മരണശേഷം ചെയ്യേണ്ട ക്രിയാകർമങ്ങൾ (ഭാഗം 2)

അനുക്രമണിക

4. മൃതദേഹത്തെ ചിതയിലേക്ക് വയ്ക്കുക

5. ദഹനക്രിയയ്ക്കു മുമ്പ് ചെയ്യേണ്ട കർമങ്ങൾ

6. ദഹനക്രിയ

7. ദഹനക്രിയയ്ക്കുശേഷം അതേ ദിവസംചെയ്യേണ്ട കർമങ്ങൾ

8. അസ്ഥി നിമജ്ജനം

9. പിണ്ഡദാനം

10. 11, 12 എന്നീ ദിവസങ്ങളിൽ ചെയ്യേണ്ട കർമങ്ങൾ

11. നിധന ശാന്തിവിധി (ശാന്തോദകം)


മരണാനന്തര കർമങ്ങൾ ശദ്ധ്രയോടെയും ശരിയായ രീതിയിലും കുടുംബാംഗങ്ങൾ ചെയ്താൽ, മരിച്ച വ്യക്തിയുടെ ലിംഗദേഹം, ഭൂലോകത്തിലോ മൃത്യുലോകത്തിലോ തങ്ങി നിൽക്കാതെ സദ്ഗതി നേടി അടുത്ത ലോകത്തിലേക്ക് പോകുന്നു. അതിനാൽ കുടുംബാംഗങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ലിംഗദേഹത്തെ അനിഷ്ട ശക്തികൾ സ്വാധീനിക്കാനുള്ള സാധ്യതയും കുറയുന്നു.

 

4. മൃതദേഹത്തെ ചിതയിലേക്ക് വയ്ക്കുന്നു

A. ശ്മശാനത്തിലെത്തിയതിനു ശേഷം മൃതദേഹത്തെ ശവമഞ്ചത്തോടൊപ്പം ചിതയ്ക്കുമേൽ വയ്ക്കുന്പോൾ കാലുകൾ വടക്കോട്ടും തല തെക്കോട്ടും വയ്ക്കുക.

B. ചിതയ്ക്കുമേൽ വച്ചാൽ പിന്നെ എല്ലാ ചരടുകളും ശവമഞ്ചത്തിൽ ഉപയോഗിച്ച മുളകളും അഴിച്ചുവിടണം. എന്നാൽ അവ എല്ലാം തന്നെ അതുപോലെ ചിതയ്ക്കുമേൽ തന്നെ ഉണ്ടാകണം.

C. മൃതദേഹത്തിന്‍റെ കൂട്ടി കെട്ടിയ അംഗുഷ്ഠങ്ങൾ അഴിച്ചു വിടുക.

 

5. ദഹനക്രിയയ്ക്കു മുമ്പ് ചെയ്യേണ്ട കർമങ്ങൾ

A. മൃതദേഹത്തിന്‍റെ വായയിലും മൂക്കിലും കണ്ണിലും ചെവിയിലും സ്വർണത്തിന്‍റെ ചെറിയ കഷണം ഇടുക. അത് സാധിക്കുകയില്ലെങ്കിൽ ദർഭയുടെ അറ്റം അല്ലെങ്കിൽ തുളസിയില കൊണ്ട് നെയ്യിന്‍റെ തുള്ളി ഒഴിക്കുക.

