ശിവന്‍റെ വിവിധ രൂപങ്ങൾ


shiv
 

ശിവന്‍റെ രൂപങ്ങൾ

ഈ ലേഖനത്തിലൂടെ ശിവന്‍റെ വിവിധ രൂപങ്ങളായ രുദ്രൻ, അർധനാരീശ്വരൻ, വേതാളൻ, നടരാജൻ എന്നിവയെക്കുറിച്ചും ആ രൂപങ്ങളുടെ കാര്യപ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കാം. ഇതിൽനിന്നും ശിവന്‍റെ പ്രവർത്തനങ്ങളുടെ വിശാലത വ്യക്തമാകുന്നു.

രുദ്രൻ

രുദ്ര എന്ന വാക്കിന്‍റെ ചില അർഥങ്ങൾ താഴെ കൊടുക്കുന്നു.

A. രു എന്നാൽ കരയുക എന്നും ദ്രു എന്നാൽ ഓടുക എന്നുമാണ്. രുദ്രൻ എന്നാൽ കരയുന്നവൻ, കരയിപ്പിക്കുന്നവൻ, കരഞ്ഞു കൊണ്ട് ഓടിപ്പോകുന്നവൻ. ഭഗവാന്‍റെ ദർശനത്തിനായി കരയുന്നവൻ.

B. രുത് എന്നാൽ ഭൌതിക ജീവിതരൂപിയായ ദുഃഖം. അതിനെ ഇല്ലാതാക്കുന്നതും നശിപ്പിക്കു ന്നതും ആരോ, അവനാണ് രുദ്രൻ’.

അർധനാരീനടേശ്വരൻ (അർധനാരീശ്വരൻ)

ശക്തിയുക്തനാകുമ്പോൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ശിവാഗമം, എന്ന ഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ള അദ്വൈതത്തിൽ ശക്തിയെ (മായയെ) ഉപേക്ഷിക്കാതെ, അതിനെ ബ്രഹ്മശക്തിയായി കരുതിയിരിക്കുന്നു. ശിവ-ശക്തിയുടെ നിത്യസംഗമം എന്നാൽ അദ്വൈതം എന്നവിടെ കണക്കാക്കിയിരിക്കുന്നു.

വേതാളൻ

വേതാളൻ എന്ന വാക്ക് വൈതാളൻ എന്ന വാക്കിൽനിന്നും ഉണ്ടായതാണ്. വൈതാളൻ എന്നാൽ വികൃതിയെ താളത്തിൽ തുള്ളിക്കുന്നവൻ. ആഹത്-അനാഹത് എന്ന നാദങ്ങൾ ഒത്തുചേരുമ്പോൾ അവിടെ വൈ എന്ന സ്പന്ദനമുണ്ടാകുന്നു. ഈ സ്പന്ദനങ്ങൾ വികൃതിയെ താളത്തിൽ നടനം ചെയ്യിക്കുന്നു.

നടരാജൻ

ശിവന് രണ്ട് അവസ്ഥകളുള്ളതായി കരുതുന്നു. അതിൽ ഒന്ന് സമാധി അവസ്ഥയും മറ്റൊന്ന് താണ്ഡവം അല്ലെങ്കിൽ ലാസ്യ നൃത്താവസ്ഥയുമാകുന്നു. സമാധി അവസ്ഥ എന്നാൽ നിർഗുണാവസ്ഥയും നൃത്താവസ്ഥ എന്നാൽ സഗുണാവസ്ഥ എന്നുമാണ്.

ഏതെങ്കിലും വിഷയം അവതരിപ്പിക്കണമെങ്കിൽ അതിനു വേണ്ടി ചെയ്യുന്ന അംഗചലനത്തെ നടനം അഥവാ നാട്യം എന്നു പറയുന്നു. നടനം ചെയ്യുന്നവനെ നടൻ എന്നു വിളിക്കുന്നു. ശിവൻ നാട്യകലയെ പ്രചരിപ്പിച്ചതിനാൽ ശിവൻ ആദിനടനാണ്, എന്ന പരന്പരാഗതമായ വിശ്വാസം കാരണം ശിവനെ നടരാജൻ എന്ന് അഭിസംബോധന ചെയ്യുന്നു. ബ്രഹ്മാണ്ഡം നടരാജന്‍റെ നൃത്തശാലയാണ്. ശിവൻ നർത്തകനും നൃത്യകലയുടെ സാക്ഷിയുമാണ്. ശിവന്‍റെ നടനം തുടങ്ങുമ്പോളുണ്ടാകുന്ന ധ്വനിയിൽ നിന്നും ലോക കാര്യങ്ങൾക്ക് വേഗത ലഭിക്കുന്നു. നൃത്തം അവസാനിക്കുമ്പോൾ സർവ ചരാചരങ്ങളും അടങ്ങിയ ഈ ലോകത്തെ തന്നിൽ ലയിപ്പിച്ച് ശിവൻ ഒറ്റയ്ക്ക് ആത്മാനന്ദത്തിൽ മുഴുകിയിരിക്കുന്നു’, എന്നാണ് നടരാജനെന്ന സങ്കല്പത്തിനു പിന്നിലുള്ള വിവക്ഷ. നടരാജന്‍റെ നൃത്തത്തെ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം (മായയുടെ ആവരണം), അനുഗ്രഹം (മായയിൽ നിന്നും മുക്തി നേടാൻ ആവശ്യമുള്ള കൃപ) എന്നീ അഞ്ച് ഈശ്വര ക്രിയകളുടെ പ്രതീകമായി കണക്കാക്കുന്നു.

ശിവൻ സ്വയം ചെയ്ത നൃത്തം പിന്നീട് തണ്ഡു (ശിവഗണം) മുഖേന ഭരതമുനിയെ പഠിപ്പിച്ചു. തണ്ഡു ചെയ്ത നൃത്തത്തെ താണ്ഡവം എന്ന പേരോടെ ഭരതൻ മുതലായ മുനിമാർ മനുഷ്യരെ പഠിപ്പിച്ചു.

താണ്ഡവനൃത്തം

ഏതു നൃത്തത്തിന്‍റെ സമയത്താണോ ശരീരത്തിലെ ഓരോ പേശിയുടേയും നാദം ശിവകാരകമാകുന്നത്, അത് താണ്ഡവനൃത്തമാകുന്നു. ഇതു മുദ്രകളുള്ള പുരുഷനൃത്തമാണ്, ഉദാ. ജ്ഞാനമുദ്ര – ഇതിൽ പെരുവിരലിന്റേയും ചൂണ്ടുവിരലിന്റേയും അഗ്രഭാഗങ്ങളെ പരസ്പരം യോജിപ്പിക്കുന്നു. ഇതു മൂലം ഗുരുവും ശുക്രനും ഉയരങ്ങളിൽ ഒന്നിക്കപ്പെടുന്നു, അതായത് പുരുഷനും സ്ത്രീയും യോജിക്കപ്പെടുന്നു. അതു പോലെ ശിവൻ ലാസ്യ നൃത്തം പാർവതി മുഖേന വളരെ ഇഷ്ടത്തോടെ ഭരതമുനിയെ കാണിച്ചു. സ്ത്രീ നൃത്തം ആയതിനാൽ ഇതിൽ മുദ്രകളില്ല, കൈകൾ അയഞ്ഞിരിക്കും.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥ തയ്യാറാക്കിയ ‘ശിവന്‍’ എന്ന ലഘുഗ്രന്ഥം

Leave a Comment