ശിവൻ


shiv

ശിവൻ

ഒരു ഭക്തനിൽ അവശ്യമായി വേണ്ട ഒരു ഗുണം എന്തെന്നു വച്ചാൽ അവൻ ആരാധിക്കുന്ന ദേവതയെക്കുറിച്ച് അറിയുവാനായുള്ള ജിജ്ഞാസ. ദേവതയെക്കുറിച്ച് ജ്ഞാനമുണ്ടാകുന്പോൾ വിശ്വാസം ദൃഢമാകുകയും ആത്മീയ ഉന്നതിക്കായുള്ള സാധന വർധിക്കുകയും ചെയ്യുന്നു. പലപ്പോഴും ടി.വി.പരന്പരകൾ, സിനിമകൾ, നോവൽകഥകൾ എന്നിവയിലൂടെയാണ് ഭക്തന്മാർ ദേവതയെക്കുറിച്ച് മനസ്സിലാക്കുന്നത്, എന്നാൽ ഈ വിവരം പലപ്പോഴും സത്യമല്ലായിരിക്കും.

 

മുഖവുര

ഈ ലേഖനത്തിലൂടെ ഭക്തന്മാർക്ക് ശിവ തത്ത്വത്തെക്കുറിച്ചും, ശിവന്‍റെ സവിശേഷതകളെക്കുറിച്ചും ശാസ്ത്രങ്ങളിൽ കൊടുത്തിരിക്കുന്നതും ആധികാരികവുമായ വിവരം ലഭിക്കുന്നതായിരിക്കും. ഈ ജ്ഞാനം ഭക്തന്മാർക്ക് സാധന ചെയ്ത് ശിവന്‍റെ അനുഗ്രഹം നേടുന്നതിനായി സഹായകരമാകട്ടെ എന്ന് പ്രാർഥിക്കുന്നു.

 

ഉൽപത്തിയും അർഥവും

1. വശ് എന്ന വാക്കിൽ നിന്നാണ് ശിവ് എന്ന വാക്കുണ്ടായത്. അതായത് വശ് എന്ന വാക്കിലെ അക്ഷരങ്ങൾ തിരിച്ച് എഴുതുന്പോൾ ശിവ് എന്ന പദം കിട്ടുന്നു. വശ് എന്നാൽ പ്രകാശിപ്പിക്കുക; ശിവൻ എപ്പോഴും പ്രകാശമാനായിരിക്കും. എന്നും പ്രകാശിച്ചുക്കൊണ്ടിരിക്കുന്നതാരാണോ, അതാണ് ശിവൻ. ശിവൻ സ്വയം സിദ്ധനും സ്വയംപ്രകാശിയുമാണ്. ശിവൻ സ്വയം പ്രകാശിച്ചു കൊണ്ടിരിക്കെ സന്പൂർണ്ണ ലോകത്തേയും പ്രഭാമയമാക്കുന്നു.

2. ശിവൻ എന്നു വച്ചാൽ മംഗളകരവും കല്യാണസ്വരൂപവുമായ തത്ത്വം എന്നർഥം.

 

ശിവന്‍റെ ശാരീരികമായ സവിശേഷതകൾ

ഗംഗ

സൌരയൂഥത്തിന്‍റെ കേന്ദ്രബിന്ദുവാണ് സൂര്യൻ, ശരീരത്തിന്‍റെ കേന്ദ്രബിന്ദു ആത്മാവും; ഇതുപോലെ ഓരോ വസ്തുവിലുമുള്ള ചൈതന്യത്തിന്റേയും പവിത്രകങ്ങളുടേയും (സൂക്ഷ്മമായ ചൈതന്യത്തിന്‍റെ കണങ്ങൾ) കേന്ദ്രബിന്ദുവാണ് ഗം’. ഏതിൽ നിന്നുമാണോ ഗം ഗമനം ചെയ്യുന്നത് ആ പ്രവാഹമാണ് ഗം ഗഃ – ഗംഗ’. ശിവന്‍റെ ശിരസ്സിൽ നിന്നും ഗം പ്രവഹിക്കുന്നു. ഇതിനെ തന്നെയാണ് ശിവന്‍റെ ശിരസ്സിൽ നിന്നും ഗംഗ ഉത്ഭവിക്കുന്നു’, എന്നു പറയുന്നത്.