B. പിന്നീട് കർമി മൺകലം വടക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥാപിച്ചിട്ട്, അതിൽ അഗ്നി ജ്വലിപ്പിക്കേണ്ടതാണ്. അതിനുശേഷം ’ക്രവ്യാദനാമാനമഗ്നിം പ്രതിഷ്ഠാപയാമി’ എന്ന് പറഞ്ഞു കൊണ്ട് അഗ്നിയിൽ കറുത്ത എള്ള് അർപ്പിക്കുക. (ചിലർ മണ്ണുകൊണ്ട് മൃതദേഹത്തിന്‍റെ വടക്ക്-പടിഞ്ഞാറ് ദിശയിൽ ഒരു ത്രികോണാകൃതിയിൽ അൽത്താര സ്ഥാപിച്ചിട്ട് മൺകലത്തിൽനിന്നുമുള്ള അഗ്നി എടുത്തിട്ട് തീ തെളിയിക്കാറുണ്ട്.) പിന്നീട് ആദരാഞ്ജലികൾ അർപ്പിച്ച് നെയ്യ് ഇനി പറയുന്നതുപോലെ അഗ്നിയിലേക്ക് സമർപ്പിക്കണം. ഓരോ പ്രാവശ്യവും നെയ്യ് അർപ്പണം നടത്തുന്പോഴും ഓരോ മന്ത്രത്തിന്‍റെയും കൂടെ ’സ്വാഹാ’ എന്ന് ഉച്ചരിക്കേണ്ടതാണ്. മന്ത്രത്തിന്‍റെ അവസാനം ’….ഇദം ന മമ’ എന്നും ഉച്ചരിക്കണം.

അഗ്നയെ സ്വാഹാ. അഗ്നയ ഇദം ന മമ.
കാമായ സ്വാഹാ. കാമായ ഇദം ന മമ.
ലോകായ സ്വാഹാ. ലോകായ ഇദം ന മമ.
അനുമതയെ സ്വാഹാ. അനുമതയ ഇദം ന മമ.

പിന്നീട്, ഈ മന്ത്രം ചൊല്ലികൊണ്ട് ’ഒാം അസ്മാദ്വൈത്വമജായഥാ അയം ത്വദഭിജായതാം. അസൌ…(മരിച്ചയാളുടെ പേര്) പ്രേതായ സ്വർഗായ ലോകായ സ്വാഹാ’ ഒരു അർപ്പണം നെഞ്ചിനു മേൽ സമർപ്പിക്കുക. പിന്നീട് മരിച്ചയാളുടെ പേര് പറഞ്ഞിട്ട് ’പ്രേതായ ഇദം ന മമ’ എന്നു പറയുക.

C. മൃതദേഹത്തിന്‍റെ നെറ്റി, വായ, രണ്ടു കൈ കൾ, നെഞ്ച് എന്നീ അഞ്ച് സ്ഥലങ്ങളിൽ അരിമാവുകൊണ്ടു അടയ്ക്കയുടെ വലിപ്പത്തിലുള്ള ഉരുളകൾ ഉണ്ടാക്കി അവ വയ്ക്കുക. പിന്നീട് ഓരോ ഉരുളയ്ക്കുമേലെയും നെയ്യ് സമർപ്പിക്കേണ്ടതാണ്.

 

6. ദഹനക്രിയ

ദഹനക്രിയ

A. പ്രത്യക്ഷത്തിലുള്ളവർ ഒരു കഷ്ണം ചന്ദനമോ, മരക്കഷണമോ ചന്ദനത്തിരിയോ അല്ലെങ്കിൽ കർപ്പൂരമോ മൃതദേഹത്തിനുമേൽ വയ്ക്കുക. ഇത് ശാസ്ത്രത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല പക്ഷേ ഒരു സാധാരണ ചടങ്ങാണ്.

B. കർമി കൊണ്ടുവന്നിട്ടുള്ള മൺകലത്തിലെ അഗ്നികൊണ്ട് ചിതയ്ക്ക് തീ കൊളുത്തുക.

1. പുരുഷന്‍റെ മൃതദേഹമാണെങ്കിൽ ശിരസ്സിൽ നിന്നും സ്ത്രീയുടെ മൃതദേഹമാണെങ്കിൽ കാലിൽ നിന്നും ചിതയ്ക്ക് തീ കൊളുത്തി തുടങ്ങേണ്ടതാണ്. പിന്നീട് ചിതയുടെ എല്ലാ ഭാഗത്തും അപ്രദിക്ഷണ ദിശയിൽ നടന്ന് തീ കൊളുത്തേണ്ടതാണ്. ഇത് വീട്ടിൽനിന്നും കൊണ്ടുപോയിട്ടുള്ള ഓല ഉപയോഗിച്ച് ചെയ്യാവുന്നതാണ്.

