രോഗശമനത്തിന് അവശ്യമായ ദേവതകളുടെ തത്ത്വം അനുസരിച്ച് ചില രോഗങ്ങളും അവയ്ക്കുള്ള നാമജപവും – 1

 

സച്ചിദാനന്ദ പരബ്രഹ്മ ഡോ. ആഠവലെ

“വരാനിരിക്കുന്ന ആപത്തു കാലത്ത്, ആധുനിക ഡോക്ടർമാരും അവരുടെ മരുന്നുകളും എപ്പോഴും എല്ലായിടത്തും ലഭ്യമായെന്നു വരില്ല. അന്നേരം ‘ഏത് രോഗത്തിന് ഏത് പ്രതിവിധി’ എന്നറിയാൻ ബുദ്ധിമുട്ടാകും. അതിനാൽ സാധകർ ഈ ലേഖനം സൂക്ഷിക്കുകയും അതിൽ നൽകിയിരിക്കുന്നതു പോലെ ജപിക്കുകയും ചെയ്താൽ രോഗം കുറയ്ക്കാൻ ഇത് ഗുണം ചെയ്യും.

– സച്ചിദാനന്ദ പരബ്രഹ്മ ഡോ. ആഠവലെ (30.6.2022)


(സദ്ഗുരു) ഡോ. മുകുൾ ഗാഡ്ഗിൽ

‘ഒരു അസുഖം മാറ്റുന്നതിനായി ദുർഗ്ഗാദേവി, രാമൻ, കൃഷ്ണൻ, ദത്താത്രേയൻ, ഗണപതി, ഹനുമാൻ, ശിവൻ എന്നിങ്ങനെ 7 പ്രധാന ദേവതകളിൽനിന്നും ഏത് ദേവതയുടെ തത്ത്വം എത്രത്തോളം ആവശ്യമാണ്?’, എന്ന് ഞാൻ ധ്യാനത്തിലൂടെ കണ്ടെത്തി അതനുസരിച്ച് പല അസുഖങ്ങളുടെയും ശമനത്തിനായി ജപിക്കേണ്ട നാമം കണ്ടെത്തി. ‘കൊറോണ വിഷാണുക്കൾ’ക്കെതിരെയുള്ള പ്രതിരോധശേഷി വർധിപ്പിക്കാനാണ് ഞാൻ ആദ്യമായി ഇത്തരം ജപം കണ്ടെത്തിയത്. അത് ഫലപ്രദമാണെന്ന തിരിച്ചറിവ്, മറ്റ് അസുഖങ്ങൾക്കും ജപം കണ്ടെത്താൻ എന്നെ പ്രേരിപ്പിച്ചു. ഞാൻ കണ്ടെത്തിയ ജപം കഴിഞ്ഞ ഒരു വർഷമായി സാധകർക്ക് അവരുടെ അസ്വസ്ഥതകൾക്കായി ഞാൻ നൽകുന്നു. ആ നാമജപം ചെയ്യുന്നതിൽ നിന്ന് അവർക്ക് നല്ല ഭേദം ഉണ്ടെന്ന് അവരോടുള്ള സംസാരത്തിൽ ഞാൻ മനസ്സിലാക്കി. ഇത്തരം വികാരങ്ങളും അവയ്ക്കായി കണ്ടെത്തിയ ജപങ്ങളും ഇവിടെ നൽകിയിരിക്കുന്നു. ഈ ജപം ആവശ്യമായ വിവിധ ദേവതകളുടെ സംയുക്ത ജപമാണ്.

1. ആർത്തവ പ്രശ്‌നങ്ങൾ അകറ്റാനുള്ള നാമജപം

‘ശ്രീ ഗണേശായ നമഃ – ശ്രീ ഗണേശായ നമഃ – ശ്രീ ഗുരുദേവ് ​​ദത്ത്.’