ഭൂമിയിലുള്ള ഗംഗാനദിയിൽ ഈ ആധ്യാത്മിക ഗംഗയുടെ തത്ത്വത്തിന്‍റെ അംശമുള്ളതിനാൽ മലിനീകരണം കാരണം അത് എത്ര അശുദ്ധമായാലും അതിന്‍റെ പവിത്രത എന്നും നിലനിൽക്കും. ലോകത്തെങ്ങുമുള്ള ഏതൊരു ജലവുമായി ഗംഗാജലത്തെ താരതമ്യം ചെയ്താലും ഗംഗാജലം ഏറ്റവും പവിത്രമാണ്’, എന്ന കാര്യം സൂക്ഷ്മജ്ഞാനികൾക്കു മാത്രമല്ല, ശാസ്ത്രജ്ഞന്മാർക്കും മനസ്സിലാകുന്നു.

ചന്ദ്രൻ

ശിവൻ നെറ്റിയിൽ ചന്ദ്രനെ ധരിച്ചിരിക്കുന്നു. മമത, ക്ഷമാശീലം, വാത്സല്യം ഇവയുടെ തരംഗങ്ങൾ ഏതിൽ നിന്നും ഉത്ഭവിക്കുന്നുവോ, അതിനെ ചന്ദ്ര’നെന്നു പറയുന്നു. ചന്ദ്രൻ മമത, ക്ഷമാശീലം, വാത്സല്യം എന്നീ മൂന്നു ഗുണങ്ങളും ഒത്തു ചേരുന്ന അവസ്ഥ ആകുന്നു.

മൂന്നാം കണ്ണ്

1. ശിവന്‍റെ ഇടത്തെ കണ്ണ് ഒന്നാമത്തേതും, വലത്തെ കണ്ണ് രണ്ടാമത്തേതും, ഭ്രൂമധ്യത്തിനു കുറച്ചു മുകളിലായി സൂക്ഷ്മ രൂപത്തിലുള്ള കണ്ണ് മൂന്നാമത്തെ കണ്ണുമാകുന്നു. ഇടതു-വലതു കണ്ണുകളുടെ സംയുക്ത ശക്തിയുടെ പ്രതീകമാണ് മൂന്നാം കണ്ണ്. ഇത് അതീന്ദ്രിയ ശക്തിയുടെ മഹാപീഠമാണ്. ഇതിനെ ജ്യോതിർമഠം, വ്യാസപീഠം എന്നിങ്ങനെയും സംബോധന ചെയ്യുന്നു.

2. ശിവൻ ത്രിനേത്രനാകുന്നു, അതായത് ഭൂതം, വർത്തമാനം, ഭാവി എന്നീ ത്രികാലങ്ങളിലുമുള്ള സംഭവങ്ങളെ അവലോകനം ചെയ്യാൻ സമർഥനാകുന്നു.

3. യോഗശാസ്ത്രപ്രകാരം മൂന്നാം കണ്ണ് സുഷുമ്ന നാഡിയാകുന്നു.

നാഗങ്ങൾ

1. വ്യത്യസ്ത നാഗങ്ങൾ എന്നാൽ പവിത്രകങ്ങളുടെ കൂട്ടം എന്നാകുന്നു. നാഗങ്ങളായി കാണപ്പെടുന്നുണ്ടെങ്കിലും ഇവ യഥാർഥത്തിൽ ഏണികളാണ്. ആധ്യാത്മിക ഉയർച്ചയ്ക്കായി ഇവരുടെ വാല് പിടിച്ച് മുകളിലേക്ക് കയറണം. ഈ നാഗങ്ങളെ അതായത് പവിത്രകങ്ങളെ പാലനം ചെയ്യുകയും അവയെ ഹാരം പോലെ കഴുത്തിൽ അണിയുകയും ചെയ്യുന്നതു കാരണം ശിവനെ ഭുജംഗപതിഹാരി എന്നും വിളിക്കുന്നു. ശിവന്‍റെ ശിരസ്സ്, കഴുത്ത്, രണ്ടു കൈകൾ, രണ്ടു മണിബന്ധങ്ങൾ, അര, രണ്ടു തുടകൾ എന്നിങ്ങനെ ഒന്പത് സ്ഥലങ്ങളിലായി ഒന്പത് നാഗങ്ങളുണ്ട്; ശിവന്‍റെ ശരീരം പവിത്രകങ്ങളാൽ ഉണ്ടായതാണ്. വിശ്വരൂപി ശിവന്‍റെ ദേഹത്ത് പവിത്രകങ്ങളായ നാഗങ്ങൾ കളിച്ചു കൊണ്ടിരിക്കുന്നു.