C. ’ടയർ’ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് ചിതയ്ക്ക് തീ കൊളുത്തരുത്. വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മണ്ണെണ്ണ പോലുള്ള എളുപ്പത്തിൽ തീ പിടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുക. കഴിവതും ഇവയുടെ ഉപയോഗം ഒഴിവാക്കുക.

D. കഴിവതും ചിതയിൽനിന്ന് ഉയരുന്ന പുക നമ്മുടെ ശരീരത്തിൽ ഏൽക്കാതെ ശദ്ധ്രിക്കുക.

E. മൃതദേഹത്തിന്‍റെ തലയോട് വെടിച്ചാൽ പിന്നെ കർമി ഇടതു ചുമലിൽ വെള്ളം നിറച്ച മൺകലം ഏന്തി, മൃതദേഹത്തിന്‍റെ സമീപത്ത് തെക്ക് ദിശ അഭിമുഖീകരിച്ച് നിൽക്കണം. വേറെ ആരെങ്കിലും ഒരാൾ കർമിയുടെ പിന്നിൽനിന്ന് കലത്തിന്‍റെ കഴുത്തിന് താഴെയായി ശ്മശാനത്തിൽ നിന്നും തന്നെയുള്ള ഒരു കരിങ്കല്ല്കൊണ്ട് ഒരു തുളയുണ്ടാക്കുക. (ഈ കല്ലിനെ ’അശ്മ’ എന്നു പറയുന്നു.) ഉണ്ടാക്കിയ ദ്വാരത്തിൽനിന്നുമുള്ള വെള്ളം അപ്രദക്ഷിണ ദിശയിൽ, കർമി ചിതയ്ക്കു ചുറ്റും നടന്നുകൊണ്ട് ഒഴിക്കേണ്ടതാണ്. ഒരു വട്ടം അപ്രദക്ഷിണം പൂർത്തിയായാൽ, അശ്മകൊണ്ട് നേരത്തെ ഉണ്ടാക്കിയ ദ്വാരത്തിന് തൊട്ടു താഴെ മറ്റൊരു ദ്വാരമുണ്ടാക്കുക. പിന്നീട് ആദ്യത്തേതു പോലെ തന്നെ ഒരു അപ്രദക്ഷിണം വയ്ക്കുക. ഇത് പൂർത്തിയായാൽ ഒരു ദ്വാരം രണ്ടാമത്തെ ദ്വാരത്തിനു താഴെ ഉണ്ടാക്കി മൂന്നാമത്തെ അപ്രദക്ഷിണം പൂർത്തിയാക്കേണ്ടതാണ്. മൂന്നാമത്തെ അപ്രദക്ഷിണം പൂർത്തിയായാൽ മരിച്ചയാൾ പുരുഷനാണെങ്കിൽ കർമി മൃതദേഹത്തിന്‍റെ തലഭാഗത്ത് പുറം തിരിഞ്ഞ് നിൽക്കുകയും, സ്ത്രീയാണെങ്കിൽ കാൽഭാഗത്ത് പുറം തിരിഞ്ഞ് നിൽക്കുകയും ചെയ്യുക. എന്നിട്ട് ചുമലിലെ മൺകലം തിരിഞ്ഞു നോക്കാതെ പിൻവശത്തേക്ക് ഇട്ടു ഉടയ്ക്കുക.

കുറിപ്പ് – ഇക്കാലത്ത് ഈ കർമം ചിതയ്ക്കു തീ കൊളുത്തി ഉടൻ ചെയ്യുന്നതായി കണ്ടുവരുന്നു.

