ശിഷ്യൻ എന്ന പദത്തിന്‍റെ അർത്ഥവും വ്യാഖ്യാനവും

ഉള്ളടക്കം

1. ശിഷ്യന്‍റെ കർത്തവ്യങ്ങൾ

2. ശിഷ്യന്‍റെ അർത്ഥവും വ്യാഖ്യാനവും

3. ശിഷ്യത്വത്തിന്‍റെ പ്രാധാന്യം

4. വിദ്യാർത്ഥിയും ശിഷ്യനും

5. മാധ്യമവും ശിഷ്യനും

6. ഗുരുശിഷ്യ ബന്ധം


1. ശിഷ്യന്‍റെ കർത്തവ്യങ്ങൾ

ഗുരുവിന്‍റെ പവിത്രമായ പാദങ്ങളെ വണങ്ങുക എന്നതാണ് ശിഷ്യന്‍റെ കർത്തവ്യം !

ഗുരുപൂർണ്ണിമ ദിവസം ഗുരുവിന്‍റെ തേജസ്സു  കൊണ്ടൊരു വലയും സൃഷ്ടിക്കപ്പെടുകയും അത് ശിഷ്യരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഗുരു പൂർണിമ ദിവസം ഗുരുവിന്‍റെ പുണ്യ പാദങ്ങളെ  നമിക്കുക എന്നത് ശിഷ്യന്‍റെ കർത്തവ്യമാണ്. പരമ പൂജനീയ ഭക്തരാജ് മഹാരാജ് സനാതൻ സംസ്ഥയെ അനുഗ്രഹിച്ചിട്ടുണ്ട്. ‘ധർമ്മ സേവന കാര്യത്തിൽ സജീവമായി പ്രവർത്തിക്കുന്ന സനാതൻ സംസ്ഥയ്ക്ക്  മുന്നേറുവാൻ വേണ്ട കരുത്ത് ലഭിക്കട്ടെ’, എന്ന എന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹം സാധ്യമാവാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

–  പരമ പൂജനീയ രാമാനന്ദ് മഹാരാജ്. (ഭക്തരാജ് മഹാരാജിന്‍റെ ഉത്തരാധികാരി, ഇൻഡോർ, മധ്യപ്രദേശ്)

സന്ദർഭം : സനാതന പ്രഭാത് മാസിക

 

2. ശിഷ്യൻ എന്ന പദത്തിന്‍റെ അർത്ഥവും വ്യാഖ്യാനവും

ആത്മീയ ഉന്നതി ലക്ഷ്യമാക്കി ഗുരുവിന്‍റെ ഉപദേശാനുസരണം ആത്മീയ സാധനകൾ നടത്തുന്നതാരോ അവനാണ് ശിഷ്യൻ. ‘കുലാർണവ തന്ത്രം’ എന്ന ഗ്രന്ഥം ശിഷ്യനെ ഇപ്രകാരം വിശേഷിപ്പിക്കുന്നു.

ശരീരമർത്ഥ പ്രാണാഞ്ശ്ച സദ്ഗുരുഭ്യോ നിവേദ്യ യഃ
ഗുരുഭ്യഃ ശിക്ഷതേ യോഗം ശിഷ്യ ഇത്യഭിധീയതേ.

അർത്ഥം : ആരാണോ യോഗ സാധമ പഠിക്കുന്നതിനു വേണ്ടി (ഗുരു ഉപദേശാനുസരണം ആത്മീയ സാധനകൾ പരിശീലിക്കുന്നതിനു വേണ്ടി) തന്‍റെ ശരീരം, മനസ്സ്, ധനം എന്നുവേണ്ട സർവ്വസ്വവും ഗുരുവിനു സമർപ്പിച്ചിരിക്കുന്നത്, ആ വ്യക്തിയെ ശിഷ്യൻ എന്ന് അഭിസംബോധന ചെയ്യുന്നു. അതിനായി അവൻ തന്‍റെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഗുരുവിനെ സമീപിക്കുന്നു എങ്കിലും അവന് ഒരിക്കലും പാപത്തിന് അർഹനല്ല.

