സത്സംഗം 14 : ’A1’, ’A2’ സ്വയം പ്രത്യായന രീതികള്‍ തമ്മിലുള്ള വ്യത്യാസം

കഴിഞ്ഞ 2 സത്സംഗങ്ങളിൽ ’A-1’, ’A-2’ രീതിപ്രകാരം സ്വയം പ്രത്യായനം തയ്യാറാക്കുന്നത് എങ്ങനെ എന്നു നാം മനസ്സിലാക്കി. ഈ സത്സംഗത്തിൽ നമുക്ക് ഈ രണ്ടു രീതികളെയും താരതമ്യം ചെയ്തു പഠിക്കാം.

A. സ്വയം പ്രത്യായനം ഏതു സന്ദർഭങ്ങൾക്കായാണ് ?

നമ്മളെക്കൊണ്ടു സംഭവിക്കുന്ന അനുചിതമായ പ്രവർത്തി, മനസ്സിലെ അനുചിതമായ ചിന്തകളും ഭാവനകളും അകറ്റുന്നതിനായി A-1 രീതിപ്രകാരം സ്വയം നിർദേശം എടുക്കുന്നു എന്നാൽ അൽപമായ സമയം അതായത് 1-2 മിനിറ്റു നേരത്തേക്കു സംഭവിക്കുന്ന കാര്യം കാരണം മനസ്സിൽ വരുന്ന പ്രതികരണങ്ങൾക്കായി A-2 രീതിപ്രകാരം സ്വയം നിർദേശം തയ്യാറാക്കുന്നു.

B. സ്വയം പ്രത്യായനം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

A-1, A-2 സ്വയം പ്രത്യായന രീതികളുടെ നിയമം (formula) ഏതാണെന്ന് നമുക്ക് മനസ്സിലാക്കാം.

1. A-1 രീതിപ്രകാരം സ്വയം നിർദേശം തയ്യാറാക്കുന്നതിനായി നിയമം (formula) :

‘അനുചിതമായ (തെറ്റായ) പ്രവർത്തി + ഉചിതമായ (ശരിയായ) കാഴ്ചപ്പാട് അല്ലെങ്കിൽ പരിണാമത്തെക്കുറിച്ച് ബോധ്യപ്പെടൽ + ഉചിതമായ (ശരിയായ) പ്രവർത്തി’

A-1 രീതിയിലുള്ള സ്വയം നിർദേശം തയ്യാറാക്കുമ്പോൾ അതിലെ വാക്യം ഇപ്രകാരമായിരിക്കും – അനുചിതമായ (തെറ്റായ) പ്രവർത്തി ചെയ്യുമ്പോൾ…… അന്നേരം … ഉചിതമായ (ശരിയായ) കാഴ്ചപ്പാട് അല്ലെങ്കിൽ പരിണാമത്തെക്കുറിച്ച് ബോധ്യപ്പെടുകയും …… ഉചിതമായ (ശരിയായ) പ്രവർത്തി ചെയ്യും.

2. ’A-2’ രീതിപ്രകാരം സ്വയം നിർദേശം തയ്യാറാക്കുന്നതിനായി നിയമം (formula) :

സന്ദർഭം + ഉചിതമായ കാഴ്ചപ്പാട് + ഉചിതമായ പ്രതികരണം (ചിന്തയോ പ്രവർത്തിയോ). ’A-2’ രീതിപ്രകാരം തയ്യാറാക്കുന്ന സ്വയം നിർദേശം ഇപ്രകാരമായിരിക്കും – സന്ദർഭം … അന്നേരം …. ഉചിതമായ കാഴ്ചപ്പാട് …. ഉചിതമായ പ്രതികരണം (ചിന്തയോ പ്രവർത്തിയോ)

’A-2’ സ്വയം നിർദേശം തയ്യാറാക്കുമ്പോൾ നാം മനസ്സിൽ വരുന്ന അനുചിതമായ പ്രതികരണം അതിൽ ഉൾപ്പെടുത്താൻ പാടില്ല. സന്ദർഭം മാത്രമേ ഉൾപ്പെടുത്താവൂ.

ഈ ഫോർമുലയുടെ മഹത്ത്വം എന്തെന്നു വച്ചാൽ ഫോർമുലപ്രകാരം കണക്കു കൂട്ടിയാൽ ഉത്തരം ശരിയായിരിക്കും. അതുപോലെ സ്വയം പ്രത്യായനം ഉചിതമാണെങ്കിൽ അതിന്‍റെ പരിണിതഫലം അതായത് സ്വഭാവ ദോഷം മാറ്റുവാൻ അധികം സമയം എടുക്കില്ല.

