപായോഗം. ഈ യോഗമാർഗപ്രകാരം സാധന ചെയ്ത് അനേകം സാധകർ ആധ്യാത്മിക ഉന്നതി നേടി മനുഷ്യജന്മം അർഥവത്താക്കി. പരാത്പര ഗുരു ഡോ. ആഠവലെ 45-ാം വയസ്സിൽ സാധന ചെയ്യുവാൻ ആരംഭിച്ചു. വളരെ കുറഞ്ഞ കാലയളവിൽ അദ്ദേഹം അധ്യാത്മത്തിലെ അത്യുന്നതമായ തലത്തിൽ എത്തി. പരാത്പര ഗുരു ഡോ. ജയന്ത് ബാലാജി ആഠവലെജീ മെഡിക്കൽ ഫീൾഡിലെ ഡോക്ടറാണ്. അദ്ദേഹം മുംബൈയിൽ വൈദ്യശാസ്ത്ര (എം.ബി.ബി.എസ്.) പഠനം പൂർത്തിയാക്കിയതിനു ശേഷം ബ്രിട്ടനിൽ 1971 മുതൽ 1978 വരെയുള്ള കാലഘട്ടത്തിൽ ഉപരിപഠനം നടത്തി. ഹിപ്നോതെറാപ്പിയിൽ ഗവേഷണം നടത്തുകയും വിഭിന്ന അന്താരാഷ്ട്ര ശാസ്ത്രപരിഷത്തുകളിൽ ഗവേഷണ-പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 1978-ൽ മുംബൈയിൽ തിരിച്ചെത്തിയതിനു ശേഷം അദ്ദേഹം ഹിപ്നോതെറാപ്പിസ്റ്റായി സേവനം തുടങ്ങുകയും അതിൽ ഗവേഷണം തുടരുകയും ചെയ്തു. 1982-ൽ അദ്ദേഹം ഇന്ത്യൻ സൊസൈറ്റി ഫോർ ക്ലീനിക്കൽ ഹിപ്നോസിസ് ആന്റ് റിസർച്ച് എന്ന സ്ഥാപനം തുടങ്ങി. ഇതിനോടനുബന്ധിച്ച് ഒരു ആനുകാലിക പ്രസിദ്ധീകരണം തുടങ്ങുകയും ഭാരതത്തിലെ പല സ്ഥലങ്ങളിലും ഡോക്ടർമാർക്കും സാധാരണ വ്യക്തികൾക്കും വേണ്ടി ഹിപ്നോതെറാപ്പിയെക്കുറിച്ചു പല ചർച്ചായോഗങ്ങൾ നടത്തുകയും ചെയ്തു. 1967 മുതൽ 1982 വരെയുള്ള 15 വർഷത്തെ ഗവേഷണത്തിൽനിന്നും അദ്ദേഹം ഒരു കാര്യം മനസ്സിലാക്കിയത് എന്തെന്നാൽ ഏകദേശം 30 ശതമാനം രോഗികളുടെയും രോഗം വൈദ്യശാസ്ത്രപ്രകാരമുള്ള ചികിത്സകൊണ്ട് ഭേദമാകുന്നില്ല. എന്നാൽ അവരിൽ ചിലർ ഗാൺഗാപ്പൂർ, ത്യ്രംബകേശ്വർ മുതലായ തീർഥക്ഷേത്രങ്ങളിൽ പോകുകയും ചിലർ സത്പുരുഷന്മാരെ സമീപിക്കുകയും ചിലർ നാരായണ നാഗബലി, സപിണ്ഡീ ശ്രാദ്ധം മുതലായ കർമങ്ങൾ നടത്തുകയും ചെയ്തപ്പോൾ അവരുടെ രോഗം മാറി. ഇതിൽനിന്നും വൈദ്യശാസ്ത്രത്തിലും മികച്ച ഒരു ശാസ്ത്രം ഉണ്ടെന്നും അത് അധ്യാത്മശാസ്ത്രമാണെന്നും അദ്ദേഹത്തിന് മനസ്സിലായി. അന്ന് മുതൽ അതായത് 1982-ൽ അദ്ദേഹം ഈശ്വരവിശ്വാസിയായി.

