ശ്രീ ദുർഗ്ഗാദേവിയുടെ നാമജപം

ഒരു ദേവതയുടെ കൃപ നേടുന്നതിനുള്ള ആരാധന രീതികൾ ഓരോ യുഗത്തിലും വ്യത്യസ്തമായിരിക്കും. ‘കലിയുഗത്തിൽ ഈശ്വരന്‍റെ കൃപ നേടുവാനുള്ള ഏക മാർഗ്ഗം ദൈവത്തിന്‍റെ നാമജപമാണ്’ എന്ന് ഗുരക്കന്മാർ ഉപദേശിച്ചിട്ടുണ്ട്. കലിയുഗിൽ ഈശ്വരന്‍റെ നാമം ജപിക്കുന്നത് അനുയോജ്യമായ സാധനയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ജപത്തിന്‍റെ പ്രതീതി ഉപബോധമനസ്സിൽ പതിക്കുന്നതുവരെ, കുറച്ച് ഉച്ചത്തിൽ ജപിക്കുന്നത് പ്രയോജനകരമാണെന്ന് പല൪ക്കും അനുഭവമുണ്ട്. ഒരു ദേവതയുടെ രൂപം, രുചി, സുഗന്ധം, ഊർജ്ജം എന്നിവ ആ ദേവതയുടെ നാമത്തിനോടൊപ്പം ഉണ്ടാകും. ദേവതയുടെ നാമം ചൊല്ലുമ്പോഴോ അത് കേൾക്കുമ്പോഴോ ഈ തത്ത്വം കണക്കിലെടുക്കണം.

ഇനി നമുക്ക് ശ്രീ ദു൪ഗ്ഗാദേവിയുടെ നാമജപം കേൾക്കാം..

 

‘ദുർഗ’ എന്ന വാക്കിന്‍റെ അർത്ഥം

‘ശ്രീ ദുർഗാദേവ്യൈ നമഃ’ എന്ന മന്ത്രത്തിലെ ‘ദുർഗ’ എന്ന വാക്കിലെ ‘ദുർ’ എന്നത് അസുരന്മാരെയും ‘ഗ’ എന്നത് സംഹാരം അല്ലെങ്കിൽ ഉന്മൂലനത്തെയും സൂചിപ്പിക്കുന്നു. അങ്ങനെ ദുർഗ എന്നാൽ തിന്മയെ നശിപ്പിക്കുന്നത്.

നാമജപത്തിൽ താരക ഭാവം പ്രകടിപ്പിക്കാൻ എന്തു ചെയ്യണം?

ദേവിയുടെ താരക രൂപത്തെ പ്രകടമാക്കുന്നതിനായി നാമം ജപിക്കുന്ന നേരത്ത് ‘ശ്രീ ദുർഗാദേവ്യൈ നമഃ’ എന്ന് ചൊല്ലുമ്പോൾ അതിലെ എല്ലാ അക്ഷരങ്ങളും നീട്ടി ചൊല്ലുക. ഒരു വാക്കിനും പ്രാധാന്യം നൽകരുത്. എല്ലാ വാക്കുകളും സൗമ്യമായി ഉച്ചരിക്കുക. ഇതിലൂടെ ദേവി തത്വത്തിന്‍റെ കൂടുതൽ ഗുണം ലഭിക്കുന്നു.

മുകളിൽ കൊടുത്തിരിക്കുന്നതുപോലെ ധ൪മ ഗ്രന്ഥങ്ങളിൽ ഉപദേശിച്ചിട്ടുള്ളതു പ്രകാരം ശ്രീ ദുർഗാദേവിയുടെ നാമം ഉചിതമായ രീതിയിൽ ചൊല്ലാൻ ശ്രമിക്കുക. ഈ മന്ത്രോച്ചാരണത്തിൽ നിന്ന് എല്ലാവർക്കും ആധ്യാത്മിക ഗുണം ലഭിക്കട്ടെ എന്നാണ് ദേവിയോടുള്ള ഞങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥന.

ഒരു ദേവതയുടെ രക്ഷകനോ (താരക) സംഹാരകനോ (മാരക) ആയ രൂപവുമായി ബന്ധപ്പെട്ട മന്ത്രത്തെ താരക അല്ലെങ്കിൽ മാരക ജപം എന്ന് പറയുന്നു.

ഒരു മഹത്ത്വമേറിയ സിദ്ധാന്തം എന്തെന്നാൽ നവരാത്രിയുടെ ഉത്സവ വേളയിൽ ദേവി തത്ത്വം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് കൂടുതൽ സജീവമായിരിക്കും. അതിനാൽ ദേവി തത്ത്വത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് ‘ശ്രീ ദുർഗാദേവ്യൈ നമഃ’ എന്ന നാമം പരമാവധി ജപിക്കുക.

ഗുരുക്കന്മാരുടെ മാർഗനിർദേശപ്രകാരം ജപിച്ച നാമം

ഇവിടെ നൽകിയിരിക്കുന്ന ജപങ്ങളുടെ പ്രത്യേകത എന്തെന്നാൽ സനാതൻ സംസ്ഥയുടെ സദ്ഗുരു ശ്രീചിത്ശക്തി ശ്രീമതി. അഞ്ജലി ഗാഡ്ഗിൽ അവ൪കൾ പരാത്പര ഗുരു (ഡോക്ട൪) ജയന്ത് ആഠവലെജീയുടെ മാർഗനിർദേശപ്രകാരം ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തയ്യാറാക്കി എന്നതാണ്.

സന്ദ൪ഭം : സനാതൻ സംസ്ഥയുടെ ‘ശക്തി’ എന്ന ഗ്രന്ഥം