യഥാര്‍ത്ഥ ഗുരു

രാജ്യം പ്രതിസന്ധി നേരിടുമ്പോഴും അധര്‍മ്മം വാഴുമ്പോളും ആത്മീയമായി ഉണര്‍ന്നു കര്‍മ്മോദ്യുക്തനാകാന്‍ ഉപദേശിക്കുന്നയാളാണ് സര്‍വ്വശ്രേഷ്ഠനായ ഗുരു. ഏറ്റവും ഉത്തമമായ ഗുരുസേവയെന്നു പറയുന്നത് പ്രതിസന്ധി ഘട്ടങ്ങളില്‍ ഈശ്വരോപാസനയില്‍ മാത്രം വ്യാപിതനാകാതെ രാജ്യത്തിന്‍റെയും ധര്‍മത്തിന്‍റെയും സംരക്ഷണത്തിനു വേണ്ടി പ്രയത്നിക്കുക എന്നതാണ്.

 

ഗുരു എന്ന വാക്കിന്‍റെ അര്‍ത്ഥം

അജ്ഞതയുടെ രൂപത്തില്‍ മിഥ്യാബോധത്തില്‍ അഥവാ മായാവലയത്തില്‍ അകപ്പെട്ട ആത്മീയ അന്വേഷികളെയും ശിഷ്യന്മാരേയും മായാവലയം ഇല്ലാതാക്കി സ്വസ്വരൂപം തിരിച്ചറിയാന്‍ പ്രാപ്തരാക്കുന്നു നല്ലൊരു ഗുരു. ഈശ്വര സാക്ഷാത്കാരത്തിനുള്ള വഴി തന്‍റെ പ്രവര്‍ത്തനവും മാര്‍ഗ്ഗനിര്‍ദേശത്തിലൂടെയും ഗുരു ഇവരെ പഠിപ്പിക്കുന്നു. അങ്ങനെ ഒരു ആത്മീയ അന്വേഷി ഈശ്വര സാക്ഷാത്കാരം നേടുന്നു.

ഇക്കാലത്ത് ‘ദിവ്യന്മാര്‍’, ‘സിദ്ധന്മാര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ചിലര്‍ ‘ഗുരു’ എന്ന വാക്കിനെ അപകീര്‍ത്തിപ്പെടുത്തുന്നു. ഇതിന്‍റെ ചില ഉദാഹരണങ്ങൾ നോക്കാം.

1. ആദി ശങ്കരാചാര്യരുടെ നാമം ഉപയോഗിച്ച് ധര്‍മത്തിന്‍റെ പേരില്‍ ചില സനാതന ധര്‍മ വിരോധികള്‍ ഹൈന്ദവരെ കൊള്ളയടിക്കുന്നു. – സ്വാമി അവിമുക്തെശ്വരാനന്ദ്

2. 2013 പ്രയാഗ് കുംഭമേളയില്‍ ‘ബാബാ’ എന്ന് വിളിപെരുള്ള ഒരാള്‍ ഭാരതത്തിലെ ഭക്തരെ തന്‍റെ കൂടാരത്തിന്‍റെ പുറത്തിരുത്തി ഏതാനും വിദേശികള്‍ക്ക് ദര്‍ശനം നല്‍കുകയുണ്ടായി‍. കൂടാതെ ചില വിദേശി ശിക്ഷ്യര്‍ക്ക് ‘മഹാമണ്ടലേശ്വര്‍’ എന്നാ പദവിയും നല്‍കി.

ഇങ്ങനെയുള്ള ദിവ്യന്മാര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ മൂലം ഗുരുവിന്‍റെ പദവിക്ക് കളങ്കം സംഭവിക്കുകയും ജനങ്ങള്‍ക്ക്‌ ഗുരുവിലുള്ള വിശ്വാസത്തില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള വ്യാജ ദിവ്യന്മാരെ കൈകാര്യം ചെയ്യാനുള്ള വഴി ഗുരു തുക്കാരാം മഹാരാജ് പറയുന്നുണ്ട്. അദ്ദേഹം പറയുന്നു “പുറമേ വ്യാജമായ ആത്മീയതയും സത്ഗുണവും പ്രകടിപ്പിക്കുകയും ഉള്ളില്‍ സുഖലോലുപനുമായ വ്യക്തികളെ ചെരുപ്പ് എറിഞ്ഞ് അടിക്കണം”. ഇങ്ങനെയുള്ള വ്യാജ ദിവ്യന്മാര്‍ നമ്മളെ കബളിപ്പിക്കാതിരിക്കാന്‍ നമ്മള്‍ വളരെയധികം ജാഗരൂകരായി ഇരിക്കണം.