2. നാഗത്തിനെ ശിവന്‍റെ ആയുധമായും കരുതുന്നു. ലോകത്തിലുള്ള ഒന്പത് നാഗങ്ങളെ നവനാരായണന്മാർ എന്നും പറയുന്നു. നവനാഥന്മാരും നവനാഗങ്ങളിൽ നിന്നു തന്നെയാണ് ഉണ്ടായത്.

3. കുണ്ഡലിനീ എന്ന പേരിൽ ഒരു നാഗം നമ്മുടെ ശരീരത്തിലും സ്ഥിതി ചെയ്യുന്നു. അഞ്ച് നാഗങ്ങൾ അഞ്ച് അന്തസ്ഥ വായുവായി ശരീരത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ശേഷിച്ച നാല് നാഗങ്ങൾ നമ്മുടെ ശരീരത്തിലില്ല, ആധ്യാത്മിക ഉയർച്ച ഉണ്ടായാൽ മാത്രമേ ഇവ ശരീരത്തിൽ വരുകയുള്ളൂ.

4. പുരുഷത്വത്തിന്‍റെ പ്രതീകവും സന്താനദാതാവായ ദൈവവുമാണ് നാഗം.

ഭസ്മം

ശിവൻ ശരീരത്തിൽ ഭസ്മം ധരിക്കുന്നു.

ഭൂ-ഭവ് എന്നാൽ ജനിക്കുക. അസ് – അസ്മ – അശ്മ എന്നാൽ ചാരം. ജനിക്കുകയും പിന്നെ ചാരമായി തീരുകയും ചെയ്യുന്നതെന്തോ അതിനെ ഭസ്മ’മെന്നു പറയുന്നു. ജന്മമെടുക്കുന്നതെന്തോ അതിന്‍റെ ചാരത്തെ ഭസ്മം എന്നു പറയുന്നു. ശ്മ (സ്മ) എന്നതിന്‍റെ അർഥം ചാരമെന്നും ശൃ-ശൻ എന്നതിന്‍റെ അർഥം ചിതറിക്കിടക്കുന്നത് എന്നുമാണ്; എവിടെ ചാരം ചിതറിക്കിടക്കുന്നുവോ അത് ശ്മശാനമാകുന്നു. ഭൂമി അഗ്നിയിൽ (തേജസ്സിൽ) നിന്നും ഉണ്ടായതാണ്. ഭൂമിയിലുള്ള സകല ജീവജാലങ്ങളും ഭൂമിയുടെ തേജസ്സിൽനിന്നും ഉത്ഭവിക്കുകയും അതേ തേജസ്സിൽ തന്നെ ലയിക്കുകയും ചെയ്യുന്നു.

ശരീരം നശ്വരമാണ് എന്ന കാര്യം സദാ സ്മരണയിലിരിക്കണം എന്ന് ഭസ്മം പഠിപ്പിക്കുന്നു.

രുദ്രാക്ഷം

ശിവൻ ജടയിലും കഴുത്തിലും കൈകളിലും മണിബന്ധങ്ങളിലും അരക്കെട്ടിലും രുദ്രാക്ഷമാല ധരിക്കും.

പുലിത്തോൽ

പുലി (രജ-തമ ഗുണം) ക്രൂരതയുടെ പ്രതീകമാണ്. അങ്ങനെയുള്ള പുലിയെ (രജ-തമോഗുണത്തെ) കൊന്ന് ശിവൻ പുലിത്തോലിന്മേൽ ഇരിക്കുന്നു.

സന്ദർഭം : സനാതൻ സംസ്ഥയുടെ ’ശിവൻ’ എന്ന ലഘുഗ്രന്ഥം

Leave a Comment