ധർമ്മ സിദ്ധാന്തങ്ങൾ

ധർമ്മത്തിന് സിദ്ധാന്തങ്ങൾ ഉണ്ട്. പക്ഷെ നിയമങ്ങൾ ഇല്ല. ഒരു നിയമത്തിന് പഴുതുകൾ ഉണ്ടാകാം, എന്നാൽ സിദ്ധാന്തത്തിന് അത് ഉണ്ടാവില്ല. സിദ്ധാന്തം ഒരിക്കലും മാറില്ല. അതായത് എപ്രകാരമാണോ അനാദികാലം മുതൽ ഈശ്വരനിൽ ഒരു മാറ്റവുമില്ലാത്തത് അപ്രകാരം തന്നെ ഈശ്വരാന്വേഷണത്തിനുള്ള സിദ്ധാന്തവും മാറ്റമില്ലാതെ നിലനിന്നു പോരുന്നു. ഈ സിദ്ധാന്തങ്ങൾ മാറാതെ കിടക്കുന്നത് കൊണ്ട് ധർമ്മത്തിനും മാറ്റമില്ല. ധർമ്മവും മാറില്ല. – പൂജനീയ കാണേ മഹാരാജ് നാരായണ ഗാവ്, പൂണേ ജില്ല, മഹാരാഷ്ട്ര.

കുറച്ച് ധർമ്മസിദ്ധാന്തങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

 

1. ഈശ്വരന്‍റെ അസ്തിത്വം

ധർമ്മം ഈശ്വരന്‍റെ അസ്തിത്വത്തെ വിശ്വസിക്കുന്നു. ഈ പ്രപഞ്ചത്തിൽ സൃഷ്ടി, സ്ഥിതി, ലയം ഇവ ഈശ്വരന്‍റെ നിയന്ത്രണത്തിലാണ്.

 

2. ബഹുദൈവങ്ങളും
അനേകം ആത്മീയ സാധനാമാർഗ്ഗങ്ങളും

ഹിന്ദുധർമ്മത്തിൽ പലപ്പോഴും 33 കോടി ദൈവങ്ങളെകുറിച്ച് സൂചിപ്പിക്കുന്നു. അതുപോലെ ഹിന്ദുധർമ്മത്തിൽ അനേകം അധ്യാത്മിക സാധനാ മാർഗ്ഗങ്ങളെകുറിച്ചും സൂചിപ്പിക്കുന്നുണ്ട്. വാസ്തവം പറയുകയാണെങ്കിൽ ഈശ്വരൻ ഒന്നാണ്. അതിനാൽ ഒരു ഈശ്വരനെ പ്രാപിക്കാൻ എന്തിനാണ് 33 കോടി ദേവതകൾ എന്ന് പലർക്കും തോന്നിയേക്കാം. കൂടാതെ ഒരു ഈശ്വരൻ വരെ എത്താൻ എന്തിനാണ് അനേകം ആത്മീയ സാധനാ മാർഗ്ഗങ്ങൾ ?

ഈശ്വരൻ കാര്യസാധ്യതയ്ക്കായി വിവിധ രൂപങ്ങളിൽ പ്രകടമാകുന്നു. ഈശ്വരന്‍റെ ഈ രൂപങ്ങളെ ദേവതകൾ എന്ന് വിളിക്കുന്നു. ആത്മീയതയിലെ ഒരു പ്രമാണ വാക്യം എന്തെന്നാൽ ‘എത്ര വ്യക്തികൾ ഉണ്ടോ അത്രയും തന്നെ വ്യക്തിത്വങ്ങളും അത്രയും തന്നെ ആത്മീയ സാധനാ മാർഗ്ഗങ്ങളുമുണ്ട്‘. ഭൂമിയിലെ ജനസംഖ്യ 600 കോടിയിലധികമാണ്. ഇത്രയും ജനങ്ങൾക്കിടയിൽ ഒരുപോലുള്ള 2 പേർ ഉണ്ടാകില്ല. ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ ശരീരം, മനസ്സ്, ഇഷ്ടാനിഷ്ടങ്ങൾ, ഗുണങ്ങൾ, ദോഷങ്ങൾ, പ്രതീക്ഷകൾ, ജീവിതാഭിലാഷങ്ങൾ, ആഗ്രഹങ്ങൾ, ഉണ്ടായിരിക്കും. ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ ബുദ്ധി, സഞ്ചിത ക൪മം, പ്രാരബ്ധ ക൪മം, ത്രിഗുണങ്ങളുടെ അനുപാതം (സത്വ, രജ, തമസ്സ്) എന്നിവ ആയിരിക്കും. ഏത് ദേവതയുടെ ആരാധന ഒരു വ്യക്തിയെ ഈശ്വരനിലേക്ക് എത്തിക്കും എന്നതും വ്യത്യസ്തമാണ്. കൂടാതെ ഈശ്വരൻ ജീവനുള്ളവയിലല്ലാതെ നിർജീവമായവയിലും വസിക്കുന്നു. അതിനാൽ ധർമം അനേകം ദേവതകളുടെ അസ്തിത്വത്തെ അംഗീകരിക്കുന്നു.