 

ആരാണ് യഥാര്‍ത്ഥ ഗുരു ?

1. സനാതന്‍ സംസ്ഥയുടെ പ്രചോദനത്തിന്‍റെ ഉറവിടമായ ഭക്തരാജ് മഹാരാജ് (ബാബാ) പറയുന്നു “നിരവധി ഗുരുക്കന്മാര്‍ ശിഷ്യന്മാര്‍ക്ക് ദൈവത്തിന്‍റെ നാമം പകര്‍ന്നു കൊടുകുന്നുണ്ട്. പക്ഷെ വളരെ കുറച്ചു പേരെയുള്ളൂ ദൈവ നാമം ശിഷ്യന്മാരുടെ മനസിലേക്ക് ശാശ്വതമായി നല്‍കുന്നവര്‍. ഇങ്ങനെയുള്ളവരെയാണ് യഥാര്‍ത്ഥ ഗുരു എന്ന് വിളിക്കുന്നത്‌. നിരവധി ഗുരുക്കന്മാര്‍ ദൈവനാമം പകര്‍ന്നുകൊടുക്കുകയും ദിവസേന നിരവധി തവണ മന്ത്രം ചൊല്ലുവാനും ആവശ്യപ്പെടുന്നു. എന്നിരുന്നാലും ഒരു യഥാര്‍ത്ഥ ഗുരു തന്‍റെ സങ്കല്‍പശക്തി കൊണ്ട് ശിഷ്യനു നല്‍കിയ മന്ത്രം ശാശ്വതമായി ആ വ്യക്തിയുടെ മനസ്സില്‍ പതിയുന്നതു കൊണ്ട് പരിശ്രമിച്ചു ചൊല്ലേണ്ട ആവശ്യം വരുന്നില്ല. കാരണം ആ മന്ത്രജപം അയാളുടെ മനസ്സില്‍ തനിയെ നടക്കുന്നു.

ഇങ്ങനെ മന്ത്രം ഗുര്‍ക്കന്മാരില്‍ നിന്നും പകര്‍ന്നു കിട്ടിയ വ്യക്തികള്‍ സാധന നിര്‍ത്തിയാലും ആ നാമം അവരെ വിട്ടു പോകുന്നില്ല. അതാണ്‌ ഒരു യഥാര്‍ത്ഥ ഗുരുവിന്‍റെ ശക്തി. ഭക്തരാജ് മഹാരാജ് ബാബയുടെ നിരവധി ഭക്തര്‍ക്ക് ഇങ്ങനെയുള്ള അനുഭവങ്ങളുണ്ട്.

2. സിന്ധുദുര്‍ഗ് സ്വദേശിയായ പുജ്യ ദാസ്‌ മഹാരാജ് എന്നാ സത്പുരുഷന്‍ ശ്രീധര്‍സ്വാമിയുടെ ശിഷ്യനാണ്. അദ്ദേഹം ഗോവയിലെ സനാതന്‍ സംസ്ഥയുടെ ആശ്രമത്തില്‍ വരുകയും പരാത്പര ഗുരു (ഡോക്ടര്‍) ആഠവലെജിയെ (സനാതന്‍ സംസ്ഥയുടെ സ്ഥാപകന്‍) കാണുകയും അദ്ദേഹത്തിന് തന്‍റെ ഗുരുവിനെ പരാത്പര ഗുരു (ഡോക്ടര്‍) ആഠവലെജിയില്‍ ദര്‍ശിക്കാന്‍ സാധിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ആത്മീയ ഉണര്‍വ് നെടുകയും ച്ചെയ്തു. ആദ്യ ദര്‍ശനത്തില്‍ത്തന്നെ ഇങ്ങനെ ശ്രേഷ്ഠമായ ആത്മീയ അനുഭവങ്ങള്‍ നല്‍ക്കാന്‍ തക്ക കഴിവുള്ളവരാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍. സമൂഹത്തിലെ നിരവധിയാളുകള്‍ക്ക് ഇങ്ങനെയുള്ള അനുഭവങ്ങളുണ്ട്.

ഒരു യഥാർഥ ഗുരുവിൻറെ മൂല്യം തിരിച്ചറിയുന്നതിന് ഈ ഉദാഹരണങ്ങൾ ധാരാളമാണ്.

