ബാന്‍റെയ് ശ്രീ : കംബോഡിയയിലെ ഫ്നോം ദേയ് ഗ്രാമത്തിലെ ശിവക്ഷേത്രം

മഹാഭാരതത്തിൽ ‘കംഭോജ്’ എന്ന് പരാമർശിച്ച ഭൂമിയാണ് ഇന്നത്തെ കംബോഡിയ!

പതിനഞ്ചാം നൂറ്റാണ്ട് വരെ ഹിന്ദുക്കൾ ഇവിടെ താമസിച്ചിരുന്നു.
802 AD മുതൽ 1421 AD വരെ കംബോഡിയ ഭരിച്ചിരുന്നത് ഖമർ (എന്ന ഹിന്ദു വംശം) സാമ്രാജ്യമാണെന്ന് പറയപ്പെടുന്നു. യഥാർത്ഥത്തിൽ, കംഭോജ് പ്രദേശം കൗണ്ഡിന്യ മുനിയുടെ പ്രദേശമായിരുന്നു. കൂടാതെ, കംഭോജ് പ്രദേശം നാഗന്മാരുടെ ഒരു പ്രദേശമായിരുന്നു. ചില വിവരങ്ങൾ അനുസരിച്ച്, കംഭോജിലെ രാജാവും മഹാഭാരത യുദ്ധത്തിൽ പങ്കെടുത്തിരുന്നു. നാഗങ്ങളുടെ പ്രദേശമായതിനാൽ, ഇത് ശിവദേവന്‍റെ പ്രദേശം എന്നും, കൂടാതെ ശ്രീമഹാ വിഷ്ണുവിന്‍റെ വാഹനമായ ഗരുഡൻ മഹേന്ദ്ര പർവതത്തിൽ കുടികൊള്ളുന്നുവെന്നും പറയപ്പെടുന്നു. അതനുസരിച്ച്, ഈ പ്രദേശം ശ്രീമഹാവിഷ്ണുവിന്‍റെ പ്രദേശം കൂടിയാണ്. (ഹരിയും, ഹരനും ചേർന്നു നിലകൊള്ളുന്നു.) ഈ ലേഖനത്തിൽ നമുക്ക് ഹരിഹര പ്രദേശമായ ഈ കംഭോജ് രാജ്യത്ത് ശ്രീചിത്ശക്തി ശ്രീമതി. അഞ്ജലി ഗാഡ്ഗിലും നാല് വിദ്യാർത്ഥി സാധകരും നടത്തിയ പഠനയാത്രയിലെ വിശദാംശങ്ങൾ മനസ്സിലാക്കാം.

ശ്രീചിത്ശക്തി (ശ്രീമതി.) അഞ്ജലി ഗാഡ്ഗിൽ

1. രാജേന്ദ്രവർമൻ രണ്ടാമൻ രാജാവ് തന്‍റെ രണ്ട് മന്ത്രിമാർക്ക് ഒരു വളരെ വിശാലമായ സ്ഥലം ദാനം ചെയ്തു. അവിടെ അവർ ‘ത്രിഭുവൻ മഹേശ്വർ’ എന്ന പേരിൽ ശിവ-പാർവതി ക്ഷേത്രം നിർമ്മിച്ചു. പിന്നീട് ഈ പ്രദേശം ‘ബാന്‍റെയ് ശ്രീ’ എന്നറിയപ്പെട്ടു

