വരാൻ പോകുന്ന ആപത്ഘട്ടങ്ങളെ നേരിടാനായി തയ്യാറാകുക !

2000-ാം ആണ്ടു മുതൽ പ്രതികൂലമായ സാഹചര്യങ്ങളുടെ വളരെ വേഗത്തിലുള്ള സമീപനത്തെകുറിച്ച് സാധകർ മനസ്സിലാക്കിയിട്ടുണ്ടാകും, പക്ഷേ ഇപ്പോൾ ആ ആപത്കാലഘട്ടം നമ്മുടെ പടിവാതിൽ വരെ എത്തിനിൽക്കുന്നു. 2019-ാം ആണ്ടിനു ശേഷം ഒരു മൂന്നാം ലോക മഹായുദ്ധത്തിന്‍റെ സാധ്യത നമ്മുടെ ജ്യോതിഷികളും, മഹാജ്ഞാനികളായ സത്പുരുഷന്മാരും പ്രവചിച്ചിട്ടുണ്ട്. ലോക മഹായുദ്ധത്തിന്‍റെ ആദ്യഘട്ടം മാനസിക തലത്തിലായിരിക്കും നടക്കുക. ഏതു രാജ്യങ്ങളും തമ്മിലുളള യുദ്ധം ആദ്യം മേൽപ്പറഞ്ഞതുപോലെ മാനസിക ഘട്ടത്തിലായിരിക്കും തുടങ്ങുക. ഉദാഹരണമായി അമേരിക്കയും കൊറിയയും തമ്മിലുളള യുദ്ധം, ചൈനയും അമേരിക്കയും തമ്മിലുളള യുദ്ധം മുതലായവ. ഇനി വരുന്ന രണ്ട്-മൂന്ന് വർഷങ്ങൾക്കുളളിൽ തന്നെ ലോക മഹായുദ്ധം വളരെ പ്രകടമായ തലത്തിൽ തന്നെ സംഭവിക്കും. ’തിന്മയോടൊപ്പം കുറച്ച് നന്മയ്ക്കും നാശം സംഭവിക്കും’ എന്ന തത്ത്വത്തിനെ അടിസ്ഥാനമാക്കി, നന്മ ചെയ്യുന്നവരും സാധകരും ഒരു പരിധിവരെ ഈ ആപത്കാലഘട്ടത്തെ നേരിടേണ്ടതായി വരും.

പരാത്പര ഗുരു, (ഡോ.) ആഠവലെ

ഇത്തരം ആപത്കാല ഘട്ടത്തിൽ കൊടുങ്കാറ്റ്, ഭൂകന്പം മുതലായവ മൂലം വൈദ്യുതി നഷ്ടമാകൽ, പെട്രോൾ, ഡീസൽ മുതലായവരുടെ ദുർലഭ്യം മൂലം ഗതാഗത സംവിധാനം താറുമാറാകൽ എന്നീ സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. തത്ഫലമായി പാചകവാതകം, ഭക്ഷ്യവസ്തുക്കൾ മുതലായവയ്ക്ക് ദീർഘകാലത്തേക്ക് ക്ഷാമം അനുഭവപ്പെടും. മേൽ പറഞ്ഞവ ലഭ്യമായാൽ തന്നെയും അവയുടെ നിയന്ത്രണ വിതരണമാകും ഉണ്ടാവുക. ഇത്തരം ആപത്കാലഘട്ടത്തിൽ ഡോക്ടർമാർ, വൈദ്യന്മാർ, ഔഷധങ്ങൾ എന്നിവയുടേയും ലഭ്യത ഇല്ലാതാകും. ഇവയെല്ലാം കണക്കിലെടുത്ത് ഈ വിപത്തിനെ നേരിടാൻ എല്ലാവരും ശാരീരികമായും, മാനസികമായും, ആത്മീയപരമായും, സാന്പത്തികപരമായും തയ്യാറെടുക്കേണ്ടത് അത്യാവശ്യമാണ്. ഇവയെ സംബന്ധിച്ചുളള പൊതുവായ മാർഗനിർദേശങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. അവയെ നാം ഒാരോരുത്തരും കഴിയുമെങ്കിൽ ഇന്നു മുതൽ തന്നെ പിന്തുടരാൻ ശമ്രിക്കേണ്ടതുണ്ട്.

