വിവിധ തരം ധർമ്മങ്ങൾ

വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ ഉള്ള വിവിധ തരം ധർമ്മങ്ങൾ

 

1. സാമാന്യ ധർമം (സദാചാര
മൂല്യങ്ങൾ, സ്വഭാവ ഗുണങ്ങൾ എന്നിവ)

ക്ഷമാസത്യന്ദമഃ ശൗചം ദാനമിന്ദ്രിയ സംയമഃ

അഹിംസഗുരുശുശ്രൂഷാ തീർത്ഥാനു സരണം ദയ

ആർജ്ജവം ലോഭ ശൂന്യത്വം ദേവ ബ്രാഹ്മണ പൂജനം

അനഭ്യസൂയാ ച തഥാധർമഃ സാമാന്യ ഉച്യതേ.

– വിഷ്ണു ധർമ്മ സൂത്രം, അധ്യായം 2, സൂത്രം 16, 17

അർത്ഥം : സാമാന്യ ധർമത്തിൽ ദയ, സത്യം, മനോനിയന്ത്രണം, ശുദ്ധി, ദാനം, ഇന്ദ്രിയ നിയന്ത്രണം, അഹിംസ, ഗുരു ശുശ്രൂഷ, തീർത്ഥാടനം, അനുകമ്പ, സത്യസന്ധത, അത്യാഗ്രഹ രാഹിത്യം, ഈശ്വര ബ്രാഹ്മണ പൂജ, മറ്റുള്ളവരെ വിമർശിക്കാതിരിക്കുക എന്നിവ ഉൾപ്പെടുന്നു.

 

2. വർണ്ണ ധർമ്മം (ഓരോ വർണ്ണത്തിൽ പെട്ടവരുടെയും ധർമം)

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവയാണ് നാലു വർണ്ണങ്ങൾ. ഓരോ വർണത്തിൽ പെട്ടവരും ചെയ്യേണ്ടതായ ധർമ്മത്തെ ആണ് വർണ്ണ ധർമം എന്ന് പറയുന്നത്

 

3. ആശ്രമ ധർമം (ജീവിതത്തിലെ
വിവിധ ഘട്ടങ്ങളിൽ ചെയ്യേണ്ടതായ ധർമ്മം)

ബ്രഹ്മചര്യാശ്രമം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥാശ്രമം, സന്യാസാശ്രമം മുതലായവയാണ് ജീവിതത്തിലെ വിവിധ ആശ്രമങ്ങൾ. ഇത് ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ വരെ പാലിക്കേണ്ടതാകുന്നു.

 

4. വർണാശ്രമ ധർമം (വർണ്ണവും
ആശ്രമവും അനുസരിച്ച് ചെയ്യേണ്ടതായ ധർമം)

ഇത് ഓരോ വർണത്തിൽപെട്ട വ്യക്തിയും ഓരോ ആശ്രമം അനുസരിച്ച് ചെയ്യേണ്ടതായ ധർമമാകുന്നു. ഉദാഹരണത്തിന്, ബ്രഹ്മചര്യ ആശ്രമത്തിൽ ഉള്ള ബ്രാഹ്മണൻ ചമത മരത്തിന്‍റെ ദണ്ഡും മാൻതോലിന്‍റെ ആസനവും ഉപയോഗിക്കണം.

 

5. ഗുണ ധർമം (ഗുണം അനുസരിച്ച് ചെയ്യേണ്ടതായ ധർമങ്ങൾ)

ഒരു വ്യക്തിയുടെ പദവിയെയും ഉത്തരവാദിത്വത്തെയും അടിസ്ഥാനമാക്കി, അയാൾ ചെയ്യേണ്ടതായ കർത്തവ്യങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ഒരു രാജാവിന്‍റെ കർത്തവ്യം തന്‍റെ പ്രജകളെ പരിപാലിക്കുക എന്നതാണ്. പഞ്ചഭൂതങ്ങളിൽ അന്തർലീനമായിരിക്കുന്ന ഗുണങ്ങളെയും ഗുണധർമമായി പറയുന്നു. ഉദാഹരണത്തിന് ജലത്തിന്‍റെ ഗുണ ധർമ്മം തണുപ്പും ദ്രവ്യതയും ഉയർന്ന തലത്തിൽ നിന്ന് താഴ്ന്ന തലത്തിലേക്ക് ഒഴുകുകയും ആകുന്നു.

