പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ആധ്യാത്മിക ശക്തിയെ വളർത്തൂ

വായനക്കാരോടും അഭ്യുദയകാംക്ഷികളോടും
ഹൈന്ദവ ഭക്ത ജനങ്ങളോടുമുള്ള അപേക്ഷ

കൊടുങ്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം, മൂന്നാം ലോകമഹായുദ്ധം തുടങ്ങിയ ദുരന്തം ഏതു നിമിഷവും ഉടലെടുക്കാം. ഈ പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും നമ്മൾ എങ്ങനെ നേരിടും? സാധാരണ ജനതയ്ക്ക് ഇതിനെ കുറിച്ചുള്ള അവബോധം ഇല്ലാത്തതു കൊണ്ട് അവരുടെ മാനസിക സന്തുലിതാവസ്ഥ നഷ്ടപെട്ടെന്നു വരാം. ഇത് തെറ്റായ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും വഴി വെച്ചേക്കാം. ഇതിനെ സധൈര്യം പ്രതിരോധിക്കാൻ, ആത്മീയ ശക്തി വർദ്ധിപ്പിക്കാൻ, നാമജപ സാധന ഉപകരിക്കും.

പ്രതികൂല കാലങ്ങളിൽ എങ്ങനെ സാധന ചെയ്യാം എന്നതിനെ കുറിച്ച് താഴെ കൊടുക്കുന്നു.

 

1. പ്രാർത്ഥന

കുലദേവത, ഗ്രാമദേവത, ദേശനാഥൻ, പരദേവത സങ്കല്പങ്ങളെ എല്ലാ ദിവസവും കാൽ മുതൽ അര മണിക്കൂർ കൂടുമ്പോള്‍ സ്മരിച്ച് ഇപ്രകാരം പ്രാര്‍ഥിക്കുക, ‘(ദേവതയുടെ പേര് ഉരുവിട്ടതിന് ശേഷം) ഞാൻ അങ്ങയെ സാഷ്ടാംഗം നമിക്കുന്നു. അങ്ങേക്ക് മാത്രമേ എന്നെ ഈ ദുരിതത്തിൽ നിന്നും കരകയറ്റുവാൻ സാധിക്കുകയുള്ളൂ. എന്നും എനിക്ക് അങ്ങയുടെ നാമം സ്മരിക്കുവാൻ കഴിയുകയും ആ നാമം എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും രക്ഷാകവചമായി ഭവിക്കുകയും ചെയ്യേണമേ.’

 

2. നാമജപം കൂട്ടുക

ദിവസവും ഭഗവാന് ശ്രീകൃഷ്ണന്‍ അല്ലെങ്കിൽ നിങ്ങളുടെ ആരാധനാ ദേവതയുടെ (ഇഷ്ടദേവതയുടെ) കഴിയുന്നത്ര നാമജപം നടത്തുക. ഈ കലിയുഗത്തിൽ നാമസ്മരണ ഒന്നു മാത്രമേ രക്ഷാമാർഗ്ഗമായിട്ടൊള്ളൂ. അതിനാൽ എന്തെങ്കിലും വ്യവഹാരത്തിൽ ഏർപ്പെട്ടാൽ കൂടി മനസ്സിൽ നാമജപം നടത്തുക.

 

3. മറ്റുള്ളവരെ സഹായിക്കുമ്പോൾ
എന്തു ഭാവമാണ് നമ്മൾ പുലർത്തേണ്ടത്?

ആപത്ത് ഘട്ടങ്ങളിൽ സേവനം തന്നെയായാണ് സാധന. ഇത്തരം അവസ്ഥകളിൽ ഭൗതികവും മാനസികവുമായി സഹജീവികളെ സഹായിക്കേണ്ടത് ഒരുവന്‍റെ ധർമ്മമാണ്. ഇത്തരം സേവനങ്ങളിൽ ഏർപ്പെടുമ്പോൾ ഒരുവൻ അഹം വെടിഞ്ഞു തന്നെ ഈശ്വരൻ ഒരു ഉപകരണം മാത്രമാക്കി പ്രവർത്തിക്കുകയാണ് എന്ന ഭാവമാണ് പുലർത്തേണ്ടത്. ഇതില്‍നിന്നും കര്‍ത്രുത്വം ഈശ്വരനില്‍ അര്‍പ്പിക്കപ്പെടും.