 

1. ആപത്കാലഘട്ടത്തെ
മുൻനിർത്തിയുളള ശാരീരികമായ തയ്യാറെടുപ്പ്

1 A. പ്രകൃതിദുരന്തങ്ങളിൽ നിന്നും മനുഷ്യനിർമ്മിത
ദുരന്തങ്ങളിൽനിന്നും രക്ഷ നേടുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ പാലിക്കുക

1 A 1. വരാൻ പോകുന്ന ലോക മഹായുദ്ധങ്ങളിൽ ഉപയോഗിക്കാവുന്ന ആണവായുധങ്ങളിൽ നിന്നുള്ള റേഡിയേഷനിൽ നിന്ന് രക്ഷ നേടുന്നതിന് അഗ്നിഹോത്രം ദിവസവും ചെയ്യുക

(സനാതൻ സംസ്ഥ ഈ വിഷയത്തെ അധികരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥങ്ങൾ വായിക്കുക.)

1 A 2. കുടുംബത്തിലെ ഒരംഗമെങ്കലും പ്രാഥമിക ശുശ്രൂഷയിൽ പരിശീലനം നേടുക

ഹിന്ദു ജനജാഗൃതി സമിതി പ്രാഥമിക ശുശ്രൂഷ പരിശീലന ക്യാംപുകൾ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്നുണ്ട്. ഇത്തരം പരിശീലന പരിപാടികളിൽ പങ്കെടുത്ത് ഏവരും സ്വയം സജ്ജരാവുക. സനാതന്‍റെ പ്രഥമ ശുശ്രുഷ പരിശീലനം (മൂന്നു ഭാഗങ്ങളിൽ) എന്ന ഗ്രന്ഥം ലഭ്യമാണ്.

1 A 2 A. ’പ്രഥമ ശുശ്രുഷ കിറ്റ്’ (First Aid Kit) എപ്പോഴും ലഭ്യമാകുന്ന തരത്തിൽ വീടിനുള്ളിൽ സൂക്ഷിക്കിക

വേദനസംഹാരി, ഓയിൻമെന്റുകൾ, മുറിവിൽ ചുറ്റുവാനുള്ള പഞ്ഞി, തലവേദന/ഛർദി/പനി മുതലായവയ്ക്ക് ഉപയോഗിക്കുന്ന ഗുളികകൾ എന്നിവ ഉൾകൊള്ളുന്നതായിരിക്കണം ഇത്തരം കിറ്റുകൾ. ഈ കിറ്റ് പെട്ടെന്ന് ലഭ്യമാകുന്ന തരത്തിൽ വീട്ടിൽ സൂക്ഷിക്കുക. ഗുളികകൾ വായു കടക്കാത്ത ടിന്നുകളിൽ അടച്ച് സൂക്ഷിക്കണം. കൂടാതെ ഇവ എന്തിനുള്ള മരുന്നാണെന്നും ഇവയുടെ കാലാവധി മുതലായവ ടിന്നിനു മുകളിൽ രേഖപ്പെടുത്തി വയ്ക്കേണ്ടതാണ്. സ്ട്രിപ്പിൽ നിന്നും ഗുളിക ഉപയോഗിക്കാനെടുക്കുന്പോൾ സ്ട്രിപ്പിൽ കാലാവധി സൂചിപ്പിക്കുന്ന തീയതി (Expiry Date) നഷ്ടമാവാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ എടുക്കുന്നത്. കൂടുതൽ വിവരങ്ങൾ സനാതൻ സംസ്ഥയുടെ ’പ്രഥമശുശ്രൂഷ പരിശീലനം’എന്ന ഗ്രന്ഥത്തിൽ നൽകിയിട്ടുണ്ട്. ഉദാ. പരിക്കേറ്റവരെ പരിശോധിക്കുക, അത്യാസന്ന നിലയിലുള്ളവരുടെ ജീവൻ രക്ഷിക്കുക, ’ഷോക്ക്’ സംബന്ധിച്ചുള്ള അസുഖങ്ങൾക്കുള്ള ചികിത്സ)

1 A 3. കുടുംബത്തിലെ ഒരംഗമെങ്കിലും ’അഗ്നിശമനവുമായി ബന്ധപ്പെട്ട പരിശീലനം’ നേടിയിരിക്കണം

(ഈ വിഷയത്തിലും സനാതൻ സംസ്ഥയുടെ ഗ്രന്ഥം ഉണ്ട്.)

1 A 4. കുടുംബത്തിലെ ഒരു അംഗമെങ്കിലും ’അടിയന്തരഘട്ടത്തിലെ സഹായവുമായി ബന്ധപ്പെട്ട പരിശീലനം’ (Emergency Support Training) നേടിയിരിക്കണം.