അതീവ ജിജ്ഞാസ കാരണം അദ്ദേഹം അധ്യാത്മശാസ്ത്രത്തെക്കുറിച്ച് ഗഹനമായി പഠിക്കുകയും അനേകം സത്പുരുഷന്മാരെ കണ്ട് സംശയനിവാരണം നടത്തുകയും ചെയ്തു. സാധന ചെയ്തു നേടിയ ജ്ഞാനം രോഗികൾക്കു മാത്രമല്ലാതെ സമൂഹത്തിലെ എല്ലാവർക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം അധ്യാത്മശാസ്ത്രത്തെക്കുറിച്ച് 1987-ൽ ആദ്യത്തെ (സൈക്ലോസ്റ്റൈൽ) ഗ്രന്ഥം തയ്യാറാക്കി. സെപ്റ്റംബർ 2020 വരെ 325 ഗ്രന്ഥങ്ങളുടെ മറാഠി, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഒഡിയ, ആസാമി, ഗുരുമുഖി എന്നീ ഭാരതീയ ഭാഷകളിലും സർബിയൻ, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, നേപ്പാളി എന്നീ വിദേശ ഭാഷകളിലും, അതായത് 17 ഭാഷകളിൽ 80 ലക്ഷത്തിലധികം പതിപ്പുകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ഗ്രന്ഥരചന ഇപ്പോഴും തുടരുന്നു. അദ്ദേഹത്തിന്‍റെ പ്രേരണ കാരണം സത്സംഗങ്ങൾ, ബാലസംസ്കാര ക്ലാസ്സുകൾ, സനാതൻ പ്രഭാത് ആനുകാലിക പ്രസിദ്ധീകരണം, വിവിധ വെബ്സൈറ്റുകൾ, ഗ്രന്ഥങ്ങൾ, ആധ്യാത്മിക ഗവേഷണം എന്നിങ്ങനെ വിവിധ മാധ്യമങ്ങളിലൂടെ അധ്യാത്മപ്രചരണം വ്യാപകമായി ചെയ്തു വരുന്നു.

 

2. അധ്യാത്മത്തിന്‍റെ മഹത്ത്വം

2 A. ജീവജാലങ്ങളുടെ ജീവിതലക്ഷ്യം –
ശാശ്വതവും സർവോത്കൃഷ്ടവുമായ ആനന്ദം നേടുക

നമ്മൾ നമ്മുടെ കാര്യങ്ങൾ ഉപേക്ഷിച്ച് ഇവിടെ ഒത്തുകൂടിയിരിക്കുന്നത് എന്തിനാണ്? ഇവിടെനിന്ന് എന്തെങ്കിലും പഠിക്കുവാനും, അതിൽനിന്നും സന്തോഷം നേടുവാനുമുള്ള ആഗ്രഹങ്ങളോടെയാണ് നാം ഇവിടെ വന്നിരിക്കുന്നത്. അൽപ്പപ്രാണി മുതൽ മനുഷ്യൻ വരെ ഓരോ ജീവജാലങ്ങളും സർവോത്കൃഷ്ടമായ സുഖം നിരന്തരമായി നേടുവാൻ പ്രയത്നിച്ചുകൊണ്ടിരിക്കും. എന്നാൽ ഈ സുഖം എങ്ങനെ നേടണം എന്നതു സ്കൂളുകളിലോ കോളേജുകളിലോ പഠിപ്പിക്കുന്നില്ല.

സർവോത്കൃഷ്ടവും ശാശ്വതവുമായ സുഖമാണ് ആനന്ദം. ഈ ആനന്ദം നൽകുന്ന ശാസ്ത്രമാണ് അധ്യാത്മശാസ്ത്രം. ഈ പ്രഭാഷണത്തിലൂടെ നമുക്ക് ഇക്കാലത്തിന് അനുസൃതമായ സാധന പടിപടിയായി മനസ്സിലാക്കുവാൻ ശമ്രിക്കാം.

2 B. ജീവിതത്തിലെ 80% ബുദ്ധിമുട്ടുകൾക്കും
പിന്നിലുള്ള കാരണം ആധ്യാത്മികമായിരിക്കും

സാധാരണയായി ഒരു വ്യക്തിയുടെ ജീവിതത്തിലെ 20 ശതമാനത്തോളം ബുദ്ധിമുട്ടുകൾ ശാരീരികം അല്ലെങ്കിൽ മാനസികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നത്, 30 ശതമാനം ബുദ്ധിമുട്ടുകൾ ശാരീരികമോ മാനസികമോ ആധ്യാത്മികമോ ആയ കാരണങ്ങളാലാണ് ഉണ്ടാകുന്നത്. എന്നാൽ അവശേഷിക്കുള്ള 50 ശതമാനം ബുദ്ധിമുട്ടുകൾ കേവലും ആധ്യാത്മിക കാരണങ്ങളാലാണ് വരുന്നത്. ചുരുക്കത്തിൽ ജീവിതത്തിലെ 80 ശതമാനം ബുദ്ധിമുട്ടുകൾക്കും പിന്നിലുള്ള കാരണം ആധ്യാത്മികമാണ്. അതുകൊണ്ട് അവയുടെ ഉന്മൂലനത്തിനായി ആധ്യാത്മികമായ പരിഹാരങ്ങൾ തന്നെ ആവശ്യമാണ്. ഇതിനെ തന്നെയാണ് സാധന എന്നു പറയുന്നത്. സാധന ചെയ്യുമ്പോൾ ചില ആധ്യാത്മികമായ പ്രയാസങ്ങൾ മാറി കിട്ടും എന്നാൽ ചിലതിനെ അതായത് തീവ്രമായ പ്രാരബ്ധത്തെ സഹിക്കുവാനുള്ള ശക്തി നമുക്ക് ലഭിക്കുകയും ചെയ്യും. ഭൌതികമായ സുഖം ആഗ്രഹിക്കുന്നവർക്ക് സകാമമായ സാധന കാരണം സുഖപ്രാപ്തി ഉണ്ടാകുകയും ദുഃഖങ്ങൾ കുറയുകയും ചെയ്യുന്നു. പരമാർഥം കാംക്ഷിക്കുന്നവർക്ക് നിഷ്കാമ സാധനയിലൂടെ ആനന്ദം ലഭിക്കുകയും ചെയ്യുന്നു.

