രുദ്രാക്ഷം

ശിവപൂജ നടത്തുമ്പോള്‍ കഴുത്തിൽ നിശ്ചയമായും രുദ്രാക്ഷമാല അണിഞ്ഞിരിക്കണം.

 

1. രുദ്രാക്ഷം – ഉൽപത്തിയും അർഥവും

രുദ്ര + അക്ഷം എന്നതിൽ നിന്നുമാണ് രുദ്രാക്ഷം എന്ന വാക്കുണ്ടായത്.

A. അക്ഷം എന്നാൽ അച്ചുതണ്ട് എന്നാകുന്നു. ഒരേ അക്ഷത്തിൽ കറങ്ങുന്നതിനാൽ കണ്ണുകളേയും അക്ഷമെന്നു പറയുന്നു. രുദ്ര + അക്ഷം അതായത് എല്ലാം കാണുവാനും ചെയ്യുവാനും കഴിവുള്ളവൻ, ഉദാ. മൂന്നാം കണ്ണ് ആകുന്നു രുദ്രാക്ഷം.

B. രുദ്രാക്ഷം ബീജമാണ്, അതൊരിക്കലും നശിക്കുകയില്ല. ആത്മാവും അതേപോലെയാണ്. രുദ്രാക്ഷം ആത്മാവിന്റെ പ്രതീകമാണ്. രുദ്രാക്ഷത്തിന്റെ നിറം ചുവപ്പും രൂപം മത്സ്യത്തെപ്പോലെ പരന്നതുമാണ്. അതിന്റെ മുകളിൽ മഞ്ഞ നിറത്തിലുള്ള വരകളും ഒരു ഭാഗത്ത് അല്പം തുറന്ന വായുമുണ്ടായിരിക്കും.

 

2. സവിശേഷതകൾ

A. അന്തരീക്ഷത്തിലുള്ള പ്രകാശ
തരംഗങ്ങളെയും നാദതരംഗങ്ങളെയും രൂപാന്തരപ്പെടുത്തുന്നു

രുദ്രാക്ഷം അന്തരീക്ഷത്തിലുള്ള ദൈവീകമായ പ്രകാശതരംഗങ്ങളെ മനുഷ്യന്റെ ശരീരത്തിലെ നാദതരംഗങ്ങളിലും, നാദതരംഗങ്ങളെ പ്രകാശതരംഗങ്ങളിലും രൂപാന്തരപ്പെടുത്തുന്നു. ഇതു മൂലം ദൈവിക തരംഗങ്ങൾ മനുഷ്യന് ആഗിരണം ചെയ്യാനും മനുഷ്യന്റെ വിചാരങ്ങളെ ദേവതകളുടെ ഭാഷയിലേക്ക് രൂപാന്തരപ്പെടുത്താനും സാധിക്കുന്നു.

 

B. സമ തരംഗങ്ങളെ ആഗിരണം ചെയ്യുന്നു

രുദ്രാക്ഷം സമ (സത്ത്വ) തരംഗങ്ങളെ ആഗിരണം ചെയ്യുന്നു, അതു പോലെ അതിന്റെ മുകൾ ഭാഗത്തു നിന്നും സമ തരംഗങ്ങൾ ബഹിർഗമിക്കുകയും ചെയ്യുന്നു. ശരിയായ രുദ്രാക്ഷം കൈയിലെടുത്താൽ സ്പന്ദനങ്ങൾ അനുഭവപ്പെടും. ആ സമയത്ത് ഈ സമ തരംഗങ്ങളെ വ്യക്തിയുടെ ശരീരം ആഗിരണം ചെയ്യുന്നു.

 

3. വ്യാജരുദ്രാക്ഷം

A. ഭദ്രാക്ഷം

B. വികൃതാക്ഷം

ഇത് ഒരു കാട്ടുകായയുടെ കുരുവാണ്. ഇതിനെ ചുട്ടു പഴുപ്പിച്ച സൂചി കൊണ്ട് തുളച്ച് ഇതിൽ ഒാം, സ്വസ്തികം, ശംഖ്, ചക്രം തുടങ്ങിയ ആകൃതികൾ കൊത്തിയെടുക്കുന്നു. നിറത്തിനുവേണ്ടി ഇതിനെ കരിങ്ങാലി വെള്ളത്തിൽ മുക്കി വയ്ക്കുന്നു; അതിനാൽ വെള്ളത്തിൽ കഴുകുമ്പോള്‍ ഇതിന്റെ നിറം മാറുന്നു. താന്ത്രിക യജ്ഞം, ഉച്ചാടനം മുതലായ കർമങ്ങൾക്കായി ഇത് ഉപയോഗിച്ചു വരുന്നു.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ശിവന്‍’ എന്ന ലഘുഗ്രന്ഥം

2 thoughts on “രുദ്രാക്ഷം”

Leave a Comment