 

3. വിഗ്രഹാരാധന

ഒരു സാധാരണ വ്യക്തിക്ക് നിർഗുണ (രൂപം ഇല്ലാത്ത) ഈശ്വരനെ ആരാധിക്കാൻ ബുദ്ധിമുട്ടാണ്, അതിനാൽ ഒരു വിഗ്രഹത്തിന്‍റെ ആവശ്യം മനസ്സിലാക്കി സഗുണരൂപത്തിൽ വിഗ്രഹാരാധനയുടെ മാർഗ്ഗം സ്വീകരിച്ചു.

 

4. നാല് ഋണങ്ങൾ എന്ന ആശയം

A. ദേവ ഋണം (കടം)

ഈശ്വരനാൽ സൃഷ്ട്ടിക്കപ്പെട്ടവയെല്ലാം മനുഷ്യന് എളുപ്പത്തിൽ ലഭിക്കുന്നു. അതിനാൽ അവൻ ഈശ്വരനോട് കടപ്പെട്ടിരിക്കുന്നു.

B. ഋഷി ഋണം (കടം)

പുരാണ ഋഷീശ്വരന്മാർ ഉണ്ടാക്കിയ ജ്ഞാനം മനുഷ്യർ നേടിക്കൊണ്ടേയിരിക്കുന്നു. അതിനാൽ അവരോടും കടപ്പെട്ടിരിക്കുന്നു.

C. പിതൃ ഋണം (കടം)

നമുക്ക് ജന്മം നല്കി നമ്മുടെ പരന്പര നിലനി൪ത്തക്കൊണ്ടു വന്ന പിതൃക്കളോടും കടപ്പെട്ടിരിക്കുന്നു.

D. സമൂഹ ഋണം (കടം)

മേൽ പറഞ്ഞത് കൂടാതെ ഏതെല്ലാം വ്യക്തികളുമായി നമ്മൾ ബന്ധപ്പെടുന്നുവോ അവർ നമുക്ക് നേരിട്ടോ അല്ലാതെയോ എന്തെങ്കിലും നല്കിയിട്ടുണ്ടാകും. ഇതാണ് സമൂഹ ഋണം.

ഓരോ വ്യക്തിയും ഈ 4 കടങ്ങളും വീട്ടണം.

 