1 B. അഹാരത്തിന്‍റെയും, ജലത്തിന്‍റെയും ദൌർലഭ്യത്താൽ
ഉണ്ടാകുന്ന മരണം ഒഴിവാക്കാനായി താഴെ പരയുന്ന കാര്യങ്ങൾ ചെയ്യുക

1 B 1. പയറുവർഗങ്ങൾ, ഗോതന്പ്, മുതലായവ വെയിലത്ത് വച്ച് ഉണക്കി വായു കടക്കാത്ത ടിന്നുകളിൽ അടച്ചു സൂക്ഷിക്കുക. തീപ്പെട്ടി പോലുള്ള ആവശ്യ വസ്തുക്കളും ഏകദേശം അഞ്ച് വർഷത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്രയും സൂക്ഷിച്ചു വയ്ക്കുക.

1 B 2. നിങ്ങൾക്ക് സ്വന്തമായി പുരയിടമുണ്ടെങ്കിൽ അവിടെ ഉടനെ പച്ചകറികൾ, നെല്ല്, പയറുവർഗ്ഗങ്ങൾ എന്നിവയുടെ കൃഷി ആരംഭിക്കുക. അതേ പോലെ കന്നുകാലി വളർത്തലും ആരംഭിക്കുക.

1 B 3. മണ്ണ് കൊണ്ട് നിർമ്മിച്ച അടുപ്പ് വീട്ടിൽ സ്ഥാപിക്കുകയും അതിൽ പാചകം ചെയ്യാനും പരിശീലിക്കുക. പുരാതന ഗാർഹിക ഉപകരണങ്ങളായ അരക്കല്ല്, ഉരൽ, എന്നിവ ഉപയോഗിക്കുന്നതിൽ പരിശീലനം നേടുക. എങ്കിൽ മാത്രമേ ഭാവിയിൽ നമുക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാവുകയുള്ളൂ.

1 B 4. സൂര്യതാപത്താൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക : സൂര്യ താപം ഉപയോഗിച്ച് നമുക്ക് പാചകം ചെയ്യുവാൻ സാധിക്കും. ഇതിനായി വീട്ടിൽ ഒരു സോളാർ യൂണിറ്റ് സ്ഥാപിക്കുകയും പാചകത്തിനായി ഒരു സോളാർ കുക്കർ വാങ്ങുകയും ചെയ്യാം. സോളാർ എനർജി ഉപയോഗിച്ച് നമുക്ക് വീട്ടിലെ ബൾബുകൾ പ്രകാശിപ്പിക്കാനും കുളിക്കുവാനുള്ള വെള്ളം ചൂടാക്കാനും സാധിക്കും.

1 B 5. നിങ്ങളുടെ വീട്ടിലുള്ള കിണർ ഉപയോഗശൂന്യമാണെങ്കിൽ ഉടൻ തന്നെ ഒരു പുതിയ കിണർ നിർമ്മിക്കുക. പ്രതികൂല കാലഘട്ടത്തിൽ ഭരണകൂടത്തിന് ജനങ്ങൾക്കാവശ്യമായ ജലം എത്തിക്കാൻ സാധിക്കാതെ വരുന്പോൾ ഈ കിണർ നിങ്ങൾക്കും നിങ്ങളുടെ പരിസരത്തുള്ളവർക്കും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് ഉടൻ തന്നെ നിങ്ങളും നിങ്ങളുടെ പരിസരവാസികളും ചേർന്ന് ഒരു കിണർ നിർമ്മിക്കുക.

1 C. വരാൻ പോകുന്ന ആപത്കാലഘട്ടത്തിൽ
ഡോക്ടർമാർ, വൈദ്യൻമാർ, മരുന്നുകൾ, ആശുപത്രിയുടെ
സേവനം എന്നിവയൊന്നും തന്നെ ലഭിക്കാതെ വരും, അതിനാൽ
താഴെ പറയുന്ന കാര്യങ്ങൾ രോഗങ്ങളെ ഒഴിവാക്കാനായി പാലിക്കുക