2 C. കലിയുഗത്തിലേക്ക് ഉപദേശിച്ചിട്ടുള്ള
ആത്മീയ സാധനയാണ് – ’നാമജപം’

ഭഗവാന്‍റെ പ്രാപ്തിക്കായി ചെയ്യേണ്ട ഉപാസന ഒാരോ യുഗത്തിലും വ്യത്യസ്തമാണ്. സത്യയുഗത്തിൽ എല്ലാവരും സോfഹം ഭാവത്തിലായിരുന്നതിനാൽ അന്നേരം ജ്ഞാനമാർഗത്തിലൂടെ ഈശ്വരന്‍റെ സ്വരൂപം മനസ്സിലാക്കുവാൻ ശമ്രിക്കുമായിരുന്നു. ത്രേതായുഗത്തിൽ തപസ്സ് എന്നാൽ ദ്വാപരയുഗത്തിൽ കർമകാണ്ഡമായിരുന്നു പ്രധാന സാധനാമാർഗം. ’ഭജ ഗോവിന്ദം’ എന്നാണ് കലിയുഗത്തിലേക്കു ഉപദേശിച്ചിട്ടുള്ള സാധന. ശ്രീമദ്ഭഗവദ്ഗീതയിലും ശ്രീകൃഷ്ണ ഭഗവാൻ കലിയുഗത്തിലേക്ക് ’യജ്ഞാനാം ജപയജ്ഞോസ്മി’ എന്നു ഉപദേശിച്ചിട്ടുണ്ട്. അതായത് കലിയുഗത്തിൽ ഏറ്റവും ഗുണകരമായ സാധനയാണ് നാമജപം എന്നത്. നാമജപത്തിന്‍റെ പ്രത്യേകത എന്തെന്നാൽ സ്ഥലം, സമയം എന്നിവയുടെ ബന്ധനമില്ല. അതായത് ഇരിക്കുമ്പോഴും നടക്കുമ്പോഴും യാത്രയിലും വീട്ടിലെ ജോലികൾ ചെയ്യുമ്പോഴും നമുക്ക് നാമജപം ചെയ്യുവാൻ കഴിയും.

2 D. അധ്യാത്മം പ്രായോഗികമായ ശാസ്ത്രമാണ്

പലരും നാം ധാർമികമായ കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ !; പിന്നെ എന്തിനാണ് സത്സംഗങ്ങൾ ? എന്നു ചിന്തിക്കുന്നു. ഇവിടെ ശദ്ധ്രിക്കേണ്ട കാര്യം എന്തെന്നാൽ നാം ചെയ്യുന്ന ധാർമിക കാര്യങ്ങൾ കാലത്തിന് അനുരൂപമാണോ എന്നതും സാധന ചെയ്ത് നാം അധ്യാത്മത്തിലെ മുമ്പോട്ടുള്ള പടികളിലേക്ക് പോകുന്നുണ്ടോ എന്നതും നോക്കേണ്ടതാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഒന്നിൽ നിന്നും രണ്ടിലേക്കും രണ്ടിൽനിന്നും മൂന്നിലേക്കും പോകുന്നതുപോലെ അധ്യാത്മത്തിലും പടികളുണ്ട്. പലരും ആധ്യാത്മികമായ കഥകളും കീർത്തനങ്ങളും പ്രഭാഷണങ്ങും കേൾക്കുന്നു, ഗ്രന്ഥങ്ങൾ വായിക്കുന്നു പക്ഷേ ഇതിലെ കാര്യങ്ങളൊന്നും പ്രായോഗികമായി ചെയ്യുന്നില്ല. അധ്യാത്മം പ്രാവർത്തികം ആക്കേണ്ടതാണ്. താത്ത്വികമായ കാര്യങ്ങൾ അറിയുന്നതിന് മാത്രം സമയം ചിലവഴിച്ചിട്ട് കാര്യമില്ല. അധ്യാത്മത്തിലുള്ള ജ്ഞാനം വളരെ വളരെ വിസ്തൃതമാണ്, അനന്തമാണ്. അധ്യാത്മത്തിൽ താത്ത്വികമായ കാര്യങ്ങളെക്കാൾ ജീവിതത്തിൽ അധ്യാത്മം പ്രായോഗികം ആക്കുന്നതിനാണ് പ്രാധാന്യം. സാധന ചെയ്ത് അധ്യാത്മത്തിൽ പറയുന്ന കാര്യങ്ങളുടെ അനുഭൂതി ഉണ്ടാകുന്നതിനാണ് മഹത്ത്വം. സാധന ചെയ്യാതെ അനുഭൂതി ഉണ്ടാവില്ല. അതിനാൽ ഇന്ന് നമുക്ക് സാധനയെക്കുറിച്ച് അതായത് പ്രാവർത്തികമായി നാം ചെയ്യേണ്ട കാര്യങ്ങൾ മനസ്സിലാക്കാം.