പത്താം നൂറ്റാണ്ടിൽ രാജേന്ദ്രവർമ്മൻ രണ്ടാമൻ യശോധർപുര ഭരിച്ചു. വിഷ്ണുകുമാർ, യജ്ഞവരാഹൻ എന്നീ രാജകൊട്ടാരത്തിലെ തന്‍റെ രണ്ടു മന്ത്രിമാർക്ക് അദ്ദേഹം ഒരു വലിയ ഭൂമി ദാനമായി നൽകി. ഈ രണ്ടു മന്ത്രിമാരും ആ ഭൂമിയിൽ ‘ഈശ്വർപൂരം’ എന്ന പേരിൽ ഒരു പട്ടണം സ്ഥാപിച്ചു. ഈ പട്ടണം തന്നെയാണ് ഇന്നത്തെ ഫ്നോം ദേയ് ഗ്രാമം. വിഷ്ണുകുമാറും യജ്ഞവരാഹനും ചേർന്ന് നഗരമധ്യത്തിൽ ശിവന്‍റെയും ദേവി പാർവ്വതിയുടെയും ഒരു വിശാലമായ ക്ഷേത്രം നിർമ്മിക്കുകയും അതിന് ‘ത്രിഭുവന മഹേശ്വരൻ’ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഇതാണ് ഇന്നത്തെ ‘ബാന്‍റെയ് ശ്രീ’ ക്ഷേത്രം (ചുവടെയുള്ള ഫോട്ടോ 1 കാണുക). കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച വളരെ മനോഹരമായ ക്ഷേത്രമാണിത്, എന്നിരുന്നാലും ഇത് ഇപ്പോൾ ജീർണാവസ്ഥയിലാണ്. 967 ഏപ്രിൽ 22 ന് ക്ഷേത്രത്തിന്‍റെ രാജമകുടം സ്ഥാപിച്ചതായി കല്ലിലെ ലിഖിതത്തിൽ പരാമർശിക്കുന്നു.

അങ്കോർ വാട്ടും മഹേന്ദ്ര പർവതവും തമ്മിലുള്ള ദൂരം 70 കിലോമീറ്ററാണ്. മഹേന്ദ്ര പർവതത്തിലേക്കുള്ള പാതയിൽ സ്ഥിതി ചെയ്യുന്ന ഫ്നോം ദേയ് ഗ്രാമത്തിൽ ഒരു കാലത്ത് ക്ഷത്രിയ വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾ താമസിച്ചിരുന്നു. ഈ ക്ഷത്രിയ സ്ത്രീകളുടെ കോട്ടയായിരുന്നു ‘ബാന്‍റെയ് ശ്രീ ‘ ക്ഷേത്രം എന്നാണ് പ്രദേശവാസികൾ കരുതുന്നത്. ‘ബാന്‍റെയ്’ എന്നാൽ ‘കോട്ട’ എന്നാണ് അർത്ഥം, ‘സ്ത്രീ’ എന്ന വാക്കിന്‍റെ അപഭ്രംശമാണ് ‘ശ്രീ’. അങ്കോർ മേഖലയിലെ നിരവധി ക്ഷേത്രങ്ങളിൽ, ഏറ്റവും ചെറിയ ക്ഷേത്രമാണിത്, ഈ ക്ഷേത്രത്തിൽ കാണപ്പെടുന്ന കൊത്തുപണികളും ശില്പങ്ങളും മറ്റൊരു ക്ഷേത്രത്തിലും കാണാനില്ല.

 

മഹേന്ദ്ര പർവതത്തിലേക്കുള്ള പാതയിൽ സ്ഥിതി ചെയ്യുന്ന ഫ്നോം ദേയ് ഗ്രാമത്തിലെ 1000 വർഷത്തിലേറെ പഴക്കമുള്ള പുരാതന ‘ത്രിഭുവൻ മഹേശ്വർ’ ക്ഷേത്രമാണ് ഇന്നത്തെ ‘ബന്റേയ് ശ്രീ’ ക്ഷേത്രം.
ശിവ ദേവന്‍റെയും ദേവി പാർവ്വതിയുടെയും ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിൽ അതിമനോഹരമായ കൊത്തുപണികൾ കാണാം.

 

ശ്രീമഹാ വിഷ്ണുവിന്‍റെ അവതാരമായ നരസിംഹം ഹിരണ്യകശ്യപുവിനെ വധിക്കുന്ന രംഗം, ക്ഷേത്രത്തിന്‍റെ കവാടത്തിൽ കൊത്തിയെടുത്തത്, (വൃത്തത്തിൽ എടുത്തുകാണിച്ചിരിക്കുന്നു)

 

ശ്രീ. വിനായക് ഷാൻഭാഗ്

 

2. ശിവ – പാർവതി ക്ഷേത്രത്തിന്‍റെ പരിസരത്ത്
ശ്രീമഹാവിഷ്ണു – മഹാലക്ഷ്മി ക്ഷേത്രം ഉണ്ടെന്നതിന്‍റെ തെളിവുകളും, ക്ഷേത്രത്തിന്‍റെ ചുവരുകളും വാതിലുകളും രാമായണത്തിന്‍റെ വിവിധ മനോഹര ദൃശ്യങ്ങളും ദേവന്മാരുടെ കൊത്തുപണികളും ഉൾക്കൊള്ളുന്നു.

