ഹിന്ദു ധര്‍മം

 

ഹിന്ദു ധര്‍മം

മേരു തന്ത്രമെന്ന പുണ്യ ഗ്രന്ഥത്തിൽ ഹിന്ദു ധർമ്മത്തെക്കുറിച്ച് വ്യാഖ്യാനിച്ചിരിക്കുന്നത് ‘ഹിനാന് ഗുണാന് ദൂഷ്യതി ഇതി ഹിന്ദു’ എന്നാണ്. അതായത് നീചവും താഴ്ന്ന നിലയിൽ ഉള്ളതുമായ രജോ തമോ ഗുണങ്ങളെ നശിപ്പിക്കുന്നത് എന്തോ അത് ഹിന്ദുധർമ്മം. ഏതു വ്യക്തിയാണോ നീചവും താഴ്ന്ന നിലയിൽ ഉള്ളതുമായ രജോ തമോ ഗുണങ്ങളെയും അത് കാരണമായുള്ള , കായിക, വാചിക, മാനസിക നിലയിൽ ഉള്ള എല്ലാ പ്രവർത്തനങ്ങളെയും ഉപേക്ഷിച്ചു സാത്ത്വികതയിൽ മുഴുകി ജീവിതത്തിന്റെ അന്തസ്സാരം ഈശ്വര ആരാധന ആണെന്ന് അറിഞ്ഞു, ഈശ്വരനെ തേടുകയും സമൂഹത്തെ നയിക്കുന്നതിനായി കർമ യോഗത്തിൽ അധിഷ്ഠിതമായി ജീവിക്കുകയും ചെയ്യുന്നത് അവനാണ് ഹിന്ദു. ഇതാണ് ഹിന്ദു എന്ന വാക്കിന്റെ വിസ്തരിച്ചുള്ള വ്യാഖ്യാനം. അതനുസരിച്ച് ഹിന്ദു എന്നാൽ സത്ത്വഗുണ പ്രധാനമായ ഒരു മനോഭാവം. – പരമ പൂജനീയ കാണേ മഹാരാജ്, നാരായണഗാവ്, പൂണേ, മഹാരാഷ്ട്ര.

 

1. പ്രത്യേക സവിശേഷതകൾ

A. ഒരു വ്യക്തിയിൽ കുടികൊള്ളുന്ന ഈശ്വന്റെ പ്രത്യക്ഷ പ്രകടീകരണം എന്നതിൽ കവിഞ്ഞു അവനിൽ ഉള്ള ഈശ്വരീയതയുടെ പ്രദർശനം ആണ് ഹിന്ദു ധർമത്തിന്റെ കാഴ്ചപ്പാടിൽ ആത്മീയതയുടെ ഏകവും പരമവുമായ ലക്ഷ്യം. – ശ്രീ. അരവിന്ദോ, (വന്ദേ മാതരം.24.6. 1908)

B. അന്യരെ സ്നേഹിക്കുന്ന കലയെ കുറിച്ച് നമ്മുടെ ധർമ്മം പഠിപ്പിക്കുന്നു.

C. പ്രതിയോഗികൾക്കു പോലും ദിവ്യത്ത്വവും അവതാര പദവിയും നൽകുന്നു : നിരീശ്വരവാദിയും, പുനർജന്മത്തിൽ വിശ്വാസമില്ലാത്തയാളുമായിരുന്ന, പുരാതന കാലത്തെ പ്രശസ്തനായ ബുദ്ധിജീവിയായ ചാർവാകനെ യാതൊരു വിധത്തിലും ഉപദ്രവിക്കാതെ, അദ്ദേഹത്തെ മഹർഷി എന്ന് വിളിച്ചു. നിരീശ്വരവാദിയായ മഹാവീറിനെ ഈശ്വരനെ പോലെ ആരാധിക്കുന്നു. യാഗ യജ്ഞങ്ങളെ വിമർശിക്കുകയും, ഈശ്വരന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്ത സിദ്ധാർത്ഥനെ മഹാവിഷ്ണുവിന്റെ അവതാരമായി കണ്ടു ആരാധിക്കുന്നു.