 

3. പിതൃദോഷവും ദത്താത്രേയ ഭഗവാന്‍റെ നാമജപവും

ഇന്ന് നമുക്ക് പിതൃദോഷവും ദത്താത്രേയ ഭഗവാന്‍റെ നാമജപത്തിന്‍റെ മഹത്ത്വവും മനസ്സിലാക്കുവാൻ ശമ്രിക്കാം.

3 A. പിതൃദോഷം എന്നു വച്ചാൽ എന്താണ് ?

ആദ്യം നമുക്ക് പിതൃദോഷം എന്നാൽ എന്താണെന്ന് മനസ്സിലാക്കുവാൻ ശമ്രിക്കാം. ഹിന്ദുക്കൾക്കിടയിൽ മാതൃ-പിതൃ പൂജയ്ക്കു അത്യധികം മഹത്ത്വം നൽകുന്നു. ഹിന്ദു ധർമത്തിൽ നാല് കടപ്പാടുകളെക്കുറിച്ച് പറയുന്നു. അതിൽ ഒന്നാണ് പിതൃഋണം. ജീവിച്ചിരിക്കുന്നിടത്തോളം കാലം മാതാപിതാക്കളെ സംരക്ഷിക്കുകയും മരണാനന്തരം ഭുവർലോകത്തുനിന്നും അവർക്ക് മുക്തി നൽകുന്നതിനായി ശ്രാദ്ധം മുതലായ ധാർമിക കർമങ്ങൾ ചെയ്താണ് പിതൃഋണം വീട്ടേണ്ടത്. ഇന്ന് പലരും പൂർവീകരുടെ ധനവും സന്പാദ്യവും കൈവശമാക്കുന്നു പക്ഷേ അവരുടെ മുക്തിക്കായി ഒന്നും ചെയ്യുന്നില്ല. പൂർവീകരോട് കൃതജ്ഞത മനോഭാവം ഉള്ളതായും കാണുന്നില്ല. ഭൂരിപക്ഷം ജനങ്ങളും പൂർവീകരുടെ മുക്തിക്കായി ചെയ്യേണ്ട കർമങ്ങളെ ഗൌരവത്തോടെ എടുക്കാറില്ല. അതുകൊണ്ട് തന്നെയാണ് പിതൃക്കൾക്ക് കുടുംബാംഗങ്ങളോട് കോപം തോന്നുന്നത്. അവരുടെ മുക്തിക്കായി നാം എന്തെങ്കിലും ചെയ്യണം എന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് അവർ നമ്മുടെ കുടുംബ ജീവിതത്തിൽ തടസ്സങ്ങൾ കൊണ്ടു വരുന്നത്. എന്നാൽ പിതൃക്കളെ സ്മരിച്ചുകൊണ്ട് എല്ലാ വർഷവും നിഷ്ഠയോടുകൂടി അവർക്കുവേണ്ടി ശ്രാദ്ധകർമങ്ങൾ ചെയ്യുന്നവരുടെ ജീവിതം തീർച്ചയായും സുഖകരമാകും.

3 B. പിതൃദോഷത്തിന്‍റെ ലക്ഷണങ്ങൾ

തനിക്ക് പിതൃദോഷം ഉണ്ടോ എന്നെങ്ങനെ മനസ്സിലാകും? അതിന്‍റെ ശാരീരികവും മാനസികവും കുടുംബപരവും സാന്പത്തികവുമായ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് ഇനി മനസ്സിലാക്കാം. ശരീരത്തിന് മാറാരോഗം വരുക, ത്വക്ക് രോഗം എന്നിവ ശാരീരിക തലത്തിലെ ലക്ഷണങ്ങളാണ്. മനസ്സിന്‍റെ അസ്വസ്ഥത, സമാധാനക്കേട്, ഭയം, ഞെട്ടൽ, ദുഃസ്വപ്നങ്ങൾ കാണുക, ഉറക്കമില്ലായ്മ, വിവാഹത്തിൽ തടസ്സം, വിവാഹം നടന്നാൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്വരചേർച്ചയില്ലായ്മ, ഗർഭധാരണ നടക്കാതിരിക്കുക, കാരണമില്ലാതെ ഗർഭം അലസുക, വികലാംഗനായ കുട്ടി ജനിക്കുക, നല്ല വരുമാനമുണ്ടെങ്കിലും വീട്ടിൽ എപ്പോഴും സാന്പത്തിക ഞെരുക്കം, വീട്ടിൽ സമാധാനമില്ലായ്മ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ നോക്കുകയാണെങ്കിൽ കലിയുഗത്തിൽ മിക്ക വീടുകളിലും പിതൃദോഷം ഉണ്ടാകും. ചിലർക്ക് കുറവായിരിക്കും എന്നാൽ ചിലർ വളരെ അധികമായിരിക്കും. ഈ പ്രയാസങ്ങൾ മാറുന്നതിനും പിതൃക്കൾക്ക് സദ്ഗതി ലഭിക്കുന്നതിനും വേണ്ടിയുള്ള ഒരു എളുപ്പമായ പരിഹാരമാണ് ദിവസവും ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന നാമം ജപിക്കുക എന്നത്. ഇത് ദത്താത്രേയ ഭഗവാന്‍റെ നാമമാണ്. ദത്താത്രേയ ഭഗവാൻ എന്നു വച്ചാൽ ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നീ ത്രിദേവന്മാരുടെയും തത്ത്വങ്ങളുള്ള ദേവൻ. നാം വിഘ്നങ്ങളെ അകറ്റാനായി ഗണപതി ഭഗവാനെ പൂജിക്കുന്നു, വിദ്യക്കായി സരസ്വതി ദേവിയെ ആരാധിക്കുന്നു, അതുപോലെ പിതൃദോഷ നിവാരണത്തിനായി ദത്താത്രേയ ഭഗവാന്‍റെ ഉപാസന ചെയ്യുന്നു. ദത്താത്രേയ ഭഗവാൻ പിതൃക്കളുടെ അധിപതിയാണ്.