 

പലതരത്തിലുള്ള ഗുരുക്കന്മാര്‍

എല്ലാ ഗുരുക്കന്മാരിലും കുടികൊള്ളുന്ന ഒന്നാണ് ഗുരുതത്ത്വം. അതുകൊണ്ട് തന്നെ ഗുരുക്കന്മാരെ തമ്മില്‍ താരതമ്യം ചെയുന്നതും ശരിയല്ല. എന്നിരുന്നാലും ഇന്നത്തെ രജതമോഗുണങ്ങള്‍ പ്രബലമയിരിക്കുന്ന സാഹചര്യങ്ങളില്‍ നല്ലൊരു ഗുരുവിന്‍റെ മാര്‍ഗനിര്‍ദേശത്തോടുകൂടിയ സാധനയിലൂടെ സാധകനു വേഗത്തില്‍ ആത്മീയ ഉണര്‍വ് നേടാനും ഈശ്വര സാക്ഷാത്കാരത്തിലൂടെ ജനന മരണ ചക്രത്തില്‍ നിന്നും മുക്തി നേടാനും സാധിക്കുന്നു. പലതരത്തിലുള്ള ഗുരുക്കന്മാരെ അവരുടെ കഴിവിന്‍റെ ആരോഹണ ക്രമമനുസരിച്ച് പരിചയപ്പെടാം.

1. ആഗ്രഹ സഫലീകരണത്തിനായി സാധന പഠിപ്പിക്കുന്നവര്‍

ഒരു പ്രശസ്തനായ ഗുരു പറയുകയാണ്‌, ‘ഞാന്‍ പറയുന്ന നാമം ഉരുവിട്ടാല്‍ നിങ്ങളുടെ ഭൗതികമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിതരാം.’ ആ ഗുരുവിന്‍റെ ലക്ഷ്യം നല്ലതാണെങ്കിലും അതല്ല ഉചിതമായ മാര്‍ഗ്ഗം. കാരണം അത് ഭക്തനെ ഒരു മായ വലയത്തില്‍ അകപ്പെടുത്തുന്നു. അങ്ങനെയുള്ള ഭക്തനു ഈശ്വര സാക്ഷാത്ക്കാരം ശരിയായ രീതിയില്‍ ഉണ്ടാവില്ല.

2. വ്യഷ്ടി സാധന മാത്രം ഉപദേശിക്കുന്ന ഗുരുക്കന്മാര്‍

സ്വന്തമായ ആത്മീയ പുരോഗതിക്കു വേണ്ടി പ്രയത്നിക്കുന്നതാണ് വ്യഷ്ട സാധന. എന്നാല്‍ സമൂഹത്തിന്‍റെ മുഴുവന്‍ പുരോഗതിക്കുവേണ്ടി പ്രയത്നിക്കുന്നതാണ് സമഷ്ടി സാധന. ചില ഗുരുക്കന്മാര്‍ വ്യഷ്ടി സാധന മാത്രം ഉപദേശിക്കുന്നു. ഇത് മൂലം സാധകന്‍റെ യാത്ര സൂക്ഷ്മ ശരീരത്തില്‍ നിന്നും പ്രപഞ്ചത്തിലേക്ക് സാദ്ധ്യമാകുന്നു. പക്ഷേ പ്രപഞ്ചത്തില്‍ നിന്നും സൂക്ഷ്മ ശരീരത്തിലെക്കുള്ള യാത്ര സാദ്ധ്യമാകുന്നില്ല. ഇങ്ങനെയുള്ള സാധകര്‍ക്ക് വിമോചനത്തിന്‍റെ ഒരു അവസ്ഥ മാത്രം കൈവരിക്കാന്‍ സാധിക്കുന്നു. അവര്‍ക്ക് ഈശ്വരസാക്ഷാത്കാരം സാദ്ധ്യമാകുന്നില്ല. മരണാനന്തരം ഈശ്വര സാക്ഷാത്കാരത്തിന് ഉയര്‍ന്ന സൂക്ഷ്മതലങ്ങളില്‍ ഇവര്‍ക്ക് സമഷ്ടി സാധന ചെയ്യേണ്ടതായി വരുന്നു. അങ്ങനെ വളരെയേറെ വര്‍ഷങ്ങള്‍ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടിവരുന്നു.