1 C 1. ഔഷധസസ്യങ്ങൾ വീട്ടുവളപ്പിൽ നട്ടുവളർത്തി അവയുടെ ആവശ്യം വരുന്പോഴൊക്കെ ഉപയോഗിക്കുക

നിങ്ങളുടെ വീട്ടുവളപ്പിലോ ടെറസ്സിലോ ഔഷധസസ്യങ്ങൾ നട്ടു വളർത്തുക. (സനാതന്‍റെ ഗ്രന്ഥങ്ങളായ ’ലഭ്യമായ ഭൂമിയിൽ ഔഷധസസ്യങ്ങളെ വളർത്താം’, ’ഔഷധസസ്യങ്ങളെ എങ്ങനെ വളർത്താം’ എന്നിവയിൽ ഔഷധസസ്യങ്ങളെ എങ്ങനെ വളർത്താം എന്നും അവ ഏതൊക്കെ അസുഖങ്ങൾക്ക് ഉപയോഗിക്കാം എന്നതിനെ പറ്റിയും നമുക്ക് അറിവ് നൽകുന്നു. ’ലളിതമായ ആയുർവേദ ഗാർഹിക ഉപാധികൾ’ എന്ന ഗ്രന്ഥം ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്). ഔഷധ സസ്യങ്ങൾ ആവശ്യമനുസരിച്ച് ഉപയോഗിക്കുവാനും തുടങ്ങുക.

1 C 2. അക്യൂപ്രഷർ തറാപി, പ്രാണശക്തിയുടെ ഒഴുക്കിൽ തടസ്സം നേരിടുന്നതു മൂലമുണ്ടാകുന്ന പീഡകൾക്കുള്ള അദ്ധ്യാത്മിക ഉപാധികർ, ശൂന്യമായപ്പെട്ടി (Empty Box) ഉപയോഗിച്ചുള്ള പ്രതിവിധികൾ, പീഡകൾ അകറ്റുന്നതിനുള്ള മന്ത്രോച്ചാരണം എന്നിവയെ കുറിച്ചൊക്കെ അറിവ് നേടിയെടുക്കുകയും അവയെ എത്രയും പെട്ടെന്ന് പരിശീലിച്ച് തുടങ്ങുകയും ചെയ്യുക.

സനാതൻ മേൽ സൂചിപ്പിച്ച വിഷയങ്ങളെ സംബന്ധിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1 C 3. നിങ്ങളുടെ പ്രദേശത്തുള്ള ആയുർവേദ ഡോക്ടറെ കണ്ട് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അടുത്ത നാല് വർഷത്തേക്ക് ആവശ്യമായേക്കാവുന്ന മരുന്നുകൾ ശേഖരിച്ചു വയ്ക്കുക.

1 D. മറ്റ് ആശയങ്ങൾ

1 D 1. ആധൂനിക ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ചെയ്യുവാൻ പറ്റുന്ന നിങ്ങൾക്കാവശ്യമായേക്കാവുന്ന നേത്ര സർജറി, ദന്ത സർജറി എന്നിവ മുൻകൂട്ടി നടത്തുക.

1 D 2. ചില പ്രത്യേക ആഹാരസാധനങ്ങൾ മാത്രം ഭക്ഷിക്കുക, കുളിക്കുനതിന് ചൂടു വെള്ളം മാത്രം ഉപയോഗിക്കുക, ഫാനിന്‍റെ ഉപയോഗം, എയർകണ്ടീഷണർ ഇല്ലാതെ ഉറങ്ങാൻ കഴിയാത്ത ശീലം, വളരെ ചെറിയ ദൂരം സഞ്ചരിക്കുന്നതിനു പോലും വാഹനങ്ങൾ ഉപയോഗക്കുക തുടങ്ങിയ നിങ്ങളുടെ ശീലങ്ങൾ പതിയെ മാറ്റിയെടുക്കുവാൻ ശമ്രിക്കുക.

1 D 3. സൂര്യനമസ്ക്കാരം, പ്രാണായാമം, യോഗാസനം മുതലായവ ദിവസേന ചെയ്തു ശീലിക്കുന്നതിലൂടെ ആപത് കാലഘട്ടത്തിൽ പോലും നമുക്ക് നമ്മുടെ ശീരത്തെ ആരോഗ്യപരമായി സൂക്ഷിക്കാൻ സാധിക്കും.

 

2. വരാൻ പോകുന്ന ആപത്കാലഘട്ടത്തെ
മുൻനിർത്തിയുള്ള മാനസിക തയ്യാറെടുപ്പ്

2 A. ബന്ധുക്കളിൽ വൈകാരികമായി
കുടുങ്ങാതിരിക്കുവാനായി സ്വയം നിർദേശം സ്വീകരിക്കുക

ഇനി വരാൻ പോകുന്ന പ്രതികൂലമായ കാലഘട്ടത്തിൽ കുടുംബം, ബന്ധുകൾ, സുഹൃത്തുക്കൾ എന്നിവർ എല്ലാം ആവരുടെ വിധി പോലെ ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ വൈകാരികമായി തളരാതിരിക്കാൻ സ്വയം നിർദേശം (Auto-suggestion) സ്വീകരിക്കുക.