C. അനുചിതമായ ചിന്ത/വികാരം എന്നിവയും
അനുചിതമായ പ്രതികരണവും തമ്മിലുള്ള വ്യത്യാസം

ഇനി നമുക്ക് ഏതെല്ലാം സംഭവങ്ങളിൽ A-1 ഉപയോഗിക്കണം എന്നും എവിടെ A-2 ഉപയോഗിക്കണം എന്നും പഠിക്കാം. അതിനുമുമ്പ് അനുചിതമായ ചിന്ത/വികാരം എന്നതും അനുചിതമായ പ്രതികരണവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് മനസ്സിലാക്കാം.

അനുചിതമായ ചിന്തയോ വികാരമോ മനസ്സിൽ വരുന്നത് മനസ്സിന്‍റെ ചിന്താപ്രക്രിയ തന്നെ തെറ്റ് ആയിരിക്കുമ്പോഴാണ്. ഇത് നമുക്ക് ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. ’ആകാശിന് 10 മിനിറ്റ് നേരത്തേക്ക് പുറത്ത് പോകണമായിരുന്നു. അച്ഛനോട് ചോദിക്കാതെ വണ്ടി എടുത്താലും കുഴപ്പമില്ല’, എന്ന ചിന്ത അവന്‍റെ മനസ്സിൽ വന്നു. ഇതാണ് അനുചിതമായ വിചാരം. വേറെ ഒരു ചിന്തയും നോക്കാം. അച്ഛനോട് വണ്ടി എടുത്തോട്ടെ എന്നു ചോദിച്ചാൽ അച്ഛൻ പറയും, ’എങ്കിൽ നീ അതിൽ പെട്രോൾ അടിച്ച് കൊണ്ടു വന്നേക്ക്.’ അതുകൊണ്ട് ചോദിക്കാതെ വണ്ടി കൊണ്ടു പോകാം എന്ന് അവന് തോന്നി. ഇതെല്ലാം അനുചിതമായ ചിന്തകളാണ്.

ഇനി അനുചിതമായ പ്രതികരണം എന്താണ് എന്നു നോക്കാം. അച്ഛന്‍റെ ഉത്തരം കേട്ട് മനസ്സിൽ വന്ന അനുചിതമായതോ അല്ലെങ്കിൽ നെഗറ്റിവ് ആയ പ്രതികരണം ! ഉദാ. ഞാൻ അച്ഛനോട് വണ്ടി കൊണ്ടു പോയിക്കോട്ടെ എന്നു ചോദിച്ചപ്പോൾ അച്ഛൻ എനിക്ക് വണ്ടി ആവശ്യമുണ്ട് എന്നു പറഞ്ഞു. അതു കേട്ടപ്പോൾ, ’അച്ഛൻ എപ്പോഴും ഇങ്ങനെ ഒാരോ തടസ്സങ്ങൾ പറയും. എന്നെ മനസ്സിലാക്കി എടുക്കില്ല.’ അല്ലെങ്കിൽ വണ്ടിയുടെ താക്കോൽ അച്ഛൻ തന്നുകൊണ്ട് ’ശദ്ധ്രിച്ചും സൂക്ഷിച്ചും വണ്ടി ഒാടിക്കണം’ എന്നു പറഞ്ഞപ്പോൾ, ’അച്ഛൻ ഇങ്ങനെ ഒാരോ നിർദേശങ്ങൾ തന്നുകൊണ്ടിരിക്കും’, എന്ന വിചാരം വന്നു. ഇതെല്ലാം തെറ്റായ പ്രതികരണങ്ങളാണ് !

അനുചിതമായ ചിന്ത/വികാരം, പിന്നെ അനുചിതമായ പ്രതികരണം, ഇവ തമ്മിലുള്ള വ്യത്യാസം താങ്കൾക്ക് മനസ്സിലായി കാണുമല്ലോ? ചുരുക്കത്തിൽ, നമ്മുടെ അടിസ്ഥാനപരമായ ചിന്താപ്രക്രിയ തെറ്റാണെങ്കിൽ ’A-1’ രീതിപ്രകാരം സ്വയം പ്രത്യായനം നൽകണം. എന്നാൽ ഏതെങ്കിലും വ്യക്തിയൊടോ പരിസ്ഥിതിയൊടോ നമ്മുടെ മനസ്സിൽ ഉത്ഭവിക്കുന്ന തെറ്റായ പ്രതികരണത്തിന് നാം ’A-2’ സ്വയം നിർദേശം നൽകണം.