 

6. ആപത് ധർമ്മം (ആപത്തുകാലത്ത് ചെയ്യേണ്ടതായ ധർമ്മം)

“ആപദി കർത്തവ്യോ ധർമ്മ” എന്ന് വാക്യത്തിലൂടെ അത് വ്യക്തമാക്കുന്നു. അതായത് ആപത് കാലത്ത് പിന്തുടരേണ്ട ധർമ്മ ചര്യ. നമ്മുടെ ചാതുർ വർണ്യത്തിൽ, ഓരോ വിഭാഗത്തിൽപ്പെട്ട ജനങ്ങളും ചെയ്യേണ്ടതായ കാര്യങ്ങൾ ധർമത്തിന്‍റെ അടിസ്ഥാനത്തിൽ വിഭജിച്ചു നൽകിയിട്ടുണ്ട്. അത്തരം ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ, പുരാണഗ്രന്ഥങ്ങൾ അനുസരിച്ച് ഉണ്ടാക്കിയ വ്യവസ്ഥ പ്രകാരം, ഒരു വർണ്ണത്തിലുള്ള വ്യക്തി മറ്റു വർണ്ണത്തിലുള്ള ജോലികൾ ചെയ്യുന്നതിന് വിലക്കില്ല. ഇത്തരം വ്യവസ്ഥകളെയാണ് ആപത്ത് ധർമ്മം എന്ന് വിളിക്കുന്നത്.

 

7. ശ്രൗത ധർമ്മം, സ്മാർത്ത ധർമ്മം, ശിഷ്ട ധർമ്മം

A. ശ്രൗത ധർമ്മം

ശ്രുതി എന്നാൽ വേദങ്ങൾ എന്നർത്ഥം. അഗ്നിയെ ആരാധിക്കുക, ശ്രുതികളിൽ പറഞ്ഞിരിക്കുന്നതു പോലുള്ള സോമയാഗം , ദർശപൂർണമ, മുതലായ യജ്ഞങ്ങൾ നടത്തുക എന്നത് ശ്രൗത ധർമത്തിൽ പെടുന്നു.

B. സ്മാർത്ത ധർമ്മം (സ്മാർത്താചാരം)

സ്മൃതികളിൽ പറഞ്ഞിരിക്കുന്നതു പ്രകാരം വിവിധ വർണ്ണങ്ങളിൽ പെട്ട ആളുകൾ ജീവിതത്തിലെ വിവിധ ആശ്രമങ്ങളിൽ ചെയ്യേണ്ട ആചാരാനുഷ്ഠാനങ്ങളും പാലിക്കേണ്ട നിയമങ്ങളും ഇതിൽ ഉൾപ്പെടുന്നു.

C. ശിഷ്ട ധർമ്മം (ശിഷ്ടാചാരം)

ഇത് നിയമങ്ങളെയും സമൂഹത്തിലെ കീർത്തിമാൻമാരായ ആളുകളുടെ പെരുമാറ്റത്തിൽ നിന്നും നിയമവുമായി ബന്ധപ്പെട്ട അറിവുകളെ കൂട്ടിയിണക്കുന്നു.

