ശ്രീകൃഷ്ണന്‍റെ നാമജപം

ശ്രീകൃഷ്ണൻ

ഭക്തിഭാവം വർധിപ്പിക്കുന്നതിനായും ദേവതയുടെ തത്ത്വം അധികം ലഭിക്കുന്നതിനായും ദേവതയുടെ നാമം ഏതു രീതിയിൽ ഉച്ചരിക്കുന്നതായിരിക്കും ഉത്തമം എന്നത് നാം മനസ്സിലാക്കണം. ഈ ലേഖനത്തിൽ നമുക്ക് ശ്രീകൃഷ്ണ ഭഗവാന്‍റെ നാമജപത്തെക്കുറിച്ച് മനസ്സിലാക്കാം.

 

വാസുദേവ് എന്ന വാക്കിന്‍റെ അർഥം

’വാസുദേവ്’ എന്നത് ശ്രീകൃഷ്ണ ഭഗവാന്‍റെ തന്നെ ഒരു നാമമാണ്. ’വാസു’, ’ദേവ്’ എന്നീ രണ്ടു വാക്കുകൾ ചേർന്നാണ് ഈ വാക്കുണ്ടായത്. ’വാസഃ’ എന്ന സംസ്കൃത പദത്തിന്‍റെ അർഥമാണ് സ്ഥിതി. ജീവസൃഷ്ടിക്ക് വിശേഷ സ്ഥിതി നൽകുന്നതിനായി ആവശ്യമായ തരംഗങ്ങൾ ആര് നൽകുന്നുവോ ആ ദേവനാണ് വാസുദേവൻ, അതായത് ശ്രീകൃഷ്ണൻ, എന്നാണ് ഈ വാക്കിന്‍റെ അർഥം.

 

താരക ഭാവത്തിലുള്ള നാമജപം

’ഓം നമോ ഭഗവതെ വാസുദേവായ’ എന്ന നാമജപത്തിൽ താരക ഭാവം വരുന്നതിനായി ഓരോ വാക്കിന്‍റെയും ഉച്ചാരണം ദീർഘമാക്കുക. ഒരു ശബ്ദത്തിലും സമ്മർദം ചെലുത്താതിരിക്കുക. ഓരോ ശബ്ദവും സൌമ്യമായി ഉച്ചരിക്കുക. ഇനി നമുക്ക് ഈ തത്ത്വപ്രകാരം നാമം ജപിക്കുവാൻ ശമ്രിക്കാം.

 

 

സന്ദർഭം : സനാതൻ സംസ്ഥ തയ്യാറാക്കിയ ’ശ്രീകൃഷ്ണൻ’ എന്ന ലഘുഗ്രന്ഥം