 

7. ദഹനക്രിയയ്ക്കുശേഷം അതേ ദിവസം ചെയ്യേണ്ട കർമങ്ങൾ

7 A. ശാസ്ത്രപ്രകാരമുള്ള രീതി

1. ദഹനക്രിയയ്ക്കുശേഷം ഉടൻ തന്നെ നദി, കുളം അല്ലെങ്കിൽ കിണറ്റിലെ വെള്ളത്തിൽ നാമം ജപിച്ചുകൊണ്ട് കുളിക്കുക.

2. അതിനുശേഷം കർമി വെള്ളമടങ്ങുന്ന പാത്രത്തിൽ കറുത്ത എള്ള് ഇടുക. പിന്നീട് കർമിയും മറ്റു കുടുംബാംഗങ്ങളും അശ്മയ്ക്കുമേൽ ഉള്ളം കൈയുടെ പിതൃതീർഥഭാഗത്തിലൂടെ ’…..ഗോത്ര (മരിച്ചയാളുടെ ഗോത്രം പറയുക) …പ്രേത (മരിച്ചയാളുടെ പേര് പറയുക) ഏഷ തേ തിലതോയാഞ്ജലിസ്തവോപതിഷ്ഠതാം’, എന്ന മന്ത്രോച്ചാരണത്തോടെ തിലോദകം അർപ്പിക്കുക. ഒരാളുടെ അച്ഛൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ തിലോദകം അർപ്പിക്കാൻ പാടുള്ളതല്ല.

3. വീട്ടീൽ തിരിച്ചെത്തിക്കഴിഞ്ഞാൽ അശ്മ തുളസിത്തറയ്ക്കു അടുത്ത് വയ്ക്കുക (തുളസിത്തറയ്ക്കുള്ളിൽ വയ്ക്കാൻ പാടുള്ളതല്ല.) തുളസിത്തറയില്ലെങ്കിൽ അശ്മ വീട്ടിനു പുറത്ത് സുരക്ഷിതമായ സ്ഥലത്ത് വയ്ക്കുക.

4. വീട്ടിൽ പ്രവേശിക്കുന്നതിനു മുമ്പ് ആര്യ വേപ്പില ചവയ്ക്കുക. അതിനുശേഷം ആചമനം ചെയ്ത് അഗ്നി, ജലം, ചാണകം, വെളുത്ത കടുക് മുതലായ മംഗള പദാർഥങ്ങൾ കൈകൊണ്ട് സ്പർശിച്ച് കല്ലിൽ കാലു വച്ച് സാവധാനം വീട്ടിൽ പ്രവേശിക്കുക.

5. അയൽപ്പക്കത്തെ ഏതെങ്കിലും വീട്ടിൽനിന്ന് കഞ്ഞിയും പയറും വച്ച് അത് മരിച്ചയാളുടെ വീട്ടിൽ കൊണ്ടു വരിക. അതിൽനിന്നും കുറച്ചു ഭാഗം ഒരു വാഴയിലയിൽ വിളന്പി വീട്ടിനു പുറത്ത് വാസ്തുദേവതയ്ക്കും സ്ഥാനദേവതയ്ക്കും നൈവേദ്യമായി വയ്ക്കുക. ബാക്കിയുള്ള ഭക്ഷണം ഇഷ്ടദേവതയ്ക്ക് നിവേദിച്ചതിനുശേഷം പ്രസാദമായി കഴിക്കുക.

7 B. ധർമശാസ്ത്രോപദേശപ്രകാരം പുറത്തു
കുളിക്കാൻ സാധിക്കുകയില്ലെങ്കിൽ എന്തു ചെയ്യണം?

1. ദഹനക്രിയക്കുശേഷം വീട്ടിൽ വരുന്പോൾ ആദ്യം അശ്മയെ മുറ്റത്തുള്ള തുളസിക്കടുത്ത് വയ്ക്കുക; എന്നാൽ തുളസിത്തറയ്ക്കുള്ളിൽ വയ്ക്കാൻ പാടുള്ളതല്ല. തുളസിത്തറയില്ലെങ്കിൽ അശ്മ വീട്ടിനു പുറത്ത് സുരക്ഷിതമായ സ്ഥലത്ത് വയ്ക്കുക.