 

D. സ്വയം പ്രത്യായനം തയ്യാറാക്കുന്നത് പരിശീലിക്കാം

ഇനി നമുക്ക് ഈ രണ്ടു തരം സ്ഥിതികൾക്കായും സ്വയം പ്രത്യായനം തയ്യാറാക്കുവാൻ ശമ്രിക്കാം.

1. ’A-1’ രീതിപ്രകാരം സ്വയം പ്രത്യായനം തയ്യാറാക്കാം : ’A-1’ രീതിയുടെ നിയമം (formula) – ’അനുചിതമായ (തെറ്റായ) പ്രവർത്തി + ഉചിതമായ (ശരിയായ) കാഴ്ചപ്പാട് അല്ലെങ്കിൽ പരിണാമത്തെക്കുറിച്ച് ബോധ്യപ്പെടൽ + ഉചിതമായ (ശരിയായ) പ്രവർത്തി’

മുകളിൽ കൊടുത്ത ഉദാഹരണത്തിൽ അനുചിതമായ വിചാരം എന്താണ് ? ’10 മിനിറ്റ് നേരത്തേക്ക് മാത്രമാണ് വണ്ടി എടുക്കുന്നത്. അതുകൊണ്ട് അച്ഛനോട് ചോദിക്കേണ്ട ആവശ്യമില്ല.’ നാം വണ്ടി എടുത്തോട്ടെ എന്നു ചോദിക്കാതെ വണ്ടിയും കൊണ്ടു പോയി കഴിഞ്ഞാൽ അതിന്‍റെ പരിണാമം എന്തായിരിക്കും? അന്നേരം അത്യാവശ്യം ആർക്കെങ്കിലും വണ്ടി വേണ്ടി വന്നാൽ വണ്ടി ആര് കൊണ്ടു പോയി എന്ന് അന്വേഷിച്ച് നടക്കണം. അവർക്ക് വെപ്രാളവും ദേഷ്യവും വരും. അസൌകര്യമുണ്ടായേക്കും. പിന്നെ ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ വേറെ ആരുടെയെങ്കിലും വസ്തു നാം ഉപയോഗിക്കുന്നതിനു മുമ്പ് അവരോട് ചോദിക്കണം.

ഇനി ഇതിനായി സ്വയം പ്രത്യായനം തയ്യാറാക്കാം.

’അച്ഛന്‍റെ വണ്ടി ഞാൻ ചോദിക്കാതെ എടുക്കാൻ പോകുമ്പോൾ, അതു കാരണം അച്ഛന് ബുദ്ധിമുട്ടുണ്ടായേക്കാം എന്നെനിക്ക് ബോധ്യമാകുകയും ഞാൻ അച്ഛന്‍റെ അനുവാദത്തോടെ മാത്രം അച്ഛന്‍റെ വണ്ടി എടുക്കുമെന്ന് തീരുമാനിക്കും.’

ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ ’വീട്ടിലെ തന്നെ കാര്യങ്ങൾ നാം ചോദിച്ച് ചെയ്യേണ്ട ആവശ്യമുണ്ടോ?, എന്നു ചിന്തിക്കുന്നത് ശരിയല്ല. കാരണം നാം ചോദിച്ചു ചെയ്യുന്നത് ശീലമാക്കിയില്ലെങ്കിൽ, വീട്ടിൽ അവനവന്‍റെ ഇഷ്ടപ്രകാരം പെരുമാറുന്നതു പോലെ ഭാവിയിൽ പുറത്തും പെരുമാറും ! ഇന്ന് അച്ഛനോട് ചോദിക്കാതെ ഒരു വസ്തു എടുക്കുന്നുണ്ടെങ്കിൽ നാളെ ഒാഫീസിലെ സഹപ്രവർത്തകരുടെ പേന, മൊബൈൽ എന്നിവ ചോദിക്കാതെ എടുത്തു പോകും. അതു കാരണം ഇതൊരു നിസ്സാര കാര്യമാണെന്ന് ചിന്തിക്കാതെ ഇത്തരം ചിന്താപ്രക്രിയ വളരെ ഗൌരവത്തോടെ എടുത്ത് ഉചിതമായ രീതിയിൽ എങ്ങനെ ചിന്തിക്കണം എന്നത് പഠിക്കണം. ഒരു ചെറിയ തുള, വിശാലമായ കപ്പലിന് കടലിൽ ആഴ്ന്നു പോകാൻ കാരണമായേക്കും. ആയതിനാൽ നമ്മുടെ ഒാരോ പ്രവർത്തിയും ചിന്തയും ഉചിതമാക്കുവാനായി നാം ശമ്രിച്ചുകൊണ്ടിരിക്കണം.