5. വർണ്ണങ്ങളുടെയും ആശ്രമങ്ങളുടെയും ആശയങ്ങൾ

ആശമ്രങ്ങൾ നാലെണ്ണമുണ്ട് – ബ്രഹ്മചര്യാശമ്രം (ജീവിതത്തിന്‍റെ 4 അവസ്ഥകളിൽ ആദ്യത്തേത് ബ്രഹ്മചര്യവസ്ഥ), ഗൃഹസ്ഥാശമ്രം (രണ്ടാമത്തേത് – വിവാഹം ചെയ്ത ഗൃഹസ്ഥൻ), വാനപ്രസ്ഥം (മൂന്നാമത്തേത് – വിരമിച്ച ഗൃഹസ്ഥൻ), സന്ന്യാസാശമ്രം (നാലാമത്തേത് – സന്യാസം സ്വീകരിച്ച വ്യക്തി). അതു പോലെ തന്നെ മനുഷ്യ൪ നാല് വർണ്ണങ്ങളിൽ പെടുന്നു – ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര. ആശമ്രാവസ്ഥ എന്ന സന്പ്രദായത്തിന്‍റെ ഉദ്ദേശം വ്യക്തിജീവിതത്തിൽ ഉയർച്ച ഉണ്ടാകാനും, വർണ്ണം എന്ന വ്യവസ്ഥയുടെ ഉദ്ദേശം സാമൂഹിക ഉയർച്ചക്കും വേണ്ടിയാണ്. ജനങ്ങൾ പരസ്പരം സഹായിച്ച് ഉന്നതമായ സമൃദ്ധി ഉൽകൃഷ്ടമായ/ ശേഷ്ഠ്രമായ സന്തോഷം നേടുക. വർണ്ണവ്യവസ്ഥയുടെ ഉദ്ദേശവും, ഓരോ വർണ്ണത്തിലുള്ളവരും അതാത് മേഖലകളിൽ വൈശിഷ്ട്യം നേടി സമൂഹത്തിന്‍റെ ക്ഷേമം ഉണ്ടാക്കുക എന്നതാണ്.

 

6. നാല് പുരുഷാ൪ഥങ്ങൾ

പുരാണങ്ങൾ 4 പുരുഷാർത്ഥങ്ങളെ കുറിച്ച് പറയുന്നു. ധർമ്മം(ധാർമ്മികമായ പെരുമാറ്റം), അർത്ഥം(സത്യസന്ധമായ മാർഗ്ഗത്തിലൂടെ ധനം നേടുക), കാമം(ആഗ്രഹം അല്ലെങ്കിൽ കാമം), മോക്ഷം (മുക്തി). മറ്റ് മൂന്ന് പുരുഷാർത്ഥങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കാമം അധമമാണ്. അർത്ഥം, കാമം എന്നീ പുരുഷാർത്ഥങ്ങൾ ധർമ്മത്തിനും മോക്ഷത്തിനും ഇടയിലാണ് വച്ചിരിക്കുന്നത്. (ധർമ്മം, മോക്ഷം ഇവ മാത്രമായി ജീവിത ലക്ഷ്യം ആകില്ല.) ക്രമീകരണം എങ്ങനെയാണെന്നാൽ ഒരാൾ ധർമ്മത്തിൽ തുടങ്ങി ക്രമേണ ഒടുവിൽ പുരുഷാർത്ഥമായ മോക്ഷം നേടണം. അവയ്ക്ക് അർത്ഥത്തിന്‍റെയും കാമത്തിന്‍റെയും സഹകരണം വേണം എന്നിരുന്നാലും അവ ധർമ്മാനുസൃതം ആയിരിക്കണം. ഒരാൾ ധനം സന്പാദിക്കുന്നതും (ധർമ്മേണ അർത്ഥം) ആഗ്രഹങ്ങൾ (ധ൪മേണ കാമഃ) പൂ൪ത്തിയാക്കുന്നതും ധ൪മാനുസൃതമായിരിക്കണം. പുരുഷാർത്ഥങ്ങളിൽ വച്ച് മോക്ഷമാണ് ഏറ്റവും പരമമായത്, അതായത് ഒരു മനുഷ്യന്‍റെ നിലനിൽപിന്‍റെ ആത്യന്തിക ലക്ഷ്യം തന്നെ മോക്ഷമാണ്. മോക്ഷം ധർമ്മത്തേക്കാൾ മികച്ചതാണ്. എന്നിരുന്നാലും ധർമ്മത്തിൽ നിർവചിച്ചിരിക്കുന്ന കർത്തവ്യങ്ങൾ ആദ്യം തന്നെ നിർവഹിച്ചിരിക്കണം എന്നത് ഒരു യാഥാർത്ഥ്യമായി നിലകൊള്ളുന്നു.