3 C. ദത്താത്രേയ ഭഗാവന്‍റെ നാമം എത്ര നേരം ജപിക്കണം ?

നമ്മൾ പിതൃദോഷത്തിന്‍റെ ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കി. അഥവാ ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ടും കുടുംബത്തിന് ഇല്ലെങ്കിൽ ഭാവിയിൽ പിതൃദോഷം ഉണ്ടാകാതിരിക്കുവാനായും, കുറച്ചു അളവിൽ പ്രയാസങ്ങൾ ഉള്ളവരും ദിവസവും 1 മുതൽ 2 മണിക്കൂർ വരെ ഈ നാമം ജപിക്കുക. ബുദ്ധിമുട്ട് കുറച്ചു കൂടുതലാണെങ്കിൽ 2 മുതൽ 4 മണിക്കൂർ വരെ ജപിക്കുക. അതിനോടൊപ്പം ദത്താത്രേയ ഭഗവാന്‍റെ ക്ഷേത്രത്തിൽ വ്യാഴാഴ്ച തോറും പോയി 7 തവണ പ്രദക്ഷിണ വയ്ക്കുക. വളരെ കൂടുതൽ പിതൃദോഷം ഉള്ളവർ 4 മുതൽ 6 മണിക്കൂർ വരെ ഈ നാമം ജപിക്കണം. അതു കൂടാതെ ജ്യോതിർലിംഗമുള്ള ഏതെങ്കിലും ക്ഷേത്രത്തിൽ നാരായണബലി, നാഗബലി, ത്രിപിണ്ഡി ശ്രാദ്ധം, കാലസർപ്പശാന്തി മുതലായ വിധികൾ അവിടെ പറയുന്നതു പ്രകാരം ചെയ്യുക. തീവ്രമായ പിതൃദോഷത്തിന് ദത്താത്രേയ ക്ഷേത്രത്തിൽ താമസിച്ച് സാധന ചെയ്യുക.

ചിലർ ഇത് കേട്ടതിനുശേഷം നാമം ജപിക്കുവാനായി ഇത്ര സമയം എവിടെനിന്ന് കണ്ടെത്തും എന്ന് ചിന്തിക്കുന്നുണ്ടാകും. അതിനുള്ള ഉത്തരം എന്തെന്നാൽ നാമം ജപിക്കുവാൻ നാം തുടങ്ങുക. നാമജപത്തിന് സ്ഥലമോ സമയമോ ബാധകമല്ല. ഏതു നേരത്തും നമുക്ക് നാമജപ സാധന ചെയ്യാം. ശുദ്ധി-അശുദ്ധി പോലും നാമജപ സാധനയ്ക്ക് ബാധകമല്ല. ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഏതെങ്കിലും പ്രവർത്തി ചെയ്യാതിരിക്കുന്ന സമയത്തെല്ലാം നാമം ജപിക്കാം, ഉദാ. കുളിക്കുമ്പോൾ, ഭക്ഷണം പാകം ചെയ്യുമ്പോൾ, യാത്ര സമയത്ത്, അടിച്ചു വാരുമ്പോൾ മുതലായ പല പ്രവർത്തികൾ ചെയ്യുന്നതിനോടൊപ്പം നാമജപം മനസ്സിൽ ചെയ്യാൻ കഴിയും. നാം ഒരിക്കൽ ജപിക്കുവാൻ തുടങ്ങിയാൽ നമുക്ക് നാമജപത്തിന് ഇഷ്ടം പോലെ സമയം കണ്ടെത്താൻ കഴിയുമെന്ന കാര്യം മനസ്സിലാകും. എന്നാൽ ദിവസവും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഒരു സ്ഥലത്ത് ഇരുന്ന് ഏകാഗ്രതയോടുകൂടി ജപിക്കുവാനും ശമ്രിക്കണം.

