
1. വിട്ടുമാറാത്ത ചുമയ്ക്കും ശ്വാസംമുട്ടലിനും : 1–2 ടീസ്പൂൺ വെളിച്ചെണ്ണ ദിവസവും 2–3 തവണ കഴിക്കുക. ഇത് ചുമയ്ക്ക് പെട്ടെന്നുള്ള ആശ്വാസം നൽകുന്നു.
2. ഡസ്റ്റ് അലർജിക്ക് (പൊടിപടലങ്ങളോടുള്ള അലർജി) : ചെറുവിരലിൽ അല്പം വെളിച്ചെണ്ണയെടുത്ത് നാസരന്ധ്രങ്ങളിൽ (മൂക്കിനുള്ളിൽ) ദിവസവും 5–6 തവണ പുരട്ടുക. ഇത് പൊടിപടലങ്ങൾ ശ്വാസകോശത്തിലേക്ക് കടക്കുന്നത് തടയുന്നു . ഇതുവഴി അലർജി മൂലമുള്ള അസ്വസ്ഥതകളും കുറയും.
3. ഒരു ടീസ്പൂൺ വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. തലയുടെ മുകൾ ഭാഗത്ത് (ബ്രഹ്മരന്ധ്രം) വിരലുകൾ കൊണ്ട് മൃദുവായി 5–10 മിനിറ്റ് തുരുമ്മുക.
4. ദിവസവും കുളിക്കുന്നതിന് മുമ്പ് ശരീരം മുഴുവൻ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുന്നത് ചർമ്മത്തിലെ വരൾച്ച മാറ്റാൻ സഹായിക്കും. കൂടാതെ ഇത് സന്ധികളിലെ വഴക്കം നിലനിർത്താനും സഹായിക്കുന്നു.
— വൈദ്യ സുവിനയ് ദാംലെ, സിന്ധുദുർഗ്, മഹാരാഷ്ട്ര
ശ്രദ്ധിക്കുക : ഈ ലേഖനത്തിലെ വിവരങ്ങൾ അറിവ് പകരുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഇത് വിദഗ്ദ്ധ വൈദ്യോപദേശത്തിന് പകരമല്ല. ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കായി ഒരു രജിസ്റ്റേർഡ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
ധൂമപാനം (പുക ചികിത്സ) : ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തടയുന്നതിനുള്ള ആയുർവേദ ചികിത്സ !
ആയുര്‍വേദത്തിന്റെ മഹത്ത്വം
ഭ്രൂണത്തിലേക്ക് ആത്മാവ് പ്രവേശിക്കുന്നത് എപ്പോഴാണ് ?
നല്ല ആരോഗ്യത്തിന്; സൂര്യപ്രകാശം അത്യന്താപേക്ഷിതം
ഉഷ്ണം സംബന്ധമായ രോഗങ്ങൾക്കുള്ള വീട്ടുവൈദ്യങ്ങൾ
ആയുർവേദം – മനുഷ്യജീവിതത്തെക്കുറിച്ചുള്ള നിത്യവും ശാശ്വതവുമായ ശാസ്ത്രം!