പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ

ശിവന്‍റെ പ്രധാന ആരാധനാലയങ്ങളായി 12 ജ്യോതിർലിംഗങ്ങളുണ്ട്. അവ തേജസ്സാർന്ന രൂപത്തിൽ കാണുന്നു. പതിമൂന്നാം പിണ്ഡത്തെ കാലപിണ്ഡമെന്നു പറയുന്നു. കാലത്തിന്‍റെ പരിധിക്കപ്പുറം പോയ പിണ്ഡത്തെയാണ് കാലപിണ്ഡം എന്നു പറയുന്നത്. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളുടെ പേരുകൾ ചുവടെ നൽകിയിരിക്കുന്നു.

ജ്യോതിർലിംഗം സ്ഥലം
1. സോമനാഥേശ്വര ഗുജറാത്തിലെ സൗരാഷ്ട്രയിലെ പ്രഭാസ് പാടാൻ
2. മല്ലികാർജ്ജുന ശ്രീശൈലം, ആന്ധ്രപ്രദേശ്
3. മഹാകലേശ്വര ഉജ്ജൈൻ, മധ്യപ്രദേശ്
4. ഓംകാർ/അമലേശ്വര ഓംകാര, മന്ധാത, മധ്യപ്രദേശ്
5. കേദാർനാഥ ഹിമാലയം
6. ഭീമാശങ്കർ ദക്ഷിണ പ്രദേശ്, ഖേഡ് താലൂക്ക്, പുണേ, മഹാരാഷ്ട്ര
7. വിശ്വേശര വാരാണസി, ഉത്തർപ്രദേശ്
8. ത്ര്യംബകേശ്വര നാസിക്ക്, മഹാരാഷ്ട്ര
9. വൈദ്യനാഥ്/ വൈജനാഥ പർളി, ബീഡ് ജില്ല, മഹാരാഷ്ട്ര
10. നാഗേശ്വര ദ്വാരക, ഗുജറാത്ത്
11. രാമേശ്വരം സേതുബന്ധ്, തമിഴ് നാട്
12. ഘൃഷ്ണേശ്വര വേരുൾ, ഔറംഗാബാദ്, മഹാരാഷ്ട്ര

ഈ പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ മഹാദേവന്‍റെ ശരീരവും നേപ്പാളിലെ പശുപതിനാഥൻ ശിരസ്സുമാണ്.

ജ്യോതിർലിംഗത്തിന്‍റെ അർഥം

1. എല്ലായിടത്തും വ്യാപിച്ചു കിടക്കുന്ന ബ്രഹ്മാത്മലിംഗം അതായത് എല്ലായിടത്തും വ്യാപിക്കുന്ന പ്രകാശം.

2. തൈത്തിരീയ ഉപനിഷത്തിൽ ബ്രഹ്മം, മായ, ജീവൻ, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം ഇവയും പഞ്ചമഹാഭൂതങ്ങളും ഏന്നീ 12 തത്ത്വങ്ങളെ 12 ജ്യോതിർലിംഗങ്ങളായി പ്രതിപാദിച്ചിട്ടുണ്ട്.

3. ശിവലിംഗത്തിന്‍റെ 12 ഭാഗങ്ങൾ.

4. ലിംഗപീഠം യജ്ഞവേദിയിലെ യജ്ഞകുണ്ടത്തെയും ലിംഗം അഗ്നിജ്വാലയെയും പ്രതിനിധീകരിക്കുന്നു.