ചില സാധികമാർക്ക് ആർത്തവം പതിവായി വരാതിരിക്കുക, എന്നാൽ ചിലർക്ക് 5 ദിവസങ്ങൾക്കു ശേഷവും ആർത്തവ രക്തസ്രാവം തുടരുക എന്ന പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ടായിരുന്നു. ഈ ആർത്തവ പ്രശ്‌നങ്ങൾക്ക് മുകളിൽ പറഞ്ഞ ജപം ഞാൻ കണ്ടെത്തി. ഇത് ആർത്തവം ഉണ്ടാകാൻ സാധ്യതയുള്ള തീയതിക്ക് 4 ദിവസം മുമ്പ് മുതൽ ആർത്തവം അവസാനിക്കുന്നത് വരെ ദിവസവും 1 മണി ജപിക്കണമെന്ന് പറഞ്ഞു. ഇത് ജപിക്കുന്ന സമയത്ത്, വലതു കൈയിലെ അഞ്ച് വിരലുകളും ഒരുമിച്ച് ചേർത്ത് ആജ്ഞാചക്രത്തിൽ (ഭ്രൂമധ്യത്തിൽ) വയ്ക്കാൻ പറഞ്ഞു. വിരലുകൾ ചേർത്തു വയ്ക്കുമ്പോൾ, ശരീരത്തിൽ നിന്ന് 1-2 സെ.മീ. അകലെ അത് പിടിക്കണം. ഇതിനെ ന്യാസ് എന്നു പറയുന്നു. ഈ ജപത്താൽ ആ സാധികമാരുടെ പ്രയാസങ്ങൾ കുറഞ്ഞു.

2. പ്രമേഹത്തിനുള്ള നാമജപം

‘ശ്രീ ദുർഗാദേവ്യൈ നമഃ – ശ്രീ ഹനുമതേ നമഃ.’

‘ഇൻസുലിൻ’ (രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്ന്) അളവ് വർദ്ധിപ്പിച്ചിട്ടും സാധികയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിലായിരുന്നു. മേൽപ്പറഞ്ഞ നാമം ജപിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. ജപിക്കാൻ തുടങ്ങിയതോടെ ഒരാഴ്‌ചയ്‌ക്കുള്ളിൽ ‘മരുന്ന് മാറ്റി നോക്കാം’ എന്ന് ഡോക്ടറിന് തോന്നി. അത് മാറ്റിയതോടെ സാധികയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമായി.

3. ദേഹമാസകലം കുറഞ്ഞ സമയത്തിനുള്ളിൽ വന്ന കുരുക്കൾ മാറുന്നതിനുള്ള നാമജപം

‘ശ്രീ ഹനുമതേ നമഃ – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ഹനുമതേ നമഃ – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ഗുരുദേവ് ദത്ത് – ഓം നമഃ ശിവായ.’

വാരണാസിയിലെ ഒരു സാധികയ്ക്ക് പെട്ടെന്ന് ശരീരമാസകലം കുമിളകൾ ഉണ്ടായി. 4.11.2020 എന്ന ദിവസം, മേൽപ്പറഞ്ഞ ജപം ദിവസവും 1 മണിക്കൂർ ജപിക്കാൻ ഞാൻ അവരോട് പറഞ്ഞു. എട്ട് ദിവസം കഴിഞ്ഞപ്പോൾ സാധിക പറഞ്ഞു, ‘ഈ ജപം കാരണം നേരത്തെ പരുക്കനായ ചർമ്മം ജപം ആരംഭിച്ച് 2 ദിവസത്തിനുള്ളിൽ മൃദുവായി, കുമിളകളും സുഖപ്പെട്ടു. ചൊറിച്ചിലിന്‍റെ അളവ് കുറഞ്ഞു. എട്ട് ദിവസം കൊണ്ട് ശരീരത്തിലെ കുമിളകൾക്ക് വലിപ്പം കുറഞ്ഞു, അതിന്‍റെ നിറവും മാറി. ഇതിനുശേഷം 8 ദിവസം കഴിഞ്ഞപ്പോൾ അവരുടെ ചർമ്മം ഇനിയും മൃദുവായി, കുമിളകളുടെ എണ്ണം ഇനിയും കുറഞ്ഞു.

4. ചർമ്മത്തിലെ ഫംഗസ് അണുബാധയ്ക്കുള്ള (ഫംഗൽ ഇൻഫെക്ഷൻ) ജപം

‘ശ്രീ ഗണേശായ നമഃ – ശ്രീ ഗണേശായ നമഃ – ശ്രീ ഗണേശായ നമഃ – ശ്രീ ഗണേശായ നമഃ – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ഗണേശായ നമഃ – ശ്രീ ഗണേശായ നമഃ – ശ്രീ ഗണേശായ നമഃ – ശ്രീ ഹനുമതേ നമഃ – ശ്രീ ഹനുമതേ നമഃ.’