 

3. ശിഷ്യത്വത്തിന്‍റെ മഹത്ത്വം

A. ഒരു ശിഷ്യന് ദേവന്മാർ, ഋഷിമാർ, പിതൃക്കൾ, സമൂഹം ഇവരോടുള്ള കടം വിടേണ്ട ആവശ്യമില്ല. (മനുഷ്യനായി ജന്മം എടുക്കുമ്പോൾ ഈ നാലു ഋണങ്ങളും നാം വീട്ടേണ്ടതാണ്.)

ഗുരുപുത്രോ വരം മൂർഖസ്തസ്യ സിദ്ധയന്തി നാന്യഥാ
ശുഭകർമാണി സർവ്വാണി ദീക്ഷാവ്രതതപാംസി ച. – ശ്രീ ഗുരുഗീത 151

അർത്ഥം : ഗുരുവിന്‍റെ പുത്രൻ എന്ന് വിളിക്കാൻ അർഹനായ ഉത്തമ ശിഷ്യൻ ലൗകിക എടപാടുകളിൽ വിഡ്ഢി ആണെങ്കിലും, അവന്‍റെ ദീക്ഷ, വ്രതം, തപസ്സ് മുതലായ ആത്മീയ സാധനകൾ  പൂർണ്ണത്വം പ്രാപിക്കുന്നു. ഗുരു സേവ ചെയ്യാത്തവർക്ക് ഈ പ്രയോജനം ലഭിക്കില്ല.

 

ഗുരുപുത്ര അപണ്ഡിത്.  ജരി മൂർഖ് തൊ സുനിശ്ചിത്.
ത്യാചേനി സർവ്വ കാര്യസിദ്ധി ഹോത്ത്. സിദ്ധാന്ത ഹാ വേദ വചനീ 102. – ശ്രീരംഗനാഥസ്വാമികൃത ഗുരുഗീത.

അർത്ഥം : ഗുരു പുത്രൻ (അതായത് ശിഷ്യൻ) പുറമേ നിന്നുള്ള കാഴ്ചയിൽ അശിക്ഷിതനും വിഡ്ഢിയും ആണെന്ന് തോന്നുമെങ്കിലും, അവന്‍റെ ആത്മീയ ശക്തി കാരണം അവനെ ദർശിക്കാൻ പോകുന്നവരുടെ ആഗ്രഹങ്ങൾ സാധിച്ചു വരുന്നു. ഇത് വേദങ്ങളിൽ നിന്നുള്ള വചനങ്ങളാണ്.

 

4. വിദ്യാർത്ഥിയും ശിഷ്യനും

ഗുരുവും അധ്യാപകനും വ്യത്യസ്തരായതുപോലെ ശിഷ്യനയും വിദ്യാർത്ഥിയും വ്യത്യസ്തരാണ്. അധ്യാപകന്  ഫീസ് കൊടുക്കുന്നതോടെ വിദ്യാർഥിയും അധ്യാപകനും തമ്മിലുള്ള കണക്ക് തീരുന്നു. എന്നാൽ ഗുരു ശിഷ്യന് ആത്മീയ ജ്ഞാനം പകർന്നു കൊടുക്കുന്നതിനാൽ, ശിഷ്യൻ ഗുരുവിന് എത്രമാത്രം കൊടുത്താലും അത് വളരെ തുച്ഛമാണ്. ശൈശവ കാലം മുതൽ തന്നേ സംരക്ഷിച്ചു പോരുന്ന രക്ഷിതാക്കൾക്ക് എന്തു തിരിച്ച് കൊടുത്താലും തുല്യം ആകാത്തത് പോലെ തന്നെയാണ് ഇതും. വിദ്യാർത്ഥി എന്നാൽ ഛാത്രൻ എന്നർത്ഥം.  ‘ഛത്രം ഗുരോർദോഷാണാം ആവരണം തച്ഛീലമസ്യെതി.’ ഇപ്രകാരമാണ് ഛത്ര എന്ന പദത്തിന്‍റെ സംസ്കൃതത്തിൽ ഉള്ള ശബ്ദോല്പത്തി. അദ്ധ്യാപകന്‍റെ ദോഷങ്ങളെ മറയ്ക്കുന്ന പ്രവണതയുള്ളവനാണ് ഛാത്രൻ.(ശബ്ദ കല്പദ്രുമം) ഇതിന് വിപരീതമായി ശിഷ്യൻ തന്‍റെ ഗുരുവിൽ ഒരിക്കലും കുറ്റങ്ങളും കുറവുകളും കാണില്ല.