D. ഹിന്ദു ധർമ്മം വളരെയധികം അയവുകൾ ഉള്ളതാണ്, ഇത്രമാത്രം അയവുകൾ മറ്റൊരു മതത്തിലും കാണുവാൻ സാധ്യമല്ല. അതിനാൽ മറ്റ് സമ്പ്രദായക്കാരും മതസ്ഥരും ഹിന്ദു ധർമ്മത്തിലെ തന്നെ അംശവും ഉപാംശവും തന്നെയാണെന്ന് പറയാം. – സ്വാമി വിവേകാനന്ദൻ

 

2. പ്രാധാന്യം

A. ഈശ്വര ചരണങ്ങളിൽ അർപ്പിക്കുന്ന അതിരുകളില്ലാത്തതും അനാമുറിയാത്തതും ആയ സ്നേഹം, ഹിന്ദുക്കളുടെ ഹൈന്ദവതയുടെ ഒരു അടയാളമാണ്.

B. ഹിന്ദുത്വം( സാധകന്റെ ഗുണം) ഒരു മനുഷ്യ മനസ്സിന്റെ സ്ഥിര സ്വഭാവമാണ്‌. അതിനാൽ ഈ സ്വഭാവം ഒരു വ്യക്തി സ്വാംശീകരിച്ചിട്ടില്ലെങ്കിൽ, ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ ഈശ്വരസാക്ഷാത്കാരം ഒരിക്കലും സാധ്യമാകില്ല. ധർമ്മ പഠനത്തിലൂടെ മാത്രമേ ഉദ്ദേശിച്ച രീതിയിലുള്ള മാനസിക ഔനിത്യം നേടാനാകൂ.

 

3. ഹിന്ദുവെന്ന് ആരെ വിളിക്കാം?

A. ആരാണോ വേദങ്ങൾ, വേദാംഗങ്ങൾ (വേദവുമായി ബന്ധപ്പെട്ട 6 ശാസ്ത്രങ്ങൾ), പുരാണം, അതുമായി ബന്ധപ്പെട്ട ശാഖകൾ ഇവയെ അംഗീകരിക്കുകയും ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിൽ ജനിച്ചിട്ടുള്ളത്, അവനെ ഹിന്ദു എന്ന് വിളിക്കാം.

B. മേൽപ്പറഞ്ഞ കാര്യങ്ങളെ ആരാണോ ഹൃദയപൂർവ്വം സ്വീകരിച്ച് പ്രമാണമായി അംഗീകരിക്കുന്നത് അവനെ ദീക്ഷ ഹിന്ദു എന്ന് വിളിക്കുന്നു അതായത് ഹിന്ദു ധർമത്തില്‍ ദീക്ഷാപൂര്‍വം പ്രവേശിച്ച വ്യക്തി.

C. ഒരു വ്യക്തി വേദങ്ങൾ, വേദാംഗങ്ങൾ, പുരാണം, പുരാണ ശാഖകൾ ഇവയെ വിശ്വസിക്കുന്നില്ലെങ്കിലും അവന്‍റെ രക്ഷിതാക്കൾ ഹിന്ദുവായിരുന്നാൽ അവനും ഹിന്ദുവാണ്, ‘ജനമാർത്ത’ ഹിന്ദു ( ജന്മം കൊണ്ട് ഹിന്ദു). വേദങ്ങൾ, വേദാംഗങ്ങൾ, പുരാണം, പുരാണത്തിലെ ഉപശാഖകൾ ഇവയെല്ലാം ഏറ്റവും മികച്ചതാണ് എന്നതിൽ സംശയമില്ല; എന്നാൽ ഇതിന്‍റെ അഭാവത്തിൽ, ആരാധനയുടെ കാഴ്ചപ്പാടിൽ ഒരു ദീക്ഷ ഹിന്ദുവാണ് ശ്രേഷ്ഠന്‍. എന്നിരുന്നാലും കല്യാണം പോലുള്ള കാര്യങ്ങളിൽ എല്ലായിപ്പോഴും ജന്മ ഹിന്ദുവിനെ പരിഗണിക്കുന്നു. – ശ്രീ ഗുലാബ്‌റാവു മഹാരാജിന്‍റെ പ്രശ്നോത്തരാത്മകസൂക്തി രത്നാവലി എന്ന ഗ്രന്ഥത്തിൽ നിന്ന് – അഷ്ടമായഷ്ടി

