ഹനുമാന്‍റെ നാമജപം – ശ്രീ ഹനുമതേ നമഃ

വിവിധ ഉപാസനാമാ൪ഗങ്ങളിൽനിന്നും കലിയുഗത്തിൽ ഏറ്റവും സുലഭമായ സാധനയാണ് നാമജപം എന്നത്.

നമ്മുടെ അന്തഃകരണം ഭക്തിമയമാക്കുന്നതിനും കൂടാതെ ദേവതയുടെ തത്ത്വം നമുക്ക് പരമാവധി ലഭിക്കുന്നതിനും നാം ജപിക്കുന്ന നാമത്തിന്‍റെ ഉച്ചാരണം ശരിയായിരിക്കണം. അതിനായി ഹനുമാന്‍റെ നാമം എങ്ങനെ ജപിക്കണമെന്ന് നമുക്ക് ഇനി കേൾക്കാം.

 

വാൽമീകി രാമായണത്തിൽ
(കിഷ്കിന്ധാകാണ്ഡം, 66-ാം അധ്യായം)
ഹനുമാന്‍റെ ജന്മകഥ വിവരിച്ചി ട്ടുള്ളത് ഇപ്രകാരമാണ്

അഞ്ജനയുടെ ഗർഭത്തിൽനിന്നും ഹനുമാൻ ജനിച്ചു. ജനിച്ചപ്പോൾ തന്നെ ഹനുമാൻ ’ഉദിക്കുന്ന സൂര്യൻ ഏതോ പഴുത്ത പഴമാണ്’ എന്നു കരുതി, അതിനെ പിടിക്കാനായി ആകാശത്തിലേക്ക് കുതിച്ചുയർന്നു. അന്നു സൂര്യഗ്രഹണം ആയിരുന്നതിനാൽ സൂര്യനെ വിഴുങ്ങാനായി രാഹു വന്നടുത്തു. സൂര്യന്‍റെ അടുത്തേക്കു കുതിച്ചുയർന്ന ഹനുമാൻ രണ്ടാം രാഹുവാണെന്നു കരുതി ഇന്ദ്രൻ വജ്രായുധം ഹനുമാന്‍റെ മേൽ എയ്തു. അതു താടി (ഹനു)യിൽ കൊണ്ട്, താടി മുറിഞ്ഞു. അന്നു മുതൽ അഞ്ജന പുത്രൻ ഹനുമാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ദശരഥന്‍റെ രാജ്ഞിമാരെപ്പോലെ തപസ്സു ചെയ്ത അഞ്ജനയ്ക്കും പായസം (യജ്ഞാവശിഷ്ട പ്രസാദം) ലഭിച്ചിരുന്നു. അങ്ങനെയാണ് ഹനുമാൻ ജനിച്ചത്. ആ ദിവസം ശകവർഷ ചൈത്രമാസ പൌർണമിയായിരുന്നു. ഈ ദിനം ’ഹനുമാൻ ജയന്തി’യായി ആഘോഷിക്കുന്നു. ഹനുമാനെ മാരുതിയെന്നും വിളിക്കുന്നു. മഹാഭാരതത്തിൽ ’മാരുതാത്മജൻ’ എന്ന് ഹനുമാനെ സംബോധന ചെയ്തിട്ടുണ്ട്. ’മരുത്’ എന്ന വാക്കിൽനിന്നുമാണ് മാരുതി എന്ന വാക്കുണ്ടായത്.

 

ഹനുമാന്‍റെ നാമജപത്തിന്‍റെ പ്രാധാന്യം

ഹനുമാന്‍റെ നാമം നിത്യവും ജപിക്കുന്നവൻ എല്ലായ്പ്പോഴും അനിഷ്ട ശക്തികളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു, അതിനാൽ, അനിഷ്ട ശക്തികൾ മൂലമുണ്ടാകുന്ന വിവിധ പ്രയാസങ്ങൾക്ക് ഏറ്റവും ഫലപ്രദമായ പരിഹാരമാണ് ഹനുമാന്‍റെ നാമം ചൊല്ലുന്നത്.

 

ഹനുമാൻ തത്ത്വത്തിന്‍റെ പരമാവധി പ്രയോജനം നേടുക !

ഹനുമാൻ ജയന്തി ദിവസം, അതായത് ചൈത്ര പൂർണിമയിൽ, ഹനുമാന്‍റെ തത്വം പതിവിലും 1000 മടങ്ങ് കൂടുതൽ സജീവമായിരിക്കും; അതിനാൽ, ഈ തീയതിയിൽ, ‘ശ്രീ ഹനുമതേ നമഃ’ എന്ന് പരമാവധി ജപിക്കുകയും ഹനുമത് ത്വത്ത്വം പരമാവധി നേടുകയും ചെയ്യുക.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ഹനുമാന്‍’ എന്ന ലഘുഗ്രന്ഥം