ആത്മീയ ബലം വര്‍ധിപ്പിച്ച് ‘കൊറോണ’ വൈറസിനെതിരെ രോഗപ്രതിരോധ ശക്തി നേടുന്നതിന് ഈശ്വരൻ നിർദ്ദേശിച്ച നാമജപം

സദ്ഗുരു മുകുൾ ഗാഡ്ഗിൽ

ധർമഗ്രന്ഥമായ ‘കൗശിക പദ്ധതി’ യിലെ ഒരു സംസ്കൃത ശ്ലോകം താഴെ കൊടുക്കുന്നു.

അതിവൃഷ്ടിഃ അനാവൃഷ്ടിഃ ശലഭ മൂഷകഃ ശുകഃ,
സ്വചക്ര പരചക്ര ച സപ്തൈതാ ഈതയഃ സ്മൃതാഃ.

അർത്ഥം : ധർമ്മാചരണം ചെയ്തില്ലെങ്കിൽ വെള്ളപ്പൊക്കം, വരൾച്ച, വെട്ടുകിളി ആക്രമണം, എലി ശല്യം, തത്തകൾ കൃഷിയിൽ വരുത്തുന്ന നഷ്ടങ്ങൾ, ജനങ്ങൾ തമ്മിലുള്ള പരസ്പര കലഹം, ശത്രുക്കളുടെ കടന്നുകയറ്റം മുതലായ പ്രതിസന്ധികൾ രാജ്യത്തിന് നേരിടേണ്ടി വരും.

കൊറോണ വൈറസ് ലോകമാകെ പടരുന്ന സാഹചര്യത്തിൽ, ചികിത്സയോടൊപ്പം ആത്മീയ ബലം നേടി രാഷ്ട്രം നേരിടുന്ന അനർഥങ്ങളെ അതി ജീവിക്കുന്നതിനു വേണ്ടി ഏത് ദേവതയുടെ നാമം ജപിക്കണമെന്ന് ജിജ്ഞാസയോട് കൂടി ഞാൻ ഈശ്വരനോട് ചോദിച്ചു. ‘കൊറോണ ബാധിക്കുന്നത് തടയുന്നതിനും, അഥവാ ആർക്കെങ്കിലും കൊറോണ പിടിപെട്ടാലും ഏത് ദേവത തത്ത്വമാണ് ആവശ്യം?’, എന്ന് ഞാൻ ഈശ്വരനോട് ചോദിച്ചു. അപ്പോൾ ദുർഗാദേവീ, ദത്താത്രേയൻ, ശിവൻ ഇവരുടെ തത്ത്വങ്ങൾ അത്യാവശ്യമാണ്, എന്ന ഉത്തരം എനിക്ക് ഈശ്വരനിൽനിന്ന് ലഭിച്ചു.

ചികിത്സയോടൊപ്പം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആത്മീയ ബലം വർദ്ധിപ്പിക്കുന്നതിനും താഴെ കൊടുത്തിരിക്കുന്ന രീതിയിൽ മൂന്നു ദേവതാ തത്ത്വങ്ങളുടെ ജപം ചെയ്യണം – മൂന്ന് തവണ ശ്രീ ദുർഗാദേവ്യൈ നമഃ, ഒരു തവണ ശ്രീ ഗുരുദേവ് ദത്ത്, മൂന്നു തവണ ശ്രീ ദുർഗാദേവ്യൈ നമഃ, ഒരു തവണ ഓം നമഃ ശിവായ.

 

 

ഈ ജപത്തിന്‍റെ പരിണാമം വയറിന്‍റെ അടിഭാഗത്താണ് ഉണ്ടാകുന്നത്. രോഗം തടയുന്നതിനു ചികിത്സയോടൊപ്പം ആത്മീയ ബലം വർദ്ധിപ്പിക്കുവാൻ ദിവസവും ഈ ജപം ഒരു മാല (108 ആവൃത്തി) ജപിക്കണം. ആർക്കെങ്കിലും കൊറോണ ബാധിച്ചതിന്‍റെ ലക്ഷണം കാണിക്കുന്നുവെങ്കിൽ അവർ ഇത് മൂന്നു മണിക്കൂർ (6 മാല) ദിവസവും ജപിക്കണം, എന്ന് ഈശ്വരൻ നിർദ്ദേശിച്ചു.

ചികിത്സയും അതോടനുബന്ധിച്ചുള്ള നിർദ്ദേശങ്ങളും സ്വീകരിക്കുന്നതോടൊപ്പം, ലോകത്തു നിന്ന് കൊറോണ വൈറസ് വ്യാപനം ഇല്ലാതാവുന്നതുവരെ ഈ ജപം ചെയ്യേണ്ടതാണ്.

– സനാതൻ സംസ്ഥയിലെ സദ്ഗുരു മുകുൾ ഗാഡ്ഗിൽ, മഹർഷി അദ്ധ്യാത്മ വിശ്വവിദ്യാലയം, ഗോവ.

സാത്വികമായ സ്തോത്രങ്ങൾ, ആരതി, ശ്ലോകങ്ങൾ, നാമജപങ്ങൾ മുതലായവ കേൾക്കുന്നതിന് ‘സനാതൻ ചൈതന്യ വാണി’ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഈ ലിങ്കിൽ നിന്ന് www.sanatan.org/Chaitanyavani ഡൗൺലോഡ് ചെയ്താലും.

നിരാകരണം: നിങ്ങളുടെ പ്രദേശത്ത് കൊറോണ വൈറസ് (COVID-19) പടരുന്നത് തടയാൻ എല്ലാ പ്രാദേശിക, ദേശീയ നിർദ്ദേശങ്ങൾ പാലിക്കാൻ സനാതൻ സംസ്ഥ എല്ലാ വായനക്കാരോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ പ്രദേശത്തെ മെഡിക്കൽ അധികൃതരുടെ ഉപദേശപ്രകാരം പരമ്പരാഗത വൈദ്യചികിത്സ തുടരാൻ സനാതൻ സംസ്ഥ ശുപാർശ ചെയ്യുന്നു. ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന ആത്മീയ പരിഹാരങ്ങൾ പരമ്പരാഗത വൈദ്യചികിത്സയ്‌ക്കോ കൊറോണ വൈറസിന്റെ വ്യാപനത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികളോ അല്ല. ഏതെങ്കിലും ആത്മീയ രോഗശാന്തി പ്രതിവിധി സ്വന്തം വിവേചനാധികാരത്തിൽ ഏറ്റെടുക്കാൻ വായനക്കാർക്ക് നിർദ്ദേശമുണ്ട്.