2. വീട്ടിൽ പ്രവേശിക്കുന്നതിനു മുമ്പ് ഗോമൂത്രം തളിച്ച് ശരീരത്തെ ശുദ്ധമാക്കുക.

3. ആര്യവേപ്പില ചവച്ച് സാവധാനം നേരത്തെ പറഞ്ഞതുപ്രകാരം വീട്ടിലേക്കു പ്രവേശിക്കുക.

4. നാമജപം ചെയ്തുകൊണ്ട് കുളിക്കുക.

5. നേരത്തെ പറഞ്ഞതുപോലെ കുടുംബാംഗങ്ങൾ മന്ത്രോച്ചാരണസഹിതം അശ്മയ്ക്കു തിലോദകം നൽകുക.

6. ഭക്ഷണത്തിന് കഞ്ഞിയും പയറും വച്ച് അത് വാസ്തുദേവത, സ്ഥാനദേവത ഇവർക്ക് നിവേദിച്ചതിനുശേഷം പ്രസാദമായി കഴിക്കുക.

 

8. അസ്ഥി നിമജ്ജനം

ശേഖരിച്ച അസ്ഥി ഒന്നുകിൽ സംസ്കാരത്തിന്‍റെ അതേ ദിവസം, അല്ലെങ്കിൽ മൂന്ന്, ഏഴ്, ഒന്പതാം നാൾ ഒഴുക്കുള്ള വെള്ളത്തിൽ പത്താം ദിവസത്തിനു മുന്പെ ഒഴുക്കാവുന്നതാണ്. മൂന്നാം ദിവസം അസ്ഥി ശേഖരിക്കുന്നതാണ് ഉത്തമം. അസ്ഥി പത്താം ദിവസത്തിനുശേഷം ഒഴുക്കേണ്ടി വരുന്ന സാഹചര്യത്തിൽ, അവ തീർഥശ്രാദ്ധം നിറവേറ്റിയതിനുശേഷമെ ഒഴുക്കാവൂ.

 

9. പിണ്ഡദാനം

ശാസ്ത്രപ്രകാരം ഒന്നാം ദിവസം മുതൽ പത്താം ദിവസം വരെയാണ് തിലാഞ്ജലിയും പിണ്ഡദാനവും ചെയ്യേണ്ടത്. ഇതിനോടൊപ്പം തന്നെ 1, 3, 5.. എന്നിങ്ങനെ ഒറ്റയായ ദിവസങ്ങളിൽ വിഷമ ശ്രാദ്ധം നടത്തേണ്ടതാണ്. അതും സാധ്യമല്ലെങ്കിൽ ഉത്തരക്രിയ ഒന്പതാം ദിനം മരണാനന്തര കർമങ്ങളുടെ ശാസ്ത്രം 45 മുതൽ തുടങ്ങേണ്ടതാണ്. ഇക്കാലത്ത് ഒന്നാമത്തെ ദിവസം മുതൽ പത്താമത്തെ ദിവസം വരെ ചെയ്യേണ്ടുന്ന പിണ്ഡദാനം ഒരുമിച്ച് പത്താം ദിവസം ചെയ്യുന്നതായാണ് കാണുന്നത്. പത്താം ദിവസം പിണ്ഡദാനം നദിതീരത്തുള്ള ശിവക്ഷേത്രത്തിലോ മറ്റേതങ്കിലും ദേവതയുടെയോ ക്ഷേത്രത്തിൽ ചെയ്യുക. പത്താം ദിവസം പിണ്ഡദാനം ചെയ്തതിനുശേഷം അശ്മയ്ക്കുമേൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അത് ഒഴുക്കുള്ള വെള്ളത്തിൽ നിമജ്ജനം ചെയ്യുക.

