എന്താണ് ധർമ്മം

1. ധർമ്മം എന്നാൽ മതം എന്ന അർത്ഥമല്ല

‘മതമില്ലാതെ ആർക്കും ജീവിക്കാൻ സാധ്യമല്ല’, ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’, ഇത്തരം ചൊല്ലുകൾ പരസ്പര വിരുദ്ധവും, സാധാരണ ജനങ്ങളുടെ മനസിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നവയുമാണ്. നമ്മൾ ധർമ്മത്തെകുറിച്ച് സംസാരിക്കുന്പോൾ അധികം പേരും ഇത് ഹിന്ദുയിസം, ഇസ്ളാം, ക്രിസ്ത്യൻ, ബുദ്ധ എന്നീ പദങ്ങളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഭാരതം ഒരു മതേതര രാഷ്ട്രം ആയത്കൊണ്ട് ധർമ്മം എന്ന പദത്തിന് ചിലർ അയിത്തം കൽപിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷയിൽ ധർമ്മം എന്ന പദത്തിന് തുല്യമായതും സമാന ഉചിതമായതുമായ ഒരു പദം ഇല്ല. ‘റിലിജിയൻ’ എന്ന പദം റെലിഗേറ്റ് എന്ന പദത്തിൽ നിന്ന് ഉടലെടുത്തതാണ്. ‘റെലിഗേറ്റ്’ എന്നാൽ ‘താഴ്ന്ന നിലയിലേക്ക് അയക്കുക’ എന്നതാണ്. ഇതു പ്രകാരം റിലിജിയൻ എന്ന വാക്കിന്റെ അർത്ഥം നമ്മളെ താഴ്ന്ന നിലയിൽ അയക്കുന്നതെന്തോ അത്. അതിനാൽ ഈ പദം തന്നെ അനുചിതമാണ്. ഇതിന് വിരുദ്ധമായി ധർമ്മം എന്നാൽ നമ്മളെ ഉയർന്ന തലത്തിലേക്ക് ഉയർത്തുന്ന ഒന്ന് എന്നാണ്.

ശങ്കരാചാര്യരുടെ അഭിപ്രായപ്രകാരം

ധർമ്മം എന്നാൽ സാമൂഹിക വ്യവസ്ഥിതി ഉത്തമമാക്കുക, എല്ലാവരുടേയും ലൌകിക ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാക്കുന്നതോടൊപ്പം അവരുടെ ആത്മീയ ഉയർച്ചയും ഉണ്ടാക്കുക എന്ന മൂന്ന് ഉദ്യമങ്ങളും നടപ്പിലാകുന്ന എന്തോ അത് ധർമ്മം. ഈ വ്യാഖ്യാനത്തിൽ നിന്നും നമ്മൾക്ക് ധർമ്മത്തിന്റെ വ്യാപ്തിയും, അതിന് മനുഷ്യ ജീവിതത്തിൽ ഉള്ള അസാധാരണമായ പ്രാധാന്യവും മനസ്സിലാക്കാം.

 

2. ഒരു വ്യക്തിയുടെ സന്ദർഭത്തിൽ ധർമം

ഏത് മാധ്യമത്തിലൂടെ ആണോ അഭ്യുദയവും (ലൌകീക നേട്ടം) മോക്ഷവും രണ്ടും നേടാൻ സാധിക്കുന്നത് അത് ധർമ്മം. ഒരു ജന്മത്തിൽ വ്യക്തി ധർമ്മാചരണം ചെയ്യുമ്പോള്‍ അയാൾ ആത്മീയമായി ഉയരുന്നു. മരണാനന്തരം അദ്ദേഹത്തിന് സദ്ഗതി ലഭിക്കുന്നു. അദ്ദേഹത്തിന് ഉയർന്ന ലോകങ്ങളായ മഹർലോകം, ജനലോകം, തപലോകം, ഇവിടങ്ങളിൽ സ്ഥാനം ലഭിക്കുന്നു. സ്വാമിവിവേകാനന്ദൻ ധർമ്മത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്, ‘യഥാര്‍ഥത്തില്‍ ധർമ്മം എന്നാൽ ആത്മാനുഭൂതി എന്നാണ്.’

 

3. സമൂഹത്തിന്റേയും വ്യക്തിയുടേയും പശ്ചാത്തലത്തിൽ ധർമ്മം

ജഗത‌: സ്ഥിതികാരണം പ്രാണിനാം സാക്ഷാത് അഭ്യുദയനി: ശേയ്രസഹേതുര്യ‌: സ ധർമ്മം:

– ആദിശങ്കരാചാര്യർ (ശ്രീമദ് ഭഗവത് ഗീതയിലെ വ്യാഖ്യാനത്തിന്റെ മുഖവുര)

അർത്ഥം : ഈ ലോകത്തിന്റെ ഏറ്റവും മികച്ച രീതിയിലുള്ള ഭരണവും, സർവ്വ ജീവജാലങ്ങളുടെ ഭൌതിക ഉയർച്ചയും കൂടാതെ ആത്മീയ ഉന്നതിയും (മോക്ഷം ലഭിക്കുക) എന്ത് ചെയ്താലാണോ ഉണ്ടാവുക, അത് ധർമ്മം.