2 B. വേർപാടിന് തയ്യാറായിരിക്കുക

നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് വളരെ ചെറിയ ഒരു കാലയളവിലേക്കോ, അല്ലെങ്കിൽ ദൈർഘ്യമേറിയ കാലയളവിലേക്കോ പിരിഞ്ഞിരിക്കുവാൻ മാനസികമായി തയ്യാറെടുക്കുക.

 

3. വരാൻ പോകുന്ന ആപത്ത്
കാലത്തേക്കായി കുടുംബങ്ങളിൽ ചെയ്യേണ്ട മുന്നൊരുക്കങ്ങൾ

3 A. ആപത്കാലഘട്ടം നമ്മുടെ പടിവാതിലിൽ
എത്തി നിൽക്കുന്ന ഈ സന്ദർഭത്തിൽ നിങ്ങൾ ഫ്ളാറ്റ്
വാങ്ങുവാനായി നിങ്ങളുടെ പണം വിനിയോഗിക്കാതിരിക്കുക

1. ആപത്ത് കാലങ്ങളിൽ, ഉരുൾപൊട്ടൽ, ഭൂമികുലുക്കം എന്നിവ കാരണം കെട്ടിടങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഗണിച്ചുകൊണ്ട് കഴിവതും പുതിയ വീടുകളും ഫ്ലാറ്റുകളും വാങ്ങാതിരിക്കുക പകരം വാടക കെട്ടിടങ്ങളിൽ കഴിയുക.

2. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ സുരക്ഷിതമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക

3. മൂന്ന് നിലയ്ക്ക് മുകളിലുള്ള ഫ്ളാറ്റുകൾ കഴിവതും വാങ്ങിക്കരുത്, കാരണം ഭൂമികുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മൂന്നുനില വരെ ഒഴിപ്പിക്കാൻ എളുപ്പമാണ്

4. നിലവിലുള്ള ഫ്ലാറ്റ് മൂന്നു നിലകൾക്ക് മുകളിലാണെങ്കിൽ പകരമായി വേറൊരു ഫ്ലാറ്റ് ലഭ്യമാണോ എന്ന് നോക്കുക.

3 B. ഗ്രാമപ്രദേശത്ത് വീട് ഉണ്ടെങ്കിൽ അത് നന്നാക്കി അവിടെ കഴിയാന്‍ നോക്കുക

വരാൻപോകുന്ന പ്രകൃതി ദുരന്തങ്ങൾ, കലാപങ്ങൾ ഇവയിൽ അനേകം നഗരങ്ങൾ നശിച്ചു പോകും. അത്തരം സാഹചര്യങ്ങളിൽ താങ്കൾക്ക് ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വരും. ഇപ്പോൾ തന്നെ വീട് നന്നാക്കി വെച്ചിട്ടുണ്ടെങ്കിൽ അത് വാസയോഗ്യം ആയിരിക്കും

3 C. വിദേശത്ത് ജോലിക്കോ കച്ചവടത്തിനോ
പോയിട്ടുള്ള കുടുംബാംഗങ്ങളെ തിരികെ വിളിക്കുക

ഭാരതം അടിസ്ഥാനപരമായി ഒരു പവിത്രമായ രാജ്യമാണ്, വരാൻപോകുന്ന മോശം സമയങ്ങളിൽ മറ്റു രാജ്യങ്ങളിലെ രജ-തമങ്ങൾ ഭാരതത്തേക്കാൾ വളരെ കൂടുതലായതിനാൽ അവിടെ നാശനഷ്ടങ്ങൾ കൂടുതലായിരിക്കാൻ സാധ്യത ഏറെയാണ്. ഒരു യുദ്ധം തുടങ്ങി കഴിഞ്ഞാൽ ഭാരതത്തിലേക്ക് സുരക്ഷിതമായ യാത്രയും കഠിനമാണ്.

