കുടുംബദേവതയുടെ (കുലദേവതയുടെ) നാമജപം

കുലദേവതയുടെ നാമജപം

കുലദേവത എന്നു വച്ചാൽ കുടുംബദേവത,  പരദേവത അഥവാ കുലത്തെ സംരക്ഷിക്കുന്ന ദേവത. കുലദേവത എന്നാൽ കുലദേവനോ കുലദേവിയോ ആകാം. ആത്മീയ ഉന്നതിക്കായി ആവശ്യമുള്ള കുലത്തിലാണ് ഈശ്വരൻ നമുക്ക് ഓരോരുത്തർക്കും ജന്മം നൽകിയിട്ടുള്ളത്.

കുലദേവതയുടെ നാമം ജപിക്കേണ്ട രീതി

നാം ഒരു വ്യക്തിയെ അബിസംബോധന ചെയ്തു സംസാരിക്കുമ്പോൾ അവരുടെ പേര് മാത്രമായി ഉച്ചരിക്കാതെ അതിൽ ശ്രീ., ശ്രീമതി. എന്നിവ ചേർക്കുന്നു. അതേ പോല കുലദേവതയുടെ നാമവും ബഹുമാനത്തോടെ വേണം ചൊല്ലാൻ. കുലദേവതയുടെ നാമത്തിനു മുമ്പ് ശ്രീ എന്നു ചേർക്കുക. സംസ്കൃത വ്യാകരണപ്രകാരം നാമത്തിനു ചതുർഥി പ്രത്യയം ചേർത്ത് അവസാനം നമഃ എന്ന് ഉച്ചരിക്കുക, ഉദാഹരണത്തിന് കുലദേവത ഗണപതി ആണെങ്കിൽ ശ്രീ ഗണേശായ നമഃ എന്നും, കുലദേവത ഭവാനിയാണെങ്കിൽ ശ്രീ ഭവാന്യൈ നമഃ എന്നും ചൊല്ലുക. പക്ഷേ അങ്ങനെ ഉച്ചരിക്കുവാൻ പ്രയാസമായതു കൊണ്ട് ദേവ്യൈ എന്ന പ്രത്യയം ചേർത്ത് ശ്രീ ഭവാനി ദേവ്യൈ നമഃ എന്നു ജപിക്കുക.
കുലദേവത ലക്ഷ്മീനാരായണൻ, ലക്ഷ്മീനരസിംഹൻ എന്നിങ്ങനെ ദേവനും ദേവിയും രണ്ടു പേരും ചേർന്നതാണെങ്കിൽ രണ്ടു പേരുടെയും 50 ശതമാനം തത്ത്വവും പ്രവർത്തനക്ഷമമായിരിക്കും. അങ്ങനെയുള്ളപ്പോൾ ഇപ്രകാരം ജപിക്കുക – നാമത്തിനു മുമ്പ് ശ്രീ ചേർക്കുക. നാമത്തിൽ അവസാനം വരുന്ന ദേവതയുടെ പേരിൽ ചതുർഥി പ്രത്യയവും അവസാനം നമഃ എന്നും ചേർക്കുക. കുലദേവത ഈശ്വരലക്ഷ്മി ആണെങ്കിൽ ശ്രീ ഈശ്വരലക്ഷ്മീദേവ്യൈ നമഃ, കുലദേവത ലക്ഷ്മീനാരായണൻ ആണെങ്കിൽ ശ്രീ ലക്ഷ്മീനാരായണായ നമഃ എന്നും ജപിക്കുക.

 

കുലദേവത ആരാണെന്ന് അറിയില്ലെങ്കിൽ എന്തു ചെയ്യണം?

കുലദേവത ആരാണെന്ന് അറിയില്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന കാരണവർമാരോടോ, ബന്ധുക്കളോടോ, നാട്ടുകാരോടോ, ജ്യോതിഷപണ്ഡിതന്മാരോടോ ചോദിച്ച് അറിയുവാൻ ശമ്രിക്കുക. ഇഷ്ടദേവതയുടെ നാമം അല്ലെങ്കിൽ ‘ശ്രീ കുലദേവതായൈ നമഃ’ എന്നു ജപിക്കുക. കൂറച്ചു നാളുകൾ ഈ നാമം ജപിക്കുമ്പോൾ കുലദേവതയെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടും. സനാതൻ സംസ്ഥയുടെ പല സാധകർക്കും സത്സംഗത്തിൽ പങ്കെടുക്കുന്ന പലവർക്കും ഇക്കാര്യം അനുഭവത്തിൽ വന്നിട്ടുണ്ട്. ’ശ്രീ കുലദേവതായൈ നമഃ’ എന്ന നാമം ദേവതയുടെ താരക തത്ത്വവുമായി ബന്ധപ്പെട്ടതായതു കൊണ്ട് അതിലെ ’ദേ’ എന്ന വാക്ക് കുറച്ചു നീട്ടി ചൊല്ലേണ്ടതാണ്. ഇത് കാരണം ദേവതയുടെ താരക തത്ത്വം കാര്യക്ഷമമായി അതിന്‍റെ ഗുണം ജപിക്കുന്ന വ്യക്തിക്ക് ലഭിക്കും.

ഇനി നമുക്ക് കുലദേവതയുടെ നാമജപം കേൾക്കാം.

 

സന്ദർഭം : സനാതൻ സംസ്ഥയുടെ ’അധ്യാത്മത്തിന്‍റെ മുഖവുര’ എന്ന ഗ്രന്ഥം