 

4. വ്യക്തിത്വ വൈകല്യങ്ങളെയും
അഹംഭാവത്തെയും കുറയ്ക്കാൻ ശ്രമിക്കുക

ആപത്ത് ഘട്ടങ്ങളിൽ ഒരുവൻ അവന്‍റെ വ്യക്തിത്വ വൈകല്യങ്ങൾ, ഭയം, ഉത്കണ്ഠ, അസ്വസ്ഥത മുതലായവ പ്രകടിപ്പിക്കും. ഉചിതമായ സ്വയംനിർദ്ദേശം (autosuggestion) എടുക്കുന്നത് ഈ സാഹചര്യങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നു.

4 A. ഇനിപ്പറയുന്ന സ്വയംനിർദ്ദേശം
പരിശീലിക്കുക, ഉത്കണ്ഠയെ മറികടക്കുക (A 2 രീതി)

സംഭവം : അമിതമായ മഴ നഗരത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.

സ്വയം നിർദ്ദേശം : നഗരത്തില്‍ വന്നിട്ടുള്ള വെള്ളപ്പൊക്കത്തില്‍ ‘എനിക്കും എന്‍റെ കുടുംബത്തിനും എന്തു സംഭവിക്കും’ എന്ന ചിന്ത വരുമ്പോഴെല്ലാം, ഞാന്‍ ഈ വര്‍ത്തമാനകാലത്തില്‍ ജീവിച്ചാല്‍ ആ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുമെന്നും ദൈവവും അത് ഇഷ്ടപ്പെടുമെന്നും ഞാന്‍ തിരിച്ചറിയും. ഞാൻ ചുറ്റുമുള്ള സാഹചര്യങ്ങളെ വിലയിരുത്തി വേണ്ട മുൻകരുതൽ സ്വീകരിക്കും, ആ സമയത്തെ എന്‍റെ കടമ എന്‍റെ കുടുംബത്തെ സഹായിക്കുക എന്നതാണ് എന്ന് എനിക്ക് ബോധ്യപ്പെടും. വിഷമകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ പഠിച്ച കാര്യങ്ങള്‍ എനിക്ക് ഓര്‍മ വരികയും ഞാന്‍ ജപിച്ചുകൊണ്ട് ഉചിതമായ പ്രവൃത്തികൾ നിർവഹിക്കും.

4 B. ഭയം കുറയ്ക്കുവാനായി പരിശീലനം (A 3 രീതി)

ഒരു സാഹചര്യം അഭിമുഖീകരിക്കുന്നതിനുള്ള ഭീതി നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, A 3 രീതി അനുസരിച്ചുള്ള സ്വയംനിർദ്ദേശം എടുക്കുക.

ഇതിന് ഉദാഹരണമാണ് താഴെ കൊടുക്കുന്നത്.

സംഭവം : ടെലിവിഷനിൽ നിരവധി നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടായ വാർത്ത ഞാൻ കണ്ടു. അതിനുശേഷം ഞാൻ ചിന്തിക്കാൻ തുടങ്ങി ‘അടുത്തുള്ള നദിയിൽ വെള്ളപ്പൊക്കമുണ്ടായാൽ, ഞങ്ങളുടെ വീടും ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടാൽ എനിക്ക് മറ്റെവിടെയെങ്കിലും പോകാൻ കഴിയുമോ?’ ഈ ചിന്തയിൽ എന്റെ മനസ്സ് ഭയന്നിരിക്കുന്നു.

A 3 രീതി പ്രകാരം സ്വയം നി൪ദേശം നൽകുന്നതിനുള്ള വരികൾ 

1. അടുത്തുള്ള നദിയിൽ വെള്ളപ്പൊക്കമുണ്ടായതിനാൽ ഈ സ്ഥലം ഒഴിപ്പിക്കാൻ മുനിസിപ്പാലിറ്റി തൊഴിലാളികൾ ഞങ്ങളോട് ആവശ്യപ്പെട്ടു.