 

4. ആപത്ത് കാലത്തിലേക്കുള്ള സാമ്പത്തിക തയ്യാറെടുപ്പുകൾ

ഓരോ ദിവസവും വിവിധ ബാങ്കുകളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ വെളിവായികൊണ്ടിരിക്കുകയാണ്. താങ്കളുടെ പൈസ സുരക്ഷിതമായിരിക്കണം എങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ തിരഞ്ഞെടുക്കുക. ധനം നിക്ഷേപിക്കുമ്പോൾ ധനതത്വശാസ്ത്രത്തിലെ ഒരു നിയമമായ ‘എല്ലാ മുട്ടകളും ഒരു കൊട്ടയിൽ തന്നെ ഇടരുത്’ ഇത് പാലിക്കുക. അതായത് വ്യത്യസ്ത സ്ഥലങ്ങളിൽ നിക്ഷേപിക്കുക, ഗുണം എന്തെന്നാൽ ഏതെങ്കിലും സ്ഥാപനത്തിൽ തട്ടിപ്പു നടന്നാൽ തന്നെയും, മറ്റിടങ്ങളിൽ താങ്കളുടെ പൈസ സുരക്ഷിതമായിരിക്കും.

4 A. നിക്ഷേപം നടത്തുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ചിന്തിക്കുക

4 A 1. വിവിധ ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിക്കുക

നിങ്ങൾ നിക്ഷേപിച്ച ബാങ്ക് ഊട്ടി പോയി ധനനഷ്ടം ഒഴിവാക്കുന്നത് തടയാൻ, വിവിധ ദേശസാൽകൃത ബാങ്കുകളിൽ തുകകൾ നിക്ഷേപിക്കുക. ദേശസാത്കൃത ബാങ്കുകളിൽ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഇൻഷുറൻസ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഓരോ ബാങ്കിലും പരമാവധി 5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുക.

4 A 2. നിങ്ങളുടെ ഭാര്യക്കും മുതിർന്ന കുട്ടികൾക്കും നിങ്ങളുടെ ബാങ്ക് നിക്ഷേപത്തെക്കുറിച്ച് അറിവുണ്ടായിരിക്കണം

പൈസ നിക്ഷേപിക്കുക, എടുക്കുക മുതലായ ഇടപാടുകൾ നിങ്ങളുടെ കുടുംബാംഗങ്ങൾ അറിഞ്ഞിരിക്കണം.

4 A 3. സ്വർണ്ണം വെള്ളി മുതലായവയിൽ നിക്ഷേപിക്കുക.

സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആഭരണങ്ങൾ വാങ്ങുന്നതിനു പകരം ശുദ്ധ സ്വർണനാണയങ്ങൾ വാങ്ങുക. ഭാവിയിൽ ഏതവസരത്തിലും വീണ്ടും ഉപയോഗിക്കാവുന്നതാണ്

4 A 4. സ്ഥലത്തിൽ നിക്ഷേപിക്കുക

കൃഷിയോഗ്യമായ സ്ഥലം കഴിവതും വാങ്ങുക. തനിച്ച് വാങ്ങുവാൻ സാധ്യമല്ലെങ്കിൽ മറ്റുള്ളവരുമായി ചേർന്ന് സ്ഥലം വാങ്ങുക. സ്ഥലത്തിൽ നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലത്തിലോ ദീർഘകാലത്തിലോ അതിൽനിന്നും ഗുണം ലഭിക്കും

 

5. മറ്റു കാര്യങ്ങൾ

5 A. വീടുകളിൽ നിന്നും വേണ്ടാത്ത
വസ്തുക്കൾ നീക്കം ചെയ്യുന്ന കാര്യം ഉടൻതന്നെ ആരംഭിക്കുക

പ്രതികൂല സാഹചര്യങ്ങളിൽ വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറക്കുവാനും സാധകർക്ക് ഇത്തരം വസ്തുക്കളോടുള്ള ആഗ്രഹങ്ങൾ കുറയ്ക്കുവാനും ഇത് ഉപകരിക്കും പ്രതികൂല അവസ്ഥയിൽ നിലനിൽപ്പ് തന്നെയാണ് മുഖ്യം. അപ്പോൾ കേവലം ഒരു ബാഗ് മാത്രമെടുത്ത് വീട് വിട്ട് ഇറങ്ങാൻ തയ്യാറായിരിക്കണം
.