 

7. അധാർമികമായ പെരുമാറ്റത്തിന്
പ്രായശ്ചിത്തവും അഹിംസയുടെ നി൪വചനവും

ഒരു വ്യക്തിയുടെ അധാർമിക സ്വഭാവം മുളയിലേ നുള്ളിയില്ലെങ്കിൽ നമുക്ക് അവരുടെ അധാർമികമായ പെരുമാറ്റത്തിന്‍റെ തിന്മകൾ നേരിടേണ്ടിവരും. അധർമിയായ ഒരു വ്യക്തിയെ ശിക്ഷിക്കുന്നതിൽ ഹിംസ ഉണ്ടാകുന്നില്ല. ഹിംസ എന്നാൽ അസന്തുഷ്ടി അടിച്ചേൽപ്പിക്കുക എന്നതല്ല, മറിച്ച് ഹിംസക്ക്, പീഡനത്തിന് കാരണമാകുക എന്നതാണ്. ഒരു കുറ്റവാളിയെ ശിക്ഷിക്കുന്നതിന്‍റെ ലക്ഷ്യം അവനെ അസന്തുഷ്ടൻ ആക്കുക എന്നതല്ല, മറിച്ച് അവനുണ്ടായ കേട് കുറച്ച് ധർമ്മാചരണത്തിലൂടെ ഉയർന്നതലത്തിലെ സന്തോഷം ലഭിക്കാൻ അനുവദിക്കുക എന്നതാണ്.

 

8. പുനർജന്മം

കർമ്മസിദ്ധാന്തം പറയുന്നതെന്തന്നാൽ ഒരാൾ ഈ ജന്മത്തിൽ ചെയ്യുന്ന പാപപുണ്യങ്ങളുടെ ഫലം അടുത്ത ജന്മത്തിൽ അനുഭവിക്കണം, അതുപോലെ ഈ ജന്മത്തിൽ അനുഭവിക്കുന്ന സുഖദു:ഖങ്ങൾ പൂർവ്വ ജന്മത്തിൽ സൃഷ്ടിച്ച സഞ്ചിത കർമ്മത്തെ ആധാരമാക്കിയാണ്. ഒരാൾക്കും കർമ്മത്തിന്‍റെ ഫലത്തിൽ നിന്നും രക്ഷയില്ല.

 

9. സ്വർഗം, നരകം

മനുഷ്യൻ ചെയ്യുന്ന കർമ്മം അനുസരിച്ച് അനേകം പുണ്യപാപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അവയുടെ ഫലമെല്ലാം ഈ ജന്മത്തിൽ തന്നെ അനുഭവിച്ച് തീർക്കാൻ സാധ്യമല്ല. ഒരു വ്യക്തിക്ക് മറ്റ് ചില വ്യക്തികളുമായി കൊടുക്കൽ വാങ്ങൽ ഇടപാടുണ്ട്, ആ വ്യക്തികൾ ഭൂലോകത്തിൽ ജനിക്കാൻ പോകുകയാണെങ്കിൽ, ഈ വ്യക്തിയും അതേ സമയം തന്നെ ഭൂമിയിൽ ജനിക്കുകയും പുണ്യ പാപളുടെ ഫലത്തെ നേരിടുകയും വേണം. ആ വ്യക്തികൾക്ക് ഭൂമിയിൽ ജനിക്കാൻ സമയം ആയില്ലെങ്കിൽ ഈ വ്യക്തി അക്കാലം വരുന്നതുവരെ അയാളുടെ കർമ്മഫലം അനുസരിച്ച്, സ്വർഗത്തിലോ, നരകത്തിലോ നിക്കേണ്ടി വരും.

 

10. ശരീരം സ്വീകരിച്ചതിനുശേഷം മുക്തി

ഈ ലോകത്ത് ജീവിച്ചിരിക്കുന്പോൾ തന്നെ ഒരു വ്യക്തിക്ക് പരബ്രഹ്മവുമായി പൂർണമായി ഒന്നാകാൻ കഴിയും. ഇത് ആത്മീയ ഉന്നതി നേടിയ അനേകം സത്പുരുഷന്മാർ അന്നും ഇന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു.

സന്ദ൪ഭം : സനാതന്‍ സംസ്ഥയുടെ ‘ധർമ്മത്തിന്‍റെ അടിസ്ഥാന വിശകലനം’ എന്ന ഗ്രന്ഥം