2. എന്നെ ഈ അവസ്ഥയിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്താൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

3. അടിസ്ഥാന ആവശ്യ വസ്തുക്കൾ മാത്രം കൈയിൽ എടുത്തുകൊണ്ട് ഞാൻ വീട് വിടുകയാണ്.

4. ദുരന്തനിവാരണത്തിലെ ചില വിദഗ്ധർ ഞങ്ങളോടൊപ്പം ഉണ്ട്. അവരുടെ സഹായത്തോടെ ഞാൻ വെള്ളത്തിലൂടെ നടന്നു പോകുകയാണ്. വെള്ളം കൂടുതലുള്ളിടത്തെല്ലാം ഞാൻ ജാഗ്രതയോടെ എന്റെ വഴി കണ്ടെത്തുകയാണ്. ഞാൻ നിരന്തരം പ്രാർത്ഥിക്കുകയും ജപിക്കുകയും ചെയ്യുന്നു.

5. എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴെല്ലാം കൂടെയുള്ളവരുടെ സഹായം ലഭിക്കുന്നു. അങ്ങനെ ഞാൻ ദൈവകൃപ അനുഭവിക്കുന്നു. അതിനാൽ എന്റെ മനസ്സ് സ്ഥിരവും ദൈവത്തിലുള്ള വിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

6.  ദൈവകൃപയാൽ ഞാൻ സുരക്ഷിതമായ ഒരു സ്ഥലത്തെത്തുന്നു.

7.  ദൈവത്തോട് കൃതജ്ഞത അറിയിച്ചുകൊണ്ട് ഞാൻ സമാധാനത്തോടെ ഇരിക്കുന്നു.

(സ്വയം നിർദ്ദേശങ്ങൾ എങ്ങനെ തയ്യാറാക്കണം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സനാതൻ സൻസ്ഥയുടെ ‘സ്വഭാവദോഷങ്ങളെ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയ’ എന്ന ശ്രേണിയിലെ ഗ്രന്ഥങ്ങൾ വായിക്കുക.)

 

പ്രഹ്ലാദനെ പോലെ ഭഗവാനോട്
അമിതമായ ഭക്തി വളർത്താൻ ശ്രമിക്കുക

ഭഗവാനിലുള്ള അടിയുറച്ച ഭക്തി ഏത് ആപത് ഘട്ടത്തെയും തരണം ചെയ്യുവാൻ സഹായിക്കും. തന്റെ പിതാവായ ഹിരണ്യ കശ്യപുവിന്റെ കൊടിയ പീടനങ്ങള്‍ക്കു ശേഷവും പ്രഹ്ലാദൻ സദാ നാരായണ നാമം ഉച്ചരിച്ചു കൊണ്ടേയിരുന്നു. അതു കേട്ട് ഭഗവാൻ നരസിംഹമായി സ്വയം പ്രത്യക്ഷ പെട്ടു. ആദ്ധ്യാത്മിക ഉന്നതിക്ക് വേണ്ടിയുള്ള ആദ്യ പടിയാണ് ഭഗവൽ ഭക്തി. ഇതു വിവരിക്കാൻ പ്രഹ്ലാദന്റെ കഥയേക്കാളും ഉത്തമമായി വേറെയില്ല .

ഈ ഉദാഹരണത്തിൽനിന്നും ഭഗവാനിലുള്ള ഭക്തി എത്ര ദൃഢവും ആഴത്തിലുള്ളതുമായിരിക്കണം എന്നത് മനസ്സിലാകുന്നു. ഇത്തരം ഉയ൪ന്ന ഭക്തിയുടെ അവസ്ഥയിലെത്തണമെങ്കിൽ സാധന അല്ലാതെ വേറൊരു മാ൪ഗവുമില്ല. ഭക്തിയിലേക്കുള്ള ആദ്യത്തെ പടിയാണ് നിത്യേന സാധന ചെയ്യുക എന്നത്. പ്രഹ്ലാദനെപ്പോലുള്ള ഭക്തിയും ഈശ്വരനിൽ ദൃഢമായ ശ്രദ്ധയും ഉള്ള ഏതൊരു വ്യക്തിക്കും ഈശ്വരന്റെ കൃപാകടാക്ഷം അനുഭവപ്പെടും.

സന്ദ൪ഭം : സനാതൻ പ്രഭാത് ദിനപത്രം