ധർമത്തിന്‍റെ പ്രാധാന്യം

ധർമത്തിന്‍റെ പ്രാധാന്യം

ശങ്കരാചാര്യരുടെ വ്യാഖ്യാനം

സാമൂഹിക വ്യവസ്ഥിതി ഉത്തമം ആക്കുക, ജീവജാലങ്ങളുടെ ജീവിതത്തിൽ ഭൗതികമായ പുരോഗതി ഉണ്ടാക്കുക, അതോടൊപ്പം തന്നെ ആത്മീയമായ പുരോഗതിയും ഉണ്ടാക്കുക എന്നീ മൂന്ന് കാര്യങ്ങളും ധർമ്മം സാധിച്ചു തരുന്നു. ഇതിൽ നിന്നു തന്നെ നമുക്ക് ധർമ്മത്തിന്‍റെ വ്യാപകതയും മനുഷ്യന്‍റെ ജീവിതത്തിൽ അതിനുള്ള അസാധാരണമായ പ്രാധാന്യവും മനസ്സിലാക്കാം.

രാഷ്ട്രത്തിന്‍റെ കാഴ്ചപ്പാടിൽ ധർമ്മം അതിന്‍റെ ജീവൻ തന്നെയാണ്. അതിനാൽ ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ജീവിതം നിലനിൽക്കുന്ന രാഷ്ട്രത്തിനു മാത്രമേ അഭിവൃദ്ധിയും നിലനിൽപ്പും ഉണ്ടാകൂ. ധർമ്മത്തിന്‍റെ അടിസ്ഥാനത്തിൽ നിന്നും മാറി ചരിക്കുന്ന രാഷ്ട്രം കാലക്രമേണ നാശത്തെ നേരിടും.

A. ശ്വാസോഛ്വാസം ഇല്ലാതെ ജീവിതം ഇല്ലാത്തതുപോലെ ധർമ്മം ഇല്ലാത്ത ജീവിതം മൃഗങ്ങളുടെ ജീവിതം പോലെ വ്യർത്ഥമാണ്.

B. ധർമ്മം ബുദ്ധിവികാസത്തിനുള്ളതല്ല, അത് സ്വഭാവ വികാസത്തിനുള്ളതാണ്.

C. ആഗമാനാം ഹി സർവേഷാം ആചാര: ശ്രേഷ്ഠ ഉച്യതേ, ആചാരപ്രഭവോ ധർമോ ധര്‍മാദായുര്‍വിവര്‍ധതേ.

– മഹാഭാരതം, അനുശാസന പർവ്വം, അദ്ധ്യായം 107, ശ്ലോകം 147

അർത്ഥം : എല്ലാ അറിവുകളും ആയി താരതമ്യം ചെയ്യുമ്പോൾ, സൽസ്വഭാവം മികച്ചതാണ്. കാരണം ധർമ്മം ആചാരങ്ങളെ (ശ്രുതികളിലും സ്മൃതികളിലും പറയുന്ന പെരുമാറ്റരീതി) അടിസ്ഥാനമാക്കിയുള്ളതാണ്. മനുഷ്യൻ ആചാര ധർമ്മങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുമ്പോൾ അവന്‍റെ ആയുസ് വർദ്ധിക്കുന്നു.

D. ധർമാദർഥഃ പ്രഭവതി ധർമാത്പ്രഭവതേ സുഖം, ധർമേണ ലഭതേ സർവം ധർമസാരമിദം ജഗത്.

– വാല്മീകിരാമായണം, ആരണ്യകാണ്ഡം, സർഗ്ഗം8. ശ്ലോകം 26

അർത്ഥം : ധർമ്മം ധനത്തെയും സന്തോഷത്തെയും നൽകുന്നു. സത്യത്തിൽ എല്ലാം ധർമ്മത്തിലൂടെ നേടാം. ഈ പ്രപഞ്ചം മുഴുവൻ നിലനിൽക്കുന്നത് ധർമ്മത്തിന്‍റെ അടിസ്ഥാനത്തിലാണ്.