2. ’A-2’ രീതിപ്രകാരം സ്വയം പ്രത്യായനം തയ്യാറാക്കാം : അച്ഛനോട് വണ്ടി കൊണ്ടു പോയിക്കോട്ടെ എന്നു ചോദിച്ചപ്പോൾ അച്ഛന് ആവശ്യമുണ്ട് എന്നു പറഞ്ഞു. അതു കേട്ടപ്പോൾ, ’അച്ഛൻ എപ്പോഴും ഇങ്ങനെ ഒാരോ തടസ്സങ്ങൾ പറയും. എന്നെ മനസ്സിലാക്കി എടുക്കില്ല’, എന്നു തോന്നി. ഈ തെറ്റായ പ്രതികരണത്തിന് ’A-2’ രീതിപ്രകാരം സ്വയം പ്രത്യായനം തയ്യാറാക്കുവാനായി നിയമം (formula) ഇപ്രകാരമായിരിക്കും – സന്ദർഭം + ഉചിതമായ കാഴ്ചപ്പാട് + ഉചിതമായ പ്രതികരണം (ചിന്തയോ പ്രവർത്തിയോ).

ഈ നിയമപ്രകാരം സ്വയം പ്രത്യായനം ഇപ്രകാരമായിരിക്കും – ’അച്ഛനോട് എന്‍റെ ആവശ്യത്തിനായി വണ്ടി പുറത്തു കൊണ്ടു പോയിക്കോട്ടെ എന്നു ചോദിക്കുമ്പോൾ അച്ഛന് വണ്ടി വേണം എന്നു പറഞ്ഞാൽ, അച്ഛന് അത്യാവശ്യ കാര്യം ഉണ്ടാകും എന്നു മനസ്സിലാക്കി ഞാൻ എന്‍റെ ആവശ്യത്തിന് വേറെ എന്തെങ്കിലും പരിഹാരമുണ്ടോ എന്ന് ശാന്തമായി ചിന്തിച്ച് അതിനെക്കുറിച്ച് അച്ഛനോട് തുറന്ന മനസ്സോടെ സംസാരിക്കും.’

നാം ഒരു കാര്യം ദേഷ്യത്തിലോ മനസ്സിൽ അമർഷം വച്ചുകൊണ്ടോ പറയുമ്പോൾ ശരിയായ തീരുമാനം എടുക്കാനോ ചിന്തിക്കാനോ ഉള്ള കഴിവ് നമുക്ക് നഷ്ടപ്പെടും. ശരിയായ തീരുമാനം എടുക്കാൻ നമ്മുടെ മനസ്സ് ശാന്തമായിരിക്കണം. സ്ഥിതി സ്വീകരിച്ചാൽ നമുക്ക് പല മാർഗങ്ങളും തുറന്നു കിട്ടും. ഉദാഹരണത്തിന് അച്ഛന് വണ്ടി എത്ര മണിക്കാണ് ആവശ്യം, എത്ര മണി ആകുമ്പോഴേക്കും തിരിച്ചെത്തും, അച്ഛന്‍റെ വണ്ടി അല്ലാതെ വേറെ ഏതെങ്കിലും മാർഗമുണ്ടോ, ഏതെങ്കിലും കൂട്ടുകാരനോട് ചോദിക്കാൻ പറ്റുമോ, നടന്നു പോകാനോ ബസ്സിൽ പോകാനോ കഴിയുമോ, അച്ഛന്‍റെ കൂടെ ഇറങ്ങിയാൽ കുറച്ചു ദൂരം വരെ അച്ഛന് എന്നെ വിടാൻ കഴിയുമോ എന്നിങ്ങനെ പല വഴികളുണ്ട്. ഏതൊരു സ്ഥിതിയിലും എന്‍റെ പെരുമാറ്റം ശരിയായിരുന്നോ എന്ന് ചിന്തിച്ച് അതിനെ തിരുത്തുകയാണ് സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയയിലൂടെ സാധിച്ചെടുക്കേണ്ടത്. ഈ പ്രക്രിയയിൽ മുന്പിലുള്ള വ്യക്തിയുടെ പെരുമാറ്റം ഉചിതമാണോ അല്ലയോ എന്നതിന് ഒരു പ്രസക്തിയുമില്ല. പ്രക്രിയ എന്നു വച്ചാൽ തന്നിൽ പോസിറ്റിവ് ആയ മാറ്റങ്ങൾ വരുത്തി ആത്മീയ ഉന്നതി നേടുന്ന മാർഗം.