 

4. രാഷ്ട്രീയ ഹിന്ദു

ഹിന്ദുക്കളിൽ ചിലർ ഹിന്ദു രാഷ്ട്രത്തിനുവേണ്ടി വളരെയധികം യാതനകൾ സഹിച്ചിട്ടുണ്ട് ഇവരുടെ ത്യാഗങ്ങൾക് മറ്റു ഹിന്ദുക്കൾ ഏറ്റവും ഉയർന്ന ആദരവും നൽകുന്നു. മുൻകാലങ്ങളിൽ അഹിന്ദുക്കൾ ഹിന്ദുക്കളോട് ചെയ്ത കൊടുംക്രൂരതയുടെ പേരിൽ ഇവർ അഹിന്ദുക്കളെ വെറുക്കുന്നു. എന്നിരുന്നാലും ഇത് ഒരു യഥാർത്ഥ ഹിന്ദുവിന്‍റെ അടയാളമല്ല. ഇവരെ ഞാൻ ഒരു ‘രാഷ്ട്രീയ ഹിന്ദു’വായി കരുതുന്നു. അവരെല്ലാം തന്നെ പ്രഗത്ഭരും അറിവുള്ളവരും ആണെങ്കിൽ തന്നെയും സമഗ്രമായ ആത്മീയ സാധനകളുടെ അഭാവത്താൽ അവർക്ക് ധർമ്മ രഹസ്യത്തെ കുറിച്ചുള്ള അറിവ് ഇല്ല ഇതാണ് ഈ വെറുപ്പിനുള്ള ഒരേയൊരു കാരണമായി ഉയർത്തിപ്പിടിക്കാവുന്നത്. ഇവർ ഇവരുടെ മരണത്തിനുശേഷം വേഗം തന്നെ മനുഷ്യരായി ജനിക്കുന്നില്ല, എപ്പോഴാണോ അവർ മനുഷ്യരായി വീണ്ടും ജനിക്കുന്നത് അവരുടെ ജന്മം പൂർണമായും ഹിന്ദുധർമ്മത്തിനുവേണ്ടി സേവ ചെയ്യുന്നതിനായി ഉള്ളതായിരിക്കും. എന്നാല്‍ ഗോൾവാൾക്കർ ഗുരുജി, ശിവജി മഹാരാജ് ഇവരുടെ കാര്യം ഇത്തരത്തിലുള്ളതല്ല. ഈശ്വരസാക്ഷാത്ക്കാരത്തിന് വേണ്ടിയുള്ള അവരുടെ ആത്മീയ സാധന പൂർണമല്ലെങ്കിൽ അവർ വീണ്ടും മനുഷ്യരായി ജന്മമെടുത്തു ആ ജന്മത്തിൽ തന്നെ അത് പൂർണ്ണമാക്കുന്നു. അവർ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി ചെയ്ത സേവകൾ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടി ചെയ്ത സാധനയുടെ ഭാഗമായിരുന്നു. – പരമ പൂജനീയ കാണേ മഹാരാജ്, നാരായണ ഗാവ്. പൂണേ ജില്ല, മഹാരാഷ്ട്ര.