E. ഊർധ്വബാഹുർവിരൌമ്യേഷ ന ച കശ്ചിച്ഛൃണോതി മേ, ധർമാദർഥശ്ചകാമശ്ച സ കിമർഥം ന സേവ്യതേ.

– മഹാഭാരതം, സ്വർഗ്ഗാരോഹണ പർവ്വം, അധ്യായം 5, ശ്ലോകം 46

അർത്ഥം : വ്യാസമഹർഷി പറയുന്നു – ഇരു കൈകളും ഉയർത്തി ഞാൻ കേഴുകയാണ് എന്നിട്ടും ആരും എന്നെ ശ്രദ്ധിക്കുന്നില്ല. ഹേ മനുഷ്യാ ധർമ്മം ധനത്തെ സമ്പാദിച്ച നിന്‍റെ ആഗ്രഹങ്ങൾ സാധിച്ചു തരും എന്നിട്ടും നീ എന്തുകൊണ്ട് ധർമ്മത്തെ ആചരിക്കുന്നില്ല.

F. സുഖാർഥാഃ സർവഭൂതാനാം മതാഃ സർവാഃ പ്രവൃത്തയഃ, സുഖം ച ന വിനാ ധർമാത് തസ്മാദ്ധർമപരോ ഭവേത്.

– വാഗ്ഭടൻ (അഷ്ടാംഗഹൃദയം, സൂത്രസ്ഥാനം, അധ്യായം 1, ശ്ലോകം 19)

അർത്ഥം : ജീവജാലങ്ങളുടെ എല്ലാ രീതിയിലുള്ള പ്രവർത്തിയും സന്തോഷം നേടാൻ വേണ്ടിയാണ്. അധാർമികമായി ചെയ്യുന്ന പ്രവർത്തിയുടെ പിറകിലുള്ള ഉദ്ദേശവും സന്തോഷം നേടുക എന്നതാണ്. എന്നിരുന്നാലും ധർമ്മം ഇല്ലെങ്കിൽ ആവിടെ സന്തോഷം ഇല്ല അതിനാൽ എപ്പോഴും ധർമ്മാചരണം ചെയ്യുക.

G. യഥാർത്ഥത്തിൽ, വിഷയങ്ങളിൽ നിന്ന് കിട്ടുന്ന സന്തോഷം അസത്യമാണ്, മായയാണ് എന്നാൽ ആജ്ഞാനം കാരണം മനുഷ്യർ അത് ആഗ്രഹിക്കുന്നു. അത്തരത്തിലുള്ള അജ്ഞാനികൾക്ക് വേണ്ടിയിട്ടാണ് ധർമ്മം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മായ ആണെങ്കിൽ പോലും മായയിലെ സുഖവും സന്തോഷവും ഏറെക്കാലം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്താൽ വ്യക്തിക്ക് അതിലുള്ള താല്പര്യം കുറഞ്ഞു തുടങ്ങും. ഈ ഘട്ടത്തിനുശേഷം യഥാർത്ഥ സന്തോഷം അനുഭവിക്കുന്നതിനു വേണ്ടിയാണ് ധർമ്മം നിലകൊള്ളുന്നത്. ആത്മസാക്ഷാത്കാരം നേടിയ വ്യക്തി അജ്ഞാനികളുടെ ഗുണത്തിനു വേണ്ടി ധർമ്മാചരണം ചെയ്യുന്നു.

– പൂജനീയ കാണേ മഹാരാജ്. നാരായണഗാവ്. പുണേ ജില്ല, മഹാരാഷ്ട്ര.

H. സുഖസ്യ മൂലം ധർമഃ, ധർമസ്യ മൂലമർഥഃ, അർഥസ്യ മൂലം രാജ്യം, രാജ്യമൂലം ഇന്ദ്രിയജയഃ, ഇന്ദ്രിയജയസ്യ മൂലം വിനയഃ, വിനയസ്യ മൂലം വൃദ്ധോപസേവാ, വൃദ്ധോപസേവയാ വിജ്ഞാനം, വിജ്ഞാനേന ആത്മാനം സന്പാദയേത്, സമ്പാദിതാത്മാ ജിതാത്മാ ഭവതി.

