അധ്യാത്മ ശാസ്ത്രമനുസരിച്ച് ആരെയാണ് ഒരു സത്പുരുഷൻ (സന്ത്) എന്ന് വിളിക്കുന്നത്?

ഈശ്വരൻ 100% എന്ന് അടിസ്ഥാനമാക്കി, ഒരു വ്യക്തിയുടെ ആധ്യാത്മിക നില 1% മുതൽ 100% എന്ന അളവുകോലിൽ കണക്കാക്കുകയാണെങ്കിൽ, ആദ്ധ്യാത്മിക ഗവേഷണത്തിലൂടെ ഞങ്ങൾ ഈ ലോകത്തിലെ ഒരു സാധാരണ (ശരാശരി) വ്യക്തിയുടെ ആധ്യാത്മിക നില 20% ആണ് എന്ന് കണ്ടെത്തി. (ആധ്യാത്മിക ഗവേഷണം ഉയർന്ന നിലയിലുള്ള ആറാം ഇന്ദ്രിയം ഉപയോഗിച്ചുകൊണ്ട് അതായത് സൂക്ഷ്മത്തിൽ ലഭിക്കുന്ന ജ്ഞാനത്തിലൂടെയാണ് നടത്തുന്നത്.)

അദ്ധ്യാത്മ ശാസ്ത്രമനുസരിച്ച് ഒരു വ്യക്തി, ഏതു മതാനുയായി ആണെങ്കിലും, ഏതു സാധനാമാർഗ്ഗത്തിലൂടെ സാധന ചെയ്യുന്നുവെങ്കിലും, സത്പുരുഷൻ എന്ന ആദ്ധ്യാത്മിക പദവിയ്ക്ക് യോഗ്യമായി തീരുന്നത്, ആ വ്യക്തി കുറഞ്ഞത് 70 ശതമാനം ആദ്ധ്യാത്മിക നില കൈവരിക്കുമ്പോഴാണ്.

ഒരു സത്പുരുഷനെ തിരിച്ചറിയുവാനുള്ള മാനദണ്ഡം അദ്ദേഹം പിന്തുടരുന്ന സാധനാമാർഗ്ഗത്തെ ആശ്രയിച്ചിരിക്കും. അതായത് ജ്ഞാനയോഗം, കർമ്മയോഗം, ഭക്തിയോഗം മുതലായവ. ആധ്യാത്മിക നില അനുസരിച്ച് മാനദണ്ഡവും വ്യത്യാസപ്പെടാം.

ശാരീരിക തലത്തിൽ നമുക്ക് മുഖത്തുള്ള തേജസ്, കൈപ്പത്തിയിൽ ഉള്ള വരകൾ മങ്ങുവാൻ തുടങ്ങുക, കൈകളും വിരലുകളും മിനുസമുള്ളതും മൃദുവും ആയിത്തീരുക എന്നീ മാറ്റങ്ങളിലൂടെ അറിയുവാൻ സാധിക്കും.

മാനസിക തലത്തിൽ വരുന്ന മാറ്റങ്ങളെന്തെന്നാൽ, ആ വ്യക്തിക്ക് ആനന്ദം അനുഭവിക്കാൻ സാധിക്കും, ചിന്തകളും പെരുമാറ്റവും സാത്ത്വിക നിലയിൽ ഉള്ളതായിരിക്കും. ഒരു വ്യക്തി സത്പുരുഷൻ ആണെങ്കിൽ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ സാധകർക്ക് ആനന്ദം അല്ലെങ്കിൽ ചിന്തകൾ ഇല്ലാത്ത അവസ്ഥയോ അനുഭവിക്കാൻ സാധിക്കും. ഇക്കാര്യങ്ങൾ ആത്മീയ സാധന ചെയ്യാത്ത ഒരു വ്യക്തിക്ക് മനസ്സിലാക്കുവാൻ ബുദ്ധിമുട്ടായിരിക്കും.

ഒരു സാധാരണ വ്യക്തിക്കോ അല്ലെങ്കിൽ ഒരു ഈശ്വരവിശ്വാസിക്കോ അല്ലെങ്കിൽ പക്വതയുള്ള സാധകന് പോലും, ഒരു വ്യക്തി സത്പുരുഷനാണോ എന്ന് തീരുമാനിക്കാൻ സാധിക്കില്ല. ഒരു സാധകന് പോലും സ്വന്തം ആധ്യാത്മിക നിലയെക്കാൾ 20% കൂടുതൽ വരെ മാത്രമേ ഉയർന്ന ആധ്യാത്മിക നിലയുള്ള വ്യക്തിയുടെ സ്പന്ദനങ്ങൾ തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ. ഇത് എന്തുകൊണ്ടാണെന്നു വെച്ചാൽ , രണ്ടു വ്യക്തികളുടെ ആധ്യാത്മിക നിലയിൽ ഉള്ള വ്യത്യാസം 20% മുകളിലാണെങ്കിൽ ഉയർന്ന അദ്ധ്യാത്മിക നിലയുള്ള വ്യക്തിയുടെ സ്പന്ദനങ്ങൾ മറ്റേ വ്യക്തിക്ക് മനസ്സിലാക്കാൻ കഴിയുന്നതിലും വളരെയധികം സൂക്ഷ്മമായിരിക്കും.

അദ്ധ്യാത്മ ശാസ്ത്രമനുസരിച്ച് ഒരു സാധകനെ ഒരു സത്പുരുഷനായി ആദരിക്കുന്നത്, മറ്റ് സത്പുരുഷന്മാർ അദ്ദേഹത്തെ സത്പുരുഷനായി അംഗീകരിക്കുമ്പോൾ മാത്രമാണ്. ഒരു സത്പുരുഷനു മാത്രമേ മറ്റൊരു സത്പുരുഷനെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ എന്ന നിയമമനുസരിച്ചാണ് ഇത്. ഒരു മെഡിക്കൽ പ്രൊഫഷണലിന് മാത്രമേ മറ്റൊരു മെഡിക്കൽ പ്രൊഫഷണലിന്‍റെ കഴിവുകൾ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ ഒരു എൻജിനീയർക്ക് മാത്രമേ മറ്റൊരു എഞ്ചിനീയറിന്‍റെ കഴിവുകൾ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ എന്ന് പറയുന്നത് പോലെയാണിത്.
ഒരു സത്പുരുഷന്‍റെ നിലയിൽ അല്ലാത്ത ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ സത്പുരുഷനായി പ്രഖ്യാപിക്കുവാൻ സാധ്യമല്ല.

സന്ദർഭം : സനാതൻ പ്രഭാത് ദിനപത്രം