3. വ്യഷ്ടി സാധന ചെയ്തുകൊണ്ട്
ആത്മീയത പ്രചരിപ്പിക്കാന്‍ ഉപദേശിക്കുന്ന ഗുരുക്കന്മാര്‍

ചില ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യന്മാരെ ‘തന്‍റെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക’ എന്ന തത്ത്വം അനുസരിച്ച് ആത്മീയത പ്രചരിപ്പിക്കാന്‍ പഠിപ്പിക്കുന്നു. ഇത് ഉചിതമായ ഒന്ന് തന്നെയാണ് പക്ഷേ സമഗ്രമായ ഒന്നല്ല. കാരണം ഇവിടെ സമൂഹത്തിനു ഉചിതമായ പരിഗണന കിട്ടുന്നുണ്ടെങ്കിലും രാജ്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും ഉയര്‍ച്ചക്ക് വേണ്ടിയുള്ളതാകുന്നില്ല. രാജ്യത്തിന്‍റെ രക്ഷയെന്നു പറയുന്നത് ധര്‍മ്മമാണ്. രാജ്യവും ധര്‍മ്മവും ഒരേപോലെ ആക്രമണം നേരിടുകയാണെങ്കില്‍ സമൂഹം എങ്ങനെ അതിജീവിക്കും? സമൂഹത്തിന്‍റെ അതിജീവനം സാധ്യമായിലെങ്കില്‍ എങ്ങനെ ഒരു സാധകന്‍ സാധന ചെയ്യും, ധര്‍മ്മം പ്രചരിപ്പിക്കും? അതുപോലെതന്നെ രാജ്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും നേരെയുള്ള നിരന്തരമായ ആക്രമണം മൂലം സാമൂഹിക ജീവിതം അസ്ഥിരമാകുകയും സമൂഹം ചൂഷണം ചെയ്യപ്പെടുകയും സ്ഥായിയായ ഭയത്തില്‍ കഴിയുകയും ചെയ്യേണ്ടതായി വരുന്നു.

4. വ്യഷ്ടി സാധനയോടൊപ്പം ആത്മീയപ്രചരണവും
രാജ്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും പരിചരണവും പഠിപ്പിക്കുന്ന ഗുരുക്കന്‍മാര്‍

രാജ്യവും ധര്‍മ്മവും സമൂഹവും നേരിടുന്ന ഭീഷണി മൂലം വ്യക്തി ജീവിതവും സാമൂഹികവും ദേശീയവും മതപരവുമായ ജീവിതവും ബന്ധനത്തിലാകുന്നു. തന്‍റെ ശിഷ്യനെ മോക്ഷത്തിന്‍റെ പാതയിലേക്ക് നയിക്കുന്ന ഗുരു ഇങ്ങനെയുള്ള ബന്ധനത്തില്‍ നിന്നും സ്വതന്ത്രമാക്കുന്ന പാതയിലെക്കും നയിക്കേണ്ടതല്ലേ? ഇങ്ങനെയുള്ള കുലീനമായ പ്രവര്‍ത്തിയായിരിക്കണം ഒരു യഥാര്‍ത്ഥ ഗുരുവിന്‍റെ ലക്ഷ്യം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്‍റെ ശിഷ്യനായ അര്‍ജുനന്‍ അത്യധികമായ മനോവിഷമത്തില്‍ അകപെട്ടു തന്‍റെ കടമ മറന്നു നിന്നപ്പൊള്‍ പ്രചോദിപിച്ച് ധര്‍മ്മയുദ്ധം ചെയ്യാന്‍ പ്രാപ്തനാക്കി. അങ്ങനെ ധര്‍മ്മം സ്ഥാപിക്കുന്നതില്‍ അത്യുത്തമമായ മാതൃകയായി. ഈ കാരണം കൊണ്ടാണ് നമ്മള്‍ ഭഗവാന്‍ ശ്രീകൃഷ്ണനു ആദരവ് അര്‍പ്പിക്കുന്നത്. ‘കൃഷ്ണം വന്ദേ ജഗദ് ഗുരു’.

ചുരുക്കി പറഞ്ഞാല്‍ ശിഷ്യന്മാരുടെ കടമയാണ് സദ്ഗുണമുള്ളവരെ സംരക്ഷിക്കുകയും തിന്മയെ ഉന്മൂലനം ചെയ്തു ഗുരുവിന്‍റെ മാര്‍ഗനിദേശത്തോടുകൂടി സാധനയുടെ ഭാഗമായി ധര്‍മ്മം പുനര്‍സ്ഥാപിക്കുക എന്നുള്ളത്.

സന്ദര്‍ഭം : പ്രതിപക്ഷപത്രം സനാതന്‍ പ്രഭാത്

Leave a Comment