5 B. പോലീസ് സ്റ്റേഷൻ ഫയർ സ്റ്റേഷൻ മറ്റേ മുതലായ
പ്രധാനപ്പെട്ട ഫോൺ നമ്പറുകളുടെ ഒരു ലിസ്റ്റ് എഴുതി ഉണ്ടാക്കണം

പ്രതികൂല കാലാവസ്ഥയിൽ ഫോൺ ഡിസ്ചാർജ് ആയി കഴിഞ്ഞാൽ അതിനെ കൊണ്ട് ഒരു പ്രയോജനം ഇല്ലാതായി വരും. ഇപ്രകാരം പോലീസ് സ്റ്റേഷൻ ഫയർ സ്റ്റേഷൻ അടുത്തുള്ള ആശുപത്രി ഇവിടെ നമ്പറും അഡ്രസ്സും ഉള്ള ഒരു ലിസ്റ്റ് ഉണ്ടാക്കി കഴിഞ്ഞാൽ, മറ്റുള്ളവരുടെ മൊബൈൽ നിന്നും ലാൻഡ് ലൈനിൽ നിന്നും വിളിക്കാം.

5 C. അത്യാവശ്യം വേണ്ടുന്ന രേഖകൾ ബ്രീഫ് കേസിൽ ആക്കി വെക്കുക

പ്രതികൂല അവസ്ഥ വരുമ്പോൾ ഉടൻതന്നെ വീടുവിട്ട് ഇറങ്ങേണ്ടതായി വരും, അതിനാൽ റേഷൻ കാർഡ് ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് മുതലായ രേഖകൾ ഒരു പെട്ടിയിലാക്കി വെക്കുക

5 D. പട്ടിയെ വീടു കാവലിന് പരിശീലിപ്പിക്കുക പശുവിനെ പാലിന് വേണ്ടി,
കാള കാളവണ്ടിക്കുവേണ്ടി, കുതിരയെ സവാരിക്ക് വേണ്ടി പരിശീലിപ്പിക്കുക

വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുവാന്‍ പഠിക്കുക. സൈക്കിൾ, സൈക്കിൾ റിക്ഷ, കാളവണ്ടി, കുതിര വണ്ടി തുടങ്ങിയവ വാങ്ങുക. കാവലിനായി നായ്ക്കൾ വളര്‍ത്തുക, പശുവിനെ പാലിന് വേണ്ടി, കാള കാളവണ്ടിക്കുവേണ്ടി, കുതിരയെ സവാരിക്ക് വേണ്ടി പരിശീലിപ്പിക്കുക.

 

6. പ്രതികൂല ചുറ്റുപാടിൽ
ആത്മീയമായി വേണ്ടുന്ന തയ്യാറെടുപ്പുകൾ

6 A. വരാൻപോകുന്ന അതിശക്തമായ
പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഈശ്വരന്‍
റെ സംരക്ഷണത്തിനായി സാധന ചെയ്യുക, ഈശ്വര
ഭക്തനായി മാറുക എന്നതിൽ കവിഞ്ഞു വേറെ മറ്റൊരു മാർഗ്ഗമില്ല

വരാൻ പോകുന്ന പ്രതികൂല ചുറ്റുപാടിനെ നേരിടാൻ ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നത് പോലെ കാര്യങ്ങൾ ചെയ്യുക. അക്യുപ്രഷർ പോലുള്ള ചികിത്സ രീതികൾ പഠിച്ചിരുന്നാലും, നമ്മൾ വീട്ടിലെ അവശ്യ സാധനങ്ങൾ ആവശ്യത്തിന് കരുതി വച്ചിരുന്നാലും സുനാമി, ഭൂമികുലുക്കം മുതലായ പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ ഇപ്പറഞ്ഞ തയ്യാറെടുപ്പുകൾ കൊണ്ട് വല്ല പ്രയോജനവും ഉള്ളൂ. ജീവന് ഭീഷണിയാകുന്ന ഇത്തരം പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഈശ്വരന് മാത്രമേ നിങ്ങളെ രക്ഷിക്കാൻ സാധിക്കൂ. ഇത്തരം ദുരന്തങ്ങളിൽ നിന്നും നിങ്ങളെ ഈശ്വരൻ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഭക്തിയോടെ സാധന ചെയ്തു തുടങ്ങുക. അങ്ങനെ വരുമ്പോൾ ഏത് ദുർഘട പരിതസ്ഥിതിയിലും ഈശ്വരൻ തന്‍റെ ഭക്തരെ സംരക്ഷിക്കുക തന്നെ ചെയ്യും. ഇത് സാധൂകരിക്കുന്ന അനേകം ഉദാഹരണങ്ങളുണ്ട്, അതിലൊന്നാണ് വിഷ്ണുഭക്തനായ പ്രഹ്ലാദൻ. ഭഗവത്ഗീതയിൽ ശ്രീകൃഷ്ണ ഭഗവാൻ പറയുന്നുണ്ട്, “ന മേ ഭക്ത: പ്രണശ്യതി” (എന്‍റെ ഭക്തന് വിനാശം സംഭവിക്കില്ല). ഏത് പ്രതിസന്ധിയിലും അതിജീവിക്കാനായി സാധന ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.