 

10. 11, 12 എന്നീ ദിവസങ്ങളിൽ ചെയ്യേണ്ട കർമങ്ങൾ

11-ാം ദിവസം കുളിച്ചതിനുശേഷം വീട്ടിൽ പഞ്ചഗവ്യ ഹോമം നടത്തി വീട്ടിനുള്ളിൽ തളിക്കണം. കുടുംബാംഗങ്ങൾ പഞ്ചഗവ്യം അല്പം പാനം ചെയ്യുക. കർമി മരിച്ചയാളെ സങ്കല്പിച്ച് ആമാന്നം, ദശദാനം എന്നിവ ചെയ്യേണ്ടതാണ്. ഏകോദ്ദിഷ്ട ശ്രാദ്ധം, വസുഗണ ശ്രാദ്ധം, രുദ്രഗണ ശ്രാദ്ധം എന്നിവ വീട്ടിനു പുറത്തോ, പശുത്തൊഴുത്തിലോ വച്ച് നടത്തേണ്ടതാണ്.

10 A. സപിണ്ഡീകരണ ശ്രാദ്ധം

11-ാമത്തെയോ 12-ാമത്തെയോ ദിവസം സപിണ്ഡീകരണ ശ്രാദ്ധം നടത്തണമെങ്കിൽ അതിനു മുന്പായി 16 പ്രതിമാസ ശ്രാദ്ധം നടത്തി കഴിയണം. സപിണ്ഡീകരണ ശ്രാദ്ധം ചെയ്താൽ മരിച്ചയാൾക്ക് ’പിതൃ’ എന്ന നാമവും പിതൃലോകത്തിൽ സ്ഥാനവും ലഭിക്കുന്നു. വാസ്തവത്തിൽ 16 പ്രതിമാസ ശ്രാദ്ധം അതാതു മാസങ്ങളിൽ നടത്തി സപിണ്ഡീകരണ ശ്രാദ്ധം വാർഷിക ശ്രാദ്ധത്തിന് മുൻപ് ചെയ്യുന്നതാണ് ഉചിതം. പക്ഷേ ഇക്കാലത്ത് 12-ാം ദിവസം തന്നെ ഇത് ചെയ്യുന്നു.

 

11. നിധന ശാന്തിവിധി (ശാന്തോദകം)

13-ാം ദിവസം പാഥേയ ശ്രാദ്ധം നടത്തി നിധന ശാന്തി വിധി ചെയ്ത് എല്ലാവരേയും വിളിച്ച് സദ്യ കൊടുക്കുന്നു.

ഈ ലലേഖനത്തിന്‍റെ ആദ്യ ഭാഗത്ത് താഴെ പറയുന്ന അറിവുകൾ കൊടുത്തിട്ടുണ്ട് :

വ്യക്തിയുടെ മരണശേഷം 13-ാം ദിവസം വരെ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

1. മരണശേഷം ചെയ്യുന്ന തുടക്കത്തിലെ ക്രിയാകർമങ്ങൾ

2. ദഹനവിധിയുടെ തയ്യാറെടുപ്പുകൾ

3. അന്ത്യയാത്ര

സന്ദർഭം : ’മരണാനന്തര കർമങ്ങളുടെ ശാസ്ത്രം’ എന്ന സനാതന്‍റെ ലഘുഗ്രന്ഥം

3 thoughts on “മരണശേഷം ചെയ്യേണ്ട ക്രിയാകർമങ്ങൾ (ഭാഗം 2)”

  1. ഏഴാം ദിവസം അസ്ഥി കടലിൽ നിമഞ്ജനം ചെയ്യാനുള്ള പ്രവർത്തികൾ എന്തൊക്കെയാണ –

  2. Dear Sanathan Sanstha,

    Where can I get the book Titled “MSRANANTHARA KARMANGALUDE SASTHRAM” By Sanathan. I need one copy by Courier / VPP / Ordinary Post. My name and address given below.

  3. Sir,
    Do you have any Book in Malayalam regarding post death rituals.
    My name is :
    Mohandas Menon
    301, Sai Avenue, sai Complex
    Navghar RoadMulund East, Mumbai, Maharashtra – 481 40081

Leave a Comment