– ചാണക്യസൂത്രം (അധ്യായം 1, സൂത്രം 1 – 9)

അർത്ഥം : ധർമ്മാചരണം ചെയ്യുന്നതിലാണ് സന്തോഷം ഇരിക്കുന്നത്, ന്യായമായ മാർഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നതിൽ ആണ് ധർമ്മം ഇരിക്കുന്നത്, ഇത് രാജ്യലാഭം നേടി തരും, ഇന്ദ്രിയങ്ങളേയും മനസ്സിനെയും ജയിക്കാൻ എളിമ അത്യന്താപേക്ഷിതമാണ്. എളിമ സമ്പാദിക്കുന്നതിന് ജ്ഞാനസമ്പന്നരെ സേവിക്കണം, അത്തരം ആൾക്കാരെ സേവിക്കുന്നതിലൂടെ ആത്മാവിനെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നു. അത് ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കുന്നു.

I. ലോകയാത്രാർഥമേവേഹ ധർമസ്യ നിയമഃ കൃതഃ.

– മഹാഭാരതം, ശാന്തിപർവം, അധ്യായം 259, ശ്ലോകം 5)

അർത്ഥം : ധർമ്മത്തിന്‍റെ നിയമാവലികൾ നടപ്പിലാക്കുന്നതിന്‍റെ ഒരേയൊരു ഉദ്ദേശം നല്ല ഭരണത്തിന് വേണ്ടിയാണ്.

J. ധർമ ഏവ ഹതോ ഹന്തി ധർമോ രക്ഷതി രക്ഷിതഃ.

– മഹാഭാരതം, വനപർവം, അധ്യായം 314, ശ്ലോകം 128)

അർത്ഥം : ധർമ്മാചരണം ചെയ്യാത്തവർ നശിച്ചുപോവുകയും ധർമ്മത്തെ സൂക്ഷ്മതയോടെ പാലിക്കുന്നവരെ ധർമം (ഈശ്വരൻ) സംരക്ഷിക്കുകയും ചെയ്യുന്നു.

K. സ്വല്പമപ്യസ്യ ധർമസ്യ ത്രായതേ മഹതോ ഭയാത്.

– ശ്രീമദ്ഭഗവദ്ഗീത, അധ്യായം 2, ശ്ലോകം 40

അർത്ഥം : അൽപം മാത്രമേ ധർമ്മാചരണം ചെയ്തിട്ടുള്ളുവെങ്കിലും അത് വലിയ അപകടത്തിൽ നിന്നും രക്ഷിക്കും.

L. ധർമേണൈവ് ജഗത്സുരക്ഷിതമിദം ധർമോ ധരാധാരകഃ, ധർമാദ്വസ്തുനകിഞ്ചിദസ്തി ഭുവനേ ധർമായ തസ്മൈ നമഃ.

അർത്ഥം : എല്ലാവരും ധർമ്മാചരണം ചെയ്താൽ ലോകം സുരക്ഷിതമായിരിക്കും. അതിനാലാണ് ഭൂമിയെ താങ്ങി നിർത്തുന്നത് ധർമ്മം ആണെന്ന് പറയുന്നത്. ഈ ലോകത്ത് ധർമ്മത്തേക്കാൾ മികച്ചതായി വേറൊരു ആചാരമുറകള്‍ ഇല്ല. അതിനാൽ ഞാൻ ധർമ്മത്തെ നമസ്കരിക്കുന്നു.

M. അധർമ ഏവ മൂലം സർവരോഗാണാം.

അർത്ഥം : അധർമമാണ് എല്ലാ രോഗത്തിനും അടിസ്ഥാനകാരണം. മൂന്നു വിധത്തിലുള്ള രോഗങ്ങൾ ആണുള്ളത് അവ ആദിഭൗതികം, ആദിദൈവികം, ആദ്ധ്യാത്മികം എന്നിങ്ങനെയാണ്.
ആദിഭൗതികമായ രോഗങ്ങൾ ഭൂമികുലുക്കം, ക്ഷാമം എന്നിവ കാരണം ഉണ്ടാകുന്നു. ആദിദൈവികമായ അസുഖങ്ങൾ ഗ്രഹപ്പിഴ കൊണ്ടോ ദേവതകൾ, സന്യാസിമാർ, ഋഷിമാർ എന്നിവരുടെ ശാപം കൊണ്ട് ഉണ്ടാകുന്നു. ആധ്യാത്മികമായ അസുഖങ്ങൾ അനിഷ്ട ശക്തികൾ കാരണവും പ്രാരാബ്‌ധത്താലും ഉണ്ടാകുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ ആധ്യാത്മിക ദോഷങ്ങളും ആധി ആദിദൈവിക ദോഷങ്ങളുടെ പട്ടികയിലാണ്. ആധ്യാത്മിക ദോഷങ്ങൾ എന്നാൽ ശരീരത്തിലെ ത്രിദോഷങ്ങൾ ആയ വാത, പിത്ത, കഫങ്ങളുടെ പ്രശ്നങ്ങളാല്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ അസുഖങ്ങൾ.