 

8. സ്ത്രീധർമ്മം (സ്ത്രീകളുടെ ധർമ്മം)

ഒരു സ്ത്രീക്ക് അവളുടെ ഭർത്താവ് ദൈവമാണ്. തുണയും ആശ്രയവും ആണ് . ഭർത്താവില്ലാതെ ഒരു സ്ത്രീക്ക് ആത്മീയമായി പുരോഗതി നേടാൻ സാധ്യമല്ല. ഭർത്താവ് യഥാർത്ഥത്തിൽ ഈശ്വരന് തുല്യമാണ്. എന്നാൽ ഭർത്താവോ കുടുംബത്തിലെ മുതിർന്നവരോ, വേദ ധർമ്മങ്ങൾ പാലിക്കാതെ ഇരിക്കുമ്പോഴും, അവർ രോഗബാധിതരായി ഇരിക്കുന്ന സമയത്ത്, അനാരോഗ്യകരമായ ഭക്ഷണം ആവശ്യപ്പെട്ടാലും സ്ത്രീ അവരെ അനുസരിക്കേണ്ട ആവശ്യമില്ല.

 

9. വ്യഷ്ടി, സമഷ്ടി ധർമ്മം

ധർമ്മം രണ്ടു തരം ലക്ഷണങ്ങൾ ഉള്ളതാണ്. പ്രവൃത്തി മാർഗവും (ഭൗതിക ജീവിതം) നിവൃത്തി മാർഗവും (ഭൗതിക ജീവിതത്തെ ഉപേക്ഷിക്കുക). പ്രവൃത്തി ധർമം രാഷ്ട്രത്തിന്‍റെ ലക്ഷണമായിരിക്കും. അതിൽ വ്യഷ്ടി (വ്യക്തിഗതമായ), സമഷ്ടി (സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി) അവസ്ഥകൾക്ക് ശരിയായ രീതിയിലുള്ള പരിഗണന കൊടുത്തിട്ടുണ്ട്. നിവൃത്തി ധർമ്മം വ്യക്തിയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ഭൗതിക കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുന്നതിനാൽ, അഹിംസ വ്യഷ്ടി മാർഗത്തിലെ ധർമമാകുന്നു. എന്നാൽ രാഷ്ട്രത്തിന്‍റെ വിഷയത്തിൽ കാര്യങ്ങൾ ഇങ്ങനെയല്ല . രാഷ്ട്രത്തിന്‍റെ കാര്യങ്ങൾ എല്ലാം ദൈനംദിന പ്രവർത്തികളെ കുറിച്ച് ഉള്ളതാണ്. അത്തരം കാര്യങ്ങളിൽ ബ്രഹ്മ തേജസിന്‍റെയും (ജ്ഞാനം കാരണമുണ്ടാകുന്ന തേജസ്സ്) ക്ഷാത്ര തേജസിന്‍റെയും (യോദ്ധാവിന്‍റെ തേജസ്) സാന്നിധ്യം ആവശ്യമാണ്. ഇത്തരം പ്രവർത്തികളിൽ, സത്യത്തെ നശിപ്പിക്കുന്ന, അഹിംസയെ ഒഴിവാക്കുന്നു. അതായത് ഇത്തരം സാഹചര്യങ്ങളിൽ ഹിംസ തന്നെ അഹിംസ ആയി മാറുന്നു. അഹിംസയെ ഇല്ലാതാക്കുന്ന സത്യസന്ധമായ പ്രവർത്തികൾ ഇല്ലാതാക്കണം. അത്തരം കാര്യങ്ങൾ ഒഴിവാക്കുമ്പോൾ സത്യം സത്യമായി ഭവിക്കുന്നു. – പരമ പൂജനീയ കാണേ മഹാരാജ്, നാരായണ ഗാവ്.

 

10. രാഷ്ട്ര ധർമ്മം (സമഷ്ടി ധർമ്മം)

രാഷ്ട്രത്തിന്‍റെ ഉന്നതിക്ക് വേണ്ടി സാധനയുടെ ഭാഗമായി ചെയ്യുന്ന ശ്രമങ്ങളെയാണ് രാഷ്ട്ര ധർമ്മം എന്നു പറയുന്നത്.

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ധർമം’ എന്ന ഗ്രന്ഥം