ധർമ്മഗ്രന്ഥങ്ങളുടെ സമാഹര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം ധർമ്മം എന്ന വാക്കിന്റെ വ്യാഖ്യാനത്തിന്റെ വ്യാപ്തി വെറും ആത്മീയ സാധന ചെയ്യുന്ന ഒരു കൂട്ടം എന്നതിൽ ഒതുങ്ങുന്നില്ല. മറിച്ച് ഒരു വ്യക്തി അവൻ സമൂഹത്തിന്റെ ഭാഗം എന്ന നിലയിൽ അവന്റെ കഴിവനുസരിച്ച് അവന് പുരോഗതി ഉണ്ടാകാനും മാനവരാശിയുടെ ഉയർച്ചക്ക് വേണ്ടി വ്യക്തിപരമായി ചെയ്യേണ്ടതും, അരുതാത്തതും ആയ പ്രവർത്തികളെ കൂട്ടിയിണക്കുന്നതും ആകുന്നു.

 

4. ധർമ്മം എന്ന വാക്കിന്‍റെ സമാനപദങ്ങൾ

A. സനാതന ധർമ്മം

സനാതനം (സന + അതനോതി), അതായത് അനശ്വരത നേടാൻ നിന്നെ പ്രാപ്തനാക്കുന്നത്. ‘സനാതനോഃ നിത്യനൂതനഃ’, ഇതിന്‍റര്‍ഥം ഏതാണോ അനശ്വരം ആയിരിക്കുന്നത്, നശിക്കാത്തത്, ആദിയില്ലാത്തതും ഇപ്പോഴും പുതുമയോടെ ഇരിക്കുന്നു. അതാണ് സനാതനം.

B. വേദധർമ്മം അല്ലെങ്കിൽ വേദിക് ധർമ്മം

വേദം എന്നാൽ ജ്ഞാനം/ അറിവ്. അറിവിന്റെ വിഷയം അല്ലെങ്കിൽ ജ്ഞാനം നേടാനുള്ള ഉപാധി. ഇവിടെ ജ്ഞാനം എന്ന പദം ആത്മാവിനെ കുറിച്ചുള്ള അറിവ്, ഈശ്വര സാക്ഷാത്കാരം, ആത്മീയ അനുഭൂതി എന്നീ സന്ദർഭങ്ങൾക്കുള്ളതാണ്.

C. ഹിന്ദുധർമ്മം

മേരുതന്ത്രം എന്ന പുണ്യഗ്രന്ഥത്തിൽ ഹിന്ദു എന്ന പദത്തെ ഇപ്രകാരം വ്യാഖ്യാനിച്ചിരിക്കുന്നു,‘ഹീനാന് ഗുണാന് ദൂഷയതി ഇതി ഹിന്ദു‘ അതായത് എന്താണോ പ്രാകൃതവും താഴ്ന്ന നിലയിലുള്ള രജതമഗുണങ്ങളെ നശിപ്പിക്കുന്നത് അത് ഹിന്ദു. ആരാണോ ഹീനമായ രജതമോഗൂണങ്ങളെയും അതിന്റെ ഫലമായുള്ള ചിന്ത, വാക്ക്, പ്രവർത്തി എന്നീ നിലകളിലുള്ള ഹീനമായ പ്രവർത്തികളെയും മാറ്റി, സത്വഗുണ പ്രധാനമായ കാര്യങ്ങളിൽ മുഴുകിയതിനാൽ ജീവിതത്തിന്റെ സാരം ഈശ്വരഭക്തിയാണെന്ന് കരുതി ദൈവത്തെ തേടുകയും, കർമ്മയോഗത്തിൽ ഉറച്ച്നിന്ന് സമൂഹത്തെ നയിക്കുകയും ചെയ്യുന്നവരെ ഹിന്ദു എന്ന് വിളിക്കുന്നു. അതിനാൽ ഹിന്ദു എന്നത് ഒരു മനോഭാവമാണ്. (സത്ത്വഗുണ പ്രധാനമായ) പരമ പൂജനീയ കാനെ മഹാരാജ്, നാരായണഗാവ്, പുണേ, മഹാരാഷ്ട്ര.