ശിവ-ദേവി പാർവതി ക്ഷേത്രത്തിന്‍റെ പരിസരത്ത് ശ്രീമഹാവിഷ്ണു – മഹാലക്ഷ്മി ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവുകളുണ്ട്. ഇതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. നിലവിൽ ഈ രണ്ട് ക്ഷേത്രങ്ങളും ജീർണാവസ്ഥയിലാണ്. ഈ ക്ഷേത്രങ്ങളുടെ ചുവരുകളിലും വാതിലുകളിലും മനോഹരമായ ശിൽപങ്ങൾ കൊത്തിയെടുത്തിട്ടുണ്ട്. ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധം, നരസിംഹം ഹിരണ്യകശ്യപുവിനെ വധിക്കുന്നത് (ചിത്രം 3 കാണുക), അപ്സര തിലോത്തമയെ സ്വന്തമാക്കാൻ സുന്ദയും ഉപസുന്ദനും പരസ്പരം പോരടിക്കുന്നത്, രാവണൻ സീത ദേവിയെ തട്ടിക്കൊണ്ടുപോകുന്നത്, കൈലാസ പർവ്വതത്തിൽ ഇരിക്കുന്ന ഭഗവാൻ, കൈലാസ പർവ്വതത്തിൽ ഇരിക്കുന്ന രാവണാസുരൻ കൂടാതെ അഗ്നിദേവൻ ഖാണ്ഡവ വനം വിഴുങ്ങുന്നത്, ശ്രീകൃഷ്ണനും അർജുനനും, കാമദേവൻ ശിവന്‍റെ മേൽ അമ്പ് എയ്യുന്നു, ശിവൻ തന്‍റെ തൃ കണ്ണിലൂടെ കാമദേവനെ ദഹിപ്പിച്ചു ചാരമാക്കുന്നു തുടങ്ങിയവ.

3. ശിവ – പാർവതി ക്ഷേത്രത്തിന്‍റെ പ്രവേശന
കവാടത്തിൽ മനോഹരമായ കൊത്തുപണികൾ

വിവിധ ദിശകളിലുടെ ഉള്ള പ്രവേശന വാതിലുകളും അവയിൽ മനോഹരമായ കൊത്തുപണികളുമാണ് (മുകളിലുള്ള ചിത്രം 2 കാണുക). അവയിൽ കൊത്തിയെടുത്തിട്ടുള്ള ശിൽപങ്ങൾ ലോകത്തിലെ മറ്റൊരു ശില്പവുമായി താരതമ്യം ചെയ്യാൻ കഴിയാത്ത വിധം സവിശേഷമാണ്. ശിവ – പാർവ്വതി, ശ്രീമഹാവിഷ്ണു-മഹാലക്ഷ്മി ക്ഷേത്രങ്ങളുടെ പ്രവേശന കവാടങ്ങളിൽ യഥാക്രമം നന്ദിയുടെയും ഗരുഡന്‍റെയും ശിൽപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

– ശ്രീ വിനായക് ഷാൻബാഗ്, കംബോഡിയ

ഇന്ത്യയിൽ നിന്ന് ഏകദേശം 3000 കിലോമീറ്റർ അകലെയുള്ള കംബോഡിയയിലെ ഈ പ്രദേശത്ത് പുരാതന കാലം മുതൽ നിലനിന്നിരുന്ന ഹിന്ദു സംസ്കാരത്തിന്‍റെ സാന്നിധ്യം നമുക്ക് അടുത്ത് അനുഭവിക്കാൻ കഴിഞ്ഞു. ഞങ്ങൾക്ക് ഈ അവസരം നൽകിയതിന് സച്ചിദാനന്ദ പരബ്രഹ്മ ഡോ. ജയന്ത് ആഠവലെ ഗുരുദേവന്‍റെ വിശുദ്ധ പാദങ്ങൾക്ക് പ്രണാമവും കോടി കോടി നന്ദിയും.

– സദ്ഗുരു (ശ്രീമതി.) അഞ്ജലി ഗാഡ്ഗിൽ