 

5. ഈശ്വര വിശ്വാസികളും നിരീശ്വരവാദികളും

ഈ പ്രപഞ്ചത്തിലെ സകല വിധ പ്രവർത്തനങ്ങൾക്കും പിറകിൽ ഒരു കൃത്യനിർവഹണ അധികാരി ഉണ്ടായിരിക്കും. അത് ആരായിരുന്നാലും അതാണ് ഈശ്വരൻ. അദ്ദേഹമാണ് പ്രപഞ്ചത്തിന്‍റെ സൃഷ്ടി-സ്ഥിതി-ലയം ഇവ നടത്തുന്നത്. അദ്ദേഹത്തിന്‍റെ ഒരു പ്രത്യേക ഗുണവിശേഷമാണ് ചൈതന്യം അല്ലെങ്കിൽ ആത്മീയജ്ഞാനം. ഹിന്ദു ധർമ്മം അനുസരിച്ച് ആരാണോ ഈശ്വരന്‍റെ അസ്തിത്വത്തെയും വേദങ്ങളെയും ആശ്രയിക്കുന്നത് അയാൾ ഈശ്വരവിശ്വാസിയും അതില്ലാത്ത ആൾ നിരീശ്വരവാദിയും ആണ്. വേദാന്തികൾ (വേദങ്ങളിൽ വിശ്വസിക്കുന്നവർ) ഈശ്വരൻ അവിനാശി ആണെന്നും അതുപോലെതന്നെ വേദത്തിനും വിനാശമില്ലാ എന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും വേദങ്ങളിൽ വിശ്വസിച്ച് അവ അതുപോലെതന്നെ ആചരിക്കുന്നവരെയാണ് വേദാന്തികൾ എന്ന് വിളിക്കുന്നത്. ‘നാസ്‌തികോ വേദനിന്ദക:’, ഇതിന്‍റെ അർത്ഥം ‘ആരാണ് വേദത്തെ വിമർശിക്കുന്നത് അവൻ ഒരു അവിശ്വാസിയാണ്’. വേദാന്തികൾ ഈശ്വരനെക്കാളേറെ വേദത്തെ ബഹുമാനിക്കുന്നു. ഈശ്വരനിൽ നിന്നും നേരിട്ട് വെളിപെട്ടതാണ് വേദം. വേദങ്ങളുടെ സത്യസന്ധതയെ വിശ്വസിക്കുന്നതിന് പകരം ഈശ്വരന്‍റെ അസ്തിത്വത്തെ വിശ്വസിക്കാമോ, മേൽപ്പറഞ്ഞ കാര്യങ്ങൾ വേദത്തെ സാധൂകരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ തന്നെ വേദാന്തികൾ ഈശ്വരന്‍റെ അസ്തിത്വത്തെ വിശ്വസിക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈശ്വരൻ എന്നത് ഒരു അനുമാനം മാത്രമാണ് അതിനനുസരിച്ച് തന്നെ അവരുടെ വിശ്വാസവും ദുർബലമാണ്. ദൂരെ ഒരു പുക കാണുമ്പോൾ അവിടെ ഒരു തീ ഉണ്ടാകും എന്ന് അനുമാനിക്കും. എന്നാൽ അതിൽ വ്യക്തതയില്ല. വേദങ്ങൾ ഈശ്വരനെ ദൃഢമായി അംഗീകരിക്കുന്നു അല്ലെങ്കിൽ സ്ഥാപിക്കുന്നു. അങ്ങനെ ദൃഢമായി സ്ഥാപിക്കുന്നതു തന്നെ ഒരു ആത്മീയ അനുഭൂതിയാണ്. – പരമ പൂജനീയ കാണേ മഹാരാജ്, നാരായണ ഗാവ്. പൂണേ ജില്ല, മഹാരാഷ്ട്ര.

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ധർമം’ എന്ന ഗ്രന്ഥം (ഭാഷ : ഇംഗ്ലീഷ്)

Leave a Comment