N. ധർമ്മത്തിന്‍റെ പ്രതിജ്ഞ : ധർമം കഴിഞ്ഞ പതിനായിരക്കണക്കിന് വർഷങ്ങളായി മനുഷ്യമനസ്സിനെ സ്വാധീനിച്ചരിക്കുകയാണ്. ഈശ്വരന്‍റെയും ജീവിതത്തിന്‍റെയും അർത്ഥത്തെ വെളിപ്പെടുത്തുകയും അതോടൊപ്പം തന്നെ മനുഷ്യന് പരമാവധി സഹകരണവും നൽകുമെന്ന് ധർമ്മം പ്രതിജ്ഞ ചെയ്യുന്നു.

 

ധർമ്മാചരണം ചെയ്യാതിരുന്നാൽ ഉള്ള അവസ്ഥകൾ

അധർമമാണ് എല്ലാ അസുഖങ്ങളുടെയും മൂലകാരണം. ഹിന്ദു ധർമ്മം ആചരിക്കാത്തതിനാൽ എല്ലായിടത്തും കൊടുങ്കാറ്റ്, ഭൂചലനം, വരൾച്ച, വെള്ളപ്പൊക്കം മുതലായ പ്രകൃതിക്ഷോഭങ്ങളും ആഭ്യന്തരകലാപം, മറ്റു രാജ്യങ്ങളുടെ ആക്രമണം മുതലായവ സർവ സാധാരണമായി തുടങ്ങി. എല്ലാവരും ധർമ്മത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിക്കുകയാണെങ്കിൽ പ്രകൃതി മനുഷ്യന്‍റെ സന്തോഷത്തിന് അനുകൂലമായിത്തീരും. ഒരാളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഫലം അയാൾക് ലഭിക്കും. ഇത് മനുഷ്യർക്ക് മാത്രമല്ല സർവ്വ ജീവജാലങ്ങൾക്കും പ്രകൃതിയിലെ സ്ഥാവരങ്ങൾക്കും ബാധകമാണ്. ഞങ്ങളുടെ കർമം അനുസരിച്ച് (കർമ്മം പ്രാരാബ്ധത്തിന് കാരണമാകുന്നു) നമുക്ക് ജീവനുള്ളതും എന്നാൽ ചലിക്കാൻ പറ്റാത്തതുമായ വസ്തുവായി പോലും ജന്മം ലഭിക്കുന്നു, എന്ന് സന്ത് ജ്ഞാനേശ്വരന്‍റെ ഗ്രന്ഥത്തിൽ പറയുന്നു. മനുഷ്യന് പുരോഗതി ഉണ്ടാകുമ്പോൾ മാത്രമേ പ്രകൃതിയിലെ സ്ഥാവരജംഗമ വസ്തുക്കൾ സന്തോഷിക്കുകയുള്ളൂ. എന്നാൽ മനുഷ്യർ പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ അവർക്ക് ഈ പ്രകൃതിയെ അസന്തുഷ്ടമാക്കിയതിന്‍റെ ഫലം നേരിടേണ്ടി വരും.

– പൂജനീയ കാണേ മഹാരാജ്. നാരായണഗാവ്. പുണേ ജില്ല, മഹാരാഷ്ട്ര .

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ധർമത്തിന്റെ അടിസ്ഥാനപരമായ വിശകലനം’ എന്ന ഗ്രന്ഥം (ഭാഷ : ഇംഗ്ലീഷ്) 

Leave a Comment