3 D. ദത്താത്രേയ ഭഗവാന്‍റെ നാമജപത്തിന്‍റെ മഹത്ത്വം

ഇന്ന് സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും സാധന ചെയ്യുന്നില്ല, അവർ ഭൌതിക സുഖത്തിൽ തന്നെ മുഴുകിയിരിക്കുകയാണ്. ഈ മായയിൽ പെട്ടിരിക്കുന്നതു കാരണം അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മരണാനന്തരവും അതേപോലെ നിലനിൽക്കുന്നു. ഇത്തരം വ്യക്തികളുടെ ലിംഗദേഹം അതൃപ്തമായിരിക്കും. (മരണാനന്തരം ശരീരം വിട്ടു പോകുന്ന സൂക്ഷ്മശരീരത്തെയാണ് ലിംഗദേഹം എന്നു പറയുന്നത്. ലിംഗദേഹത്തിൽ മനോദേഹം, കാരണദേഹം, മഹാകാരണദേഹം എന്നീ മൂന്നു സൂക്ഷ്മദേഹങ്ങളും ആത്മാവുമുണ്ടാകും.) ഇത്തരം അതൃപ്തരായ ലിംഗദേഹങ്ങൾ മൃത്യുലോകത്തു തന്നെ തങ്ങിനിൽക്കും. ’പിതൃക്കൾക്ക് സദ്ഗതി നൽകുക’ എന്നത് ശ്രീ ദത്താത്രേയ ഭഗവാന്‍റെ അധീനതയിലാണ്. അതിനാൽ ദത്താത്രേയ ഭഗവാന്‍റെ നാമം ജപിക്കുന്നവരുടെ അതൃപ്തരായ പിതൃക്കൾക്ക് മുന്നോട്ടുള്ള ഗതി ലഭിക്കും. ദത്താത്രേയ ഭഗവാന്‍റെ നാമം ഏകാഗ്രതയോടുകൂടി ജപിക്കുക. ഈ നാമജപത്തിൽ നിന്നും നിർമിക്കപ്പെടുന്ന ശക്തി നമുക്കു ചുറ്റും സംരക്ഷണം കവചം തയ്യാറാക്കും. അതൃപ്തരായ പിതൃക്കളുടെ ബുദ്ധിമുട്ടിൽ നിന്നും അത് നമ്മളെ സംരക്ഷിക്കും. നാമം ജപിക്കുവാൻ തുടങ്ങുന്നതിനു മുമ്പ് ദത്താത്രേയ ഭഗവാനോട് ഇപ്രകാരം പ്രാർഥിക്കുക – ’ദത്താത്രേയ ഭഗവാനെ, ഭുവലോകത്ത് തങ്ങിനിൽക്കുന്ന എന്‍റെ അതൃപ്തരായ പിതൃക്കൾക്ക് സദ്ഗതി നൽകുവിൻ. അതൃപ്തരായ പിതൃക്കളുടെ ബുദ്ധിമുട്ടിൽ നിന്നും എന്നെ രക്ഷിക്കണേ. ഭഗാവാന്‍റെ സംരക്ഷണ കവചം എനിക്കു ചുറ്റും എപ്പോഴും ഉണ്ടാകണേ, എന്നു ഭഗവദ് പാദങ്ങളിൽ പ്രാർഥിക്കുന്നു.’

ഈ വരുന്ന ആഴ്ചയിൽ എല്ലാവരും ഭക്തിഭാവത്തോടുകൂടി ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന് ജപിക്കുവാൻ ശമ്രിക്കുക. https://www.sanatan.org/malayalam/category/sanatan-hindu-dharma/hindu-deities/datta എന്ന ലിങ്കിൽ പിതൃദോഷം, ദത്താത്രേയ ജപം, അധ്യാത്മത്തിന്‍റെ മഹത്ത്വം മുതലായ പല വിഷയങ്ങളെക്കുറിച്ചുള്ള വിവരമുണ്ട്. www.sanatanshop.com എന്ന സൈറ്റിൽ ഇത്തരം പല വിഷയങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ വില്പനയ്ക്കായി ലഭ്യമാണ്.

 