ഹിന്ദുധർമ്മം ദർശിപ്പിക്കുന്ന ആത്മീയതയുടെ ഒരേയൊരു ശാശ്വതമായ ലക്ഷ്യം എന്തെന്നാൽ വ്യക്തിയിൽ ഈശ്വരനെ കാണിക്കുക എന്നതിൽ കവിഞ്ഞ് ഈശ്വരതത്ത്വത്തെ പ്രകടിപ്പിക്കുക എന്നതാണ്. – ശ്രീ. അരവിന്ദോ (വന്ദേമാതരം. 24.06.1908)

ഹിന്ദുധർമ്മം എല്ലാവരേയും സ്നേഹിക്കാൻ പഠിപ്പിക്കുകയും അങ്ങേയറ്റത്തെ ചിന്താസ്വാതത്യ്രം നല്കുകയും ചെയ്യുന്നു. ഹിന്ദു ധർമ്മത്തിന്റെ പ്രാധാന്യം താഴെപറയുന്നു.

  • ഈശ്വര ചരണങ്ങളിൽ നിരന്തരമായി സമർപ്പിച്ചുകൊണ്ടുള്ള അതിരുകളില്ലാത്ത സ്നേഹവും ഭക്തിയും ഹിന്ദുവിന്റെ ഹിന്ദുത്വത്തിന്‍റെ അടയാളമാണ്. ഈ ഭൂമുഖത്ത് മറ്റ് തത്ത്വസംഹിതകൾ ഒന്നും തന്നെ ഇല്ലാതിരുന്നപ്പോഴും ഹിന്ദുധർമ്മം നിലനിന്നിരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത ആശയസംഹിതകൾ വന്നപ്പോഴും ഹിന്ദുധർമ്മം നിലനില്ക്കുന്നുണ്ട്. മറ്റ് എല്ലാ ആശയ സംഹിതകളും ഇല്ലാതായാലും ഹിന്ദുധർമ്മം നിലനില്ക്കുക തന്നെ ചെയ്യും. അതിനാൽ ഹിന്ദുധർമ്മം ഒരു ആശയസംഹിതയല്ല.
  • ഹിന്ദുത്വം (സാധകന്റെ ഗുണങ്ങൾ) ഒരു വ്യക്തിയുടെ സ്ഥിര സ്വഭാവമാണ്. അതിനാൽ ഏതൊരു വ്യക്തി ഈ ഗുണവിശേഷങ്ങൾ സ്വായത്തമാക്കിയില്ലെങ്കിൽ മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ആയ ഈശ്വര സാക്ഷാത്കാരം ഒരിക്കലും സാധ്യമാകില്ല. ഈ ലോകത്തിലെ മൊത്തം മാനവരാശി സന്തുഷ്ടമായിരിക്കണമെങ്കിൽ, അവർ ഹിന്ദു ധർമ്മാചാരികളുടെ പാദങ്ങളിൽ വീണ് ജ്ഞാനം നേടണം. എന്നാൽ മാത്രമേ ശാശ്വത സന്തോഷം പ്രാപ്തമാകൂ എന്ന് മനുസ്മൃതിയിൽ പറയുന്നു. – പരമ പൂജനീയ കാനേ മഹാരാജ്, നാരായണഗാവ്, പുണേ, മഹാരാഷ്ട്ര.

D. ചൈതന്യ ധർമ്മം

ഹിന്ദുത്വം ചൈതന്യത്തിന്റെ സിദ്ധാന്തമാണ്. ചൈതന്യം സൃഷ്ടിയെ നിലനിർത്തുന്നു. അതിനാൽ ഹിന്ദുധര്‍മം ‘ചൈതന്യ ധർമ്മം’ എന്നും അറിയപ്പെടുന്നു.

E. ഈശ്വര ധർമ്മം

ധർമ്മം ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതിനാൽ ഇതിനെ ഈശ്വര ധർമ്മം എന്നും വിളിക്കുന്നു.

F. മാനവധർമ്മം

മാനവൻ സനാതനനാണ്, അതായത് പൌരാണികം. അതിനാൽ ധർമ്മത്തെ മാനവധർമ്മം എന്നും വിളിക്കുന്നു. ഇപ്രകാരം പറഞ്ഞുവെങ്കിലും മനുഷ്യൻമാർക്ക് മാത്രമല്ല സകല സൃഷ്ടികൾക്കും ഇതിൽ ഈ വ്യാഖ്യാനമനുസരിച്ച് പരിഗണന നൽക്കുന്നു.

G. വിശ്വധർമ്മം

മനുഷ്യജന്മം സര്‍വ്വവ്യാപിയായ ഈശ്വരന്‍റെ സാക്ഷാത്കാരത്തിന് വേണ്ടിയുള്ളതിനാൽ, സന്ത് ജ്ഞാനേശ്വർ ധർമ്മത്തെ വിശ്വധർമ്മം എന്ന് അഭിസംബോധന ചെയ്യുന്നു. – പരമ പൂജനീയ കാനേ മഹാരാജ്, നാരായണഗാവ്, പുണേ, മഹാരാഷ്ട്ര.

Reference : Sanatan’s Holy text ‘Fundamental analysis of Dharma’

Leave a Comment