ശ്രീരാമന്‍റെ നാമജപം : ശ്രീരാമ ജയ രാമ ജയ ജയ രാമ

പൂജ, ആരതി മുതലായ ആരാധനാരീതികളിലൂടെ ദേവതയുടെ തത്ത്വം നമുക്ക് ലഭിക്കുന്നു. എന്നിരുന്നാലും, ഇവയ്‌ക്കെല്ലാം പരിമിതികളുള്ളതിനാൽ അവകൊണ്ടുള്ള ഗുണവും പരിമിതമാണ്. ദേവതയുടെ തത്ത്വത്തിന്‍റെ ഗുണം നിരന്തരമായി ലഭിക്കണമെങ്കിൽ ദേവാരാധനയും തുടർച്ചയായിരിക്കണം. അത്തരം ഒരു ആരാധനാരീതി ആണ് നാമജപം. കലിയുഗിൽ, ഇത് എളുപ്പവും മികച്ചതുമായ ആരാധനാരീതിയാണ്.

നമ്മുടെ അന്തഃകരണം ഭക്തിമയമാക്കുന്നതിനും കൂടാതെ ദേവതയുടെ തത്ത്വം നമുക്ക് പരമാവധി ലഭിക്കുന്നതിനും നാം ജപിക്കുന്ന നാമത്തിന്‍റെ ഉച്ചാരണം ശരിയായിരിക്കണം. അതിനായി ശ്രീരാമന്‍റെ നാമം എങ്ങനെ ചൊല്ലാമെന്ന് നമുക്ക് ഇപ്പോൾ മനസിലാക്കാം.

 

താരക നാമജപവും മാരക നാമജപവും

ഭഗവാന്‍റെ നാമം ജപിക്കുന്നത് കലിയുഗത്തിലെ ഏറ്റവും ലളിതമായ സാധനയാണ്. എല്ലാ ദേവീദേവന്മാ൪ക്കും ‘താരക’, ‘മാരക’ എന്നീ രണ്ട് രൂപങ്ങളുണ്ട്. ഭക്തനെ അനുഗ്രഹിക്കുന്ന ദേവതയുടെ രൂപം താരകരൂപവും അസുരന്മാരെ നിഗ്രഹിക്കുന്ന രൂപം ദേവതയുടെ മാരക രൂപവുമാണ്. ഇതിൽ നിന്ന് ദേവീദേവന്മാരുടെ താരകരൂപവുമായി ബന്ധപ്പെട്ട ജപം താരക ജപമാണെന്നും ദേവന്‍റെ മാരക രൂപവുമായി ബന്ധപ്പെട്ട ജപം ‘മാരക’ ജപമാണെന്നും നമുക്ക് മനസ്സിലാക്കാം.

 

1. ദേവതയുടെ ‘താരക’ നാമം ജപിക്കുന്നതിന്‍റെ  പ്രാധാന്യം

ദേവതയുടെ താരക നാമം ജപിക്കുന്നതുകൊണ്ട് ചൈതന്യം, ആനന്ദം, സമാധാനം എന്നിവയും ദേവതയോടുള്ള സാത്ത്വിക ഭാവവും അനുഭവപ്പെടുന്നു. അനിഷ്ട ശക്തികളിൽ നിന്ന് സംരക്ഷിക്കപ്പെടാൻ, ദേവന്‍റെ താരക നാമം ചൊല്ലേണ്ടത് ആവശ്യമാണ്.

 

2. ദേവതയുടെ ‘മാരക’ നാമം ജപിക്കുന്നതിന്‍റെ  പ്രാധാന്യം

ദേവതയുടെ താരക നാമം ജപിക്കുന്നതുകൊണ്ട് ദേവതയിൽനിന്നും വരുന്ന ശക്തിയും ചൈതന്യവും ലഭിക്കുന്നു, അതോടൊപ്പം സൂക്ഷ്മമായ അനിഷ്ട ശക്തികളെ നീക്കം ചെയ്യുന്നതിന് ദേവതയുടെ ‘മാരക’ നാമം ജപിക്കേണ്ടത് ആവശ്യമാണ്.

ശ്രീരാമന്‍റെ നാമജപം

ശ്രീരാമന്‍റെ ‘താരക’ നാമജപം

 

ശ്രീരാമ ജയ രാമ ജയ ജയ രാമ : നാമജപത്തിന്‍റെ അ൪ഥം

ദേവതയുടെ നാമം ഭക്തിഭാവത്തോടുകൂടി ജപിക്കുമ്പോൾ മാത്രമേ അത് വേഗത്തിൽ ദേവതയിലെത്തുകയുള്ളൂ. നാമത്തിന്റെ അർത്ഥത്തിൽ ശ്രദ്ധ ചെലുത്തുന്നത് അത് കൂടുതൽ മനസ്സോടെ ജപിക്കുന്നതിൽ സഹായിക്കുന്നു. ഇതിനായി, ‘ശ്രീരാമ ജയ രാമ ജയ ജയ രാമ’ എന്ന നാമത്തിലുള്ള പദങ്ങളുടെ അർത്ഥം നമുക്ക് മനസ്സിലാക്കാം. ശ്രീരാമ : ശ്രീരാമിനെ ക്ഷണിക്കുന്നു. ജയ രാമ : ഇത് സ്തുതിവാചകമാണ്. ജയ ജയ രാമ : ഇത് നമഃ പോലെ ശരണാഗതിയുടെ ദ൪ശകമാണ്.

 

ശ്രീരാമന്റെ നാമജപ പത്രിക

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ശ്രീരാമൻ’ എന്ന ലഘുഗ്രന്ഥം