 

5. ശിഷ്യനും മാധ്യമങ്ങളും

ഡോ. ജയന്ത് ആഠവലേ : ഒരു സൂക്ഷ്മ ദേഹം ഏതെങ്കിലും മാധ്യമത്തിലൂടെ പ്രവർത്തിക്കുന്നതുപോലെ, ഗുരു ശിഷ്യനിലൂടെ കാര്യങ്ങൾ  ചെയ്തെടുക്കുകയാണ് ചെയ്യുന്നതെങ്കിൽ എനിക്ക് അധ്യാത്മത്തിൽ ഒരു താൽപര്യവുമില്ല.

പരമ പൂജനീയ ഭക്തരാജ് മഹാരാജ് (ബാബ) : ഒരുവൻ മാധ്യമമായി പ്രവർത്തിക്കുമ്പോൾ അവന് ആത്മീയമായി ഉയരാൻ സാധ്യമല്ല. അവൻ മറ്റ് ഏതോ വ്യക്തിയാൽ സ്വാധീനിക്കപ്പെടുന്നു. ഇതിനു വിപരീതമായി ഒരു ഗുരു തന്‍റെ ലക്ഷ്യം ശിഷ്യനിലൂടെ സാധിപ്പിച്ചെടുക്കുമ്പോൾ, ആദ്യം ശിഷ്യന്‍റെ ആത്മീയ ബലം വർദ്ധിപ്പിക്കും. ശ്രീരാമകൃഷ്ണ പരമഹംസർ വിവേകാനന്ദന്‍റെ ആത്മീയ കരുത്ത് വർദ്ധിപ്പിച്ചതിനു ശേഷം വിവേകാനന്ദനിലൂടെ ലക്ഷ്യം നേടിയെടുത്തു.