3. ഉദാഹരണം : ഇനി നമുക്ക് ഒരു ഉദാഹരണവും കൂടി നോക്കാം.

ഭർത്താവിനോട് ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുവാൻ പറഞ്ഞിട്ടും അദ്ദേഹം അടയ്ക്കാത്തപ്പോൾ ’വീട്ടിലെ കാര്യങ്ങളെ ഇദ്ദേഹം ഒരിക്കലും ഗൌരവത്തോടെ എടുക്കില്ല’, എന്ന വിചാരം വന്ന് മനസ്സിന് പ്രയാസമുണ്ടായി.’ ഈ ഉദാഹരണത്തിനായി ’A-1’ രീതി പ്രകാരം സ്വയം നിർദേശം തയ്യാറാക്കണോ അതോ ’A-2’ രീതിപ്രകാരം വേണോ? ’A-2’ പ്രകാരം.
ഇനി ഇതിനായി എല്ലാവരും സ്വയം പ്രത്യായനം തയ്യാറാക്കാം.

ഉദാഹരണത്തിനെ കുറിച്ച് നാം പഠിക്കുമ്പോൾ മനസ്സിൽ എന്തുകൊണ്ട് ദേഷ്യം വന്നു എന്നു ചിന്തിക്കുക. ഭർത്താവ് ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാത്തതു കാരണം അദ്ദേഹം വീട്ടിലെ കാര്യങ്ങളെ ഒരിക്കലും ഗൌരവത്തോടെ എടുക്കില്ല, എന്ന പ്രതികരണത്തിലൂടെ നമുക്ക് എന്തു മനസ്സിലാക്കാം? ഭർത്താവ് ഇതിനു മുന്പും പല തവണ വീട്ടിലെ കാര്യങ്ങളിൽ സഹായിക്കാത്തതിനെക്കുറിച്ചുള്ള വിഷമം ഭാര്യയുടെ മനസ്സിൽ കിടപ്പുണ്ട്. അതായത് ഭാര്യയുടെ മനസ്സിൽ ഭർത്താവിനെക്കുറിച്ച് മുൻവിധിയുണ്ട്. ഇതല്ലാതെ, ഭർത്താവിന് ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നു ഞാൻ ചോദിച്ചു മനസ്സിലാക്കിയില്ല. അത് മനസ്സിലാക്കിയെടുക്കുന്നതിനു മുമ്പ് തന്നെ നമ്മുടെ മനസ്സിൽ ദേഷ്യം ഉളവെടുത്തുവെങ്കിൽ നമ്മളിൽ മറ്റുള്ളവരെ മനസ്സിലാക്കിയെടുക്കാതെ അഭിപ്രായം തീർച്ചപ്പെടുത്തുന്ന സ്വഭാവമുണ്ട് എന്നതും മനസ്സിലാക്കിയെടുക്കുക.

ഈ ഉദാഹരണത്തിനുള്ള സ്വയം പ്രത്യായനം ഏതു രീതിയിലായിരിക്കും എന്നു നമുക്കിനി നോക്കാം.

’ഭർത്താവിനോട് ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുവാൻ പറഞ്ഞിട്ട് അദ്ദേഹം അടച്ചിട്ടില്ലെങ്കിൽ, അദ്ദേഹത്തിന് ബിൽ അടയ്ക്കുവാനുള്ള പ്രയാസം എന്താണ് എന്നു ഞാൻ ചോദിച്ച് മനസ്സിലാക്കി ഭർത്താവുമായി ശാന്തമായി ചർച്ച ചെയ്ത് അതിന് പരിഹാരം കണ്ടെത്താൻ ശമ്രിക്കും.’

ഈ സ്വയം പ്രത്യായന രീതികൾ തീർത്തും പ്രായോഗികമാണ്. നമ്മളെക്കൊണ്ടു പറ്റുന്ന തെറ്റുകളുടെ നിരീക്ഷണം എത്ര നന്നായി ചെയ്യുകയും അതിനെ നമ്മുടെ പട്ടികയിൽ എഴുതി, അതിനായി സ്വയം പ്രത്യായനം തയ്യാറാക്കുകയും ചെയ്യുന്നുവോ അത്ര കൂടുതൽ അന്തർമുഖത വന്ന് നമ്മുടെ സ്വഭാവദോഷങ്ങൾ മാറി ആനന്ദം വർധിക്കും.