5. പന്ത്രണ്ട് ആദിത്യന്മാരുടെ ഒരു പ്രതിനിധാനം. (കൂട്ടങ്ങളായി നിയുക്തമാക്കിയിട്ടുള്ള ദേവതകൾ)

6. പ്രവർത്തന രഹിതമായ അഗ്നിപർവതങ്ങളിൽനിന്ന് തീ പൊട്ടിത്തെറിക്കുന്ന സ്ഥലങ്ങൾ. തെക്കൻ ദിശയുടെ അധിപൻ യമൻ ആയതിനാൽ ശങ്കരന്‍റെ കീഴിലുള്ള തെക്ക് ശങ്കരന്‍റെ ദിശയായി മാറുന്നു. ജ്യോതിർലിംഗങ്ങൾ തെക്കോട്ടുള്ളവയാണ്. അതായത് അവയുടെ ഓവ് തെക്കോട്ട് അഭിമുഖീകരിക്കുന്നു. മിക്ക ക്ഷേത്രങ്ങളും തെക്ക് ദർശനമായിട്ടുള്ളതല്ല. ഓവ് തെക്കോട്ട് അഭിമുഖമായിട്ടിരിക്കുമ്പോൾ അതിന്‍റെ പിണ്ഡത്തിന് കൂടുതൽ ആത്മീയ ഊർജം ലഭിക്കും. ഓവ് വടക്കോട്ട് അഭിമുഖമായിരിക്കുമ്പോൾ പിണ്ഡത്തിന് കുറഞ്ഞ ഊർജ്ജം ലഭിക്കും.

ആത്മീയ പ്രാധാന്യം

നാം ഒരു ജ്യോതിർലിംഗം തെരഞ്ഞെടുത്ത് ആ ജ്യോതിർലിംഗത്തിൽ അഭിഷേകം നടത്തുക. ഉദാഹരണത്തിന് മഹാകാലേശ്വർ തമോഗുണപ്രബലമാണ്. ഹരിഹര രൂപത്തിലുള്ള നാഗനാഥൻ സത്വ -തമയുക്തമാണ്‌. ത്ര്യംബകേശ്വരൻ മൂന്ന് ഘടകങ്ങളാൽ (സത്ത്വ-രജ-തമോഗുണങ്ങളാൽ)അധിഷ്ഠിതമാണ്.(അവധൂതൻ എന്നും അറിയപ്പെടുന്നു.)

പന്ത്രണ്ട് ജ്യോതിർലിംഗങ്ങളുടെ പ്രത്യേകതയും പുണ്യപുരുഷന്മാരുടെ സമാധി സ്ഥലവും

സമാധി കഴിഞ്ഞ പുണ്യപുരുഷന്മാരുടെ പ്രവർത്തനം കൂടുതലും സൂക്ഷ്മ തലത്തിലാണ്. അവരുടെ ശരീരം വലിയ അളവിൽ ചൈതന്യത്തിന്‍റെയും സാത്ത്വികതയുടെയും തരംഗങ്ങൾ പ്രസരിപ്പിക്കുന്നു. ഭൂമിയിൽ സമാധി സ്ഥലങ്ങൾ ഉള്ളതുപോലെയാണ് ജ്യോതിർലിംഗങ്ങളും സ്വയംഭൂ ലിംഗങ്ങളും. മറ്റു ശിവലിംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ശിവലിംഗങ്ങൾക്ക് നിർഗുണ തത്ത്വത്തിന്‍റെ അളവ് വളരെ കൂടുതലായതിനാൽ അവ നിരന്തരം നിർഗുണ ചൈതന്യവും സാത്ത്വികതയും പ്രസരിപ്പിക്കുന്നു. ഇത് ഭൂമിയുടെ അന്തരീക്ഷത്തെ തുടർച്ചയായി ശുദ്ധീകരിക്കുവാൻ സഹായിക്കുന്നു. ഈ തരംഗങ്ങൾ പാതാള ലോകത്തേക്ക് നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കുന്നതിനാൽ അവ അവിടെയുള്ള അനിഷ്ട ശക്തികളുമായി തുടർച്ചയായ പോരാട്ടത്തിലാണ്. അതിനാൽ പാതാള ലോകത്തുനിന്നുമുള്ള ബലവത്തായ അനിഷ്ട ശക്തികളുടെ ആക്രമണത്തിൽനിന്നും ഭൂമി നിരന്തരം സംരക്ഷിക്കപ്പെടുന്നു.

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ശിവൻ’ എന്ന ഗ്രന്ഥം.