4. ആപത്തുകാലവും സാധനയുടെ മഹത്ത്വവും

4 A. കൊറോണ മഹാമാരിയും
മൂന്നാം മഹായുദ്ധത്തിന്‍റെ തുടക്കവും

കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊറോണ എന്ന സൂക്ഷ്മ വിഷാണു ലോകത്തു മുഴുവനും ഒരു ഭയാനകമായ സ്ഥിതി ഉണ്ടാക്കിയിരിക്കുകയാണ്. ’കൊറോണ’ കാരണം ഡിസംബർ 2020 വരെ ആഗോള തലത്തിൽ ഏകദേശം 17 ലക്ഷം ആളുകൾ മരിച്ചു. ഭാരതത്തിൽ മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ലോകത്ത് ഏകദേശം 8.16 കോടി ജനങ്ങളെ ഈ അസുഖം ഇതു വരെ ബാധിച്ചു കഴിഞ്ഞു. ഈ മഹാമാരി മാത്രമല്ല, ഇന്ന് ലോകത്തുള്ള പല രാജ്യങ്ങളും യുദ്ധത്തിന്‍റെ വക്കിലാണ് വന്നു നിൽക്കുന്നത്. ഇന്ദ്യാ-ചൈന തമ്മിലുള്ള പ്രശ്നങ്ങൾ വർധിക്കുന്നു. ആഗോള തലത്തിൽ രാജ്യങ്ങൾക്കിടയിൽ ധ്രുവീകരണം സംഭവിക്കുന്നു. മൂന്നാം ലോക മഹായുദ്ധം എപ്പോൾ തുടങ്ങുമെന്നു പറയുവാനാകില്ല. ഇതെല്ലാം ഭൌതീകമായ പ്രശ്നങ്ങൾ കാരണമാണെന്ന് പുറമേ നോക്കിയാൽ തോന്നിയേക്കാം പക്ഷേ യഥാർഥത്തിൽ ഇത് കാലചക്രത്തിന്‍റെ പ്രഭാവം കാരണമാണ്.

4 B. വരാനിരിക്കുന്ന കാലഘട്ടത്തെക്കുറിച്ച് ചില
ത്രികാലജ്ഞാനികളും പ്രവാചകന്മാരും പ്രവചിച്ചിട്ടുള്ള കാര്യങ്ങൾ

വരാനിരിക്കുന്ന കാലഘട്ടം മഹാഭയാനകമായിരിക്കും എന്ന് പല ത്രികാലജ്ഞാനികളും പ്രവാചകന്മാരും പ്രവചിച്ചിട്ടുണ്ട്. നോസ്ട്രഡാമസ് എന്ന പേരുകേട്ട പ്രവാചകൻ 400 വർഷം മുമ്പ്് ഫ്രാൻസിലാണ് ജനിച്ചത്. ഒന്നാം, രണ്ടാം ലോക മഹായുദ്ധങ്ങൾ ഉൾപ്പെടെയുള്ള ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രവചനങ്ങൾ എല്ലാം യാഥാർഥ്യമായി. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, മുന്പത്തെ രണ്ട് ലോകമഹായുദ്ധങ്ങളും കുട്ടികളുടെ കളിയാണെന്ന് തോന്നും. ഈ വാക്കുകളിൽനിന്നും മഹായുദ്ധം എത്ര ഭയാനകമായിരിക്കും എന്നു നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഭാരതത്തിലെ പല ഗുരുക്കന്മാരും സന്യാസിവര്യരും ഇതിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. സനാതൻ സംസ്ഥയുടെ സ്ഥാപകനായ പരാത്പര ഗുരു (ഡോക്ടർ) ആഠവലെജീ മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് ദീർഘദർശനം നടത്തിയത് ഇപ്രകാരമാണ് – ’മൂന്നാം ലോക മഹായുദ്ധം വളരെ ഭയാനകമായിരിക്കും. അതിൽ ഭാരതത്തിനും പങ്കാളിയാകേണ്ടി വരും. ആണവ ബോംബുകൾ കാരണം വൻ നാശനഷ്ടങ്ങളുണ്ടാകും. ഗ്രാമങ്ങൾ തുടച്ചു നീക്കപ്പെടും. അതിൽനിന്നും തരണം ചെയ്യണമെങ്കിൽ സാധനയുടെ ബലം ആവശ്യമാണ്. 2020 മുതൽ 2023 വരെയുള്ള കാലഘട്ടം ആപത്തുകളുടേതും യുദ്ധങ്ങളുടെതുമായിരിക്കും. അതിനു ശേഷം 2023ൽ രാമരാജ്യത്തിന് സമമായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കപ്പെടും.’ ഇത്തരം ഉദാഹരണങ്ങളിൽനിന്നും കൊറോണ ഈ ആപത്തുകാലത്തിന്‍റെ ഒരു തുടക്കം അല്ലെങ്കിൽ ഒരു ക്ഷണിക ദൃശ്യം മാത്രമാണ് എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഒരു വർഷം മുമ്പ് വരെ, ഒരു സൂക്ഷ്മ വിഷാണു ലോകത്തെ ഇത്രയധികം സാന്പത്തിക നഷ്ടത്തിലേക്ക് എത്തിക്കുമെന്ന് ആരും ചിന്തിച്ചുപോലും ഉണ്ടാകില്ല. ഗുരുക്കന്മാർ ത്രികാലജ്ഞാനികൾ ആയതിനാൽ നമ്മളെ മുൻകൂടി ഇക്കാര്യങ്ങൾ അറിയിക്കുന്നു. ഈ സുചനകൾ മനസ്സിലാക്കി നാം അവർ പറയുന്നത് അനുസരിക്കുകയാണെങ്കിൽ ആപത്തുകാലത്തിലൂടെ തരണം ചെയ്യുവാൻ കഴിയും.