ബാബ ഓരോ തവണയും പഠിപ്പിക്കുന്നത് എല്ലാം എഴുതി വയ്ക്കുന്ന ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ബാബ പറയുമായിരുന്നു ‘ഇതു കൊണ്ട് നിനക്ക് യാതൊരു പ്രയോജനവുമില്ല, (കാരണം നിനക്ക് ഇപ്പോൾ വാക്കുകൾക്കതീതമായി പഠിക്കാൻ കഴിയും) എന്നാൽ ഇതുകൊണ്ട് മറ്റുള്ളവർക്ക് തീർച്ചയായും പ്രയോജനം ഉണ്ടാകും.’ പിന്നീട് ഈ ശിഷ്യൻ അധ്യാത്മത്തെ കുറിച്ച് എഴുതിയ ഗ്രന്ഥം ബാബയ്ക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ബാബ അദ്ദേഹത്തോട് പറഞ്ഞു, ‘ഞാൻ ആത്മീയതയെ കുറിച്ച് അനേകം ഗ്രന്ഥങ്ങൾ എഴുതും എന്ന് പറഞ്ഞ് എന്‍റെ ഗുരു എന്നെ അനുഗ്രഹിച്ചിരുന്നു. ഞാൻ ഭജനാവലി മാത്രമേ എഴുതിയിട്ടുള്ളൂ. അതിനാൽ  ഞാൻ ഇപ്പോൾ എന്‍റെ ഗുരുവിന്‍റെ അനുഗ്രഹം നിനക്ക് നൽകുന്നു.’ അപ്പോൾ ശിഷ്യൻ ഇപ്രകാരം മറുപടി നൽകി, ‘എനിക്ക് ഗ്രന്ഥരചനയിൽ നിന്ന് ആനന്ദം ലഭിക്കുന്നില്ല. (ഒരാൾ  ശബ്ദത്തിന് അതീതമായി ഉയരുമ്പോൾ വാക്കുകൾ നിലച്ച് പോകുന്നതിനാൽ ആനന്ദം അനുഭവിക്കുന്നില്ല.) അപ്പോൾ ബാബ പറഞ്ഞു നീ ഗ്രന്ഥം രചിക്കണം, അതു നിന്‍റെ കർത്തവ്യമാണ്. ഓരോ വിഷയത്തെക്കുറിച്ചും ലഘു ഗ്രന്ഥങ്ങൾ എഴുതുക. അവ എളുപ്പത്തിൽ മനസ്സിലാക്കുന്നതും സാധാരണക്കാരന് വാങ്ങുവാൻ സാധിക്കുന്നതും ആയിരിക്കണം.

1987 മാർച്ച് മാസം, ഗുരുവിനെ കാണുന്നതിന് 5 മാസം മുമ്പ്, അദ്ധ്യാത്മത്തെക്കുറിച്ച്  ശിഷ്യൻ എഴുതിയ ഒരു ഗ്രന്ഥത്തിന്‍റെ ആമുഖത്തിൽ ശിഷ്യൻ ഇപ്രകാരം എഴുതിയിരുന്നു. ‘ഈ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും വെവ്വേറെ ഗ്രന്ഥങ്ങൾ ആധുനിക ശാസ്ത്ര ഭാഷയിൽ രചിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കണേ’, എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അദ്ദേഹം മുന്നേ ചെയ്ത പ്രാർത്ഥനയുടെ ഫലമാണ് ഗുരുവിന്‍റെ  ഈ അനുഗ്രഹം.

ഇതിനെ കുറിച്ച് യാതൊന്നും അറിയാതെ ജനങ്ങൾ പറയും, ‘ഈ ശിഷ്യൻ  ആത്മീയത്തെക്കുറിച്ച് വളരെ ആഴത്തിൽ പഠിച്ചിട്ടാണ് പ്രയോജനകരമായ അനേകം ഗ്രന്ഥങ്ങൾ രചിച്ചത്.’ ശിഷ്യനിലൂടെ ഗുരു തന്നെയാണ് ഈ കാര്യങ്ങൾ ചെയ്യിച്ച് എടുത്തത് എന്ന് അവർ അറിയുന്നില്ല.

 