ഒരു സാധികയുടെ അരക്കെട്ടിലും തുടയിലും ഫംഗസ് അണുബാധയുണ്ടായി. അവിടെ അവരുടെ തൊലി കട്ടിയുള്ളതും കറുത്തതും ആയി മാറി. അവർ മേൽപ്പറഞ്ഞ നാമം 15 ദിവസം ഒരു മണി വീതം ദിവസവും ജപിച്ചതിന് ശേഷം ആ ഭാഗങ്ങളിൽ അവരുടെ ചൊറിച്ചിൽ കുറയുകയും അവിടെ ചർമ്മത്തിന്‍റെ കറുപ്പും തടിപ്പും വളരെ കുറയുകയും ചെയ്തു.

5. രക്തത്തിൽ ക്രിയാറ്റിനിൻ വർദ്ധിക്കുന്നത് മൂലം വൃക്ക തകരാറിലാകുന്നുണ്ടെങ്കിൽ ചെയ്യേണ്ട നാമജപം

‘ശ്രീ ദുർഗാദേവ്യൈ നമഃ – ശ്രീ ദുർഗാദേവ്യൈൈ നമഃ – ശ്രീ ദുർഗാദേവ്യൈ നമഃ – ശ്രീ ഗുരുദേവ് ദത്ത് – ശ്രീ ഹനുമതേ നമഃ.’

6. മൂലവ്യാധിക്കു ശമനത്തിനു നാമജപം

‘ശ്രീ ഗണേശായ നമഃ – ശ്രീ ഗണേശായ നമഃ – ശ്രീ ഗണേശായ നമഃ – ശ്രീ ഹനുമതേ നമഃ – ശ്രീ ഗണേശായ നമഃ – ശ്രീ ഗണേശായ നമഃ – ഓം നമഃ ശിവായ.’

7. മൂത്രക്കല്ലിന്‍റെ അസുഖത്തിനു (അശ്മരി) നാമജപം

‘ശ്രീ ദുർഗാദേവ്യൈ നമഃ – ശ്രീ ദുർഗാദേവ്യൈ നമഃ – ശ്രീ ദുർഗാദേവ്യൈ നമഃ – ശ്രീ ദുർഗാദേവ്യൈ നമഃ – ശ്രീ ഹനുമതേ നമഃ.’

8. രക്തത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞിട്ടുണ്ടെങ്കിൽ അതു കൂട്ടുന്നതിനായി ചെയ്യേണ്ട നാമജപം

‘ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ദുർഗാദേവ്യൈ നമഃ – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീ ദുർഗാദേവ്യൈ നമഃ – ശ്രീ ഗുരുദേവ് ​​ദത്ത് – ശ്രീരാമ ജയരാമ ജയ് ജയ് രാമ.’

 

സാധകർക്ക് ഇവിടെ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും അസുഖം ഉണ്ടെങ്കിൽ, അത് നീക്കം ചെയ്യാൻ വൈദ്യചികിത്സയ്‌ക്കൊപ്പം ‘അതുമായി ബന്ധപ്പെട്ട നാമജപവും ചെയ്യണം’ എന്ന് തോന്നുകയാണെങ്കിൽ, ഒരു മാസത്തേക്ക് ദിവസവും 1 മണിക്കൂർ ആ നാമജപം ചെയ്യണം. നാമജപം ചെയ്തു വന്ന മാറ്റങ്ങൾ സാധകർ [email protected] എന്ന ഇമെയിലിലേക്കോ ഇനിപ്പറയുന്ന തപാൽ വിലാസത്തിലോ അയയ്‌ക്കുക. സാധകരുടെ ഈ അനുഭവങ്ങൾ സനാതൻ സംസ്ഥയുടെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തുന്നതിനും അതുപോലെ തന്നെ ജനങ്ങളെ നാമജപത്തിന്‍റെ ഗുണം അറിയിക്കുന്നതിനും ഉപകാരപ്രദമായിരിക്കും.

തപാൽ വിലാസം : സനാതൻ ആശ്രമം, 24/ബി രാമനാഥി, ബന്ദോഡ, ഫോണ്ട, ഗോവ. പിൻകോഡ് 403401.

കുറിപ്പ്: ഒരു അസുഖത്തിനു പറഞ്ഞിരിക്കുന്ന നാമങ്ങൾ ആ ക്രമത്തിൽ പറയുമ്പോൾ അതൊരു ജപമാകും. നിശ്ചിത സമയം വരെ ആ ക്രമത്തിൽ ജപം ആവർത്തിക്കണം.

– (സദ്ഗുരു) ഡോ. മുകുൾ ഗാഡ്ഗിൽ, ഗോവ (10.12.2020)