4 C. ആപത്തുകാലം കാലചക്രത്തിന്‍റെ ഫലമാണ്

കൊറോണ മഹാമാരി കാരണം ലോകം മുഴുവനും സാന്പത്തികമായി തകർന്നിരിക്കുകയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം ഇവ വ്യക്തിയുടെ നിത്യജീവിതത്തെ ബാധിക്കുന്നു. ഈ സ്ഥിതി എന്ന് മാറും എന്നാർക്കും നിശ്ചിതമായി പറയുവാൻ സാധിക്കുന്നില്ല. എല്ലാവരും കൊറൊണ വാക്സിൻ വരാൻ കാത്തിരിക്കുന്നു. എന്നാൽ അതിനും ഈ രോഗത്തെ എത്രത്തോളം നിയന്ത്രിക്കുവാൻ കഴിയും എന്നാർക്കും ഉറപ്പു പറയുവാൻ കഴിയുന്നില്ല. വാസ്തവത്തിൽ ഇതെല്ലാം കാലചക്രത്തിന്‍റെ പരിണാമമാണ്.

നമ്മുടെ വേദങ്ങൾ സത്യ, ത്രേത, ദ്വാപര, കലി എന്നീ നാല് യുഗങ്ങളെക്കുറിച്ച് വിവരിക്കുന്നു. ഓരോ യുഗത്തിലും ഉപ-യുഗങ്ങളായി വീണ്ടും സത്യ, ത്രേത, ദ്വാപര, കലി എന്നിവയുടെ നിരവധി ചക്രങ്ങളുണ്ട്. കലിയുഗത്തിന്‍റെ അഞ്ചാമത്തെ കലിയുഗ ഭാഗം അവസാനിക്കാനുള്ള സമയമാണിത് (കല്ക്കി അവതാരം എടുക്കുമ്പോൾ ഉള്ള കലിയുഗത്തിന്‍റെ ഭാഗമല്ല ഇത്). ഇതിനു ശേഷം കലിയുഗത്തിനുള്ളിലെ ചെറിയ ഒരു സത്യയുഗം വരും. ഇത് ഒരു സന്ധികാലമാണ്. പുറമേ കാണാൻ ഭയാനകമാണെങ്കിലും സാധന ചെയ്യുന്നവർക്ക് അതിന്‍റെ ഫലം വളരെ കൂടുതലാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ലോക്ഡൌൺ ആയിരുന്നെങ്കിലും മൊബൈൽ, ടിവി, ഇന്റർനെറ്റ് മുതലായ സൌകര്യങ്ങൾ നമുക്ക് ലഭ്യമാണ്. പക്ഷേ ഭാവിയിൽ ഇതിലും ഭയങ്കരമായ സ്ഥിതി വരും. ഈ സൌകര്യങ്ങളും ഇല്ലാതാകും. അന്നേരം മനസ്സിന്‍റെ സ്ഥിരതയ്ക്കായി ആത്മബലം വളരെ ആവശ്യമായിരിക്കും. ഈ ആധ്യാത്മിക ബലം കൂട്ടുന്നതിനായി സാധന ചെയ്യണം.

4 D. ആപത്തുകാലത്ത് ഭഗവാൻ ഭക്തന്മാരെ സംരക്ഷിക്കും

സാധന ചെയ്യുന്നവരെ അതായത് ഭക്തന്മാരെ ഈശ്വരൻ എങ്ങനെ രക്ഷിക്കും, എന്നതിന്‍റെ പല ഉദാഹരണങ്ങളും നമ്മുടെ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഉണ്ട്. പ്രഹ്ലാദന്‍റെ കഥ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഹിരണ്യകശ്യപു പല രീതിയിലും പ്രഹ്ലാദനെ ഉപദ്രവിച്ചു. പ്രഹ്ലാദൻ മഹാവിഷ്ണുവിന്‍റെ നാമജപം തുടർന്നു. ഹിരണ്യകശ്യപു പ്രഹ്ലാദന്‍റെ ഈ നാമജപം നിർത്തുവാനായി അവനെ തിളച്ച എണ്ണയിലിട്ടു, മലമുകളിൽനിന്നും താഴോട്ടെറിഞ്ഞു. പക്ഷേ എന്ത് ചെയ്തിട്ടും പ്രഹ്ലാദന് ഒന്നും സംഭവിച്ചില്ല. ഭഗവാൻ ശ്രീ വിഷ്ണു നരസിംഹാവതാരമെടുത്ത് ഹിരണ്യകശ്യപുവിനെ വധിച്ചു. ഇന്നും പലർക്കും ഭക്തി കാരണം ഈശ്വരകൃപ ഉണ്ടായ അനുഭൂതികൾ വരുന്നു. ചുരുക്കത്തിൽ സാധന ചെയ്യാതെ വേറൊരു മാർഗമില്ല. അതില്ലാതെ മുക്തിയില്ല, മോക്ഷമില്ല. അതുകൊണ്ട് ഒാരോരുത്തരും സാധന ചെയ്യണം. അല്ലെങ്കിൽ നരജന്മം വിഫലമാകും.

നമസ്കാരം !