6. ഗുരുശിഷ്യ ബന്ധം

A. ഗുരുശിഷ്യ ബന്ധത്തെ പരമ പവിത്രമായ ബന്ധമെന്നു കരുതുന്നു. എല്ലാ ബന്ധങ്ങളിലും വച്ച് സത്യത്തിൽ അധിഷ്ഠിതമായ ഏക ബന്ധമാണ് ഇത്. ഈ ബന്ധം ആത്മീയ തലത്തിൽ ഉള്ളതാണ്. ‘എനിക്ക് ആത്മീയ ഉന്നതി ഉണ്ടാകണം’, എന്ന ഒരേയൊരു ചിന്ത മാത്രമേ ശിഷ്യന്‍റെ മനസ്സിൽ ഉണ്ടാവുകയുള്ളൂ. ‘ഈ ശിഷ്യന് ഉയർച്ച ഉണ്ടാകണം’ എന്ന ഒരേയൊരു വിചാരം മാത്രമേ ഗുരുവിനും ഉണ്ടാകുകയുള്ളൂ. ഈ ബന്ധത്തിന് പ്രായം ബാധകമല്ല. ഇതിന്‍റെ അടിസ്ഥാനം  സാധനയും ആത്മീയ ജ്ഞാനത്തിന്‍റെ പക്വതയും ആകുന്നു. എല്ലാ ജീവ രാശികളും ആത്മജ്ഞാനത്തിലൂടെയും സാധനയിലൂടെയും മാത്രമേ പുരോഗതി കൈവരിക്കുകയുള്ളൂ. മറ്റെല്ലാ ബന്ധങ്ങളും ഭയത്തിൽ നിന്നും സാമൂഹിക പ്രതിബദ്ധതയിൽ നിന്നും ഉണ്ടായതാണ്. അതിനാൽ അവയ്ക്കു ഭൗതികമായ നിയന്ത്രണങ്ങളുണ്ട്. ഈ ബന്ധത്തിൽ എല്ലായ്പ്പോഴും അഹം ദൃശ്യമായി വരും, കൂടാതെ സാധനയ്ക്കും  ആത്മീയ ജ്ഞാനത്തിനും ഒരു വിലയും ഈ ബന്ധത്തിൽ ഇല്ല. വേറൊരു അർത്ഥത്തിൽ പറഞ്ഞാൽ ബന്ധം നിലനിർത്തുന്നതിനുവേണ്ടി അഹം പരിപാലിക്കപ്പെടുന്നു. അഹം നിലനിർത്തി കൊണ്ടു പോകുന്ന എല്ലാ ബന്ധങ്ങളും  മായയിലേത് (അസത്യം) ആണ്.

B. ഗുരു ശിഷ്യ ബന്ധത്തെക്കുറിച്ചുള്ള ബോധവും ഇല്ലാതാകണം

‘നാരായണൻ എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്നു, അതിനാൽ മറ്റുള്ളവരും നാരായണൻ തന്നെയാണ്. കയറിനെ പാമ്പെന്ന് കരുതി കാണുന്നവന് ഭയം ഉണ്ടാകുന്നു. ഗുണത്തിലും ദോഷത്തിലും ശ്രദ്ധിക്കാതെ സർവ ചരാചരങ്ങളിലും ഈശ്വരനെ കാണണം, എന്ന് മഹാരാഷ്ട്രയിൽ ജനിച്ച സന്ത് തുക്കാറാം മഹാരാജ് പറയുന്നു.

വ്യാഖ്യാനം : ‘എല്ലാം ബ്രഹ്മം, നാരായണൻ ആണെങ്കിൽ ഗുരുശിഷ്യ ബന്ധത്തിന്‍റെ ആവശ്യമെന്ത്?’, എന്ന് തുക്കാറാം മഹാരാജ് ചോദിക്കുന്നു. എല്ലാം ബ്രഹ്മം ആണെങ്കിൽ ശിഷ്യനും അതിൽനിന്ന് വ്യത്യസ്തൻ ആകില്ലല്ലോ? നിലത്തു കിടക്കുന്ന കയറിനെ കണ്ട് അത് കയർ എന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ, അത് പാമ്പാണെന്ന് വിചാരിക്കുന്നവൻ ഭയന്ന് വിറയ്ക്കും.

C. ഒരിക്കൽ ശിഷ്യൻ പൂർണ്ണത്വം പ്രാപിച്ചു കഴിഞ്ഞാൽ ഗുരു ശിഷ്യ ബന്ധം വെറും പേരിനു മാത്രമായിരിക്കും. – പരമ പൂജനീയ കാണേ മഹാരാജ്, നാരായൺഗാവ്, മഹാരാഷ്ട്ര

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ശിഷ്യൻ’ എന്ന ഗ്രന്ഥം