6 A 1. സാധകർ മുഴുവൻ സമയവും ആശ്രമത്തിൽ തന്നെ താമസിച്ചുകൊണ്ട് സാധന ചെയ്യുവാൻ മാനസികമായി തയ്യാറെടുക്കുക

ചില സാധകർ സാധനയെ എതിർക്കുന്ന അവരുടെ ബന്ധുക്കളെ, സാധനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും അവർ അവരുടെ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്തുവരുന്നു. ആപത്ത് കാലം ഇപ്പോൾ നമ്മുടെ പടിവാതിക്കൽ എത്തിയിരിക്കുകയാണ്. സാധകർ അത്തരം ബന്ധുക്കളെ അവഗണിച്ചുകൊണ്ട്, അദ്ധ്യാത്മ ശാസ്ത്രപ്രകാരം മുഴുവൻ സമയവും സാധന ചെയ്യുവാൻ തയ്യാറെടുക്കുക. അത്യന്തികമായി നമുക്ക്, ഈശ്വരനെ കുറിച്ചും ആത്മാവിനെ കുറിച്ചും മാത്രമേ ചിന്തിക്കാൻ ഉള്ളൂ. ആപത്തുകാലത്ത് ആത്മീയ സാധന അല്ലാതെ, പണമോ ബന്ധുക്കളോ നമ്മളെ രക്ഷിക്കില്ല. അതിനാൽ സാധകർ മാനസികമായ തയ്യാറെടുപ്പിന് വേണ്ടി, ഉത്തരവാദപ്പെട്ട സാധകരിൽ നിന്നും സത്പുരുഷന്മാരിൽ നിന്നും മാർഗ്ഗനിർദ്ദേശം തേടുക. ഒരു പൂർണ്ണ സമയ സാധകൻ ആകുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പ് ഉണ്ടാകുന്നതിന്, സ്വപ്രത്യായനം രീതികളിലെ A3 രീതിയിൽ കൊടുത്തിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. അതുപോലെതന്നെ ഇടയ്ക്കിടെ ആശ്രമത്തിൽ താമസിച്ചു സേവ ചെയ്തു മനസ്സിന്‍റെ തയ്യാറെടുപ്പ് ഉറപ്പിക്കുക.

6 A 2. ആത്മീയ സാധനകൾ ഗൗരവത്തോടെ ചെയ്യുക

സനാതന പ്രഭാത പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ, സൂക്ഷ്മതയോടെ കൂടി ചെയ്യുക.

6 A 3. വ്യഷ്ടി സാധന ചിട്ടയോടുകൂടി ചെയ്യുക

സാധകർ അവരുടെ വ്യഷ്ടി സാധന ഓരോ ദിവസവും സൂക്ഷ്മതയോടെ ചെയ്യുക.

6 A 4. അനിഷ്ട ശക്തികൾ കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്നും സംരക്ഷണത്തിന് വേണ്ടി, ആത്മീയ ഉപായങ്ങൾ ദിവസവും ഗൗരവത്തോടുകൂടി തന്നെ ചെയ്യുക.

 

7. വരാൻ പോകുന്ന ആപത്ത് കാലത്തെ കുറിച്ച്
ജനങ്ങളെ ബോധവൽക്കരിക്കുന്നതും ഒരു സാധന തന്നെയാണ്

വരാൻ പോകുന്ന ആപത്ത് കാലത്തെ കുറിച്ച് ബന്ധുമിത്രാദികളെ അറിയിച്ചു സമൂഹത്തെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനം ഓഫീസിലെ പ്രവർത്തകരുമായും പങ്കുവെക്കുക. ഇത് സാധനയോടൊപ്പം തന്നെ സമൂഹത്തോടുള്ള കടം വീട്ടുന്നതിനും ഉപകരിക്കുന്നു.

– പരാത്പര ഗുരു, (ഡോ.) ആഠവലെ
സന്ദര്‍ഭം : സനാതൻ പ്രഭാത് ദിനപത്രം

1 thought on “വരാൻ പോകുന്ന ആപത്ഘട്ടങ്ങളെ നേരിടാനായി തയ്യാറാകുക !”

  1. ഈശ്വരൻ എല്ലാ സനാതന ധർമ്മികളെയും രക്ഷിക്കട്ടെ.. ഓം ശ്രീ ഗുരുവേ നമഃ

Leave a Comment