ശിവന്‍റെ ആധ്യാത്മിക സവിശേഷതകൾ

ശിവന്‍

 

1. മഹാതപസ്വിയും മഹായോഗിയും

എപ്പോഴും നാമജപം ചെയ്തുകൊണ്ടിരിക്കുന്ന ഒരേയൊരു ദേവനാണ് ശിവൻ. ശിവൻ സദാബന്ധമുദ്രയിൽ ആസനസ്ഥനായിരിക്കും. ഉഗ്രതപസ്സ് കൊണ്ട് വർധിച്ച ഉഷ്ണത്തെ കുറയ്ക്കുവാൻ വേണ്ടി ഗംഗ, ചന്ദ്രൻ, നാഗം മുതലായ തണുപ്പു പ്രദാനം ചെയ്യുന്ന വസ്തുക്കളെ ശിവൻ ഉപയോഗിക്കുന്നു, കൂടാതെ മഞ്ഞുമൂടിയ കൈലാസ പർവതത്തിലും വസിക്കുന്നു.

 

2. കോപിഷ്ഠൻ

അഖണ്ഡ നാമജപം നടത്തിക്കൊണ്ടിരിക്കുന്പോൾ, ശിവൻ സ്വയം ജപം നിർത്തിയാൽ ശിവന്‍റെ സ്വഭാവം ശാന്തമായിരിക്കും. എന്നാൽ ആരെങ്കിലും നാമജപത്തിനു വിഘ്നമുണ്ടാക്കിയാൽ (ഉദാ. മദനൻ വിഘ്നം ഉണ്ടാക്കിയതുപോലെ), സാധന മൂലം വർധിച്ച തേജസ്സ് തത്ക്ഷണം ബഹിർഗമിക്കുകയും മുന്പിൽ നിൽക്കുന്നയാൾക്ക് അതു സഹിക്കാൻ കഴിയാതെ അയാൾ ഭസ്മമാകുകയും ചെയ്യും. ഇതിനെയാണ് ശിവൻ മൂന്നാം കണ്ണ് തുറന്ന്ഭസ്മമാക്കി’, എന്നു പറയുന്നത്. തടസ്സമുണ്ടാക്കുന്നവന് 100 ശതമാനം ബുദ്ധിമുട്ടുണ്ടാകുമെങ്കിൽ ശിവന് 0.01 ശതമാനം മാത്രമേ ബുദ്ധിമുട്ട് ഉണ്ടാകുന്നുള്ളൂ. ഈ ബുദ്ധിമുട്ട് കാരണം ശിവന്‍റെ നാഡിബന്ധം വിട്ടു പോകുന്നു, എന്നാൽ യോഗാസനത്തിന് വ്യത്യാസം വരില്ല. പിന്നെ ശിവൻ വീണ്ടും നാഡിബന്ധം ഉറപ്പിക്കുന്നു.

 

3. മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി
എന്തു ബുദ്ധിമുട്ടും സഹിക്കാൻ തയ്യാറുള്ളവൻ 

സമുദ്രമഥനത്തിൽ നിന്നും ഉണ്ടായ കാളകൂട വിഷം സർവലോകത്തേയും നശിപ്പിക്കാൻ തുടങ്ങിയപ്പോൾ ഒരു ദേവനും അതിനെ സ്വീകരിക്കാൻ ധൈര്യപ്പെട്ടില്ല. അപ്പോൾ ശിവൻ അത് പാനം ചെയ്ത് ലോകത്തെ വിനാശത്തിൽനിന്നും രക്ഷിച്ചു.

 

4. ക്ഷിപ്രപ്രസാദി

ഒരിക്കൽ പ്രസന്നനായ ശിവൻ രാവണന് ആത്മലിംഗം (ആത്മാവ്) നൽകിയിരുന്നു. (ആത്മലിംഗം ലഭിച്ചപ്പോൾ രാവണൻ സ്വയം ശിവനാകാൻ ശമ്രിച്ചു.)

 

5. ദേവന്മാരാലും അസുരന്മാരാലും പൂജിക്കപ്പെടുന്നവൻ

ബാണാസുരൻ, രാവണൻ തുടങ്ങിയ അസുരന്മാർ വിഷ്ണുവിനെ തപസ്സിരിക്കുകയോ വിഷ്ണു ഏതെങ്കിലും അസുരന് വരം കൊടുക്കുകയോ ചെയ്തിട്ടില്ല; എന്നാൽ അവർ ശിവനെ തപസ്സിരിക്കുകയും ശിവൻ അവർക്ക് വരം കൊടുക്കുകയും ചെയ്തിട്ടുണ്ട്.

 

6. ഭൂതനാഥൻ

ശിവൻ ഭൂതങ്ങളുടെ അധിപനായതു കൊണ്ട് ശിവന്‍റെ ഉപാസകർക്ക് ഭൂതബാധ സാധാരണ ഉണ്ടാകാറില്ല.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ശിവന്‍’ എന്ന ലഘുഗ്രന്ഥം

Leave a Comment